"നിന്നിലേക്കുള്ള വഴി"
നശ്വരമീ ലോകത്തെ പരിമിതികളുൾക്കൊണ്ടുള്ള ഒരു വിശ്വാസിയുടെ കളങ്കമറ്റ ഇലാഹീ ചിന്തകളുടെ കൂടിപ്പുണരുകളാണ് യുവകവി സഹർ അഹമ്മദിൻ്റെ "നിന്നെ മാത്രം നിന്നോട് മാത്രം" എന്ന പുസ്തകം.
എഴുത്തുകാരൻ തൻ്റെ ഹൃദയം മറയേതുമില്ലാതെ സ്രഷ്ടാവിലേക്ക് തുറന്ന് വെച്ച് നടത്തുന്ന നിഷ്കളങ്ക തേട്ടങ്ങളായി എനിക്കീ എഴുത്തുകൾ അനുഭവപ്പെടുന്നു.
ലളിതമായ ഭാഷയിൽ വാക്കുകളടുക്കി വെച്ച് വായനക്കാരെ ദിവ്യാനുരാഗത്തിൻ്റെ ചില്ലയിൽ കൂടുകെട്ടിപ്പാർക്കാൻ പ്രേരിപ്പിക്കുകയാണ് കവിയിതിലൂടെ.
തൻ്റെ പോരായ്മകളും നിസ്സഹായാവസ്ഥയും ഏറ്റുപറഞ്ഞ് ദൈവപ്രീതി കാംക്ഷിച്ച് അവൻ്റെ മുന്നിൽ വിനീത വിധേയനാകുന്ന ഒരടിമയുടെ പ്രണയം നിറഞ്ഞു തുളുമ്പുന്ന മനസ്സിൻ്റെ വിങ്ങലുകൾ.
വിളക്കണയുമ്പോൾ വീഴുന്ന ഇരുളിനേക്കാൾ പാപാന്ധകാരത്തിൻ്റെ ഇരുട്ടിനെ ഭയക്കുന്ന പശ്ചാത്താപ ചിത്തനായ അടിമയുടെ തേങ്ങലുകളിൽ നിന്നും തുടങ്ങി
പുസ്തകത്തിലുടനീളം വിശുദ്ധ ഖുർആനിലെ വാക്യ ശകലങ്ങളും ഇലാഹീ നാമങ്ങളിലെ ഉൾപ്പൊരുളുകളും നിറഞ്ഞു നിൽക്കുന്നു.
ദൈവകാരുണ്യമാണ് സകല പ്രതിബന്ധങ്ങൾക്കും മീതെയുള്ള സംരക്ഷണ കവചമെന്നും നടന്നു നീങ്ങുന്ന ഓരോ ചുവടും മരണത്തിലേക്കുള്ള പാതയിലാണെന്നും കവി നമ്മെ വരികൾക്കിടയിലൂടെ ഓർമ്മപ്പെടുത്തുകയാണ്.
"വീട്" എന്ന കവിതയിൽ ക്ഷണിക ജീവിതത്തെ അടയാളപ്പെടുത്തുമ്പോൾ "നിന്നെ മാത്രം നിന്നോട് മാത്രം" എന്ന തലക്കെട്ടിനിടയിൽ ലൗകിക -അലൗകിക പ്രണയാന്തരങ്ങൾ വരച്ചു കാട്ടുന്നതായി നമുക്ക് കാണാം.
ഖൗലയെ നിങ്ങൾക്കറിയുമോ എന്നു തുടങ്ങുന്ന വരികളിൽ സ്ത്രീയുടെ നീതിക്കൊപ്പം നിലകൊള്ളുന്ന ഇസ്‌ലാമിക കാഴ്ചപ്പാട് പുതുകാല അനാവശ്യ കോലാഹലങ്ങൾക്ക് ഉത്തരമാകുന്നു.
"വിശുദ്ധ സമരം" " ഞങ്ങൾക്കു നീ മതി" എന്നീ കവിതകളും ആനുകാലിക സാഹചര്യങ്ങളിൽ തീർച്ചയായും വായിക്കപ്പെടേണ്ടതുണ്ട്.
റമദാനിലെ ഭക്ഷണത്തളികയിലെ ഉള്ളറകളിൽ ഒളിഞ്ഞിരിക്കുന്ന പെണ്ണിൻ്റെ അർപ്പണബോധത്തെ ചൂടാറാതെ ആവിഷ്കരിച്ചിരിക്കുന്നു കവി തൻ്റെ മറ്റൊരു കവിതയിൽ.
ഗ്രന്ഥകർത്താവിൻ്റെ ആഗ്രഹം പോലെ ദൈവത്തെ തേടുന്നവരെ തീർച്ചയായും സ്വാധീനിക്കും ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ഇരുപത്തിയാറ് കവിതകളുൾക്കൊള്ളുന്ന ഈ കൊച്ചു പുസ്തകം.
എൻ്റെ നിരീക്ഷണങ്ങൾ കവിയുടെ ചിന്തകളുടെയത്ര ഉന്നതമല്ലെന്ന തികഞ്ഞ ബോധ്യത്തിൽ എന്നെ കുറച്ചധികം സ്വാധീനിച്ച "കിളിവാതിൽ" എന്ന കവിത ചുവടെ ചേർക്കുന്നു,
ഇരുണ്ട മുറിയിൽ
എല്ലാ വാതിലുകളും
അടച്ചു ഏകനെന്ന്
വിലപിക്കാതെ
ഒരിക്കലും തുറക്കാതെ
അടച്ചിട്ട മനസ്സിൻ്റെ
കിളിവാതിൽ നീ തുറക്കുക..
അവിടെ.. നിനക്ക്
ദൈവ സാന്നിധ്യത്തിൻ്റെ
പരിശുദ്ധ വെളിച്ചം കാണാം...
-അർശാദ് ചെമ്പിലോട്-

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ