2020 മേയ് 11, തിങ്കളാഴ്‌ച

ബാല്യകാല റമദാൻ


-ഷംസീർ കലിമ-
ഫ്രിഡ്ജ് ഒന്നും വ്യാപകമല്ലാത്ത ഒരു കാലഘട്ടം. വീടിനടുത്തുള്ള സൈനബത്താന്റെ വീട്ടിലാണ് ഞാനും പെങ്ങളും ഐസ് വാങ്ങാൻ പോകുന്നത്. രാവിലെ പാത്രം വെള്ളം നിറച്ച് ഫ്രീസറിൽ വെക്കും. വൈകുന്നേരം പോയി എടുക്കും. ജ്യൂസുകളുടെ പ്രവാഹം ഒന്നും അന്നില്ലായിരുന്നു. തണുത്ത  വെള്ളത്തിൽ കസ്കസും  പഞ്ചാരയും ഇട്ട് ഒരൊന്നൊന്നര ഐറ്റം . അന്നത്തെ കസ്കസ് രാവിലെ വെള്ളത്തിലിട്ടാൽ വൈകുന്നേരമേ പൊന്തിവരൂ . ഉമ്മ രാവിലെതന്നെ കസ്കസ് വെള്ളത്തിലിടും.

നോമ്പ് തുറ കഴിഞ്ഞാൽ ഉമ്മ എല്ലാവരർക്കും ഓരോ അക്രോട്ടും കാരക്കയും തരും. അക്രോട്ട് ഏതെങ്കിലും വാതിലിന്റെ ഇടയിൽ അമർത്തിയും മുട്ടി കൊണ്ട് അടിച്ചും പൊട്ടിക്കാനുള്ള ശ്രമം നടത്തും . പല്ലിനു ബലമുള്ള ഏട്ടൻ ചിലപ്പോ കടിച്ചും പൊട്ടിക്കും.

അത് കഴിഞ്ഞു കുറച്ചു നേരം ബോർഡ് കളി.
പിന്നെ തറാവീഹിന്റെ നേരമായി. സ്വന്തം മഹല്ലിൽ പള്ളി ഉണ്ടായിട്ടും 30 മിനുട്ട് നടന്നിട്ട് കണ്ണൂർ സിറ്റി ജുമാ മസ്ജിദിലേക്കാണ് പോകുക.അവിടെ ബോട്ടുക്കിളി സലീമിന്റെ ബീഫ് കബാബും  ആബിദിന്റെ കച്ചും ചെരണ്ടിയും ആണ് ലക്‌ഷ്യം .

റെയിൽ പാളത്തിലൂടെ പടക്കം പൊട്ടിച്ചും ചിരിച്ചും കളിച്ചും ഒക്കെ ആണ് തറാവീഹിനു പോകുക .
സിറ്റീലെ പിള്ളേരും കണ്ണൂക്കരയിലെ പിള്ളേരും പാരമ്പര്യമായുള്ള  അടിപിടി നടക്കുന്നത് ഈ മാസത്തിലാണ് .
ആനയിടുക്ക് തങ്ങൾ സ്കൂളിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് റമദാൻ മാസം ഉഗ്രൻ അടി നടന്നത് ഇന്നും മറക്കൂല .അതിന്റെ പരിണിത ഫലമായി നോമ്പ് കഴിഞ്ഞപ്പോൾ പോലീസ് സ്റ്റേഷനിന്നു S I യുടെ കയ്യീന്ന് മൊത്തി  മുറിയെ കിട്ടിയതും പൊന്നീച്ച പറന്നതും മറക്കൂല.

കുറച്ചു കാലത്തിനു ശേഷമാണ് നാട്ടിലൊക്കെ പുതിയൊരു ഫുഡ് ഐറ്റം കണ്ടത് . ഒരു കമ്പിയിൽ കോഴി ഇറച്ചി കോർത്തു വെച്ചിരിക്കുന്നു . അത് ചൂടാകുന്നുണ്ട് . ആവശ്യക്കാർക്ക് കടക്കാരൻ ഒരു വലിയ കത്തി കൊണ്ട് മുറിച്ചു ദോശ പോലത്തെ എന്തോ സാധനത്തിൽ വെച്ച് റോൾ പോലെ ആക്കി കൊടുക്കുന്നു. പത്തോ ഇരുപതോ രൂപയാണ് അതിനു വില .പിന്നെയാണ് അറിഞ്ഞത് അത് ഷവർമ്മ ആണത്രേ.

റമദാൻ അവസാന പത്തുകളിൽ ഡ്രസ്സ് എടുക്കാനുള്ള നെട്ടോട്ടം.
പെരുന്നാളിന്  മാസം കണ്ടാൽ ഇറച്ചി കടയിലേക്കും സാധനങ്ങൾ വാങ്ങാനും വീണ്ടും ഒരു നെട്ടോട്ടം .
ഒന്നും മറക്കാൻ കഴിയൂല്ല.
തിരിച്ചു കിട്ടുകയും ഇല്ല .

അന്ന്, എന്റെ കൂടെ ഉണ്ടായിരുന്ന ഹീറോകളുടെ പേരുകൾ താഴെ കൊടുക്കുന്നു

Niyas Chittalikkal
Shanavaz Hamza Shbn
Shanavas Puthalon
Rousheel Mohammed
Imran Ummer
Haris Haary
Abdul Latheef
Sheik Ziyad
Fayaz Pallivalappil
Illyas Mubarak
Shanid Akbar
Zulfikkar shah
Thanweer Hashim
Rifas Ayittakath Kannur
Fahad Chittalikkal
Sandeep


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...