പുതിയ പരമ്പര ആരംഭിക്കുന്നു!
വഅള് പരമ്പരകളും ഖിളർ നബി(അ)യും
1960-70 കളിൽ വഅള് പരമ്പരകളായിരുന്നു ഇസ്ലാമിക വിജ്ഞാന വേദികൾ. 15 വയസ്സ് വരെയുള്ള മദ്രസ്സാ പ0നത്തിനുശേഷം പൊതുജനത്തിന് ദീനി വിവരം ലഭിച്ചിരുന്നത് പാതിരവരെ നീളുന്ന മതപ്രസംഗ പരമ്പരകളായിരുന്നു. ഇന്നത്തെപ്പോലെ ഖുർആൻ പ0ന വേദികളോ സ്റ്റഡീ ക്ലാസുകളോ അന്നുണ്ടായിരിന്നില്ല .
"ഖുർആൻ ഓതാനുള്ളതാണ് അത് ക്ലാസ്സിലാക്കരുത്" എന്നാണ് പഴമക്കാർ തമാശ രീതിയിൽ പറയാറുള്ളത്. സിറ്റിയിലെ തെക്ക്യാവിലും പുതിയിസ്ലാം പള്ളി അങ്കണത്തിലും, താഴത്തെരു ഏളാട്ട് പള്ളി പരിസരത്തും, കൊച്ചിപ്പള്ളിക്കടുത്തും ആനയിടുക്ക് പള്ളി അങ്കണത്തിലും അരങ്ങേറിയിരുന്ന വഅള് പരമ്പര ചിലപ്പോൾ പാതിര 2 മണി വരെനീളാറുള്ളതായി ഞാനോർക്കുന്നു. ബഹുമാന്യരായ വാമനപുരം ഉസ്താദ്, പൂക്കോയ തങ്ങൾ, വയലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി, ഇടശ്ശേരി ഉസ്താദ്, പീരങ്കി പോലെ വാക്കുകൾ ഉച്ചരിക്കുന്ന 'പീരങ്കി ഉസ്താദ് 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഉസ്താദ് തുടങ്ങിയ നിരവധി പ്രശസ്തർ കണ്ണൂരിന്റെ വഅള് വേദികളെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
പ്രസംഗത്തിന് ശേഷം നടക്കുന്ന ലേലം വിളി വലിയ സംഭവമായിരുന്നു. കോഴിമുട്ട, തേങ്ങ,ചക്ക, മാങ്ങ തുടങ്ങിയ പള്ളിക്ക് ദാനം കിട്ടിയ വസ്തുക്കൾ വാശിയേറിയ ലേലത്തിൽ വൻ തുകക്ക് പൊതുജനം കയ്യിലാക്കും. ഇതിന് പുറമെ പ്രസംഗ രീതിക്കൊത്ത് സ്ത്രീകൾ നൽകുന്ന സ്വർണ്ണാഭരണങ്ങളും പള്ളികൾക്ക് വലിയ വരവായിരുന്നു.
അന്നത്തെ വഅളിലെ പ്രധാന കഥകളിലൊന്ന് ഖിളർ നബി(അ) ചരിത്രമാണ്. സൂറത്തുൽ കഹ്ഫിൽ മൂസാ നബി (അ) ക്ക് വിജ്ഞാനം പകരാൻ അല്ലാഹു നിയോഗിച്ച ദാസനാണ് ഖിളർ(അ). അദ്ദേഹം നബിയെന്നും മലക്കാണെന്നും മനഷ്യനെല്ലാത്ത ദാസനാണെന്നും വിവിധ അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കിടയിലുണ്ട്. എന്നാൽ വഅളുകളിൽ കേൾക്കാറുള്ള കഥകളിൽ ഖിളർ മരിക്കാത്ത നബിയാണെന്നും അവർ കാററായും തീയായും ഭൂമിയിലെത്തുമെന്നും വിശദീകരിക്കപ്പെട്ടിരുന്നു. ഇതിന് വിശ്വസനീയമായ വ്യക്തമായ തെളിവുകൾ ആരും നൽകിയിട്ടുമില്ല. ഏതായാലും പ്രസ്തുത കഥകൾ വിശ്വസിക്കുന്ന ധാരാളം ജനങ്ങൾ ഇന്നുമുണ്ട്. അത് പ്രകാരമാണ് സിറ്റിയിലെ അറക്കലിനടുത്തുള്ള പാലമാടത്തിൽ നീളമുള്ള കട്ടിലിൽ വെള്ള വിരിച്ച് വിളക്കും കത്തിച്ച് ,ബീച്ചിലൂടെ ഖിളർ (അ) എത്തുമെന്ന പ്രതീക്ഷയുമായി വർഷങ്ങളോളം ചിലർ കാത്തിരുന്നത്. അതുപോലെ ഖിളർ (അ) തീ രൂപത്തിൽ എത്തുമെന്ന് ചിലർ വിശ്വസിച്ചിരുന്നു.
ഒരു റമളാൻ രാവിൽ തറാവീഹ് കഴിഞ്ഞ് തായത്തെരു പള്ളിയിൽ നിന്ന് ഇറങ്ങിയ വയോധികൻ എതിരെ ഇരുട്ടിൽ തീ കണ്ടപ്പോൾ "എന്റെ ഖിളർ നബിയെ " എന്ന് പൊട്ടിക്കരഞ്ഞ് അദ്ദേഹത്തെ കെട്ടിപിടിച്ചപ്പോൾ
"ഞാൻ ഹംസയാണ് ഖിളറല്ല.. തീ കണ്ടത് എന്റെ കത്തിച്ച ചുരുട്ടാണ് "എന്ന് മറുപടി പറഞ്ഞ് വൃദ്ധ സഹോദരനെ സമാധാനിപ്പിച്ച കഥ ചെറുപ്പത്തിൽ ഞാൻ കേട്ടതാണ്.
ഖിളർ (അ) പുറമെ പ്രവാചക ചരിത്രങ്ങളും സ്വർഗ്ഗ- നരകങ്ങളും വഅള് പരമ്പരയിൽ മനോഹരമായി ചിത്രീകരിക്കുമ്പോൾ വലിയ സ്വാധീനമാണ് അത് സ്ത്രീകളിലും വൃദ്ധരിലും ചെലുത്തിയത്. അന്ന് ചെറുപ്പക്കാർ ഇത്തരത്തിലുള്ള മതവിജ്ഞാന സദസ്സുകളിൽ നിന്നും മിക്കവാറും വെളിയിലായിരിന്നു. എന്നാൽ അല്ലാഹു അനുഗ്രഹത്താൽ ചെറുപ്പക്കാർ ഇന്ന് വിജ്ഞാന രംഗം ഏറ്റെടുക്കുന്നത് വലിയ മാറ്റത്തിന് വഴിവെക്കാൻ സഹായകരമാണ്. (അല്ലാഹു തുണക്കട്ടെ.. ആമീൻ).
(തുടരും)
അടുത്ത ഭാഗത്തിൽ!
തായത്തെരു എളാട്ട് പള്ളിക്കുളം വിശേഷങ്ങൾ (ഇ.അ)
വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ