എൻറെ സാഹിത്യ സർഗ്ഗവാസനയിലെ ആദ്യ മൊട്ട് ഇന്നും വിരിയാതെ അടഞ്ഞുകിടക്കുന്നു. ജീവിതം മെച്ചപ്പെടുത്താനുള്ള ഗൾഫ് യാത്രക്ക് മുമ്പ് , നാട്ടിൽ കഴിഞ്ഞിരുന്ന യൗവ്വന പ്രായത്തിൽ എനിക്കുണ്ടായ അവിശ്വസനീയമായ സംഭവത്തിൻ്റെ സത്യാവസ്ഥയുടെ ഒരു സൃഷ്ടി ഇന്നും മനസ്സിൻറെ ചെപ്പിൽ തളിരിടാതെ കിടക്കുന്നു. എന്റെ പ്രവാസ ജീവിതത്തിലും ആ വിഷയത്തിന്റെ ദുർഗന്ധം വഹിച്ചിരുന്ന കാറ്റ് വീശാതിരുന്നിട്ടില്ല.
ഞാൻ നേരിട്ട് ഇടപ്പെടാത്ത ഒരു സംഭവം. ഓർക്കാപ്പുറത്തുള്ള ഒരു കാര്യം പവിത്രമായ ബന്ധത്തിന് മുൻഗണന നൽകി പക്വമായ ചരട് പൊട്ടിക്കാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു.
ആ സത്യത്തെ, അന്ന് ജനം തെറ്റിദ്ധരിച്ച ആ നന്മയെ, പേന തുമ്പിലൂടെ അതിൻറെ ഉള്ളറകൾ അക്ഷരങ്ങളായി കോർത്തിണക്കിയാലും അവ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യരുടെ അന്തരാളങ്ങളിൽ ഒരനുരണവും സ്യഷ്ടിക്കുന്നില്ലെങ്കിൽ ഈ എഴുത്തിൻറെ അധ്വാനഫലം വെള്ളത്തിൽ വരച്ച വരക്ക് സമാനമായി തീരും.
കാൽനൂറ്റാണ്ടോളം നയിച്ചിരുന്ന പ്രവാസജീവിതം മതിയാക്കി പിന്നീട് ജന്മ നാട്ടിൽ തിരിച്ചെത്തിയ മുഹൂർത്തത്തിലും ആ ആ സത്യങ്ങൾ അക്ഷരങ്ങളിലൂടെ പുറംലോകത്ത് എത്തിക്കാൻ ഞാൻ മെനക്കെട്ടില്ല. മനസ്സിൽ തികട്ടി വരുന്ന സമയങ്ങളിൽ പേനയെടുക്കുമെങ്കിലും വേണ്ടെന്നുവയ്ക്കാറാണ് പതിവ് .
ഇത്തരത്തിൽ പേന എടുക്കാതെ പോയ ചില സംഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്നു.
സർഗാത്മക ഭാവന പേറുന്ന ചിലരാകട്ടെ, സാദൃശ്യമായ കാര്യങ്ങളാകും രചനാപരമായി ചേർത്തുവയ്ക്കുക. മണൽത്തരിയിലും പൂവിതളിലും പുൽക്കൊടിയിലും ആഴക്കടലിലും ആകാശ പരപ്പിലും ഭൂമിയിലെ സാകല്യങ്ങളിലും ഇവരുടെ കാഴ്ചപ്പാടുകൾക്ക് ഒരേ സമാനതകളാണുണ്ടാവുക. വിഷയം ഏതാണെങ്കിലും ബീജം ഒന്നാണെങ്കിലും ഭാവനയുടെ നിറഭേദങ്ങളിലാണ് ആണ് അതിൻറെ രൂപാകാരം.
ഈയിടെ സ്വപ്നഗൃഹം എന്ന പേരിൽ ഞാനൊരു സ്ക്രിപ്റ്റ് എഴുതിയപ്പോൾ സംവിധായകൻ പറഞ്ഞത് "ഇതുപോലെ വേറെയും ഷോർട്ടഫിലിം ഉണ്ടായിട്ടുണ്ട്" എന്നാണ്. എങ്കിലും ചില വൈദഗ്ധ്യ കാഴ്ചപ്പാടുകളോടെ ആ പടം നിർവഹിച്ചു. തീക്താനുഭവങ്ങളിൽ നിന്നോ, സർഗവാസന യുടെ അന്വേഷണങ്ങളിൽ നിന്നോ, സാമൂഹികത പുലർത്തിയ സൃഷ്ടിപരമായ സന്ദേശം സമാനതകളിൽ നിന്നുള്ള ബദ്ധമായ ഒരു മുതൽക്കൂട്ടാണ്.
ആ കാഴ്ചപ്പാടിന്റെ സമാന സ്വഭാവം തന്നെയാണ് ഇവിടെയും നടന്നത്.
അധികാരികൾ അനുവദിച്ച അവധിക്കാലം ചെലവഴിച്ച് ഗൾഫിലേക്ക് തിരിച്ചു ചെന്നു.കേമ്പിൽ (അബുദാബി ഡിഫൻസ്) എത്തിച്ചേർന്ന അന്നുതന്നെ തൊട്ടടുത്ത് ബാരക്കിൽ താമസിക്കുന്ന ഒരു കൂട്ടുകാരൻ എന്നെ കാണാൻ വന്നു. അദ്ദേഹം കയ്യിൽ പ്രഭാഷണ കേസറ്റ് കരുതിയിട്ടാണ്ടായിരുന്നു. ഞാൻ കൊടുത്ത പലഹാരങ്ങളായ ഹലുവ,മുട്ടപോള കഴിച്ചുകൊണ്ട് കാസറ്റിന്റെ മഹത്വം പറഞ്ഞു തന്നു. കേൾക്കാമെന്നേറ്റ് കേസറ്റ് വാങ്ങിവെച്ച് രാത്രിയിൽ ചെറിയ ശബ്ദത്തിൽ ആ പ്രഭാഷണം മുഴുവനും കേട്ടു.
നല്ല ഓർമ്മപ്പെടുത്തലുകളായിരുന്ന വിഷയം.
അക്കുറി നാട്ടിൽ (വീട്ടിൽ) വെച്ചുണ്ടായ ഒരു സംഭവത്തിന്റെ എല്ലാ സ്വഭാവവും ആ പണ്ഡിതനെ മൊഴിയിൽ നിറഞ്ഞുനിന്നിരുന്നു.
പഠിച്ചാലും പഠിക്കാത്ത, പഠിച്ചത് മറക്കുന്ന, അനുസരണയില്ലാത്ത, മാറ്റങ്ങളെ പുൽകാത്ത, വേണ്ടാതെ പുലമ്പുന്ന സ്വഭാവരീതിയുള്ള, ജീവിതചര്യയിൽ മാറ്റം വരുത്താത്ത ചില വീട്ടമ്മമാരുടെ (ഭാര്യമാരുടെ) ധിക്കാരങ്ങളെ തുറന്നു കാട്ടുന്ന രീതിയിലായിരുന്നു പ്രഭാഷണം. ചുരുക്കിപ്പറഞ്ഞാൽ അശ്രദ്ധ കൊണ്ടോ മറ്റോ അവർ (വീട്ടമ്മമാർ) തുറന്നുകിടക്കുന്ന പാത്രങ്ങൾ കൃത്യമായി മൂടി വെക്കാറില്ല. വെളിച്ചെണ്ണ, നല്ലനെയ്യ്,ഡാൽഡ കുപ്പികളുടെ മൂടികൾ ശരിയായ രീതിയിൽ മൂടില്ല. പഞ്ചസാര പാത്രം, വിക്സ് ഡബ്ബ, ടൂത്ത് പേസ്റ്റ്, കഷായ കുപ്പി തുടങ്ങിയ എല്ലാത്തരം വസ്തുക്കളുടെയും അടുപ്പുകളുടെ കാര്യവും തഥൈവ.
അടുപ്പത്ത് തിളക്കാൻ വെച്ചത് പലപ്പോഴും മറക്കുന്നതിനാൽ അവ അടുപ്പിലേക്ക് തിളച്ചു മറിയുന്നു. ഇതുപോലെ വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ യഥാസമയം ഓഫാക്കാതിരിക്കുക, വെള്ളത്തിൻറെ ടാപ്പ് തുറന്നിട്ട് വെക്കുക, വൈദ്യുതി വെളിച്ചത്തിന്റെ അനാവശ്യ ഉപയോഗം, ഫാനുകൾ ഓഫാക്കാൻ മറക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ അശ്രദ്ധ പുലർത്തന്ന വീട്ടമ്മമാർ കൃത്യമായി അടക്കാത്ത അടപ്പുകളിലൂടെ കടന്നുകയറുന്ന ഉറുമ്പുകളെ പാഴ് പറയാറുണ്ട് എന്നത് ഏറെ വിരോധാഭാസം.
മടക്ക വിമാനത്തിലിരുന്നു കൊണ്ട് മേൽപ്പറഞ്ഞ സംഗതികളൊക്കെ അനുഭവം ആധാരമാക്കി എഴുതാൻ തോന്നിയെങ്കിലും കൂട്ടുകാരൻറെ കേസറ്റ് കേട്ട പശ്ചാതലത്തിലുള്ള എഴുത്ത് അഭികാമ്യമല്ലെന്ന് തിരിച്ചറിഞ്ഞു.
മറ്റൊന്നു കൂടി പറഞ്ഞു അവസാനിപ്പിക്കാം.
വിശുദ്ധ ഖുർആൻ മലയാള പരിഭാഷ
കേരളത്തിലെ പല പണ്ഡിതന്മാരും എഴുതിയിട്ടുണ്ടെങ്കിലും
ഭാഷാ വൈദഗ്ദ്ധ്യത്തിലും വിവരണത്തിലും ആസ്വാദനത്തിലും
ഒരുപാട് വ്യത്യാസങ്ങൾ കാണാനൊക്കും. ഈ പരിമിതികൾ കേരളത്തിലെ വടക്കും തെക്കുമുള്ള പണ്ഡിതന്മാരുടെ പാണ്ഡിത്യത്തിന്റെ ഏറ്റക്കുറച്ചിലുകളാണ്. ഭൗതികതയിലുള്ള മലയാളഭാഷാ പാണ്ഡിത്യത്തിൻ്റെ സ്ഫുടം തെക്കുള്ള വായനക്കാരിൽ (പാരായണം ചെയ്യുന്നവരിൽ) മനസ്സാന്നിധ്യം സൃഷ്ടിക്കുന്നു. വടക്കുള്ളവരുടെ രചനാപരമായ ഭാഷാ പരിമിതിയിൽ വായനക്കാരുടെ മനസ്സിൽ ദൈവ വചനങ്ങളുടെ ആന്തരിക അനുഭൂതി കൈവരിക്കാനും ആവുന്നില്ല .
ഈ അന്തരങ്ങൾ സൂചിപ്പിച്ച് എഴുതണമെന്ന് കരുതിയിരുന്നെങ്കിലും
യാദൃശ്ചികമാകാം കേരളത്തിലെ ഒന്നാംകിട പ്രസിദ്ധീകരണത്തിൽ പ്രശസ്ത എഴുത്തുകാരൻ എം എം ബഷീർ നടേ പറഞ്ഞ സംഗതികളെക്കുറിച്ച് എഴുതിയത് വായിക്കാനിടയായി. അതോടെ ഞാൻ മനസ്സിൽ കുറിച്ചു വെച്ച ആ വിഷയത്തെയും തൊടില്ല എന്നുറപ്പിച്ചു. മനതാരിൽ കടന്നുവരുന്ന
ഇനി വല്ലതും പേന വിലക്കിന്റെ പരിധിയിൽ അകപ്പെടുമോ, എന്തോ?......
-ജമാൽ, കണ്ണൂർ സിറ്റി-
-

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ