ഇന്ന് 6 പേര്‍ കൂടി ആശുപത്രി വിട്ടു. ഒരാൾക്ക് കുടി പോസറ്റീവ്.
ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മൂര്യാട് സ്വദേശിയായ 25കാരനാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതനായത്. മെയ് ഒന്നിന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 117 ആയി.
അതിനിടെ, ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന ആറു പേര്‍ കൂടി രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടു.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ നിന്ന് ചെറുവാഞ്ചേരി സ്വദേശി 13 കാരന്‍,
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് നടുവില്‍ സ്വദേശിയായ 35കാരന്‍, അദ്ദേഹത്തിന്റെ 60കാരനായ അച്ഛന്‍, 59കാരിയായ അമ്മ, ജില്ലാ ആശുപത്രിയില്‍ നിന്ന് കുന്നോത്തുപറമ്പ് സ്വദേശി 27കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 36കാരന്‍ എന്നിവരാണ് ഇന്ന് ഡിസ്ചാര്‍ജ് ആയത്.
ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 81 ആയി. ബാക്കി 36 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
ജില്ലയില്‍ നിലവില്‍ 51 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും നാലു പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 30 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2457 പേര്‍ വീടുകളിലുമായി 2543 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 3803 സാമ്പിളുകള്‍ പരിശോധന യ്ക്കയച്ചതില്‍ 241 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

(വിവരങ്ങൾക്ക് കടപ്പാട് 02/05/2020)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ