വ്യക്തി പരിചയം
എഴുത്തുകാരൻ, മാധ്യമ പ്രവർത്തകൻ, പത്രാധിപർ, അധ്യാപകൻ, എന്നതിലുപരി നല്ല സംഘാടകൻ. അതാണ് സൈനുദ്ധീൻ ചേലേരി. അദ്ദേഹം കൈവെച്ച മേഖലകൾ പലതാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ശീലം. പ്രത്യേക ശൈലി നിറഞ്ഞ നേതൃപാടവം കാരണം സമൂഹത്തിലെ താഴെ തട്ടു മുതൽ മേലെ തട്ട് വരെ നീണ്ടു നിൽക്കുന്നൂ അദ്ദേഹത്തിൻ്റെ സൗഹൃദ വലയം. യാത്രകളും വായനയും ഇഷ്ട വിനോദമായ അദ്ദേഹത്തിനു ആ മേഖലയിൽ ധാരാളം സുഹ്യത്തുക്കളുണ്ട് .
രണ്ടു പതിറ്റാണ്ടായി ഞാൻ നേരിട്ടറിഞ്ഞ വ്യക്തിത്വം. അന്നു മുതൽക്കെ കെഎംസിസിയുടെ നേതൃ നിരയിൽ ഇടം പിടിച്ച കണ്ണൂർ ജില്ലയിലെ ഈ ചേലേരിക്കാരനോട് പിരിഞ്ഞിരിക്കാത്ത ഒരു ആത്മ ബന്ധം ഉടലെടുത്തു.
ദുബൈ കണ്ണൂർ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി പദവി അലങ്കരിക്കുന്ന സൈനുദ്ധീൻ ചേലേരി ആൾക്കൂട്ടങ്ങൾക്ക് മുമ്പിൽ നിൽക്കുന്നതിന് പകരം അണിയറയിൽ നിന്ന് പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്ന സ്വഭാവത്തിന്നുടമ കൂടിയാണ്. പുതുമ പുലർത്തുന്ന പദ്ധതികൾ സധൈര്യം ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന മിടുക്ക് എടുത്തു പറയേണ്ട ഒന്നാണ്. ആരുടെ മുന്നിലും തല കുനിക്കാത്ത ആർജവമുള്ള ഇദ്ദേഹം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ദുബൈ കണ്ണൂർ ജില്ലാ കെ.എം.സിസി യുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ വേറിട്ട പ്രവർത്തനങ്ങളുടെയെല്ലാം ആശയ സ്രോതസ്സായ പ്രതിഭാശാലി കൂടിയാണ്.
കണ്ണൂർ ജില്ലാ കെഎംസിസി യുടെ നിരവധി അഭിമാന പദ്ധതികൾ നടപ്പിൽ വരുത്തിയ സൈനുദ്ധീൻ ചേലേരി കോവിഡ് വ്യാപനത്തിന്റെ കാലത്തും തൻ്റെ നെത്യത്വ പാടവം ഒരിക്കൽ കൂടി തെളിയിച്ചു. ദുബായിൽ പ്രയാസപ്പെടുന്നവർക്ക് ഒരത്താണിയായി മാറാൻ അതോടെ കെ.എം.സി.സി.ക്ക് കഴിഞ്ഞു.
വളരെ ശാസ്ത്രീയമായ രീതിയിലുള്ള സംഘടനാ സംവിധാനം വഴി ദുബൈ കെ.എം.സി.സിക്ക് കീഴിലെ ഏറ്റവും മികച്ച കമ്മിറ്റിയായി കണ്ണൂർ ജില്ലാ കമ്മിറ്റിയെ മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിവരണാതീതമാണ്.
അദ്ദേഹത്തിൻ്റെ കീഴിൽ കോവിഡ് കേസ് മാനേജ്‌മന്റ് ടീം, കൗൺസലിംഗ് സെൽ, ഫർമസിസ്റ്റ് സെൽ, ഫുഡ് ആൻഡ് കിറ്റ് സെൽ, ലോ ആൻഡ് ഡോക് സെൽ തുടങ്ങിയ വ്യത്യസ്‌ത ടീമുകൾ രൂപപ്പെട്ടു. അതോടെ ദുബൈ കണ്ണൂർ ജില്ലാ കെഎംസിസിക്ക് തുല്യതയില്ലാത്ത പ്രവർത്തങ്ങൾ കാഴ്ച്ചവെക്കാൻ സാധിച്ചു. ലോക്-ഡൌൺ കാലത്തും നാട്ടിൽ നിന്നും അടിയന്തര പ്രാധാന്യമുള്ള മരുന്നുകൾ എത്തിച്ചും കണ്ണുർ ജില്ലാ കമ്മിറ്റി പൊതു ശ്രദ്ധ പിടിച്ചു പറ്റി. പ്രവർത്തകരെ ഊർജസ്വലരാക്കി നിർത്തുന്നതിൽ പുലർത്തുന്ന മികവാണ് ജില്ലാ കമ്മിറ്റിയുടെ വിജയങ്ങളുടെ രഹസ്യത്തിനു നിദാനം.
ചേലേരി എന്ന ദേശം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് നൽകിയ രണ്ടു സംഭാവനകളിൽ ഒരാളാണ് ദുബൈ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി സൈനുദ്ധീൻ ചേലേരി. മറ്റൊരാൾ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയാണ്. ഇരുവരുടെയും ചടുലത പ്രവർത്തങ്ങളെ മികവുറ്റതാക്കുന്നു.
ഒരു മീഡിയ പ്രൊഫഷണലിന്റെ എല്ലാ സാധ്യതകളും സംഘാടനത്തിൽ പ്രയോഗിച്ച് കൂടുതൽ കരുത്തോടെ ഇനിയും ഇനിയും മുന്നേറാൻ സൈനുദ്ധീൻ സാഹിബിനു കഴിയട്ടെ എന്നാശംസിക്കുന്നതോടൊപ്പം
അദ്ദേഹത്തിന്റെ അറിവും, കഴിവും, സംഘാടന മികവും സമൂഹത്തിനു വേണ്ടി ഇനിയും ചിലവഴിക്കാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ- പ്രാർത്ഥനയോടെ,
സഹപ്രവർത്തകൻ
മുനീർ ഐക്കോടിച്ചി ✍️

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ