2020 മേയ് 12, ചൊവ്വാഴ്ച

ഓർമയിലെ ഒ.കെ തങ്ങൾ

ഓർമ്മിക്കാം നമ്മുക്ക് ഒ.കെ. മമ്മുഞ്ഞി തങ്ങളെ!
 കണ്ണുർസിറ്റിക്കാരുടെ മമ്മൂഞ്ഞി തങ്ങൾ അഥവാ ഒ.കെ മുഹമ്മദ് കുഞ്ഞി സാഹിബ് നമ്മിൽ നിന്നകന്നു പോയിട്ട്‌   മേയ് 13ന് ഇരുപത്തെട്ടു വർഷം തികയുന്നു. 1992 ലാണ് ത്യാഗിവര്യനായ ആ മഹാ മാനുഷി നമ്മെ വിട്ടു പിരിഞ്ഞത്. ആ മഹാന്റെ  ഓർമ്മ പങ്കുവെക്കുന്നവർക്ക്  മുസ്ലിം ലീഗ്  എന്ന പാർട്ടിക്ക് വേണ്ടി അദ്ദേഹം ചെയ്തത മഹത്തരങ്ങളായ സേവനങ്ങൾ കണ്ണീരോട് മാത്രമേ അയവിറക്കാനാവൂ.
തൊട്ട് തലോടി നനച്ചു വളരാൻ പാകമല്ലാത്ത സാഹചര്യത്തിലുണ്ടായിരുന്ന മുസ്ലിം ലീഗിനെ മലബാറിൽ വെള്ളവും വളവും നൽകി വളർത്തി തണലേൽക്കുന്ന ഒരു വൻ വൃക്ഷമാക്കി മാറ്റുന്നതിൽ ഒകെ.വഹിച്ച പങ്ക് വിവരണാതീതമാണ്. നാടായ നാടൊട്ടുക്ക് കാൽനടയായും, അക്കാലങ്ങളിലുള്ള പരിമിതമായ യാത്ര സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും
പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. പ്രസംഗത്തിലുടനീളം പാർട്ടി വളർന്നു വരേണ്ടതിൻ്റെ ഗഹനമായ ആവിശ്യതയിലൂന്നി തൻറെ ജുബ്ബാ കീശയിൽ സൂക്ഷിച്ചു വെച്ച  കൊള്ളി കമ്പിൽ കെട്ടിവച്ച ഹരിത പതാക  എടുത്തുയർത്തി  ആസ്വാദക സഹസ്രങ്ങൾക്ക് ആവേശം പകർന്നു. പലരെയും പ്രസ്ഥാനത്തിലെക്ക് കടന്നു വരാൻ പ്രാപ്തമാക്കിയത് അദ്ദേഹത്തിൻറെ സരസമായ പ്രസംഗപാടവമായിരുന്നു . പ്രസ്ഥാനത്തിനുവേണ്ടിസ്വന്തം ശബ്ദം പോലും സമർപ്പിച്ച മഹാനായിരുന്നു ഒ.കെ.

വടക്കന്‍ മലബാറില്‍ മുസ്ലിം ലീഗിനെ വളർത്തുന്നതിൽ അഹോരാത്രം പാടുപ്പെട്ട് ശബ്ദവും സമ്പത്തും സംഘടനക്ക് സമർപ്പിച്ച ത്യാഗിയുടെ ഓർമകൾ പഴമക്കാരിൽ ആവേശമുണർത്തുന്ന  ഒന്നാണ്.

അധികാരത്തിന്റെ സോപാനങ്ങളിലേക്ക് സഹ പ്രവര്‍ത്തകരെ പറഞ്ഞയക്കാന്‍ ഓടി നടന്നു പ്രായയും പ്രായാധിക്യവും ശാരീരികാവസ്ഥകളും മറന്നു പ്രവർത്തിക്കുമ്പോഴും എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും അകന്നു സാധാരണക്കാരിൽ ഒരുവനായി അവരുടെ നേതാവായി ഒ.കെ. മാറി.
ഒ.കെ. സാഹിബ് ലീഗ് രാഷ്ടീയത്തിന് മറക്കാനാവാത്ത കർമ്മയോഗി തന്നെയാണ്. അദ്ദേഹത്തിൻറെ വിനയത്തിന്റെയും ത്യാഗത്തിന്റെയും നിഷ്കളങ്കമായ പൊതുജീവിതം
നമുക്ക്‌ മാതൃകയാക്കാം.

സർവ്വശക്‌തൻ പാരത്രിക ജീവിതം ധന്യമാക്കി സ്വർഗത്തിലൊരിടം നൽകി  അനുഗ്രഹിക്കട്ടെ. (ആമീൻ)

ഒ.കെ.സമദ്

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...