2020 മേയ് 3, ഞായറാഴ്‌ച

നോമ്പ്

"അന്ത ബത്ത  ഇന്ത ബത്ത ചൊവ്വേലെ പാറ ബത്ത ''

പൂർത്തീകരിക്കില്ല എന്നുറപ്പുള്ള കുഞ്ഞുനോമ്പുകളുടെ
നിയ്യത്ത് (നിശ്ചയം )
സുബഹി ബാങ്കിനു മുൻപ്
ഈണത്തിൽ
ഉമ്മ ചൊല്ലിത്തരും .

സൂര്യനുദിച്ച് മുഖത്തടിക്കുമ്പോൾ
നോമ്പ് മറന്ന് പോവും
മനസ്സിലും നോമ്പില്ല
വായിലും നോമ്പില്ലെന്ന്
അര ക്ലാസ് വെള്ളത്തിനാെപ്പം
പിടിക്കപ്പെട്ടവൻ്റെ മേൽ
കുറ്റം ചാർത്തപ്പടും .

ആത്മനിന്ദയുടെ
കുഞ്ഞു മനസ്സ്
ആയിരം വട്ടം
നോമ്പാണ് നോമ്പാണ് എന്ന് സത്യം ചെയ്യും

ഇറച്ചി മസാലയുടെ
ഗന്ധം
മൂക്കിലടിക്കുമ്പോൾ
അടുക്കള വാതിൽ മറഞ്ഞ്
ഏന്തി നോക്കും

ആടിയാടി മൈദമാവ് പരത്തുന്ന -
തിനൊപ്പം
ആലമീനോട്‌ ദുഹാ ഇരക്കും
ഒപ്പമെന്നേ പാളിനോക്കും ..

ആ നോട്ടത്തിലുമ്മ -
യെൻ്റെ വിശപ്പറിയും
സമയമായി
ആയെന്ന്
സമാധാനിപ്പിക്കും ...

കാദർ കൽഫ
ഉറങ്ങിപ്പോയിക്കാണുമോയെന്ന്
ചേതിക്കൽ നിരന്നിരുന്നു
വിശപ്പുകൾ ആവലാതിപ്പെടും .

റമദാനിലെ
മഗ്രിബുകൾക്ക്
കാത്തിരിപ്പിൻ്റെ
അകലമാണ് .
പള്ളിപ്പറമ്പിലേയാ
മൈലാഞ്ചിച്ചെടിയും
എത്രയോ അകലെയാണ് !!



സൈഫുദ്ദീൻ തൈക്കണ്ടി

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...