2020 മേയ് 16, ശനിയാഴ്‌ച

ഇർഷാദിയൻ ചിന്തകൾ-1

'വ്യക്തിത്വ വികസനം'                                       ഇർഷാദ് മഠത്തിൽ  



വിശ്വാസം & പ്രാർത്ഥന  ഈ രണ്ട് വാക്കും പൂരകമാണ്.






കഥയിലേക്ക്  വരാം.

ഒരാൾ നല്ല വസ്ത്രം അണിഞ്ഞ് രാവിലെ ജോലിക്ക് പോയി
ഇയാൾ കച്ചവടത്തിന്  റോഡിലൂടെ കുറെ നടന്ന് വസ്ത്രമൊക്കെ  മുഷിഞ്ഞ് വൈകിട്ട് വീട്ടിലേക്ക്  തിരിച്ചു വന്നു

മറെറാരാൾ ഓഫീസിൽ പോയി. സത്യത്തിൽ കാര്യമായ ജോലി ഇല്ല. AC റൂമിൽ ഇരുന്നു ഓൺ ലൈനിൽ ചില്ലറ ഇടപാട് നടത്തി.

ആദ്യത്തെ ആളുടെ വസ്ത്രം പൊടിപടലങ്ങൾ ഉള്ളതും മറേറ ആളുടെ വസ്ത്രം ചുളിഞ്ഞതു മാത്രമേ ഉള്ളൂ.

പക്ഷെ രണ്ടു പേരും വസ്ത്രം പിറ്റേന്ന് ഉപയോഗിക്കില്ല. മറ്റൊരു വസ്ത്രമാണ് ഉപയോഗിക്കുക.

ഈ വസ്ത്രം ശരീരത്തെ പൊടി പിടിക്കാതെ സംരക്ഷിക്കുന്നു.

ഇത് സോപ്പു വെള്ളത്തിൽ വാഷ് ചെയ്യുക എന്നാൽ വസ്ത്രം വൃത്തിയാകും - ഇതൊരു സത്യമാണല്ലെ

ഇതിനെ ദൈവത്തോട് പാപമോചനവുമായി താരതമ്യം ചെയ്യാം

ഇനി ശരീരം വിയർത്താലും ഇല്ലെങ്കിലും കുളിക്കണം
- ഒഴുകുന്ന വെള്ളത്തിൽ കുളിച്ചാൽ കിട്ടുന്ന ഉൻമേശവും ആവേശവും - അതാണ് പ്രാർത്ഥന കൊണ്ട് ഉദ്ദേശിക്കുന്നത്

പ്രാർത്ഥന കൊണ്ട് ശരീരവും പാപ മോചനം കൊണ്ട് വസ്ത്രവും ശുദ്ധി ആകുന്നതിലൂടെ ഓരോ ദിവസവും ഓരോ മനുഷ്യനും re -fresh ആകുന്നു.

നമ്മൾ സ്വാഭാവികമായും ചിന്തിക്കുന്നതാണ് - ഞാനെന്തിനാ ദൈവത്തോട് പ്രാർത്ഥിക്കുന്നത് ? തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.

ഒരു തെറ്റും ചെയ്തിട്ടില്ല എങ്കിലും നമുക്കു കിട്ടിയ അനുഗ്രഹങ്ങൾക്ക് ദൈവത്തിന്ന നന്നി പറയുകയും സ്തുതിക്കുകയും വസ്ത്രം കഴുകി വൃത്തിയാക്കുന്ന പോലെ നമ്മെ ശുദ്ധി വരുത്തുക

നിരന്തരം ഒഴുകുന്ന വെള്ളത്തിൽ കുളിക്കുന്നത് പോലെ പ്രാർത്ഥനകൾക്ക് ഷെഡ്യൂൾ ഉണ്ടാക്കുകയും ചെയ്താൽ ജീവിത സാക്ഷാൽകാരത്തിന് കാരണമായിത്തീരും. എന്നെന്നും ജീവിതത്തിന് അർത്ഥമുള്ളത് പോലെ തോന്നും.




അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...