ഇന്ന് കണ്ണൂർ സിറ്റി ക്കാരുടെ ഒ.കെ തങ്ങളുടെ ചരമ വാർഷികദിനം.
ഒ.കെ.മുഹമ്മദ് കുഞ്ഞി എന്ന ഓകെ തങ്ങൾ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് (മേയ് 13 ) ഇരുപത്തി എട്ട് വർഷം പിന്നിടുന്നു.
ആ മഹാനെ അടുത്തറിഞ്ഞവർക്കൊക്കെ കണ്ണീരോടെ മാത്രമേ ഓർക്കാനാവൂ.
മുസ്ലിം ലീഗിന് വേണ്ടി മലബാറിൽ എങ്ങും പ്രസംഗിച്ച് നടന്ന ഒരു കാലഘട്ടം ഓ.കെ തങ്ങൾക്ക് ഉണ്ടായിരുന്നു.
സ്വന്തം ശബ്ദംപോലും പാർട്ടിക്കുവേണ്ടി സമർപ്പിച്ച മഹാനുഭാവൻ.
ഒരു പച്ചകൊടിയുമായി ആളുകളെ കൂട്ടി ലീഗ് വളർന്നു വരേണ്ടതിൻെറ ആവശ്യകത പറഞ്ഞായിരുന്നു പ്രസംഗം.
വടക്കന്‍ മലബാറില്‍ നിന്ന് കാല്‍നടയായും തോണിയിലേറിയും കാള വണ്ടിയിലും യാത്ര ചെയ്ത് പതിനായിരക്കണക്കിന് ലീഗണികൾക്ക് ആവേശം പകർന്നു നൽകിയ പ്രസംഗം.
ആയിരക്കണക്കിന് വാട്ട്സിന്റെ ഉച്ച ഭാഷിണി സംവിധാനം ഇല്ലാതിരുന്ന കാലത്ത്, നരച്ച കടലാസില്‍ ഉച്ചഭാഷിണി ഉണ്ടായിരിക്കുമെന്ന് അച്ചടിച്ചാല്‍ മഹാ സംഭവമായിരുന്ന ഒരു കാലത്ത്, ഒ കെ പ്രസംഗിക്കുമെന്ന് കണ്ടാൽ നാഴികകള്‍ താണ്ടി ആളുകള്‍ പ്രസംഗപീഠത്തിന്നരികിലേക്ക് ഒഴുകിയെത്തും. അത്രക്കും ജന മനസ്സുകളിൽ അദ്ദേഹം സ്ഥാനം പിടിച്ചിരുന്നു.
കാലക്രമേണ ശബ്ദനാളികള്‍ക്ക് ബലക്ഷയം സംഭവിച്ചതോടെ ശബ്ദമടഞ്ഞത് കാരണം അദ്ദേഹത്തിൻറെ സംസാരം പുറത്തേക്ക് വരാതെയായി. അതോടെ ആ ശബ്ദം നിലച്ചു. പഴയ ആവേശത്തോടെ മുസ്ലിം ലീഗിന് വേണ്ടി ശബ്ദിക്കാൻ കഴിയാത്തത് അദ്ദേഹത്തിന് വല്ലാത്ത വേദനയാണ് സമ്മാനിച്ചത്. അല്ലാതെ ശാരീരിക വേദനയിയിരുന്നില്ല.
അധികാരത്തിന്റെ സോപാനങ്ങളിലേക്ക് സഹ പ്രവര്‍ത്തകരെ പറഞ്ഞയക്കാന്‍ ഓടി നടന്നു പ്രസംഗിക്കുംമ്പോഴും എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും അകന്ന് സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു നേതാവായി ഒകെ.സാഹിബ് ലീഗ് രാഷ്ടീയത്തിൽ നിലകൊണ്ടു. എപ്പോഴും കയ്യിൽ ഒരു ബേഗുമായി (ഈ ബേഗിലുണ്ടായിരുന്നത് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ ഉതകുന്ന ചെറിയ യന്ത്രമായിരുന്നു) ശിഷ്ടകാലം കണ്ണൂർ സിറ്റിയുടെ മത-രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തന മണ്ഡലങ്ങളിൽ അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
വിനയത്തിന്റെയും ത്യാഗത്തിന്റെയും നിഷ്കളങ്കമായ ആ പൊതുജീവിതം ഇന്നത്തെ ലീഗ് നേതാക്കൾക്കും അണികൾക്കും ഉത്തമ മാതൃക തന്നെയാണ്.
സർവ്വശക്‌തൻ അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)
കുറുപ്പിന് അവലംബം: സിദ്ദീഖ് തളിക്കുളത്തിന്റെ പോസ്റ്റ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ