വേറിട്ട പ്രവർത്തനം കാഴ്ച്ചവെച്ച പാലം ടീം
അന്നും ഇന്നും സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന പാലം ടീമിൻ്റെ പ്രവർത്തന രീതിയുടെ സ്വഭാവം സമാന രീതിയിലുള്ളതാണ്. തലമുറകൾ മാറിയെങ്കിലും ദീനി ബോധം മുറുകെ പിടിച്ച് സാമൂഹ്യ- പള്ളിക്കാര്യങ്ങളിലുള്ള സേവനത്തിലവർ സജീവ പങ്കാളി മാറി. . ഫുട്ബോൾ കമ്പമായിരുന്നു പ്രധാന സമാനത..1965-75 കളിൽ റമളാനിൽ സുബ്ഹിക്ക് പോസ്റ്റിൽ മുട്ടി സിഗ്നൽ കൊടുത്തു ചെറുപ്പക്കാരെ സംഘടിപ്പിച്ചത് സുബ്ഹിക്ക് ശേഷം താണ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബോൾ മത്സരം ഉന്നം വെച്ചായിരുന്നു. അന്ന് പാലം ജങ്ക്ഷനിൽ സ്ഥാപിക്കപ്പെട്ടിരുന്ന സിനിമാ പോസ്റ്ററിൽ നിന്നും അശ്ലീല ഭാഗങ്ങൾ വലിച്ചു കീറൽ പാലം കമ്പനിയുടെ മഹൽ ദൗത്യമായിരുന്നു. സഹികെട്ട സിനിമക്കാർക്ക് പോസ്റ്ററൊട്ടിക്കൽ നിർത്തേണ്ടി വന്നു. പഴയ പാലം കമ്പനിയിലെ യുവാക്കൾ എന്റെ ഓർമ്മയിൽ താഴെ പറയുന്നവരാണ്... എം.എം .അബ്ദുൽ മുത്വലിബ് എന്ന ബമ്പൻ, മുല്ലൻ ഹാശിം, എ.അശ് റഫ്, എ.സലിം, പി.പി .യൂസുഫ്, പി. ഹാശിം, എം.അബദുൽ സലാം., ഒ.കെ ശക്കീൽ ( സീനിയർ മെമ്പർമാർ). ഇവർക്ക് പിൻബലമായി ജൂനിയർ ടീമായി ഞാനും, ബി.പി ഫാറൂഖ്, എം.അബ്ദുൽ നിസാർ, നിസാർ തങ്ങൾ, സേട്ടു നാസറും, എ. നാസർ , എ.ഇംതിയാസ്, കെ.അലി അക്ബർ, വി.ശഫീഖ്, എം.പി.എം ഗസ്സാലി തുടങ്ങിയവരും (മറ്റ് പേരുകൾ വിട്ടു പോയെങ്കിൽ ക്ഷമിക്കുക) സേവന സംഘത്തിലുണ്ടായിരുന്നു.
എന്റെ ഓർമ്മയിൽ തികട്ടിവരുന്ന, ഓർക്കുമ്പൊഴൊക്കെ ചിരി വരുന്ന ഒരു സംഭവം വിവരിക്കാം.
സുബ്ഹിക്ക് കാണാത്തവരെ അന്വേഷിച്ചു പോകുന്ന പതിവ് അന്നുണ്ടായിരുന്നു. അത് പ്രകാരം ഒരു ദിവസം മുല്ലൻ ഹാശിമിനെത്തേടി മുല്ല ന്റവിടെയെത്തിയ ബമ്പനും എ .സലീമും സാധാരണ വരാന്തയിൽ കിടക്കാറുള്ള ഹാശിമിന്റെ പുതപ്പ് പിടിച്ച് വലിച്ച് ഉണർത്താൻ ശ്രമിച്ചു. ആ സമയം ഹാശിമിന്റെ കിടക്കയിൽ പുതപ്പിനുള്ളിൽ ഉണ്ടായിരുന്നത് ഉമ്പിച്ചിക്കയായിരുന്നു. " ഞാൻ ഹാശിമെല്ലടാ !" എന്ന് പൊട്ടിത്തെറിച്ച് എണീറ്റ ഉമ്പിച്ചിക്കയെ കണ്ട് ബമ്പനും സലിമും വിറങ്ങലിച്ച് ഓടി.
അതോടെ സുബഹി നമസ്ക്കാരത്തിനു എത്താത്തവരെ വിളിക്കാൻ പോവുന്ന പതിവ് പരിപാടി മതിയാക്കി.
ഫിത്വർ അരി വിതരണം പാലം ടീമിന്റെ നിയന്ത്രണത്തിലാണ് വിതരണം ചെയ്തിരുന്നത്. മഹല്ലിൽ കൊടുത്ത ബാക്കി അരി സിറ്റിയിൽ കൈവണ്ടിൽ പാതി രാവിൽ വലിച്ച് കൊണ്ടുപോയി കോളനിയിൽ സപ്ലേ ചെയ്തിരുന്ന സാഹസിക ദൗത്യം പാലം ടീമാണ് നിർവഹിച്ചിരുന്നത്.
സുബ്ഹിക്ക് പള്ളിയിൽ സംഘടിച്ചെത്തുന്ന ഫുട്ട്ബോൾ കളിക്കാർ ബോൾ പള്ളിക്ക് സൈഡിൽ വെച്ചാണ് നമസ്ക്കരിക്കുക. നമസ്ക്കാരാനന്തരം താണ സ്കൂൾ ഗ്രൗണ്ടിലെത്തി 10 മണി വരെ കളിക്കും. അന്ന് ഫുട്ട്ബോൾ നിയന്ത്രിക്കുന്നത് 3 നാസർമാരാണ്.A. നാസർ(Jr) ,K. നാസർ, M. K. നാസർ. നോമ്പിന്റ ക്ഷീണം വക വെക്കാതെ വീറും വാശിയും കളിയിലുണ്ടാകും.. കല്ലേറ് വരെ നടന്നത് ഓർക്കുന്നു . ശേഷം വീട്ടിലെത്തി ഉറക്കവും . പള്ളി നിർമ്മാണ സമയത്തും ഉൽഘാടന വേളയിലും പാലം ടീം ചെയ്ത സേവനങ്ങൾ ചെറുതല്ല.. കളിയും കാര്യവും ഒത്തിണക്കി മുന്നോട്ടു പോയിരുന്ന ക്ലാസിക്ക് പാലം ടീമിന്റെ പാരമ്പര്യം പിൻതുടരുന്ന ഇന്നത്തെ പാലം ബ്രദേഴ്സ് ശുഭ പ്രതീക്ഷ നൽകുന്നു നാടിനും പള്ളിക്കമ്മിറ്റിക്കും .
(തുടരും)
വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ