കുളങ്ങളുടെ കഥ,ഏളാട്ട പള്ളിക്കുളത്തിന്റേയും
ആരോഗ്യ പരിപാലനവും കായികപരിശീലനങ്ങളും പുണ്യവും സുന്നത്തുമാക്കിയ നമ്മുടെ പ്രിയ പ്രവാചകൻ മുഹമ്മദ് (സ) തങ്ങളുടെ ചര്യ പിന്തുടർന്ന നമ്മുടെ ബഹുമാന്യ മുൻ തലമുറക്കാർ കാണിച്ച ജാഗ്രതയുടെ ശേഷിപ്പുകളാണ് കണ്ണൂർ സിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ കാണുന്ന നീന്തൽ കുളങ്ങ\ൾ.
ദീർഘദൃഷ്ടിയോടെ നമ്മുടെ മുൻഗാമികളായ സാലീഹീങ്ങൾ നീന്തൽ പരിശീലനം ഉദ്ദേശിച്ച് കഷ്ടപ്പെട്ട് നിർമ്മിച്ചതാണ് പഴയ പള്ളികളോടനുബന്ധിച്ച, നാമിന്ന് അവഗണിക്കുന്ന കുളങ്ങൾ.
സിറ്റിയിലെ വലിയകുളം, കൊച്ചി പള്ളിക്കുളം, ചിറക്കൽ കുളം, ഈസിങ്ങാന്റെ പള്ളിക്കുളം, കൊളറക്കൽ പള്ളിക്കുളം, എളാട്ട് പള്ളിക്കുളം തുടങ്ങിയ നിരവധി കുളങ്ങൾ നമ്മുക്ക് ലഭിച്ച സൗഭാഗ്യങ്ങളാണ്. എത്രയെത്ര ജനസമൂഹം അതുമൂലം നീന്തൽ പഠിച്ചു, നീന്തിക്കളിച്ചു, ആരോഗ്യ സംരംക്ഷണം നടത്തി.
നമ്മുടെ മുൻഗാമികൾക്ക് ഗ്രീൻ സലാം പറയാം!
കുളങ്ങളിൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ടത് തായത്തെരു ഏളാട്ട് പള്ളികുളം തന്നെ. നൂറു വർഷത്തിന് മേൽ പഴക്കമുള്ള, ഉറവയുള്ള, ഒഴുക്കുള്ള അപൂർവ്വ തെളിനീർ പ്രവാഹം.
നാട്ടിലെയും വെളിയിലേയും പതിനായിരത്തിൽപരം മക്കൾക്ക് നീന്തൽ പരിശീലനവും ഉല്ലാസവും നൽകിയ കൊച്ചുകുളം. എഴുപതുകളിലെ പല നീന്തൽ- മുക്കൽ വിദഗ്ദൻമാരെയും എന്റെ ഓർമ്മയിൽ തെളിയുന്നു. കാക്കടവൻ മുസമ്മിൽ, വി.പി.ഹബീബ്, ടി.എം സമദ്, ഖാലിദ്, ചെറിയാണ്ടി റാഫി, മഹമൂദ്, സി.സി. ഉമ്പായി, സി.എച്ച്.ഖാലിദ്, മഹമൂദ് തുടങ്ങിയ നിരവധി പേർ വിവിധ അഭ്യാസപ്രകടനം നടത്തി നാട്ടുകാരെ സ്തബ്ധരാക്കിയവരാണ്. തമാശയിൽ കാലുവാരി മുക്കലും കുളത്തിന്നരികെ റോഡിൽ നിൽക്കുന്ന കാണികളുടെ മേൽ വെള്ളം തെറിപ്പിച്ച് രസിക്കലും പലരുടേയും ഹോബിയാണ്.
അഞ്ച് മാസത്തോളം നീളുന്ന (പ്രത്യേകിച്ച് മഴക്കാല സമയങ്ങളിൽ) അഭ്യാസപ്രകടനങ്ങൾ ഒരു നാടിനെ മുഴുവൻ "ലൈവ്" ആക്കിത്തീർക്കും.
അന്നത്തെ ഒരു ദുരന്തം -ഓർമ്മയിലുള്ള സംഭവം - പാമ്പുകടിയേറ്റു അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ചിറ്റാലിക്കൽ ഉമ്മറിന്റേതാണ്. ഈ കുളത്തിലിട്ടാണ് വിഷബാധയേറ്റ അദ്ദേഹത്തിന്റെ മരണം ഉറപ്പിച്ചത്.
അതുപോലെ ഇപ്പഴത്തെ തായത്തെരു പള്ളി സെക്രട്ടറി കല്ലിങ്കിൽ കോയ സാഹിബും മെമ്പർ ഉമ്പായിയും പറഞ്ഞ കുളത്തിന്റെ ചില പ്രത്യേകൾ ശ്രദ്ധേയമാണ്.
ഈ കുളം വറ്റിക്കുമ്പോഴെല്ലാം അതേ സമയം തന്നെ പ്രദേശത്തെ പലകിണറുകളും വറ്റിപ്പോകുന്ന ജലവിതാന ശാസ്ത്രം.
ഉത്തരം കണ്ടത്തേണ്ട സമസ്യ. അല്ലെങ്കിൽ ശാസ്ത്ര കൗതുകം!
കഴിഞ്ഞ 2 വർഷങ്ങളിൽ കുളത്തിൻ്റെ ഇരട്ട പടയും മറ്റ് പടവുകളും നന്നാക്കിയെടുത്തു. ഇതിനു മുങ്കൈയ്യെടുത്ത കമ്മിറ്റി ഏറേ അഭിനന്ദനം അർഹിക്കുന്നു.
ഇതേ മാതൃകയിൽ എല്ലാ പള്ളിക്കുളങ്ങളും ശുദ്ധീകരിച്ച് പടവുകൾ റിപ്പേയർ ചെയ്ത് പുതുക്കിപ്പണിയാൻ പറ്റുമെങ്കിൽ അത് നമ്മുടെ സാലിഹുകളായ മുൻഗാമികളോട് ചെയ്യുന്ന കടപ്പാടും ശേഷം വരുന്ന തലമുറക്ക് വലിയ മുതൽകൂട്ടുമായിരിക്കും തീർച്ച!
ഇതിനായി നീന്തൽകുളം പുനർനിർമ്മാണ കമ്മിറ്റികൾ ഉയരട്ടെ.
അല്ലാഹു നമ്മെ തുണക്കട്ടെ (ആമീൻ)
-തുടരും-
വി.മുനീർ
അടുത്ത ഭാഗത്തിൽ!
കണ്ണൂരിലെ ക്ലബ്ബുകളുടെ കഥ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ