താണ സക്കരിയ്യ മസ്ജിദിലെ ഇഅതികാഫ് തുടർച്ച...
എൺപതുകളിൽ ചെറുപ്പക്കാരനായ ശുകൂർ ഉസ്താദിന്റെ നേതൃത്വത്തിൽ റമളാനിലെ അവസാന പത്തിലെ രാപ്പാർക്കൽ സജീവമായിരുന്ന കാര്യം കഴിഞ്ഞ ഭാഗത്തിൽ പ്രതിപാദിച്ചിരുന്നു. വിദ്യാർത്ഥി യുവാക്കളുടെ ഇത്ര സജീവമായ പള്ളിയിലെ രാപ്പാർക്കൽ മലബാറിലൊരിടത്തും നടക്കാറില്ലായിരുന്നു . ദിഖ്റും, ഖുർആൻ പാരായണവും തഹജ്ജുദിനുമായി ശരാശരി 100 പേരെങ്കിലും പള്ളിയിൽ ശുക്കൂർ ഉസ്താദിന്റെ നിയന്ത്രണത്തിലുണ്ടാവും. അതിനിടയിൽ പിള്ളാരുടെ പല അഭ്യാസങ്ങളും നടക്കുന്നുണ്ടാകും. അതിന്നൊക്കെ ബ്രൈക്കിടാൻ സീനിയർ യുവാക്കൾ ഉസ്താദിനെ സഹായിച്ചിരുന്നു.
ഇഅതികാഫ് ടീമിൽ 3 തരക്കാരുണ്ട്
1) ഉറങ്ങാതെ ഇബാദത്തെടുക്കുന്നവർ
2) ആവശ്യത്തിന് ഉറക്കുന്നവർ
3) പള്ളിയിൽ കയറിയുടനെ ഉറങ്ങുന്നവർ.
എല്ലാ വിഭാഗത്തിനും വേണ്ട ഗൈഡൻസ് ശുക്കൂർ ഉസ്താദ് നൽ കും.
അന്ന് പള്ളിയിൽ കൽ ഫയായുണ്ടായിരിന്നത് കക്കാട് കാരൻ മർഹും മുസ്തഫ കൽഫയായിരുന്നു.14 വർഷത്തോളം പള്ളിയിൽ സേവനമനുഷ്ടിച്ച അദ്ദേഹം സൗമ്യനും വൃത്തിയിൽ നടക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന് തുണയായുണ്ടായിരുന്നത് പള്ളിയിൽ ദീർഘകാലം ശുചിത്വ പരിപാലകനായ മമ്മദ്ക്കയായിരുന്നു. അന്ന് ഇമാമായിരുന്ന അബ്ദുള്ള മൗലവി രാത്രി വീട്ടിൽ പോകാറാണ് പതിവ്. ഇഅതികാഫിന്റെ യുവ ബാഹുല്യം മുസ്തഫ കൽഫായുടെ പതിവ് രീതിയെ താളം തെറ്റിച്ചു . പിള്ളാരുമായി ആദ്യമാദ്യം തർക്കങ്ങളുണ്ടായെങ്കിലും ക്രമേണ യുവാക്കളെ ഉൾക്കൊള്ളാൻ പഠിച്ചു. അന്നൊക്കെ ഇഅതികാഫിനെത്തുവർ അത്താഴ ഭക്ഷണവും കിടക്കാൻ വിരിപ്പും കൊണ്ടുവരണമായിരുന്നു. വിദ്യാർത്ഥി-യുവജനങ്ങളുടെ സജീവതയിൽ പൊതു സമൂഹത്തിൻ്റെ പിന്തുണയും ലഭിച്ചു.
പള്ളി ഭരണത്തിൽ കണിശക്കാരനായിരുന്ന അന്നത്തെ പള്ളി മനേജർ മർഹൂം ഇബ്രാഹിം ഹാജിക്ക പോലും ഇഅതികാഫിനിടയിൽ പിള്ളാരുടെ ചില്ലറ കോപ്രായത്തങ്ങൾ കേൾക്കുമ്പോൾ പുഞ്ചിരിക്കാറാണു പതിവ്. പിന്നീട് ശുക്കൂർ ഉസ്താദ് അദ്ദേഹത്തിൻ്റെ നാട്ടിലെ പള്ളിയിൽ മാറിയതോടെ താണപള്ളിയിൽ വരാതായി. കാലക്രമേണ മുസ്തഫ കൽഫയും പള്ളിപരിപാലകൻ മമ്മത്ക്കായും മാനേജർ ഇബ്രാഹിം ഹാജിക്കയും നമ്മോടും പള്ളിയോടും എന്നന്നേക്കുമായി വിടപറഞ്ഞു. ശേഷം കൽഫയായി ചാർജെടുത്തത് കച്ചേരി നസീർ സാഹിബ്. അല്ലാഹു സഹായിച്ച് 18 വർഷത്തിലിലേറെയായി അദ്ദേഹം സേവനമനുഷ്ഠിച്ചു വരുന്നു. അതുപോലെ തന്നെ ദീർഘകാലമായി ഇമാമായി സേവനമനഷ്ടിക്കുന്ന കുഞ്ഞുമുഹമ്മദ് സാഹിബിന്റെ നേതൃത്വം ഇഅതികാഫിന് തുടർച്ച നൽകുന്നു. എല്ലാറ്റിനും മൂക സാക്ഷിയായ സക്കരിയ്യ മസ്ജിദിൽ ഇഅതികാഫിലെ യുവ പങ്കാളിത്തത്തിന് മാറ്റമില്ല എന്നത് അല്ലാഹു വിന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ്.
-തുടരും-
വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ