നമുക്ക് പരിചയപ്പെടാം
ഖുർആൻ പഠനത്തിലും പാരായണത്തിലും മികവ് പുലർത്തുകയും താൻ പഠിച്ചത് മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ ഒരെളിയ ശ്രമം നടത്തുകയുമാണ് കണ്ണൂർ സിറ്റിയിലെ അഫ്ഫാൻ ഫസൽ.
തജ്‌വീദ് ടീച്ചറായ മാതാവിൽ നിന്നും പകർന്നുകിട്ടിയ ഖുർആൻ പാരായണ നിയമങ്ങൾ അക്ഷരംപ്രതി അനുസരിച്ച് ജീവിതത്തിൽ പകർത്തിയതോടെ അഫ്ഫാൻ ഫസൽ ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട വീഡിയോ, ഓഡിയോകൾ കാണാനും കേൾക്കാനും തുടങ്ങി. ക്രമേണ ഈ കൊച്ചു മിടുക്കൻ പ്രമുഖ ഖുർആൻ പണ്ഡിതനായ മിശ്അരിയുടെ പാരായണ ശൈലിയിൽ ആകൃഷ്ടനായി.
അദ്ദേഹത്തിന്റ ശൈലി പിന്തുടർന്ന ഈ പതിനാലുകാരൻ ഇതിനിടെ ഏഴോളം ജുസുഹ് മനപ്പാഠമാക്കി.
ഖുർആൻ അവതരണ മാസമായ ഈ പരിശുദ്ധ റമദാനിൽ ഖുർആൻ പാരായണം ചെയ്ത് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്ന ഒരു പ്രക്രിയക്ക് യൂട്യൂബ് ചാനലിലൂടെ തുടക്കംകുറിച്ചു.
അതിനായി സ്വന്തം ചാനൽ തന്നെ രൂപപ്പെടുത്തി. സഹോദരി ആയിഷ അഫ്റയുടെ പ്രോത്സാഹനം കൂടിയായപ്പോൾ ചാനൽ യാഥാർത്ഥ്യമാകാൻ അധികസമയം വേണ്ടി വന്നില്ല.
" Qirat by affanfasal" എന്ന യൂട്യൂബ് ചാനലിന് ഇതിനകം ബന്ധുക്കളുടെയും പരിചയക്കാരുടെയുമിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഇനിയും മികവുറ്റ ഖുർആൻ പരിപാടികൾ പ്രേക്ഷക സമക്ഷം അവതരിപ്പിക്കാനാണ് അഫ്ഫാൻ ഫസലിന്റെ ആഗ്രഹം. ഈ പ്രായത്തിലുള്ള കൊച്ചു കുട്ടികൾ യൂട്യൂബ് ചാനലിലൂടെ ഭക്ഷണ പരിപാടികളും പാട്ടും ഡാൻസുമൊക്കെ അവതരിപ്പിക്കുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തമായി താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് ഗുണകരമായ അറിവ് നൽകാൻ തൻറെ ചാനൽ സഹായവുമെന്നാണ് അഫ്ഫാന്റെ ശുഭപ്രതീക്ഷ.
കൊടപറമ്പിലെ ഐഷിലെ ഫസൽ മുഹമ്മദിൻറെയും ധർമ്മടത്തെ മുല്ലപ്പുറം തറവാട്ടിലെ റുക്സാനയുടെയും ഇളയമകനാണ് അഫ്ഫാൻ ഫസൽ.
കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന അഫ്ഫാന്റെ ഏക സഹോദരിയാണ് ആയിഷ അഫ് റ.
.
പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങുന്ന അഫ്ഫാൻ ഫസലിൻറെ യൂട്യൂബ് ചാനലിന് നമുക്ക് കൊടുക്കാം ഒരു സബ്സ്ക്രൈബ്.
https://youtu.be/C9jteHMCfp0

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ