2020 മേയ് 14, വ്യാഴാഴ്‌ച

താണയിലെ റമദാനോർമ്മ-11

 കാമ്പസിലെ റമളാൻ ഓർമ്മകൾ

ശ്രീ.വിൻസൺ എം.പോളും  ഡോ.മുക്താറും  പിന്നെ  സിദ്ധീഖ് ഹസൻ സാഹിബും


 1980- 82 തിരുവനന്തപുരം കാര്യവട്ടം യൂനിവേഴ്‌സിറ്റി കേമ്പസിൽ  MSC പഠിക്കുന്ന കാലം. ഹോസ്റ്റലിൽ എന്റെ അടുത്ത മുറിയിലായിരുന്നു BA  റാങ്കോടെ പാസ്സായി MA ക്ക് പഠിക്കാൻ കേമ്പസിലെത്തിയ വിൻസൺ എം പോൾ. പിന്നീടദ്ദേഹം IPS നേടി പോലീസ് വകുപ്പിലെത്തി    DGP ആയി റിട്ടയർ ചെയ്തു.
ഫുട്ബോൾ കമ്പക്കാരായ ഞാനും വിൻസണും ദിവസവും യൂനിവേഴ്‌സിറ്റി  ഗ്രൗണ്ടിൽ വൈകീട്ട് കളിക്കാനിറങ്ങും. നിഷ്കളങ്കനും സത്യസന്ധനുമായ വിൻസൺ  അൽപ്പം നിരീശ്വരവാദം വെച്ച് പുലർത്തിയാളാണ്.  ദൈവത്തെക്കുറിച്ചും  മതങ്ങളെക്കുറിച്ചും വിശിഷ്യാ   ഇസ്ലാം മതത്തെ ക്കുറിച്ചും രാത്രി ദീർഘനേരം ഞങ്ങൾ മുറിയിൽ സംസാരിക്കാറുണ്ടായിരുന്നു. റമളാൻ രാത്രിയിൽ ഭക്ഷണം മെസ്സിൽ നിന്നും പാർസലെടുത്ത് റൂമിൽ കൊണ്ടു വെച്ചാണ് ഞാൻ അത്താഴം കഴിക്കാറ്  പതിവ്.  പഠിക്കാൻ മിടുക്കനായ വിൻസെൺ ദിവസവും പുലർച്ചെ 4 മണിക്ക് എണീക്കാറുണ്ട്. മിക്ക ദിവസവും അത്താഴത്തിന്നായി എന്നെ മുട്ടിയുണർത്തിയത് വിൻസണായിരുന്നു.സുബ്ഹിക്ക് അടുത്തുള്ള പള്ളിയിൽ പോകാറുണ്ടായിരുന്ന എന്നെ സമയം ഓർമ്മിപ്പിക്കുന്നതും പലപ്പോഴും അദ്ദേഹമായിരുന്നു. ശേഷം ഞങ്ങൾ ചേർന്ന് കാമ്പസിൽ   "Free" എന്ന സ്വതന്ത്ര സംഘടന രൂപീകരിക്കുകയും മത്സരിക്കുകയും ചെയ്തു.
  SP ആയും   DIG ആയും കണ്ണൂരിലെത്തിയ അദ്ദേഹം എന്റെ വീട്ടിലെത്തി കാമ്പസ് കഥകൾ അയവിറക്കിയിരുന്നു.
പഠന കാലത്ത് റമളാനിൽ   തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുഹൃത്ത്  Dr.പി.ഹാശിമിന്റെ കുടെ  താമസിക്കാറുണ്ട്.  ദന്തൽ കോഴ്സായ ബിട്.ഡി എസിന് പഠിച്ചിരുന്ന  മുക്താർ എന്ന തളിപ്പറമ്പുകാരനുമായി  പരിചയപ്പെട്ടു. മേഡേൺ സ്റ്റൈലിൽ കോളേജിൽ പഠിച്ചിരുന്ന മുക്താറിനെ അന്നവിടെ പഠിച്ചിരുന്ന Dr. അലി അക്ബറും ഞാനും നിരന്തരം ബന്ധപ്പെട്ടിട്ടാണ് ദീനിയാക്കി  മാറ്റിയത്.  മുക്താറിൻ്റെ ശ്രമ ഫലമായി  അക്കൊല്ലം മെഡിക്കൽ  കോളേജിൽ ആദ്യമായി അത്താഴ ഭക്ഷണം ഉണ്ടാക്കാൻ ഹോസ്റ്റൽ അടുക്കള അനവദിച്ചു തന്നു.
 അന്ന് യൂനിവേഴ്സിറ്റി കോളേജിൽ പ്രൊഫസറായിരുന്ന  കെ.എ .
സിദ്ധീഖ് ഹസൻ സാഹിബുമായി  പാളയം  പള്ളിക്കടുത്തുള്ള ഇസ്ലാമിക് സെൻററിൽ വെച്ചാണ്  നമ്മൾ ബന്ധപ്പെടുന്നത്. പാളയം സ്റ്റുഡൻസ് സെൻററിലും മറ്റിടങ്ങളിലുമായി റമളാനിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക  പ0ന കേമ്പുകൾ  നടക്കുന്ന കാലം.
ചിന്താശീലനും കഠിനാധ്വാനിയുമായിരുന്ന ഡോ. മുക്താർ കാലക്രമേണ  ഒരു മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലെത്തി.  അനന്തരം  മൂസ മൗലാനയുടെ ശിഷ്യനായി തീർന്ന അദ്ദേഹം  തബ് ലീഗ് ജമാഅത്തിന്റെ അഖിലേന്ത്യാ നേതൃത്വത്തിലെത്തുകയും ചെയ്തു.
പ്രൊഫ.കെ.എ. സിദ്ധീഖ് ഹസൻ സാഹിബാവട്ടെ   ജമാഅത്തെ ഇസ്ലാമിയുടെ അഖിലേന്ത്യാ നേതൃത്വത്തിലെത്തുകയും ഇപ്പോൾ ഉത്തരേന്ത്യയിലെ പീഢിതരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദൗത്യസംഘത്തിന്റെ നായകനുമായി ഉയർന്നു. എല്ലാ റമളാനിലും നടെ പറഞ്ഞ മൂന്നു പേരും    എന്റെ മനസ്സിലെത്തുന്നു.  ഈ   മൂന്നു പേരും ഇന്ന് ദേശീയ ശ്രദ്ധ നേടിയവർ എന്നത്  യാദൃഛികം തന്നെ .

-തുടരും-



വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...