കാദറിൻ്റെ ഉമ്മ
അവനെ മിക്കപ്പോഴും
കാലമാടാ എന്നാണ്
വിളിക്കാറ് ..
കടേപ്പോയി വരാൻ
താമസിച്ചാൽ ,
ആവശ്യമുള്ളപ്പോൾ
കാണാതായാൽ,
ഈ
കുരിപ്പെവിടെപ്പോയി
കിടക്കുന്നൂ എന്ന്
ചത്ത് പോയോ എന്ന്
വണ്ടിക്കിടയിൽ
പാമ്പ് കടിയേറ്റ്
ഇടിമിന്നലേറ്റ്
അങ്ങനെ മരണത്തിൻ്റെ
ഒരോ സാധ്യതയിലും
അവനെ ചേർത്ത് കെട്ടും
അവൻ്റെ മുഖത്തെപ്പോഴും
മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടാവും
തിന്ന് കഴിഞ്ഞാൽ
വായമാത്രം കഴുകുന്നതിനാൽ
മണ്ണും വെള്ളവും
കലർന്നൊട്ടിയ ഛായം
ഒരു ദിവസം കുടുക്കില്ലാത്ത
കുപ്പായം കൂട്ടിപ്പിടിച്ച്
മുറ്റം മുഴുവൻ വട്ടം ചിറ്റിച്ച്
അവനെയവൻ്റുമ്മ
വീശിയെറിഞ്ഞു .
"നശിക്കാനുണ്ടായവനെ
നിൻ്റെ കാലീ ദുനിയാവിൽ
വന്നതാണ് എനിക്കീ ഗതി
എന്ന് ഭ്രാന്തിയേപ്പോലെ
അലറുന്നുണ്ടായിരുന്നു
''നിൻ്റെ ഭ്രാന്ത് കുട്ടിയോടല്ല " എന്ന്
കൂടി നിന്ന പെണ്ണുങ്ങളിലൊരാൾ
അവനെ നെഞ്ചോട് ചേർത്ത്
നടന്നു പോയി
പ്രാക്കിൻ്റെ 'വാ 'തിൽ തുറന്ന്
വൈകുവോളം അവർ നെഞ്ചത്തടിച്ചു
കോലായിൽ
കാദറിനെ വീട്ടിൽ കൊണ്ടോയവർ
അവൻ്റെ വിശപ്പടക്കി
അവരവനെ
നെഞ്ചോട്ചേർത്തതും
ഇന്നോളമേൽക്കാത്ത
വത്സല്യത്തിൻ്റെ കാറ്റേറ്റ്
അവനുറങ്ങിപ്പോയി .
പിൻകുറി
ഉമ്മ (അമ്മ) ഒൻപത് മാസക്കണക്കെടുപ്പിൽ
തോൽക്കേണ്ടതല്ല
ഓരോ സ്ത്രീയിലും
നിറഞ്ഞ് നിൽക്കുന്ന
അനുഭൂതിയാണത്..!!
-സെയ്ഫുദ്ദീൻ തൈക്കണ്ടി-
അവനെ മിക്കപ്പോഴും
കാലമാടാ എന്നാണ്
വിളിക്കാറ് ..
കടേപ്പോയി വരാൻ
താമസിച്ചാൽ ,
ആവശ്യമുള്ളപ്പോൾ
കാണാതായാൽ,
ഈ
കുരിപ്പെവിടെപ്പോയി
കിടക്കുന്നൂ എന്ന്
ചത്ത് പോയോ എന്ന്
വണ്ടിക്കിടയിൽ
പാമ്പ് കടിയേറ്റ്
ഇടിമിന്നലേറ്റ്
അങ്ങനെ മരണത്തിൻ്റെ
ഒരോ സാധ്യതയിലും
അവനെ ചേർത്ത് കെട്ടും
അവൻ്റെ മുഖത്തെപ്പോഴും
മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടാവും
തിന്ന് കഴിഞ്ഞാൽ
വായമാത്രം കഴുകുന്നതിനാൽ
മണ്ണും വെള്ളവും
കലർന്നൊട്ടിയ ഛായം
ഒരു ദിവസം കുടുക്കില്ലാത്ത
കുപ്പായം കൂട്ടിപ്പിടിച്ച്
മുറ്റം മുഴുവൻ വട്ടം ചിറ്റിച്ച്
അവനെയവൻ്റുമ്മ
വീശിയെറിഞ്ഞു .
"നശിക്കാനുണ്ടായവനെ
നിൻ്റെ കാലീ ദുനിയാവിൽ
വന്നതാണ് എനിക്കീ ഗതി
എന്ന് ഭ്രാന്തിയേപ്പോലെ
അലറുന്നുണ്ടായിരുന്നു
''നിൻ്റെ ഭ്രാന്ത് കുട്ടിയോടല്ല " എന്ന്
കൂടി നിന്ന പെണ്ണുങ്ങളിലൊരാൾ
അവനെ നെഞ്ചോട് ചേർത്ത്
നടന്നു പോയി
പ്രാക്കിൻ്റെ 'വാ 'തിൽ തുറന്ന്
വൈകുവോളം അവർ നെഞ്ചത്തടിച്ചു
കോലായിൽ
കാദറിനെ വീട്ടിൽ കൊണ്ടോയവർ
അവൻ്റെ വിശപ്പടക്കി
അവരവനെ
നെഞ്ചോട്ചേർത്തതും
ഇന്നോളമേൽക്കാത്ത
വത്സല്യത്തിൻ്റെ കാറ്റേറ്റ്
അവനുറങ്ങിപ്പോയി .
പിൻകുറി
ഉമ്മ (അമ്മ) ഒൻപത് മാസക്കണക്കെടുപ്പിൽ
തോൽക്കേണ്ടതല്ല
ഓരോ സ്ത്രീയിലും
നിറഞ്ഞ് നിൽക്കുന്ന
അനുഭൂതിയാണത്..!!
-സെയ്ഫുദ്ദീൻ തൈക്കണ്ടി-

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ