കണ്ണൂർ കസാനകോട്ടയിലെ പോളോൻ്റവിടെ ഹാജി മുസ്തഫയുടെ ജേഷ്ഠൻ അബ്ദുറഹിമാൻ ഇന്ന് സോഷ്യൽ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുകയാണ്.ആദ്യ വിവാഹത്തിലെ ഭാര്യ മരണപ്പെട്ടതിനെ തുടർന്ന് സിറ്റിയുടെ സ്വന്തം മക്കൾ ഗ്രൂപ്പ് അംഗം ഉച്ചൂക്ക എന്ന ഹുസൈൻ കുഞ്ഞിയുടെ ഭാര്യയുടെ ജേഷ്ഠത്തിയേയാണ് അബ്ദുറഹിമാൻ കല്യാണം കഴിച്ചത്.കോഴിക്കോട് ആർ.ഇ.സിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് അദ്ദേഹവും കുടുംബവും കോഴിക്കോട് സ്ഥിരതാമസമാക്കി.
ഇനി അദ്ദേഹത്തെ കറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പ് വായിക്കാം.
അറിയപ്പെടാത്തവർ അഥവാ പറയപ്പെടാത്തവർ
സോഷ്യൽ മീഡിയകളും വിഷ്വൽ മീഡിയകളും പ്രചരിക്കുന്നതിനും മുൻപ് തന്നെ ലോകത്ത് പാമ്പുകൾ ഉണ്ടായിരുന്നു. ഭീകരജീവികൾ എന്നപേരിൽ ക്രൂരമായി കൊലചെയ്യപ്പെടുമ്പോഴും പാമ്പുകളും ഭൂമിയുടെഅവകാശികളാണ് അവയ്ക്കും ഈ ഭൂമിയിൽ ജീവിക്കാൻ അകാശമുണ്ട് അവരും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. താനാണ് ലോകത്തിലെ മുഴുവൻ പാമ്പുകളുടെ സംരക്ഷകൻ അല്ലെങ്കിൽ എന്റെ പിതാവാണ് കേരളത്തിലെ പാമ്പുകളുടെ മൊത്തം സംരക്ഷകൻ, ഞങ്ങളില്ലെങ്കിൽ പാമ്പുകൾ എന്നൊരു ജീവിവർഗ്ഗമേ ഭൂമിയിൽ ഉണ്ടാകില്ല എന്നവകാശപ്പെടുന്ന കൂപമണ്ഡൂകങ്ങൾ അറിയാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ്:
ഒരു രാത്രി പുലർന്ന് തെളിഞ്ഞപ്പോൾ പാമ്പ് പിടുത്തക്കാരായി അവതരിച്ചവരല്ല നിലവിലെ പാമ്പ് പിടുത്തക്കാർ ആരും പലർക്കും ഗുരുക്കന്മാർ ഉണ്ടായിരുന്നു തന്റെ പേരിന് മുകളിൽ സ്വന്തം ഗുരുവിന്റെ പേര് ഉയന്നു കേൾക്കരുത് എന്നാഗ്രഹമുള്ള ഇത്തരക്കാർ പലരും തങ്ങളുടെ ഗുരുക്കന്മാരെ മനപ്പൂർവ്വം വിസ്മരിക്കാറാണ് പതിവ് സോഷ്യൽ മീഡിയകളും കൂണുപോലെ ദിനംപ്രതിമുളച്ച് പൊങ്ങുന്നചാനലുകളും ഇല്ലാതിരുന്ന കാലത്ത് പ്രശ്സ്തിക്കോ പണത്തിനോവേണ്ടിയല്ലാതെ ഈ സാധു ജീവികളെ സംരക്ഷിരുന്ന ഒരു മനുഷ്യനാണ് മുൻ തലമുറയിലെ ചില പ്രശസ്ത പാമ്പുപിടത്തക്കാരുടെ ഗുരു. നിർഭാഗ്യവശാൽ ഈ മേഖലയിൽ അധികമാരും അറിയപ്പെടാതെ പോയ ഒരു പേര് ശ്രീ അബദുൾ റഹ്മാൻ ഇന്നത്തെ പുതുതലമുറയിൽപ്പെട്ട റസ്ക്യൂർമാർ എന്ന് വിളിക്കുന്ന പാമ്പ് പിടുത്തക്കാർ അഥവാ ഷോമോന്മാർക്ക് തീരെ പരിചയമില്ലാത്ത പേരാണ് കണ്ണൂരുകാരനായ അബ്ദുൾ റഹ്മാനിക്കയുടേത്. ഇദ്ദേഹത്തിന്റെ പിൻ തലമുറയിപ്പെട്ട ആരും തന്നെ ഈ മേഖലയിൽ പ്രവർത്തിക്കാത്തതു കൊണ്ട് അദ്ദേഹത്തെ കുറിച്ചോ അദ്ദേഹത്തിന്റ കുടുംബത്തെ കുറിച്ചോ പിന്നിടാരും അറിഞ്ഞില്ല. അദ്ദേഹത്തിൽ നിന്നും പാമ്പുകളെ കുറിച്ചുള്ള അറിവുകൾ നേടിയതിന് ശേഷം പല പ്രമുഖരായ ശിഷ്യന്മാരും അദ്ദേഹത്തെ മനപൂർവ്വം മറക്കുകയും ചെയ്തു . റഹ്മാനിക്കായുടെ പാമ്പുകളുമൊത്തുള്ള ജീവിതം പണത്തിനോ പ്രശ്സ്തിക്കോ വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് യഥാർത്ഥ സേവനമായിരുന്നു. പരിക്ക് പറ്റുന്നവയെ സംരക്ഷിക്കുകയും പൊതുജനങ്ങളെ പാമ്പുകളെക്കുറിച്ച് ബോധവാന്മാരുക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന് ജീവിതത്തിൽ ലഭിച്ചിട്ടുള്ള തിരിച്ചടികൾ ഏതൊരു മനുഷ്യനേയും മാറ്റിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കണ്ണൂര്കാരനായ റഹ്മാനിക്കയുടെ ശിഷ്യന്മാരെല്ലാം മറ്റ് ജില്ലക്കാരായിരുന്നു, കാരണം അദ്ദേഹം ജോലി ചെയ്തിരുന്നത് കോഴിക്കോട് ചാത്തമംഗലം REC യിൽ ആയിരുന്നു. ജോലിക്ക് ഒപ്പം തന്നെ തന്റെ സേവന മേഖലയെ കൊണ്ടു പോകുവാനും അദ്ധേഹത്തിന് സാധിച്ചിരുന്നു. പരിക്ക് പറ്റിയ പാമ്പുകളെ താമസിച്ചിരുന്ന കോട്ടേഴ്സിൽ വെച്ച് ചികിത്സിച്ചു വിട്ടിരുന്ന റഹ്മാനിക്കായെ പതിയെ പതിയെ ചാത്തമംഗലത്തുകാരും കോഴിക്കോടുകാരും അദ്ധേഹത്തിന്റെ അറിഞ്ഞു തുടങ്ങി... അദ്ധേഹത്തിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞു കേട്ട പലരും അദ്ദേഹത്തിന്റെ സുഹൃത്തുകളും ശിഷ്യന്മാരുമായി മാറി. മൺമറഞ്ഞവരും ജീവിച്ചിരുന്നവരുമായ വലിയ ശിഷ്യ വൃന്ദത്തിന്റെ ആശാനായി മാറിക്കഴിഞ്ഞ അദ്ധേഹം, പക്ഷേ ശിഷ്യൻമാർ പ്രശസ്തരായപ്പോൾ തങ്ങളുടെ ആശാനായ റഹ്മാനിക്കായെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞില്ല. അതുകൊണ്ട് തന്നെ റഹ്മാനിക്കാ ആരാലും അറിയപ്പെടാതെ പോയ് .. പലരുടെയും പ്രശസ്തി വാനോളമുയർന്നിട്ടും അവരുടെ പിൻതലമുറ ആ പാത പിൻതുടരുമ്പോഴും മനപൂർവ്വം മറക്കുന്നു തങ്ങളുടെ ഗുരുവിനെ തങ്ങളുടെ തലമുറയ്ക്ക് പ്രശസ്തിക്കാവശ്യമായ അറിവു പകർന്നു നൽകിയ മഹാനെ ... ജോലി സമയത്ത് പോലും പാമ്പുകളെ സംരക്ഷിക്കാൻ ഓടിയെത്തുന്ന ഇദ്ദേഹത്തിന് സഹപ്രവർത്തകർ നൽകിയ പിൻതുണ വളരെ വലുതാണ് ഒഴിവു ദിവസങ്ങളിൽ പാമ്പുകളുടെ പ്രദർശനവും അവ ഭൂമിയിൽ നിലനിൽക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് ക്ലാസ് എടുത്തിരുന്ന റഹ്മാനിക്കാ ബോധവൽക്കരണ ക്ലാസ്സുകൾക്ക് പോകുമ്പോൾ സ്വന്തം കുട്ടികളെയും കൂടെ കൂട്ടാൻ ശ്രമിച്ചിരുന്നു. ഒരു ക്ലാസ് സമയത്ത് അഞ്ച് വയസുക്കാരനായ സ്വന്തം പുത്രൻ ഹംനാസ് അബദ്ധത്തിൽ മൂർഖന്റെ ദേഹത്ത് ചവിട്ടുകയും മൂർഖന്റെ കടിയേറ്റ് മരണപ്പെടുകയും ചെയ്തു. പക്ഷേ തന്റെ പുത്രന്റെ മരണത്തിന് കാരണമായ പാമ്പുകളെ കൈവിടാൻ റഹ്മാനിക്ക ഒരുക്കമല്ലായിരുന്നു തന്റെ സേവനമേഖലയിൽ ആത്മമാർത്ഥമായി പ്രവർത്തിച്ച അദ്ദേഹം ഒരു പാട് പേരെ ഈ മേഖലയിൽ നിപുണരാക്കി ഒരു വലിയ ശിഷ്യഗണമുണ്ടായിരുന്ന അബദുൾ റഹ്മാനിക്കായ്ക്ക് പക്ഷേ സ്വന്തം മക്കളാരും ആരും തന്നെ ശിഷ്യരായി മേഖലയിലേക്ക് വരാതിരുന്നത് ദൗർഭാഗ്യകരമായിപ്പോയി. പുറം ലോകത്തിന് ഇങ്ങനൊരാൾ ഇവിടെ ജീവിച്ചിരുന്നു എന്നറിയിക്കാൻ ശിഷ്യന്മാരും തയ്യാറായില്ല. അബ്ദുൾ റഹ്മാനിക്കാ മക്കളളോടും പൊതുജനങ്ങളോടും ഇടക്കിടെ പറഞ്ഞു പഠിപ്പിച്ച ഒരു സന്ദേശമുണ്ട് ''പാമ്പുകൾ നമ്മുടെ ശത്രുവല്ല മറിച്ച് മിത്രമാണ് അവ മനുഷ്യർക്ക് ഉപദ്രവകാരികളല്ല മറിച്ച് ഉപകാരികൾ കൂടിയാണ്" എന്നുള്ളതായിരുന്നു . പത്ത് - പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2007 സെപ്തംബർ 27 ന് ആ വലിയ മനുഷ്യൻ പാമ്പുകളോടും നമ്മോടും ഒരു പോലെ വിട പറഞ്ഞു ... നമ്മുടെ നാട്ടിൽ അറിയപ്പെടാതെ പോയ റസ്ക്യൂർ മാരെ പരിചയപ്പെടുത്തുക...
കടപ്പാട്...ഏതോ ഒരു ഗുരു സ്‌നേഹി....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ