സക്കരിയ്യ ജുമാമസ് ജിദും മതസൗഹാർദ്ദവും
മികച്ച മത സൗഹാർദ്ദ ചരിത്രമാണ് താണക്കുള്ളത്. 1965 ൽ എന്റെ കുടുബം താണയിൽ താമസമാക്കിയപ്പോൾ മുതൽ മതത്തിൻ്റെ അതിരുകളില്ലാത്ത അയൽ വക്കങ്ങളുമായി ബന്ധപ്പെടാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ചുറ്റുമുള്ള അമുസ്ലിം വീടുകളിലും തിങ്ങിനിറഞ്ഞ കശുമാവിൻ തോട്ടങ്ങളിലും നിർബാധം കയറിയിറങ്ങാൻ വിഷമമില്ലായിരുന്നു. വൈകുന്നേരങ്ങളിൽ ഏതെങ്കിലും മുറ്റത്ത് സ്ത്രീകൾ ഒന്നിച്ചിരുന്നു പേൻ പെറുക്കലും സൊറ പറയലും പതിവായിരുന്നു. ചാണകം പൂശിയ കുടിലുകളും മൊസൈക്കിട്ട വലിയ വീടുകളും ഇടവിട്ട് നിൽക്കുന്ന പ്രദേശമായിരുന്നു മുഴത്തടവും താണയും.
കൗസുവേടത്തി, ദേവിയേടത്തി, രാജേട്ടൻ, അരി കൊത്തൻ തുടങ്ങിയ വലിയ വീട്ടുകാരും രോഹിണിയേട്ടത്തി, രവിയേട്ടൻ, അച്ചുവേട്ടൻ തുടങ്ങിയ ചെറിയ വീട്ടുകാരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിൽ പലരും താണയിലെ പഴയ കൊച്ചു പള്ളിയിലെത്തി ഇമാമുമാരെ കണ്ട് അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു. എല്ലാവരും ഒരു കുടുംബം പോലെ ജീവിച്ച നല്ല കാലം. !പരസ്പരം കണ്ടറിഞ്ഞ് സഹായിച്ച പുണ്യകാലം.
1977-ൽ സക്കരിയ്യ ജുമാമസ്ജിദ് പുനർനിർമ്മാണം പൂർത്തിയാക്കുന്ന സമയത്ത് ഫിനിഷിങ്ങിന് പതിനായിരം രൂപ കടം നൽകി സഹായിച്ചത് അന്നത്തെ സോഷി ലിസ്റ്റ് (PS P) നേതാവ് ശ്രീ കുഞ്ഞിക്കണ്ണേട്ടൻ ആയിരുന്നുവെന്ന് അന്നത്തെ കമ്മിറ്റി സെക്രട്ടറിയായിരുന്ന അഡ്വ.പി.മുസ്തഫ സാഹിബ് ഓർമ്മിക്കുന്നു. അതുപോലെ ഉൽഘാടന വേളയിൽ മുഖ്യാതിഥിയായി ആശംസ നടത്താൻ കമ്മിറ്റി ക്ഷണിച്ചത് അന്നത്തെ കണ്ണൂർ MLA ആയിരുന്ന ശ്രീ .പി .ഭാസ്ക്കരേട്ടനെയായിരുന്നു. പള്ളിക്കകത്ത് നടന്ന പരിപാടിയിൽ അമുസ്ലിം സഹോദരങ്ങളും സംബന്ധിച്ചിരുന്നു.
മദീന പള്ളിയിൽ പ്രവാചകൻ മുഹമ്മദ്(സ) നബിയെ കാണാനെത്തിയ കൃസ്തീയ സഹോദരങ്ങൾക്ക് മദീന പള്ളിയിൽ പ്രാർത്ഥിക്കാൻ അനുവാദം നൽകിയ പ്രവാചക മാതൃക അന്വർത്ഥമാക്കിയത് താണ പള്ളിക്കാർ തന്നെ. കാലം മാറി വന്നെങ്കിലും സൗഹാർദ്ദം ഇപ്പഴും നിലനിൽക്കുന്നത് നമ്മുടെ നാട്ടിനു തന്നെ വഴിവിളക്കാണ്.
എല്ലാ റമളാനിലും അഗതികൾക്കായി അരിച്ചാക്കുകൾ നൽകുന്ന അമുസ്ലിം കടക്കാർ ഇന്നും താണയിലുണ്ട് . അതുപോലെ പള്ളിക്കമ്മിറ്റിയിലെ റിലീഫ് വിഹിതത്തിൽ നിന്ന് ധാരാളം അമുസ്ലിം നിർധന കുടുംബങ്ങൾക്ക് ചികിത്സ, വീട് റിപ്പയർ തുടങ്ങിയ ആവശ്യങ്ങൾക്ക് ധനസഹായം നൽകുന്ന സമ്പ്രദായം ഇന്നും തുടരുന്നു.
താണ പള്ളിക്ക് മുന്നിൽ 26 വർഷത്തിലേറെയായി കടല വിറ്റിരുന്ന തമിഴ് നാട്ടുകാരൻ മാസങ്ങൾക്ക് മുമ്പ് പള്ളിയിൽ കയറാൻ ആഗ്രഹം പ്രകടിപ്പിച്ചു. പള്ളിയിൽ പ്രവേശിപ്പിച്ചപ്പോൾ മിഹ്റാബിന്റെ മുന്നിൽ കുമ്പിട്ട് വീണ് പറഞ്ഞ വാക്കുകൾ ഇതാണ് " ഈ പള്ളിയാണ് 26 വർഷമായി എന്റെ കച്ചവടത്തിന്റെ ഐശ്വര്യം".
താണയിലെ പഴയ ശ്രീനാരായണ സംഗീത വിദ്യാലയത്തിലെ ഗുരുവും ഭാരവാഹികളും ഹിന്ദു സമാജം വക്താക്കളായിരുന്ന രാമൂട്ടിയേട്ടനെ പോലുള്ള മഹൽ വ്യക്തികളും താണ പള്ളിയുമായി സഹകരിച്ചു നടത്തിയിരുന്ന നിരവധി സൗഹ്യദ കൂട്ടായ്മകൾ തങ്കലിപികളിൽ കുറിക്കപ്പെടേണ്ട ചരിത്ര അനുഭവങ്ങൾ തന്നെയാണ്.
കോറോണ രോഗം സാമൂഹിക അകലം പാലിച്ചു കൊണ്ട് , തൽക്കാലം നാം അകന്ന് നിൽക്കുന്നുവെങ്കിലും മനുഷ്യ സൗഹൃദം അകലാതെ തുടരട്ടെ, യുഗങ്ങളോളം.
(തുടരും)
വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ