2020 മേയ് 6, ബുധനാഴ്‌ച

താണയിലെ റമദാനോർമ്മ-7

വർഷങ്ങൾക്ക് മുമ്പ് ഒരു റമളാനിൽ ഇസ്ലാമിക് സെൻറർ താണ ഒരു പ്രബന്ധ മത്സരം സംഘടിപ്പിക്കുകയുണ്ടായി.
" മുഹമ്മദ് നബി (സ) യുടെ ജീവിതവും സന്ദേശവും"    എന്ന വിഷയത്തിൽ  ഒന്നാം സമ്മാനം നേടിയത് മേലെ ചൊവ്വയിലെ ശ്രീ രാജേഷ് എന്ന വിദ്യാർത്ഥിയായിരുന്നു.
സമ്മാന വേളയിൽ റസൂലിന്റെ രൂപത്തെക്കുറിച്ച് ചോദിച്ചപ്പോൾ മിക്കവരും പറഞ്ഞ മുറുപടി തെറ്റായിരുന്നു. പഴയ സിനിമാ-നാടകങ്ങളിൽ മുസ്ലിം നേതാക്കളുടെ രൂപമായ മൊട്ടത്തലയും വട്ടത്താടിയും. പച്ച ബെൽട്ടും കെട്ടിയ സിദ്ധന്റെ രൂപമായിരുന്നു പലർക്കുമുണ്ടായിരുന്നത്.
 (അല്ലാഹു പൊറുക്കട്ടെ-ആമീൻ)   
എന്ത് മാത്രം വികലമായിരുന്നു ആ ധാരണകൾ .
 ചുമലിലെത്തുന്ന നീണ്ട ഒതുക്കിയ സുന്ദര മുടിയും നീണ്ട താടിയും പുഞ്ചിരി തൂകുന്ന വശ്യമായ മുഖഭാവവും ആകർഷകമായ സംസാരരീതിയും ഗാംഭീരമുള്ള തലപ്പാവും വൃത്തിയുള്ള വസ്ത്രവുമായിരുന്ന യഥാർത്ഥത്തിൽ ചരിത്രത്തിലുള്ളത് .
ലോക ചരിത്രഗതിയെ മാറ്റിമറിച്ച നാഗരികതകളുടെ ഉത്ഥാന- പതനങ്ങൾക്ക് വഴിവെച്ച, മനുഷ്യജീവിത രീതികളിൽ വിപ്ലവം രചിച്ച നൂറ് മഹാരഥന്മാരെ പറ്റി പഠിച്ച നാസയിലെ ഭൗതിക സയൻറിസ്റ്റായ  Dr. മൈക്കൽഹാർട്ട്  1978ൽ  "The Hundred"  എന്ന ചരിത്ര പുസ്തകം ന്യൂയോർക്കിൽ പ്രസിദ്ധീകരിച്ചു.പിന്നീട്
 1991 ൽ ചില്ലറ മാറ്റങ്ങളോടെ പുന:പ്രസിദ്ധീകരിച്ചു. പ്രസ്തുത  വർഷം 60,000 കോപ്പികളൂടെ വിൽപന നടന്നതോടെ  അമേരിക്കയിൽ ബെസ്റ്റ് സെല്ലറായി അത് മാറി.
ചരിത്ര പുസ്തകത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് നബി (സ) ക്കായിരുന്നു ( ഒരു കോപ്പി ഇപ്പോൾ എന്റെ കയ്യിലുണ്ട്.)
മുസ്ലിംകൾ മനസ്സിലാക്കാത്തെ അത്ഭുത ഭാവമാണ് മുഹമ്മദ് നബി   (സ) ൽ മൈക്കൾ ഹാർട്ട് കണ്ടെത്തുന്നത് .ആത്മീയതയുടെ ഉത്തുംഗതയിൽ നിൽക്കുമ്പോഴും ധർമസമര മാർഗ്ഗത്തിൽ മുഹമ്മദ് നബി  കാണിച്ച ധീരത കണ്ടറിയേണ്ടതാണ്. അലക്സാണ്ടർ ചക്രവർത്തിക്കോ നെപ്പോളിയനോ ചെങ്ക് ഷ് ഖാനോ ഇല്ലാത്ത ആത്മീയഭാവം ധർമ്മ രണാങ്കത്തിൽ കാണിക്കാൻ മുഹമ്മദ്(സ)യും അനുയായികളൾക്കും സാധിച്ചതായി ഹാർട്ട് വിലയിരുത്തുന്നുണ്ട്. കൂടാതെ, സിന്ധ് മുതൽ സ്പെയിൻ വരെ വളർന്നു വികസിച്ച ലോകത്ത് സ്ഥായിയായി നില നിൽക്കുന്ന ഏറ്റവും വലിയ സാമ്രാജ്യം സൃഷ്ടിക്കുന്നതിൽ മുഹമ്മദ് നബി  (സ) ന്റെ പങ്ക് മറ്റാർക്കും അവകാശ പെടാത്തതാണെന്നും ഹാർട്ട് ഉറപ്പിക്കുന്നു. ആത്മീയ-ഭൗതികയടക്കം ജീവിതത്തിന്റെ സമസ്ത മേഖലയിലും അദ്ദേഹത്തിന്റെ മാതൃക ചോദ്യം ചെയ്യാൻ പറ്റാത്ത രീതിയിൽ അത്ഭുതമുളവാക്കുന്ന ഒന്നാണെന്നും  ഹാർട്ട് വിലയിരുത്തുന്നു. തന്റെ സ്വന്തം നേതാവായ യേശുവിന് ചരിത്ര പുസ്തകത്തിൽ   മൂന്നാം സ്ഥാനമേ അദ്ദേഹം നൽകുന്നുള്ളൂ.
ആനി ബസന്റും ടോയൻ ബിയും പഠിച്ച് അന്ധം വിട്ടുപോയ ആ മഹാ വ്യക്തിത്വത്തെക്കുറിച്ച് ഗവേഷണ പാടവത്തോടെ പഠിക്കാൻ നാം ഓരോരുത്തരും തയ്യാറാവണം.  അതിന്നായി ഈ റമളാനെ  നമുക്ക് ഉപയോഗപ്പെടുത്താം. അല്ലാഹു അതിന് തൗഫീഖ് നൽകട്ടെ  (ആമീൻ)


(തുടരും)




വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...