1 ഖുർആൻ എന്ന പദത്തിന്റെ അർത്ഥം?
⇨ വായിക്കപ്പെടുന്നത്
2 ലോകത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന ഗ്രന്ഥം?
⇨ ഖുർആൻ
3 ഇസ്ലാമിൽ പാരായണം ആരാധനയായി നിശ്ചയിക്കപ്പെട്ട ഗ്രന്ഥം?
⇨ ഖുർആൻ
4 ഖുർആൻ അവതരിച്ചത് എത്ര കാലം കൊണ്ട്?
⇨ 23 വർഷം
5 ഖുർആൻ അവതരിച്ച രാത്രിയുടെ പേര്?
⇨ ലൈലത്തുൽ ഖദ്ർ
6 ഖുർആൻ അല്ലാഹുവിൻറെ സൃഷ്ടിയാണോ?
⇨ അല്ല, അല്ലാഹുവിന്റെ വചനമാണ്.
7 ഖുർആൻ അവതരിക്കുന്നതിനു മുമ്പ് തന്നെ അതിന്റെ പൂർണരൂപം രേഖപ്പെടുത്തിയിരുന്നത് എവിടെ?
⇨ ലൗഹുൽ മഹ്ഫൂദിൽ
8 ഖുർആനിന്റെ മറ്റു പേരുകൾ?
⇨ അൽ-ഫുർഖാൻ, അദ്ദിക്ർ, അന്നൂർ, അൽ-ഹുദാ, അൽ-കിതാബ്
9 ആദ്യമായി അവതരിച്ച വചനങ്ങൾ ഏതു സൂറത്തിൽ?
⇨ സൂറത്ത് അൽ-അലഖ് (96)
10 ആദ്യമായി പൂർണമായി അവതരിച്ച സൂറത്ത്?
⇨ അൽ ഫാത്തിഹ
11 സൂറത്തുൽ ഫാതിഹയുടെ മറ്റു പേരുകൾ?
⇨ ഉമ്മുൽ ഖുർആൻ, അസാസുൽ
ഖുർആൻ, അദ്ദുആ, അൽ-ഹംദ്, അൽ-കൻസ്
12 ഖുർആനിൽ ആകെ എത്ര സൂറത്തുകൾ ഉണ്ട്?
⇨ 114
13 ഖുർആനിൽ ആകെ എത്ര ആയത്തുകൾ ഉണ്ട്?
⇨ 6236
14 ഖുർആനിലെ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം നിശ്ചയിച്ചത് ആര്?
⇨ അല്ലാഹു
15 ഒന്നാമതായി ഖുർആൻ മനപ്പാഠമാക്കിയ വ്യക്തി?
⇨ മുഹമ്മദ് നബി (സ)
16 ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിച്ചത് ഏതു ഖലീഫയുടെ കാലത്ത്?
⇨ ഒന്നാം ഖലീഫ അബൂബക്ർ(റ) വിന്റെ കാലത്ത്
17 ഹിജ്റക്ക് മുമ്പ് അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
⇨ മക്കി സൂറത്ത്
18 ഹിജ്റക്ക് ശേഷം അവതരിച്ച സൂറത്തുകൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
⇨ മദനീ സൂറത്തുകൾ
19 മക്കീ സൂറത്തുകളുടെ എണ്ണം?
⇨ 86
20 മദനീ സൂറത്തുകളുടെ എണ്ണം?
⇨ 28
21 ഏറ്റവും കുറവ് സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ?
⇨ രണ്ടാം ജുസൂഇൽ (അൽ-ബഖറ സൂറത്തിന്റെ ഒരു ഭാഗം മാത്രം)
22 ഏറ്റവും കൂടുതൽ സൂറത്തുകൾ ഉള്ളത് ഏത് ജുസുഇൽ? എത്ര സൂറത്തുകൾ?
⇨ മുപ്പതാം ജുസുഇൽ, 37 സൂറത്തുകൾ
23 ഖുർആനിലെ ഏറ്റവും വലിയ സൂറത്ത്?
⇨ സൂറത്ത് അൽ-ബഖറ
24 ഖുർആനിലെ ഏറ്റവും ചെറിയ സൂറത്ത്?
⇨ സൂറത്ത് അൽ-കൌസർ
25 ബിസ്മി കൊണ്ട് ആരംഭിക്കാത്ത സൂറത്ത്?
⇨ സൂറത്ത് അത്തൗബ
26 രണ്ട് ബിസ്മിയുള്ള സൂറത്ത്?
⇨ സൂറത്ത് അന്നംല്
27 ഖുർആനിൽ എത്ര ബിസ്മി എഴുതപ്പെട്ടിട്ടുണ്ട്?
⇨ 114
28 ആയത്തോ ആയത്തിന്റെ ഭാഗമോ ആയ ബിസ്മികൾ ഏതെല്ലാം?
⇨ സൂറത്ത് അൽ-ഫാതിഹയുടെ ആദ്യ ത്തിലും, സൂറത്ത് അന്നംലിലെ ആയത്ത് 30ലും ഉള്ളത്
29 ഖുർആനിലെ ഏറ്റവും മഹത്വമുള്ള ആയത്ത്?
⇨ ആയത്തുൽ കുർസിയ്യ്
30 ഉറങ്ങുന്നതിനു മുമ്പ് ഓതിയാൽ അടുത്ത പ്രഭാതം വരെ അല്ലാഹുവിൻറെ സംരക്ഷണം ലഭിക്കാൻ കാരണമാകുന്ന ആയത്ത്?
⇨ ആയത്തുൽ കുർസിയ്യ്
31 ആയത്തുൽ കുർസിയ്യ് ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
⇨ സൂറത്ത് 2 അൽ-ബഖറ, ആയത്ത് 255
32 ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിന്റെ പേര്?
⇨ ആയത്തുദ്ദൈൻ
33 ആയത്തുദ്ദൈൻ ഏതു സൂറത്തിൽ എത്രാമത്തെ ആയത്ത്?
⇨ സൂറത്ത് 2 അൽ-ബഖറ, ആയത്ത് 282
34 ഖുർആനിലെ ഏറ്റവും ദീർഘമായ ആയത്തിലെ പ്രതിപാദ്യ വിഷയം?
⇨ കടമിടപാടുകളുടെ നിയമങ്ങൾ
35 ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
⇨ സൂറ 2 അൽ-ബഖറ, 286 ആയത്ത്
36 സൂറത്ത് അൽ-ബഖറ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയത്തുകളുള്ളത് ഏതു സൂറത്തിൽ? എത്ര ആയത്ത്?
⇨ സൂറത്ത് 26 അശ്ശുഅറാ, 227 ആയത്ത്
37 അല്ലാഹുവിന്റെ പേരുകൾ നല്കപ്പെട്ട സൂറത്തുകൾ?
⇨ ഫാത്വിർ (35), ഗാഫിർ (40), അർറഹ് മാൻ (55), അൽ-അഅ് ലാ (87)
38 പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ?
⇨ യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71)
39 പ്രവാചകന്മാരുടെതല്ലാത്ത വ്യക്തികളുടെ പേരുകളിലുള്ള സൂറത്തുകൾ?
⇨ മർയം (19), ലുഖ്മാൻ (31)
40 രാജ്യങ്ങളുടെ പേര് നല്കപ്പെട്ട സൂറത്തുകൾ?
⇨ റൂം (30), സബഅ് (34)
41 എല്ലാ ആയത്തിലും അല്ലാഹു എന്ന പദമുള്ള സൂറത്ത്?
⇨ സൂറ മുജാദല
42 ﻑ ഇല്ലാത്ത സൂറത്ത്?
⇨ അൽ-ഫാതിഹ
43 ﻡ ഇല്ലാത്ത സൂറത്ത്?
⇨ അൽ-കൌസർ
44 ﺕഇല്ലാത്ത സൂറത്ത് ?
⇨ അൽ-ഇഖ്ലാസ്
45 ഖുർആനിന്റെ മൂന്നിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെട്ട സൂറത്ത്?
⇨ അൽ-ഇഖ്ലാസ് (112)
46 അല്ലാഹുവിൽ ശരണം തേടാൻ ഉപയോഗിക്കുന്നതിനാൽ അൽ-മുഅവ്വിദതൈനി എന്ന് അറിയപ്പെടുന്ന സൂറത്തുകൾ?
⇨ അൽ-ഫലഖ് (113) , അന്നാസ് (114)
47 അൽ-ഇഖ്ലാസ്, അൽ-ഫലഖ്, അന്നാസ് എന്നീ മൂന്നു സൂറത്തുകൾക്കും കൂടി പറയുന്ന പേര്?
⇨ അൽ-മുഅവ്വിദാത്ത്
48 ഇഹലോകത്തുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയങ്കരമായത്' എന്ന് നബി (സ) പറഞ്ഞത് ഏതു സൂറത്തിനെക്കുറിച്ചാണ്?
⇨ സൂറത്ത് അൽ-ഫത്ഹ് (48)
49 ആരാധനാകർമങ്ങളുടെ പേരുള്ള സൂറത്തുകൾ?
⇨ ഹജ്ജ് (22), സജദ (32), ജുമുഅ (62)
50 ഏതു സൂറത്തിനെക്കുറിച്ചാണ് അതു പാരായണം ചെയ്യപ്പെടുന്ന വീടുകളിൽനിന്ന് പിശാച് ഓടിപ്പോകും എന്ന് നബി(സ) പറഞ്ഞത്?
⇨ സൂറത്ത് അൽ-ബഖറ
51 ഖബർ ശിക്ഷയെ തടുക്കുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
⇨ സൂറത്ത് അൽ-മുൽക് (67)
52 പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ അതിന്റെ ആൾക്കുവേണ്ടി ശുപാർശ ചെയ്യുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
⇨ സൂറത്ത് അൽ-മുൽക് (67)
53 വെള്ളിയാഴ്ച ഫജ്ർ നമസ്കാരത്തിന് ഓതൽ സുന്നത്തുള്ള സൂറത്തുകൾ?
⇨ സൂറത്ത് സജദ (32), സൂറത്ത് അൽ ഇൻസാൻ (76)
54 വിത്ർ നമസ്കാരത്തിൽ ഓതൽ സുന്നത്തായ സൂറത്തുകൾ?
⇨ സൂറത്ത് അഅ് ലാ , കാഫിറൂൻ, ഇഖ് ലാസ്
55 സ്ത്രീകളെ പ്രത്യേകം പഠിപ്പിക്കാൻ നബി(സ) പ്രോത്സാഹിപ്പിച്ച സൂറത്ത്?
⇨ സൂറത്ത് അന്നൂർ (24)
56 ഏതു സൂറത്തിൽ നിന്നുള്ള വചനങ്ങൾ കേട്ടതാണ് ഉമർ(റ)വിനെ ഇസ്ലാമിലേക്ക് ആകർഷിച്ചത്?
⇨ സൂറത്ത് ത്വാഹാ (20)
57 ദാരിദ്ര്യത്തെ തടയുന്നത് എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
⇨ സൂറത്ത് അൽ-വാഖിഅ (57)
58 ഏതു സൂറത്ത് അവതരിച്ചപ്പോഴാണ് നബി(സ)യുടെ വിയോഗത്തിന്റെ സൂചന മനസ്സിലാക്കി അബൂബക്ർ(റ) കരഞ്ഞത്?
⇨ സൂറത്ത് അന്നസ്വ്ർ
59 എഴുപതിനായിരം മലക്കുകളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ട സൂറത്ത്?
⇨ സൂറത്ത് അൽ-അൻആം
60 സൂറത്ത് ഗാഫിറിന്റെ മറ്റൊരു പേര്?
⇨ സൂറത്ത് മുഅ്മിൻ
61 സൂറത്ത് ഫുസ്സിലതിന്റെ മറ്റൊരു പേര്?
⇨ സൂറത്ത് ഹാമീം സജദ
62 സൂറത്തുൽ ഇൻസാനിന്റെ മറ്റൊരു പേര്?
⇨ സൂറത്ത് അദ്ദഹ്ർ
63 സൂറത്തുൽ ഇസ്റാഇന്റെ മറ്റൊരു പേര്?
⇨ സൂറത്ത് ബനൂ ഇസ്രാഈൽ
64 സൂറത്തുൽ ഇഖ് ലാസിന്റെ മറ്റൊരു പേര്?
⇨ സൂറത്ത് അത്തൌഹീദ്
65 ശിർകിൽ നിന്ന് അകറ്റുന്നത് (ﺑﺮﺍﺋﺔ ﻣﻦ ﺍﻟﺸﺮﻙ ) എന്ന് നബി(സ) വിശേഷിപ്പിച്ച സൂറത്ത്?
⇨ സൂറത്ത് അൽ-കാഫിറൂൻ
66 നബി(സ)യോടൊപ്പം ശത്രുക്കൾ സുജൂദ് ചെയ്തത് ഏതു സൂറത്ത് കേട്ടപ്പോൾ?
⇨ സൂറത്ത് അന്നജ്മ് (53)
67 തസ്ബീഹ് കൊണ്ട് (സബ്ബഹ, യുസബ്ബിഹു പോലെ) തുടങ്ങുന്ന സൂറത്തുകൾക്ക് പൊതുവായി പറയുന്ന പേര്?
⇨ മുസബ്ബിഹാത്ത്
68 മുസബ്ബിഹാത്തുകൾ എന്നറിയപ്പെടുന്ന സൂറത്തുകൾ എത്ര? ഏതെല്ലാം?
⇨ 7 സൂറത്തുകൾ - ഇസ്റാഅ് (17), ഹദീദ് (57), ഹശ്ർ (59), സ്വഫ്ഫ് (61), ജുമുഅ (62), തഗാബുൻ (64), അഅ് ലാ (87)
69 ആയിരം ആയത്തുകളെക്കൾ ഉത്തമമായ ഒരു ആയത്ത് ഇവയിലുണ്ട്' എന്ന് നബി(സ) പറഞ്ഞത് എന്തിനെപ്പറ്റി?
⇨ മുസബ്ബിഹാത്തുകളെപ്പറ്റി
70 ഖുർആൻ പാരായണം ചെയ്യുമ്പോൾ പിശാചിൽനിന്ന് അല്ലാഹുവിൽ ശരണം തേടാൻ കല്പിക്കുന്നത് ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
⇨ സൂറത്ത് അന്നഹ്ൽ, ആയത്ത് 98.
71 ഇസ്ലാം മതത്തിന്റെ പൂർത്തീകരണം കുറിക്കുന്ന വചനം (അൽ യൗമ അക്മൽതു ലകും ദീനകും) ഏതു സൂറത്തിൽ എത്രാമത്തെ ആയത്തിൽ?
⇨ സൂറത്ത് മാഇദ, ആയത്ത് 3
72 ഖുർആൻ പാരായണനിയമങ്ങൾക്ക് മൊത്തത്തിൽ പറയുന്ന പേര്?
⇨ തജ് വീദ്
73 ഖുർആൻ സാവധാനത്തിൽ വേണ്ടിടത്ത് നിർത്തി ഓതുന്നതിന് പറയുന്ന പേര്?
⇨ തർതീൽ
74 ചില ആയത്തുകൾ പാരായണം ചെയ്താൽ ചെയ്താൽ സുജൂദ് ചെയ്യൽ സുന്നത്താണ്. ഈ സുജൂദിന് പറയുന്ന പേര്?
⇨ സുജൂദുത്തിലാവത്ത്
75 സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ എത്ര?
⇨ 15
76 സുജൂദുത്തിലാവത്ത്തിന്റെ ആയത്ത് ആദ്യം അവതരിച്ചത് ഏതു സൂറത്തിൽ?
⇨ സൂറത്ത് അന്നജ്മ് (53)
77 സുജൂദുത്തിലാവത്തിന്റെ ആയത്തുകൾ രണ്ടെണ്ണമുള്ള സൂറത്ത്?
⇨ അൽ-ഹജ്ജ്
78 ചില സൂറത്തുകളുടെ തുടക്കത്തിൽ കാണുന്ന (അലിഫ് ലാം മീം പോലുള്ള) കേവലാക്ഷരങ്ങൾക്ക് പറയുന്ന പേര്?
⇨ ഹുറൂഫുൽ മുഖത്തആത്ത്
79 ഹുറൂഫുൽ മുഖത്തആത്ത് കൊണ്ട് തുടങ്ങുന്ന സൂറത്തുകൾ എത്ര?
⇨ 29
80 ആകെ എത്ര അക്ഷരങ്ങൾ മുഖത്തആത്ത് ആയി വന്നിട്ടുണ്ട്?
⇨ 14
81 ഹുറൂഫുൽ മുഖത്തആത്തിൽ ഒറ്റ അക്ഷരമായി വന്നിട്ടുള്ളത്
ഏതെല്ലാം?
⇨ സ്വാദ്, ഖാഫ്, നൂൻ
82 ഹുറൂഫുൽ മുഖത്തആത്തിൽ സൂറത്തിന്റെ പേരായി വന്നിട്ടുള്ളവ ഏതെല്ലാം?
⇨ സ്വാദ് (38), ഖാഫ് (50)
83 ഹുറൂഫുൽ മുഖത്തആത്ത് ആയി കൂടിയത് എത്ര അക്ഷരങ്ങളാണ് ഒന്നിച്ചു വന്നിട്ടുള്ളത്? ഏവ? ഏതു സൂറത്തിൽ?
⇨ 5 അക്ഷരങ്ങൾ - കാഫ്, ഹാ, യാ,ഐൻ, സ്വാദ് (ﻛﻬﻴﻌﺺ) - സൂറത്ത് മർയം
84 ഹുറൂഫുൽ മുഖത്തആത്തിൽ കൂടുതൽ തവണ ആവർത്തിച്ചു വന്നത് ഏത്? എത്ര തവണ?
⇨ (ﺣﻢ ) ഹാമീം, 7 തവണ (സൂറത്ത് 40 മുതൽ 46 വരെ)
85 ഹുറൂഫുൽ മുഖത്തആത്ത് രണ്ടു കൂട്ടങ്ങളായി വന്നത് ഏതു സൂറത്തിൽ? അക്ഷരങ്ങൾ ഏവ?
⇨ സൂറത്ത് അശ് ശൂറാ (42) , ഹാമീം, ഐൻ സീൻ ഖാഫ് (ﺣﻢ ﻋﺴﻖ )
86 അറബിയിലെ എല്ലാ അക്ഷരങ്ങളും ഉൾകൊള്ളുന്ന ഖുർആനിലെ രണ്ട് ആയത്തുകൾ?
⇨ ആലു ഇംറാൻ 154, ഫത്ഹ് 29
87 ഖുർആനിൽ ഏറ്റവുമധികം ആവർത്തിച്ചു പറഞ്ഞ മൂന്നു വിഷയങ്ങൾ?
⇨ തൗഹീദ് (ഏകദൈവാരാധന), ആഖിറത്ത് (പരലോകം), രിസാലത്ത് (പ്രവാചകനിയോഗം)
88 ലാ ഇലാഹ ഇല്ലല്ലാഹു എന്ന വാചകം ഖുർആനിൽ എത്ര തവണ വന്നിട്ടുണ്ട്?
⇨ 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19)
89 ഖുർആനിൽ എത്ര നബിമാരുടെ പേര് പരാമർശിച്ചിട്ടുണ്ട്?
⇨ 25
90 ഖുർആനിൽ നബി(സ)യുടെ പേര് എത്ര തവണ വന്നിട്ടുണ്ട്?
⇨ 5 തവണ (മുഹമ്മദ് 4 , അഹ് മദ് 1)
91 ഖുർആനിൽ ഏറ്റവുമധികം തവണ പേര് പറയപ്പെട്ട നബി?എത്ര തവണ?
⇨ മൂസാ നബി(അ) - 136 തവണ.
92 ഖുർആനിൽ പേര് പറയപ്പെട്ട ഏക വനിത?
⇨ മർയം (മർയം ഇബ്നത ഇംറാൻ)
93 സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
⇨ മർയം (അ), ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല)
94 സത്യനിഷേധികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ രണ്ടുപേർ ആരെല്ലാം?
⇨ നൂഹ് നബി(അ)യുടെ ഭാര്യ, ലൂത്വ് നബി(അ)യുടെ ഭാര്യ
95 ഖുർആനിൽ പേര് പറയപ്പെട്ട സ്വഹാബി?
⇨ സൈദ് (സൈദ്ബ്നു ഹാരിസ) (റ)
96 ഖുർആൻ പേരെടുത്തു പറഞ്ഞ് ശപിച്ച വ്യക്തി?
⇨ അബൂലഹബ്
97 ഖുർആനിൽ പറഞ്ഞ മക്കയുടെ മറ്റു പേരുകൾ?
⇨ ബക്ക, ഉമ്മുൽ ഖുറാ, ബലദുൽ അമീൻ
98 ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് ആര് ആർക്ക് അയച്ചതാണ്?
⇨ സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചത്
99 രണ്ടെണ്ണത്തിൽ ശിഫാ അഥവാ രോഗശമനം ഉണ്ടെന്നു ഖുർആൻ പ്രസ്താവിച്ചിട്ടുണ്ട്. അവ ഏതെല്ലാം?
⇨ ഖുർആൻ, തേൻ
100 രോഗം മാറാനും കണ്ണേറ്, സിഹ്ർ തുടങ്ങിയ പൈശാചിക ഉപദ്രവങ്ങൾ തടുക്കാനും ഖുർആൻ ആയത്തുകളും നബി(സ) പഠിപ്പിച്ച ദിക്റുകളും ദുആകളും ഉപയോഗിച്ച് മന്ത്രിക്കുന്നതിന് പറയുന്ന പേര്?
⇨ റുഖ്യ ശറഇയ്യ
101 ഖുർആനിന് തുല്യമായ ഒന്ന് (ഒരു ഗ്രന്ഥം/ പത്ത് അധ്യായങ്ങൾ/ ഒരു അധ്യായം) കൊണ്ടുവരാനുള്ള വെല്ലുവിളി ഖുർആനിൽ എത്ര സ്ഥലത്തുണ്ട്?
⇨ 5 സ്ഥലത്ത്
(52:33-34, 17:88, 11:13, 10:37-38, 2:23)
(വിവരങ്ങൾക്ക് കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ