ഖുർആനിന്റെ അമാനുഷികത
1990-ൽ ശ്രീ.അലക്സാണ്ടർ ജേക്കബ് IPS ആയിരുന്നു കണ്ണൂരിലെ എസ്.പി.
താണ ഇസ്ലാമിക് സെൻറർ കണ്ണൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച "ഖുർആൻ ശാസ്ത്ര സെമിനാർ" ഉൽഘാടനത്തിന് ക്ഷണിക്കാൻ ഞാനും കമ്മിറ്റിയംഗങ്ങളും എസ്.പി ഓഫീസിലെത്തി. പുഞ്ചിരിയോടെ ക്ഷണം സ്വീകരിച്ച അദ്ദേഹത്തിന് ഒരു സംശയം .
പരിപാടിയുടെ ഉൽഘാടനം 1990 ജനുവരി 13ന് ശനിയാഴ്ചയാണല്ലോ. പതിമൂന്നാം തീയതി എന്നതും ശനിയും ദു:ശകുനമല്ലേ, എന്തിനാണ് അന്ന് ഉൽഘാടനം വെച്ചത് ?.
"എല്ലാം ദൈവത്തിലർപ്പിക്കുന്നവർക്ക് ഒരു ദു:ശ്ശകുനവുമില്ല" എന്നത് ഖുർആൻ വാക്യങ്ങൾ ഉദ്ധരിച്ച് പറഞ്ഞപ്പോൾ ശ്രദ്ധയോടെ കേട്ട അദ്ദേഹം പ്രതിവചിച്ചു.
"നിങ്ങളുടെ ഖുർആൻ അത്ഭുതം തന്നെ, ഒരു അന്ധവിശ്വാസവുമില്ലാത്ത അൽഭുതം"
പിന്നീട് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഖുർആനുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങൾ എസ്.പി ഓഫീസിൽ ചെന്ന് അദ്ദേഹത്തിന് സമ്മാനിച്ചു . അന്ന് അദ്ദേഹം പറഞ്ഞ വാക്ക് ഇന്നും എന്നെ ഏറെ ചിന്തിപ്പിക്കുന്നു.
"ഖുർആൻ പുസ്തകങ്ങളുമായി വരുമ്പോൾ വാതിലിൽ കാത്തു നിൽക്കാതെ ഓഫീസിൽ വേഗം പ്രവേശിക്കണം"
ഇത് ഖുർആൻറ മാത്രം അമാനുഷികതയാണ്.
പിന്നീടദ്ദേഹം പരിപാടിയിൽ പങ്കെടുക്കുകയും ഉദ്ഘാടന പ്രസംഗത്തിൽ ഖുർആനെ പറ്റി ഉശിരൻ വിവരണവും നൽകുകയും ചെയ്തു.
ഇതുപോലെ മറ്റൊരു അനുഭവവും ഉണ്ടായിട്ടുണ്ട്.
തെക്കിയിലെ പഴയ ബാഷകോട്ടേജ് ഹോസ്റ്റലിൽ യാസീൻ സൂറ പരിപാഷയുമായി സെൻറർപ്രവർത്തകർ അമുസ്ലിം സുഹൃത്തുക്കളിൽ ദഅവത്തിന് പോയി.പൊടുന്നനേ കുറേ ചെറുപ്പക്കാർ മദ്യലഹരിയിൽ ഞങ്ങളെ വളഞ്ഞ് തല്ലാനോങ്ങി. ഭയത്തോടേയും ആശങ്കയോടെയും ഞങ്ങൾ പറഞ്ഞു.
"ഇത് യാസീനാണ് ഖുർആനിന്റെ ഹൃദയഭാഗം "
ഇത് കേട്ടപാടെ തെറി വിളിച്ച് അടിക്കാൻ ഓങ്ങിയവർ പെട്ടെന്ന് കൈകൾ താഴ്ത്തി തൊഴുത് പറഞ്ഞു. "ഖുറാനോ എന്നാൽ കൊഴപ്പില്ല" അനന്തരം പരിഭാഷ കോപ്പികൾ വിതരണം ചെയ്യാൻ അവർ അനുമതി നൽകി.
ഇത് യാസീൻ സൂറത്തിന്റെ മഹത്വമെന്നല്ലാതെ വേറെ വ്യാഖ്യാനം ഞങ്ങൾക്കില്ല. അന്ന് ഞങ്ങളുടെ സംഘത്തിൽ ടി. റാഫിയും കെ.പി. ബഷീറും ഉണ്ടായിരുന്നു.
കണ്ണുർ SN കോളേജിൽ ഡിഗ്രി പഠിക്കുമ്പോൾ ഇംഗ്ലിഷ് പ്രൊഫസർ ബോസ് സാർ "ജോൺ കീറ്റ്സ്" എന്ന വിശ്വവിഖ്യാത ആഗ്ലേയ കവിയുടെ "ഓഡ് ടു എ നൈറ്റിങ്കൽ " എന്ന ലോക പ്രസിദ്ധ കവിത വിശകലനം ചെയ്ത് അതിലെ വിഷയ ക്രമങ്ങൾ വിശദീകരിച്ചു തന്നു. ഗതകാല ചരിത്ര അനുഭവങ്ങൾ, പ്രപഞ്ചവിസ്മയങ്ങൾ, നന്മ തിന്മകൾ, വേദനകൾ,മരണം, മരണാനന്തരം " എന്നിവയാണ് പ്രതിപാദ്യ വിഷയം.
ഈ സീക്വൻസ് ആണ് ആ കവിതയെ അനശ്വരമാക്കിയത്.
ഞാൻ സാറിനെ ഉണർത്തി. "സാർ ഇതേ സീക്വൻസ് നമ്മുടെ ഖുർആനിലെ "യാസീൻ" അദ്ധ്യായത്തിലുമുണ്ടല്ലോ?"
അദ്ദേഹം പറഞ്ഞു "അതേയോ അങ്ങിനെയെങ്കിൽ അതും അനശ്വര മാകും"
ഖുർആനിന്റെ കാവ്യഭംഗി ജോൺ കീറ്റ്സും ലോകപ്രശസ്ത പ്രകൃതി കവികളും കണ്ടിരുന്നെങ്കിൽ , അവരുടെ കൈകളിൽ ഈ പുണ്യ ഗ്രന്ഥം എത്തിച്ചുവെങ്കിൽ ലോക ചരിത്രം തന്നെ മാറിയേനെ.
ഖുർആന്റെ അത്ഭുതം കണ്ടറിയാനും അതിലെ അമാനിഷ കത തൊട്ടറിയാനും നാമും അത് പഠിക്കേണ്ടതുണ്ട്.
മനുഷ്യ മക്കളിൽ അത് എത്തിക്കാനുള്ള ബാധ്യതയും നമുക്കുണ്ടെന്ന തിരിച്ചറിവിന് റമളാൻ നമുക്ക് പ്രചോദനമാകട്ടെ (ആമീൻ)
(തുടരും)
വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ