2020 മേയ് 31, ഞായറാഴ്‌ച

ക്ലബ്ബുകളുടെ കഥ ഒപ്പം അന്തീക്കയും എ.ടി.ഉമ്മർക്കയും

 കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം: ഓർമ്മകളിൽ-3

   1960-70 കളിലെ മുസ്ലിം പൊതു സമൂഹ ഓർമകളിൽ തെളിയുന്നതാണ് കണ്ണൂർ പ്രദേശങ്ങളിലെ കേരംസ് - മ്യൂസിക് ക്ലബ്ബുകൾ .
പഴയ മേൽമാടങ്ങളിൽ മിക്കതും കേരംസ് ക്ലബ്ബുകളായിരുന്നു. യുവാക്കളുടെ നിയന്ത്രണത്തിൽ വാശിയേറിയ കാരംസ് ടൂർണ്ണമെന്റുകൾ അന്ന് നാട്ടിലുടനീളം അരങ്ങേറാറുണ്ട്.കേരം ബോർഡിൽ വിരലുകൾ കൊണ്ട് മാസ്മരിക-മാന്ത്രിക വിദ്യകൾ പ്രദർശിച്ചവർ അക്കൂട്ടത്തിലുണ്ടായിരുന്നു. പ്രതിയോഗികൾക്ക് അവസരം നൽകാതെ ഒരൊറ്റ കളിയിൽ ചുവപ്പടക്കം മുഴുവൻ കോയിനുകളും പോക്കറ്റിലാക്കുന്ന  വിദഗ്ദർ       അക്കൂട്ടത്തിലുണ്ടായിരുന്നു.
മഞ്ഞ ഉമ്മർക്ക, തൈക്കണ്ടി മജീദ്ക്ക, തമ്പുരാൻ കണ്ടി മുസ്തഫിക്ക, ടി.അബ്ദുസ്സമദ്ക്ക, കുട്ടപ്പൻ സത്താർ, ടി.സി സത്താർ തുടങ്ങിയവർ അന്ന് ബോർഡിൽ കോയിൻ കൊണ്ട് വിസ്മയം വിതച്ചവരായിരുന്നു. ചെസ്സ് പോലെ അഖിലേന്ത്യ ടൂർണ്ണമെന്റ് ഉണ്ടായിരുന്നെങ്കിൽ ഇവരൊക്കെ ദേശീയ ശ്രദ്ധയിലെത്തേണ്ടവരായിരുന്നു. ഇതിൽ പലരും നമ്മെ വിട്ടു പിരിഞ്ഞു. ചിലർ വാർദ്ധക്യ അവശതകളുമായി ഇന്നും ജീവിക്കുന്നുണ്ട്.
അറുപതുകളിൽ ഓർമ്മിക്കപ്പേടേണ്ടത് നാട്ടിലെ മ്യൂസിക്ക് ക്ലബ്ബുകളുടെ വലിയ സ്വാധീനമാണ്..അഞ്ചു കണ്ടി റൈസ് മില്ലിനടുത്ത് മാടത്തിലുണ്ടായിരുന്ന ''സ്നേഹാ പ്രൊഡക്ഷൻസ്''  അതിലൊന്നായിരുന്നു.  മുനിസിപ്പിൽ ഓഫീസിൽ നിന്നും സുപ്രണ്ടായി റിട്ടേയർ ചെയ്ത ബി.എം. അഞ്ചു കണ്ടി എന്ന മുസ്തഫക്കയായിരുന്നു ക്ലബിന്റെ സൂത്രധാരൻ. കൂടെ സഹായിയായി  എം.പി ഉമ്മർ കുട്ടിയും പൊറ്റച്ചിലകത്ത് ളാഫിറുമുണ്ടായിരുന്നു.  നിരവധി ഗാനമേളകൾ സംഘടിപ്പിച്ചതിന് പുറമെ  മൂന്ന്  മണിക്കൂർ ദൈർഘ്യമുള്ള  "കല്യാണ രാത്രി"  എന്ന നാടകവും അന്ന് കണ്ണൂർ ടൗൺ ഹാളിലടക്കം അരങ്ങേറി. ഹിറ്റായിരുന്ന  ആ നാടകത്തിന്റെ രചനയും സംവിധാനവും  നിർവ്വഹിച്ചത്  ബി.എം. അഞ്ചു കണ്ടിയായിരുന്നു.  ഈ  ക്ലബ്ബിന്റെ അയലത്ത് താമസിച്ച് ക്ലബ്ബിലൂടെ വളർന്ന ഗായകനാണ് പ്രമുഖ മാപ്പിളപാട്ട്   ഗായകൻ  കണ്ണൂർ ശെരീഫ്.
പള്ളി മൂപ്പൻ മൂസാ സാഹിബിന്റെ നിയന്ത്രണത്തിലുള്ള    ബ്രദേഴ്സ് ക്ലബ്ബും ചിറക്കൽകുളം  പ്രദേശത്തുണ്ടായിരുന്നു.
"സിറ്റി മ്യൂസിക്കൽ അക്കാഡമി" യിലൂടെ കണ്ണൂരിന്റെ ഹൃദയം കവർന്ന എം.എസ് അബ്ദുറഹ്മാൻ എന്ന അന്തീക്ക അക്കാലത്തെ മുസ്ലിം കല്യാണ വീടുകളിലെ സ്ഥിരം സംഗീത സാന്നിദ്ധ്യമായിരുന്നു. മതബോധവും ജീവിത ശുദ്ധിയും വെച്ച് പുലർത്തിയ അന്തീക്ക ഒറിജനൽ മാപ്പിള - ഭക്തി ഗാനങ്ങളോടെ കണ്ണൂരിന്റെ ഹൃദയം കവർന്ന വലിയ കലാകാരനായിരുന്നു.. അദ്ദേഹത്തിന്റെ ശിഷ്യരിൽ ഒരാളായ    കണ്ണൂർ ശാഫിയും മാപ്പിള സംഗീതത്തിന്റെ ഒറിജിനൽ രാഗഭാവം നില നിർത്തി ഇന്നും മാപ്പിളപ്പാട്ട് കാലാസ്വാദകർക്കിടയിൽ  കഴിയുന്നു.
ദേവരാജൻ മാഷ് , ബാബുരാജ്, രാഘവൻ മാസ്റ്റർ തുടങ്ങിയ  സംഗീത കുലപതികളോപ്പം കേരളത്തിന്റെ സംഗീത അത്ഭുതമായി ഉയർന്ന എ.ടി ഉമ്മർക്ക ചിറക്കൽ കുളം വായനശാലക്കടുത്ത "അഞ്ചു കണ്ടി തലക്കൽ" തറവാട്ടിൽ ജനിച്ച് വളർന്നയാളാണ്.  രണ്ട് പതിറ്റാണ്ട് അദ്ദേഹം കേരളത്തിലെ സംഗീത പ്രേമികളുടെ ചുണ്ടിലെ രാഗവും താളവുമായിരുന്നു.
തെക്കിയിലെ "ഫ്രണ്ട്സ് മ്യൂസിക്കൽ ക്ലബ്ബി"ലൂടെ മദിരാശിയിലെത്തി സിനിമാ പിന്നണി സംഗീത സംവിധായകൻ എന്ന നിലയിൽ  തൻ്റെതായ വ്യക്തിമുദ്ര  പതിപ്പിച്ചു.
   ടി.പത്മനാഭനും, അഴീക്കോട് മാഷും, ഡോ.പവിത്രനും, ഡോ. ബാലകൃഷ്ണനും അന്ന് തെക്കിയിലെ ക്ലബ്ബിലെ ഉമ്മർക്കായുടെ  സുഹൃദ്  ടീമായിരുന്നു.
കാലക്രമേണ  ക്ലബ്ബുകളിലെ സജീവത നിലച്ചു.  പ്രസ്താവിക്കപ്പെട്ടവരിൽ പലരും  കാലയവനികക്കുള്ളിൽ  മറഞ്ഞതും ഒരു കാരണമാവാം. ഇന്ന് 
വാട്സ്  ആപ്പുകളും ഫുട്ബോൾ ടർഫുകളും നമ്മുടെ ചെറുപ്പക്കാരെ സ്വാധീനിച്ചു കഴിഞ്ഞു. ആ ലഹരിയിലാണവർ.
 പഴമ ഇഷ്ടപ്പെടുന്നവർക്ക് പഴയശുദ്ധ സംഗീതമാണ്
മനസ്സിന്റെ ശാന്ത താളമെങ്കിൽ ആധുനിക സൈബർ സംസ്ക്കാരം നമുക്ക് സമ്മാനിക്കുന്നതോ  അശാന്തി മാത്രം.

-തുടരും-




വി.മുനീർ

അടുത്തത്:   "മണിയറകളും പുതിയാപ്പിളയും "

2020 മേയ് 30, ശനിയാഴ്‌ച

ജമീൽ അഹ്മദിന്റെ ആനുകാലിക കുറിപ്പ്


വംശവെറി:  എൻറെ അറിവിലൂടെ...
-ജമീൽ അഹ്മദ് ,അമേരിക്ക-

വംശീയമായ യാഥാസ്ഥിതികത്വവും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ  സമൂല പരിഷ്കരണം ആവശ്യമാണെന്നുള്ള സിദ്ധാന്തവും  നമ്മുടെ സമൂഹത്തിലെ രണ്ട് അർബുദങ്ങളാണ്.  ആരെങ്കിലും ഇത്തരം നീക്കങ്ങളിൽ ഏർപ്പെടുമ്പോഴാണ് ഈ മേഖലകൾ പ്രതിസന്ധികളിൽ അകപ്പെടുന്നത്. ഇങ്ങനെയുള്ള വ്യക്തികൾ  ഉൾപ്പെടുന്ന മുഴുവൻ സമൂഹവും കുറ്റപ്പെടുത്തലുകൾക്ക്  വിധേയമാകുകയോ അല്ലെങ്കിൽ അത്തരം ക്രൂരമായ പ്രവൃത്തിയുടെ ഭാരം ഏറ്റെടുക്കുകയോ ചെയ്യേണ്ടി വരുന്നു. അതോടെ വന്നുപെട്ട ചീത്തപ്പേര് വളരെക്കാലം നിലനിൽക്കുന്നു, അതിന്റെ പരിണതി ദാരുണവും പ്രയാസകരവുമായ ഒരന്ത്യവും.  ഒന്നുകിൽ ആളുകൾ ഇത്തരം മനോഭാവം പാടെ വെടിയുക, അല്ലെങ്കിൽ സഹവർത്തിത്വത്തിന്റെ മാർഗ്ഗം കണ്ടെത്തുക. അല്ലെങ്കിൽ കാലക്രമേണ, അമേരിക്കക്കാർക്ക് നിരന്തരം വംശത്തെയും വിവേചനത്തെയും കുറിച്ചുള്ള സംഭാഷണങ്ങളിലൂടെ കടന്നുപോകേണ്ടിവരും.  കുറച്ച് ആളുകളുടെ പ്രവൃത്തിയുടെ തെറ്റിന്  മുഴുവൻ കമ്മ്യൂണിറ്റിയെയും കുറ്റപ്പെടുത്താനാവില്ലല്ലോ?

 എന്റെ വ്യക്തിപരമായ അനുഭവം വിവരിക്കട്ടെ. കഴിഞ്ഞ വർഷങ്ങളിൽ ഞാൻ കറുത്ത ആഫ്രിക്കൻ അമേരിക്കക്കാരുമായും വെളുത്ത അമേരിക്കക്കാരുമായും  നടത്തിയ ആശയവിനിമയത്തിൽ എനിക്ക് മനസ്സിലാക്കാൻ പറ്റിയ ചില വസ്തുതകൾ ഇവയാണ്.
👉 അവരുടെ വംശവെറി കാരണം ജീവിതം പ്രതീക്ഷകളില്ലാത്തതാണെന്ന് ഒരു കറുത്ത വ്യക്തിയും എന്നോട് പറഞ്ഞിട്ടില്ല.
👉 കറുത്ത സുഹൃത്തുക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നതിലൂടെ ഞാൻ നേടിയെടുക്കുന്ന ഉന്നമനവും ശാക്തീകരണവും എന്നിൽ ഉല്ലാസവും സന്തോഷവുമാണ് സൃഷ്ടിക്കുന്നത്.
 👉 രാജ്യത്തെ മറ്റേതൊരു ഗ്രൂപ്പിനേക്കാളും ഉയർന്ന തോതിലുള്ള ദാരിദ്ര്യത്തിന് പുറമേ തോക്ക് ആക്രമണത്തിന്  ചില ഗ്രൂപ്പുകൾ ഇരയാകുന്ന  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
കറുത്തവർഗ്ഗക്കാരുടെ ജീവിതശൈലിയുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ജോലികൾ, വിദ്യാഭ്യാസം, മറ്റ് അവസരങ്ങൾ എന്നിവയിലേക്കുള്ള ആക്സസ് കുറവായതാവാം ഇതിനൊക്കെ കാരണം.
ഈ സാഹചര്യങ്ങൾ ഒന്നിച്ച് നേരിടേണ്ടിവരുമ്പോൾ  സ്വാഭാവികമായുണ്ടായേക്കാവുന്ന നിരാശ അവരിൽ പ്രതിഫലിപ്പിക്കുന്നു ണ്ടെന്നാണ് നേര്. ഈ സാഹചര്യങ്ങ ളുടെ  ന്യായീകരണം പരിഗണിക്കുമ്പോൾ ഇത് വ്യക്തവുമാണ്.   വ്യത്യസ്ത സാഹചര്യങ്ങൾ കണക്കിലെടുത്ത് പുനർവിചിന്തനം നടത്തേണ്ട നിരവധി കാര്യങ്ങളുണ്ട്.  വർ‌ഗ്ഗീയത ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമാകാൻ പോകുന്നില്ല. അത് നിരവധി മടങ്ങ്‌ ആവശ്യമുള്ള ഫാബ്രിക്കിലേക്ക്‌ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. മാത്രമല്ല , ആധുനിക ലോകത്തെ നോക്കി കാണുന്ന  രീതിക്ക് ഒരു മാറ്റവും അനിവാര്യമാണ്.
വംശവെറിമൂത്ത ചിലരുടെ കൈകളാൽ ആക്രമിക്കപ്പെട്ട
ജോർജ്ജ് ആൻഡ്രോയിഡ് നീതിക്ക് അർഹനാണ്.  അദ്ദേഹത്തിന് സംഭവിച്ചത് തീർച്ചയായും നിർഭാഗ്യകരവും മനുഷ്യത്വമില്ലായ്മയുമാണ്.  ആരും ഇത്തരം അവസ്ഥയിലൂടെ കടന്നുപോകല്ലേയെന്ന  പ്രതീക്ഷയും പ്രാർത്ഥ
നയുമാണ് ഞങ്ങൾക്കുള്ളത്.


 ഇന്ന് രാജ്യം മുഴുവൻ വേദനയിലാണ്. അതിനാൽ ഡെറക് ചൗവിൻ  എന്ന ഉദ്യോഗസ്ഥന്റെ പ്രവൃത്തിയിൽ വെള്ളക്കാർ ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ അസ്വസ്ഥരാകുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.  കറുത്ത ജീവിതമെന്നത്  കറുത്തവർഗ്ഗക്കാർ മാത്രം ഉൾക്കൊള്ളുന്ന ഒരു മുദ്രാവാക്യം മാത്രമല്ല,മറിച്ച് സമാധാനപരമായ, ആരോഗ്യകരമായ ഒരു ലോകത്തിനായുള്ളതായി മാറേണ്ടതുണ്ട്. ഭാവിയിൽ  ഇത്തരം ഉച്ചനീചത്വങ്ങൾ അവസാനിക്കുമെന്ന് അമേരിക്കയിൽ വസിക്കുന്ന ഞങ്ങൾ പ്രതീക്ഷിക്കുന്നു!
പ്രാർത്ഥനയോടെ,

 ജമീൽ അഹ്മദ്
വിവർത്തനം: ശംസു മടപ്പുര

സിറ്റിയിലെ വീഡിയോഗ്രാഫർ

80-90 കാലഘട്ടത്തിൽ ഒത്തിരി  കുടുംബ സിനിമകളുമായി സിനിമാരംഗത്ത് നിറഞ്ഞു നിന്ന, കുടുംബപ്രേക്ഷകരുടെ കണ്ണിലുണ്ണിയായ മലയാള സിനിമയിലെ അതുല്യ പ്രതിഭയാണ്  ബാലചന്ദ്രമേനോൻ. അക്കാലത്ത് അദ്ദേഹത്തിൻറെ "തലയിൽ കെട്ട്"ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.
 ബാലചന്ദ്രമേനോൻ കെട്ടിനെ അനുകരിച്ച് കണ്ണൂർ സിറ്റിയുടെ തെരുവോരങ്ങളിലൂടെ ബുള്ളറ്റിൽ വീഡിയോ ക്യാമറയുമായി കറങ്ങിയ ഒരാളുണ്ടായിരുന്നു. സിറ്റിയിലെ ഫയാസ്  വീഡിയോ ഉടമ ബെണ്ടിന്റവിടെ മുസ്തഫ. പുതു തലമുറകൾക്ക് പരിചയമില്ലാത്ത വ്യക്തി.
കണ്ണൂരിലെ കല്യാണവീടുകളിലും മറ്റ് ആഘോഷപരിപാടികളിലും നിറസാന്നിധ്യമായിരുന്നു മുസ്തഫ. ഗൾഫ് ജീവിതം മതിയാക്കി നാട്ടിലെത്തിയതോടെ 1985-ൽ കണ്ണൂർ സിറ്റി ഡി .ഐ .എസ് സ്കൂളിന്നടുത്ത് വീഡിയോ ഷോപ്പ് തുടങ്ങി. സിനിമാ കാസറ്റുകൾ വാടകക്ക് കൊടുക്കുക മാത്രമല്ല,  സിറ്റിയിലെ സകല പരിപാടികളുടെയും വീഡിയോ പിടുത്തക്കാരനും കൂടിയാണ് ഇദ്ദേഹം. അക്കാലത്തെ തരംഗമായിരുന്ന ബാലചന്ദ്രമേനോൻ  സ്റ്റൈൽ തലയിൽ കെട്ട് കെട്ടിയിരുന്ന ഇദ്ദേഹം സിറ്റിയിലെ വേറിട്ട വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയുമിടയിൽ സ്വീകാര്യനായിത്തീന്ന അദ്ദേഹത്തിൻറെ വീഡിയോ കവറേജിൽ സേട്ടു സാഹിബ്, ഇ.അഹമ്മദ് സാഹിബ് തുടങ്ങിയ രാഷ്ട്രീയ നേതാക്കളും സിനിമാ രംഗത്തെ പ്രമുഖരും ഇടംപിടിച്ചിരുന്നു.
ഫയാസ് വീഡിയോക്ക് പുറമേ കണ്ണോത്തുംചാലിൽ ഫൗമിയ വീഡിയോയും മുസ്തഫ ആരംഭിച്ചു. സിനിമാ നടൻ ഭീമൻ രഘുവാണ് ഉദ്ഘാടനം ചെയ്തത്.
സിറ്റിയിൽ ഇന്ന് വീഡിയോ രംഗത്ത് പ്രവർത്തിക്കുന്ന പലരും അദ്ദേഹത്തിൻറെ ശിഷ്യഗണങ്ങളാണ്.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, നമ്മുക്ക് അധികനാൾ അദ്ദേഹത്തിൻറെ സേവനം ലഭിച്ചില്ല.
1999 ജൂൺ ഇരുപതാം തീയതി അദ്ദേഹം ഈ ലോകത്തോട് വിട വാങ്ങി. അദ്ദേഹത്തിൻറെ
പെട്ടെന്നുള്ള വേർപാട് കുടുംബത്തിനും അദ്ദേഹത്തെ സ്നേഹിച്ചവർക്കും തീരാ വേദനയായി ഇന്നും നിലനിൽക്കുന്നു.
പുതിയപുരയിൽ ഫൗസിയയാണ് അദ്ദേഹത്തിൻറെ ഭാര്യ. മൂന്ന് മക്കളുണ്ട്.
ഫയാസ്, ഫൗമിയ ഫഹദ്.
ഇവരിൽ മൂത്തമകൻ ഫയാസ് ദുബായിൽ ജോലി ചെയ്യുന്നു.  ഫൗമിയയുടെ ഭർത്താവ് ജബീർ സിംഗപ്പൂരിലാണ്.  ഫഹദ് കണ്ണൂരിൽ ഹോൾസെയിൽ ബിസിനസ് ചെയ്യുന്നു.
അല്ലാഹു അദ്ദേഹത്തിന് പരലോക മോക്ഷം നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)




കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം: ഓർമ്മകളിൽ - 2

കുളങ്ങളുടെ കഥ,ഏളാട്ട പള്ളിക്കുളത്തിന്റേയും

ആരോഗ്യ പരിപാലനവും കായികപരിശീലനങ്ങളും പുണ്യവും സുന്നത്തുമാക്കിയ നമ്മുടെ പ്രിയ പ്രവാചകൻ മുഹമ്മദ് (സ) തങ്ങളുടെ  ചര്യ പിന്തുടർന്ന  നമ്മുടെ ബഹുമാന്യ മുൻ തലമുറക്കാർ  കാണിച്ച   ജാഗ്രതയുടെ  ശേഷിപ്പുകളാണ്  കണ്ണൂർ സിറ്റിയിലെ  വിവിധ പ്രദേശങ്ങളിൽ കാണുന്ന നീന്തൽ കുളങ്ങ\ൾ.
 ദീർഘദൃഷ്ടിയോടെ നമ്മുടെ മുൻഗാമികളായ സാലീഹീങ്ങൾ   നീന്തൽ പരിശീലനം ഉദ്ദേശിച്ച്  കഷ്ടപ്പെട്ട് നിർമ്മിച്ചതാണ്  പഴയ പള്ളികളോടനുബന്ധിച്ച,  നാമിന്ന് അവഗണിക്കുന്ന കുളങ്ങൾ.
സിറ്റിയിലെ വലിയകുളം, കൊച്ചി പള്ളിക്കുളം, ചിറക്കൽ കുളം, ഈസിങ്ങാന്റെ പള്ളിക്കുളം, കൊളറക്കൽ പള്ളിക്കുളം, എളാട്ട് പള്ളിക്കുളം തുടങ്ങിയ നിരവധി കുളങ്ങൾ  നമ്മുക്ക് ലഭിച്ച  സൗഭാഗ്യങ്ങളാണ്.  എത്രയെത്ര ജനസമൂഹം അതുമൂലം നീന്തൽ പഠിച്ചു, നീന്തിക്കളിച്ചു,  ആരോഗ്യ സംരംക്ഷണം നടത്തി.
നമ്മുടെ മുൻഗാമികൾക്ക് ഗ്രീൻ സലാം പറയാം!
കുളങ്ങളിൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ടത് തായത്തെരു ഏളാട്ട് പള്ളികുളം തന്നെ. നൂറു വർഷത്തിന് മേൽ പഴക്കമുള്ള, ഉറവയുള്ള,  ഒഴുക്കുള്ള അപൂർവ്വ തെളിനീർ  പ്രവാഹം.
 നാട്ടിലെയും വെളിയിലേയും പതിനായിരത്തിൽപരം മക്കൾക്ക് നീന്തൽ പരിശീലനവും ഉല്ലാസവും നൽകിയ കൊച്ചുകുളം. എഴുപതുകളിലെ പല നീന്തൽ- മുക്കൽ വിദഗ്ദൻമാരെയും എന്റെ ഓർമ്മയിൽ തെളിയുന്നു. കാക്കടവൻ മുസമ്മിൽ, വി.പി.ഹബീബ്, ടി.എം സമദ്, ഖാലിദ്, ചെറിയാണ്ടി റാഫി, മഹമൂദ്, സി.സി. ഉമ്പായി, സി.എച്ച്.ഖാലിദ്, മഹമൂദ് തുടങ്ങിയ നിരവധി പേർ വിവിധ അഭ്യാസപ്രകടനം നടത്തി നാട്ടുകാരെ സ്തബ്ധരാക്കിയവരാണ്. തമാശയിൽ കാലുവാരി മുക്കലും  കുളത്തിന്നരികെ   റോഡിൽ  നിൽക്കുന്ന കാണികളുടെ മേൽ    വെള്ളം തെറിപ്പിച്ച് രസിക്കലും  പലരുടേയും ഹോബിയാണ്.
അഞ്ച് മാസത്തോളം നീളുന്ന   (പ്രത്യേകിച്ച്   മഴക്കാല സമയങ്ങളിൽ)    അഭ്യാസപ്രകടനങ്ങൾ ഒരു നാടിനെ മുഴുവൻ "ലൈവ്" ആക്കിത്തീർക്കും.
അന്നത്തെ ഒരു ദുരന്തം -ഓർമ്മയിലുള്ള സംഭവം - പാമ്പുകടിയേറ്റു അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ചിറ്റാലിക്കൽ ഉമ്മറിന്റേതാണ്.   ഈ കുളത്തിലിട്ടാണ് വിഷബാധയേറ്റ അദ്ദേഹത്തിന്റെ മരണം  ഉറപ്പിച്ചത്. 
അതുപോലെ ഇപ്പഴത്തെ തായത്തെരു പള്ളി സെക്രട്ടറി കല്ലിങ്കിൽ കോയ സാഹിബും മെമ്പർ ഉമ്പായിയും പറഞ്ഞ കുളത്തിന്റെ ചില പ്രത്യേകൾ ശ്രദ്ധേയമാണ്.
ഈ കുളം വറ്റിക്കുമ്പോഴെല്ലാം അതേ സമയം തന്നെ പ്രദേശത്തെ പലകിണറുകളും വറ്റിപ്പോകുന്ന   ജലവിതാന ശാസ്ത്രം.
ഉത്തരം കണ്ടത്തേണ്ട സമസ്യ. അല്ലെങ്കിൽ ശാസ്ത്ര കൗതുകം!
കഴിഞ്ഞ 2 വർഷങ്ങളിൽ കുളത്തിൻ്റെ  ഇരട്ട പടയും മറ്റ് പടവുകളും നന്നാക്കിയെടുത്തു. ഇതിനു    മുങ്കൈയ്യെടുത്ത  കമ്മിറ്റി ഏറേ  അഭിനന്ദനം അർഹിക്കുന്നു.
ഇതേ മാതൃകയിൽ എല്ലാ പള്ളിക്കുളങ്ങളും ശുദ്ധീകരിച്ച് പടവുകൾ റിപ്പേയർ ചെയ്ത് പുതുക്കിപ്പണിയാൻ പറ്റുമെങ്കിൽ അത് നമ്മുടെ സാലിഹുകളായ മുൻഗാമികളോട് ചെയ്യുന്ന  കടപ്പാടും ശേഷം വരുന്ന തലമുറക്ക് വലിയ മുതൽകൂട്ടുമായിരിക്കും തീർച്ച!
ഇതിനായി നീന്തൽകുളം പുനർനിർമ്മാണ കമ്മിറ്റികൾ ഉയരട്ടെ.
അല്ലാഹു നമ്മെ തുണക്കട്ടെ (ആമീൻ)

-തുടരും-





വി.മുനീർ

അടുത്ത ഭാഗത്തിൽ!

 കണ്ണൂരിലെ ക്ലബ്ബുകളുടെ കഥ

2020 മേയ് 29, വെള്ളിയാഴ്‌ച

കണ്ണൂരിലെ ഗതകാല മുസ്ലിം സമൂഹം: ഓർമ്മകളിൽ-1

പുതിയ പരമ്പര ആരംഭിക്കുന്നു!

വഅള് പരമ്പരകളും ഖിളർ നബി(അ)യും


1960-70 കളിൽ  വഅള് പരമ്പരകളായിരുന്നു  ഇസ്ലാമിക വിജ്ഞാന വേദികൾ. 15 വയസ്സ് വരെയുള്ള മദ്രസ്സാ   പ0നത്തിനുശേഷം പൊതുജനത്തിന് ദീനി വിവരം ലഭിച്ചിരുന്നത്   പാതിരവരെ നീളുന്ന മതപ്രസംഗ പരമ്പരകളായിരുന്നു.   ഇന്നത്തെപ്പോലെ ഖുർആൻ പ0ന വേദികളോ സ്റ്റഡീ ക്ലാസുകളോ അന്നുണ്ടായിരിന്നില്ല .
"ഖുർആൻ ഓതാനുള്ളതാണ് അത് ക്ലാസ്സിലാക്കരുത്" എന്നാണ് പഴമക്കാർ തമാശ രീതിയിൽ പറയാറുള്ളത്. സിറ്റിയിലെ തെക്ക്യാവിലും പുതിയിസ്ലാം പള്ളി അങ്കണത്തിലും, താഴത്തെരു ഏളാട്ട് പള്ളി പരിസരത്തും, കൊച്ചിപ്പള്ളിക്കടുത്തും ആനയിടുക്ക് പള്ളി അങ്കണത്തിലും അരങ്ങേറിയിരുന്ന വഅള് പരമ്പര  ചിലപ്പോൾ പാതിര 2 മണി വരെനീളാറുള്ളതായി ഞാനോർക്കുന്നു. ബഹുമാന്യരായ   വാമനപുരം ഉസ്താദ്, പൂക്കോയ തങ്ങൾ, വയലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി, ഇടശ്ശേരി ഉസ്താദ്, പീരങ്കി പോലെ വാക്കുകൾ ഉച്ചരിക്കുന്ന 'പീരങ്കി ഉസ്താദ് 'എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഉസ്താദ് തുടങ്ങിയ നിരവധി പ്രശസ്തർ കണ്ണൂരിന്റെ വഅള് വേദികളെ ശ്രദ്ധേയമാക്കിയിട്ടുണ്ട്.
 പ്രസംഗത്തിന് ശേഷം നടക്കുന്ന ലേലം  വിളി  വലിയ സംഭവമായിരുന്നു. കോഴിമുട്ട, തേങ്ങ,ചക്ക, മാങ്ങ തുടങ്ങിയ പള്ളിക്ക് ദാനം കിട്ടിയ വസ്തുക്കൾ വാശിയേറിയ ലേലത്തിൽ വൻ തുകക്ക് പൊതുജനം കയ്യിലാക്കും. ഇതിന് പുറമെ പ്രസംഗ രീതിക്കൊത്ത് സ്ത്രീകൾ നൽകുന്ന സ്വർണ്ണാഭരണങ്ങളും പള്ളികൾക്ക് വലിയ വരവായിരുന്നു.
അന്നത്തെ വഅളിലെ പ്രധാന കഥകളിലൊന്ന് ഖിളർ നബി(അ) ചരിത്രമാണ്. സൂറത്തുൽ കഹ്ഫിൽ മൂസാ നബി (അ) ക്ക് വിജ്ഞാനം പകരാൻ അല്ലാഹു നിയോഗിച്ച ദാസനാണ് ഖിളർ(അ). അദ്ദേഹം നബിയെന്നും മലക്കാണെന്നും മനഷ്യനെല്ലാത്ത ദാസനാണെന്നും വിവിധ അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കിടയിലുണ്ട്. എന്നാൽ വഅളുകളിൽ കേൾക്കാറുള്ള കഥകളിൽ ഖിളർ മരിക്കാത്ത നബിയാണെന്നും അവർ കാററായും തീയായും ഭൂമിയിലെത്തുമെന്നും വിശദീകരിക്കപ്പെട്ടിരുന്നു. ഇതിന് വിശ്വസനീയമായ വ്യക്തമായ തെളിവുകൾ ആരും നൽകിയിട്ടുമില്ല. ഏതായാലും പ്രസ്തുത കഥകൾ വിശ്വസിക്കുന്ന ധാരാളം ജനങ്ങൾ ഇന്നുമുണ്ട്. അത് പ്രകാരമാണ് സിറ്റിയിലെ അറക്കലിനടുത്തുള്ള പാലമാടത്തിൽ നീളമുള്ള കട്ടിലിൽ വെള്ള വിരിച്ച് വിളക്കും കത്തിച്ച് ,ബീച്ചിലൂടെ ഖിളർ (അ) എത്തുമെന്ന പ്രതീക്ഷയുമായി വർഷങ്ങളോളം ചിലർ കാത്തിരുന്നത്. അതുപോലെ ഖിളർ (അ) തീ രൂപത്തിൽ എത്തുമെന്ന് ചിലർ വിശ്വസിച്ചിരുന്നു.
ഒരു റമളാൻ രാവിൽ തറാവീഹ് കഴിഞ്ഞ് തായത്തെരു പള്ളിയിൽ നിന്ന് ഇറങ്ങിയ വയോധികൻ  എതിരെ ഇരുട്ടിൽ തീ കണ്ടപ്പോൾ "എന്റെ ഖിളർ നബിയെ " എന്ന് പൊട്ടിക്കരഞ്ഞ് അദ്ദേഹത്തെ കെട്ടിപിടിച്ചപ്പോൾ
"ഞാൻ ഹംസയാണ് ഖിളറല്ല.. തീ കണ്ടത് എന്റെ കത്തിച്ച ചുരുട്ടാണ് "എന്ന് മറുപടി പറഞ്ഞ് വൃദ്ധ സഹോദരനെ സമാധാനിപ്പിച്ച കഥ ചെറുപ്പത്തിൽ ഞാൻ കേട്ടതാണ്.
ഖിളർ (അ) പുറമെ പ്രവാചക ചരിത്രങ്ങളും സ്വർഗ്ഗ- നരകങ്ങളും വഅള് പരമ്പരയിൽ മനോഹരമായി ചിത്രീകരിക്കുമ്പോൾ വലിയ സ്വാധീനമാണ് അത് സ്ത്രീകളിലും വൃദ്ധരിലും ചെലുത്തിയത്. അന്ന് ചെറുപ്പക്കാർ ഇത്തരത്തിലുള്ള മതവിജ്ഞാന സദസ്സുകളിൽ നിന്നും മിക്കവാറും വെളിയിലായിരിന്നു. എന്നാൽ അല്ലാഹു അനുഗ്രഹത്താൽ ചെറുപ്പക്കാർ  ഇന്ന് വിജ്ഞാന രംഗം ഏറ്റെടുക്കുന്നത് വലിയ മാറ്റത്തിന് വഴിവെക്കാൻ സഹായകരമാണ്. (അല്ലാഹു തുണക്കട്ടെ.. ആമീൻ).

(തുടരും)

അടുത്ത ഭാഗത്തിൽ!

 തായത്തെരു എളാട്ട് പള്ളിക്കുളം വിശേഷങ്ങൾ  (ഇ.അ)





വി.മുനീർ

2020 മേയ് 28, വ്യാഴാഴ്‌ച

കഥ/സിദ്ധമരുന്ന്


'ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 5000 കടന്നു"
ആൽമരച്ചുവട്ടിലെ വട്ടത്തറയിലിരുന്ന് പത്രത്താളുകൾ നിവർത്തിപ്പിടിച്ചു കൊണ്ട് കൊണ്ട് പാപ്പി നെടുവീർപ്പിട്ടു.

"ഇതിങ്ങനെ പോയാൽ എന്താവുമെൻ്റെ പാപ്യേ!!.."
കൂടെയുണ്ടായിരുന്ന ശങ്കരേട്ടൻ്റെ ചിന്തകളിലും ആധി കയറി.

"നമ്മുടെ രാജ്യത്തും മരണസംഖ്യ രണ്ടായി എന്നാ പത്രത്തിൽ കണ്ടത്. ഇതിനെന്താ മരുന്നു കണ്ടു പിടിക്കാനാവാത്തേ..."
വട്ടത്തറയ്ക്കു മുകളിൽ എല്ലാവർക്കുമുള്ള ചായക്കോപ്പകൾ നിരത്തി വെച്ചു കൊണ്ട് ചായക്കടക്കാരൻ രാമേട്ടനും തൻ്റെ ആധി പങ്കുവെച്ചു.

"മരുന്നൊക്കെ കണ്ടു പിടിക്കും രാമേട്ടാ.. ഇതൊരു തരം പ്രത്യേക വൈറസാ.. അതാ ഇത്ര താമസിക്കുന്നത്.."
പാപ്പി മറുപടി നൽകി.

"പാപ്പി പറഞ്ഞത് ശരിയാ.. പക്ഷേങ്കില് മരുന്നിനു താമസമേറുന്തോറും എല്ലാവരുടെയും മനസ്സിൽ പേടി കൂടി വരികയാ.."
ചർച്ചയിൽ പങ്കുകൊണ്ടു തന്നെ രാമേട്ടൻ ചായക്കടയിലേക്കു തിരിച്ചു നടന്നു.

"എങ്ങനെയുണ്ടായിരുന്ന അങ്ങാടിയായിരുന്നു. ഇപ്പോൾ വൈകുന്നേരങ്ങളിൽ പോലും ആളനക്കമില്ലാതായി.."
നേരത്തേ തന്നെ കടയടച്ച് താക്കോലും കിലുക്കിക്കൊണ്ടു വന്ന പെട്ടിക്കടക്കാരൻ പത്രോസ് ചർച്ചയ്ക്കു കൊഴുപ്പു കൂട്ടി.

"ഈ വൈറസ് മ്യൂട്ടേഷൻ എന്ന പ്രക്രിയയ്ക്കു വിധേയമാകുന്നതു കൊണ്ടാ ഇതിനു മറുമരുന്നു കണ്ടു പിടിക്കാനാവാത്തത്. എന്തൊക്കെയായാലും അടുത്ത ദിവസങ്ങളിൽ തന്നെ നമുക്കു കേൾക്കാം.. കൊറോണയ്ക്കു മരുന്നു കണ്ടു പിടിച്ചെന്ന്.."
പാപ്പിയുടെ വാക്കുകളിൽ ആത്മവിശ്വാസം പരന്നൊഴുകുന്നു.

പെട്ടെന്നു വട്ടത്തറയുടെ പിന്നിൽ നിന്നും ഒരു ശബ്ദം.
"ഹ ഹ ഹ ഹ ഹാ..... എന്തു നല്ല തമാശ.. അഞ്ചായിരം കടന്നാലും അഹങ്കാരം കുറയില്ല...
ഇനിയെത്ര കടമ്പ കടക്കാനിരിക്കുന്നു..
അപ്പോഴും കൂടിക്കൊണ്ടിരിക്കുമോ, ആവോ... ഈ അഹങ്കാരം...
ഹും...
ഞാനാണു വലിയവൻ... ഞാനാണു വലിയവൻ... ഹ ഹ ഹ ഹാ......"

ശബ്ദം കേട്ടയിടത്തേക്കു എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു.

"ആരാദ്?!..."
പിന്നിലേക്കു പെട്ടെന്നു തിരിഞ്ഞു നോക്കാനാവാതെ ശങ്കരേട്ടൻ ചോദിച്ചു.

"അതാ പൊട്ടനാ..."
പത്രോസ് മറുപടി നൽകി.

"അതേ... പൊട്ടനാ...
എന്നു വെച്ചാൽ, സത്യം വിളിച്ചു പറയുന്നവൻ... എന്നാൽ... സത്യം വിളിച്ചു പറയുന്നവനെ പൊട്ടനെന്നു വിളിക്കുന്ന നിങ്ങളെല്ലാവരും കരുതിയിരുന്നോ... ഈ മഹാമാരി നിങ്ങളുടെ എല്ലാ അഹങ്കാരവും തച്ചുടയ്ക്കും... കാത്തിരുന്നോ...."
നിലത്തു കുത്തിയിരിക്കുകയായിരുന്ന പൊട്ടൻ ഒന്നു നിവർന്നെഴുന്നേറ്റു. തൻ്റെ ഊന്നുവടി മുന്നോട്ടാഞ്ഞു കൊണ്ട് തൊട്ടടുത്ത ചെറു കാടിനകത്തേക്കു നടന്നു. തുടർന്ന് തിരിഞ്ഞു നിന്നു കൊണ്ട് എല്ലാവരോടുമായ് വിളിച്ചു പറഞ്ഞു.
"മ്യൂട്ടേഷനു വിധേയമാകുന്നതു കൊണ്ട് ഇതിനു മറുമരുന്നു കണ്ടു പിടിക്കാനാവുന്നില്ല, എന്നല്ലേ നിങ്ങളുടെ കണ്ടെത്തൽ.. എന്നാൽ പൊട്ടനൊരു എളുപ്പവഴി പറഞ്ഞു തരാം.. ഒരു മറുമരുന്ന്..."
പൊട്ടൻ്റെ വാക്കുകൾക്ക് എല്ലാവരും കാതോർത്തു.

"സ്വയം മ്യൂട്ടേഷനു വിധേയമാവുക... തലവര എന്ന പ്രക്രിയ മാറ്റിയെടുക്കാൻ ശ്രമിക്കുക.. അതാണിതിനുള്ള മറുമരുന്ന്..."
ഇത്രയും പറഞ്ഞു കൊണ്ട് പൊട്ടൻ കാടിനുള്ളിലേക്കു മറഞ്ഞു.

പൊട്ടൻ പറഞ്ഞതിലെ പൊരുളെന്താണെന്നു അവിടെയുണ്ടായിരുന്ന ആർക്കും പിടികിട്ടിയില്ല. ഒരാളൊഴികെ!.. പാപ്പി..
പാപ്പിയുടെ ചിന്തകൾക്കുള്ളിൽ പൊട്ടൻ്റെ വാക്കുകളിൽ നിറഞ്ഞു നിന്ന അർത്ഥ ശകലങ്ങൾ സുനാമിത്തിരമാല പോലെ ആർത്തലയ്ക്കുകയായിരുന്നു.



അന്നു രാത്രി പാപ്പിക്കു ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അയാൾ എഴുന്നേറ്റു വീടിനു പുറത്തേക്കിറങ്ങി. സിഗരറ്റും പുകച്ചു കൊണ്ട് വട്ടത്തറയിലെത്തി ഇരുന്നു. ചിന്തകളിൽ മുഴുവൻ പൊട്ടൻ്റെ വാക്കുകളായിരുന്നു. വിജനമായ ആൽത്തറയ്ക്കു ചുറ്റും അയാളൊന്നു നടന്നു. നേരത്തേ പൊട്ടൻ കുത്തിയിരുന്ന സ്ഥലത്ത് മണ്ണിലും ആൽത്തറയുടെ ഭിത്തിയിലുമെല്ലാം എന്തൊക്കെയോ കുത്തിക്കുറിച്ചിട്ടിരിക്കുന്നതായി അയാൾ കണ്ടു. പാപ്പിയുടെ കാലടികൾ മെല്ലെ ആ ചെറുകാടിനകത്തേക്കു അയാളെ പ്രവേശിപ്പിച്ചു.

നിലാവിൻ്റെ അരണ്ട വെളിച്ചം ഇലകൾക്കിടയിലൂടെ വന്ന് ചെറുപ്രകാശമായി പ്രതിഫലിക്കുന്നുണ്ടായിരുന്നു. നിശ്ശബ്ദത തളം കെട്ടി നിൽക്കുന്നു. കുറച്ചു നടന്നപ്പോഴേക്കും വലിയൊരു മരച്ചുവട്ടിൽ ഒരാൾ ഇരിക്കുന്നതായി അയാൾ കണ്ടു. ഇരിക്കുന്ന ആളുടെ മുഖം ആ നേർത്ത വെളിച്ചത്തിലും പാപ്പി കണ്ടു.

'പൊട്ടൻ!!...'
പാപ്പിയുടെ മനസ്സ് അയാളോടു തന്നെ മന്ത്രിച്ചു. ചെറിയ വിറയലോടെ പാപ്പി തൻ്റെ കാൽപ്പാദങ്ങൾ ചലിപ്പിച്ചു. പൊട്ടൻ കണ്ണുകളടച്ച് ധ്യാനത്തിലെന്നോണം ഇരിക്കുകയാണ്.

'ഇനി ഇയാൾ വലിയ സിദ്ധനായിരിക്കുമോ?!!..'
പാപ്പിയുടെ ഹൃദയമിടിപ്പ് കൂടി. പൊട്ടൻ തന്നെ കാണാതിരിക്കാനായ് അയാൾ വലിയൊരു മരത്തിൻ്റെ മറവിൽ ഒളിച്ചു.
കുറച്ചു നേരം കഴിഞ്ഞതിനു ശേഷം പാപ്പി മെല്ലെ പിൻവാങ്ങി. ശബ്ദമുണ്ടാക്കാതെ കാലടികൾ വച്ചു കൊണ്ട് അയാൾ വട്ടത്തറയിലേക്കെത്തി. പൊട്ടൻ കുത്തിക്കുറിച്ചിട്ട ചിത്രാക്ഷരങ്ങൾ അയാൾ സസൂക്ഷ്മം വീക്ഷിച്ചു. നക്ഷത്രങ്ങളും ഗ്രഹങ്ങളുമടങ്ങിയ മഹാപ്രപഞ്ചം തന്നെ അവിടെ വരകൾ കൊണ്ടു തീർത്തിരിക്കുന്നു. ആ മഹാപ്രപഞ്ചത്തിനകത്ത് മനുഷ്യൻ എത്ര ചെറുതാണ്. നമ്മളിന്നു ഭയന്നു കൊണ്ടിരിക്കുന്ന വൈറസുകൾ നമ്മൾക്കു മുന്നിൽ എത്ര ചെറുതാണോ, അതിനേക്കാൾ ചെറുതാണ് പ്രപഞ്ചവും മനുഷ്യനും തമ്മിലുള്ള വലുപ്പവ്യത്യാസം. പാപ്പിയുടെ മനസ്സ് ദ്രുതഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു.

നേരം പരപരാ വെളുത്തു. ആ ഗ്രാമം പുതിയൊരു വാർത്തയുമായാണ് പ്രഭാതത്തെ വരവേറ്റത്. 'പൊട്ടൻ ഭ്രാന്തനല്ല!.. സിദ്ധനാണ്!.. മഹാസിദ്ധൻ!!!...' എന്ന വാർത്ത ആ ഗ്രാമത്തിൽ പരന്നൊഴുകി. വട്ടത്തറയിൽ ജനങ്ങൾ കൂട്ടം കൂടി നിന്നു. ഇത്രയും കാലം അവഗണിച്ചിരുന്ന മഹാസിദ്ധനെ ഒരു നോക്കു കാണാനായ്. മുൻപന്തിയിൽ തന്നെ പാപ്പിയും കൂട്ടരുമുണ്ട്. അവർ പൊട്ടൻ്റെ വരവും കാത്തു നിൽക്കുകയാണ്.

"എവിടെ പാപ്പീ... നീ പറഞ്ഞ സിദ്ധൻ..."
ശങ്കരേട്ടൻ്റെ വകയായിരുന്നു ആദ്യ ചോദ്യം വന്നത്.

"ഇപ്പോൾ വരും.. അദ്ദേഹം ധ്യാനത്തിലായിരിക്കും.."
പാപ്പി മറുപടി നൽകി.

"ഈ കാത്തിരിപ്പ് തീരുമോ... മണിക്കൂർ ഒന്നു കഴിഞ്ഞല്ലോ... വരുമോ... നിങ്ങളുടെ പുതിയ സിദ്ധൻ..."
പരിഹാസം കലർന്നു കൊണ്ട് ഒരു ചെറുപ്പക്കാരൻ പാപ്പിയോടായി ചോദിച്ചു.

അവസാനം പാപ്പിയും കൂട്ടരും സിദ്ധനെയും അന്വേഷിച്ചു കൊണ്ട് കാടിനകത്തേക്കു പ്രവേശിച്ചു. പിന്നാലെ അവിടെ കൂടി നിന്ന ജനങ്ങളും...

"ദാ.. ഇവിടെയായിരുന്നു അദ്ദേഹം ധ്യാനത്തിലിരുന്നത്...."
തലേന്നു രാത്രി പൊട്ടൻ ഇരുന്ന മരച്ചുവട് ചൂണ്ടിക്കാണിച്ചു കൊണ്ട് പാപ്പി പറഞ്ഞു.

"എന്നിട്ടിപ്പോഴെവിടെ?!..."

"വാ... ഞാൻ കാണിച്ചു തരാം...''
പാപ്പി എല്ലാവരെയും വട്ടത്തറയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെയുള്ള വരകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പാപ്പി പറഞ്ഞു.
"ദാ... ഇതാണു സൂര്യൻ.. ഇത് വ്യാഴം ഗ്രഹമാണ്... അപ്പോൾ... അപ്പോൾ ഇത്രയേ ഉള്ളൂ നമ്മുടെ ഭൂമിയുടെ വലുപ്പം... അപ്പോൾ നമ്മുടെ വലുപ്പം ഒന്നു ചിന്തിച്ചു നോക്കിയേ....."

പെട്ടെന്നൊരു നിശ്ശബ്ദത ജനങ്ങൾക്കിടയിലൂടെ കടന്നു പോയി.

"എന്താ മോനേ... നിനക്ക് പറ്റിയത്..."
ആ നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ടുള്ള രാമേട്ടൻ്റെ ചോദ്യത്തിനകത്ത് ഒരുപാടു അർത്ഥ ശകലങ്ങൾ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

"അല്ല... ഇതൊക്കെ ചെയ്തത് ആ മഹാസിദ്ധനാ..."
പാപ്പിയുടെ മറുപടിയിൽ ശബ്ദമൊന്നു ഇടറി.

"അതു കൊണ്ട്...
ആ പൊട്ടൻ എന്തൊക്കെയോ വരച്ചിട്ടിരിക്കുന്നത് കൊണ്ട് അയാൾ സിദ്ധനാണ്, എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്??...."

"ആ പൊട്ടൻ എന്തെങ്കിലും ചെയ്തെന്നു കരുതി.. നമ്മളെന്തിനു അതൊക്കെ ശ്രദ്ധിക്കണം??..."

ചോദ്യശരങ്ങൾ ഒന്നൊന്നായി കർണ്ണപുടത്തിൽ വന്നു പതിക്കുമ്പോഴും പാപ്പി തൻ്റെ കാൽക്കീഴിലുള്ള വർണ്ണ പ്രപഞ്ചത്തിൻ്റെ ദൃശ്യ മനോഹാരിത കണ്ടാസ്വദിക്കുകയായിരുന്നു.

"ഒരു പൊട്ടനെ സിദ്ധനാക്കി മാറ്റി നാട്ടുകാരെ മുഴുവൻ മണ്ടന്മാരാക്കാൻ ശ്രമിച്ച ഇയാളാണു യഥാർത്ഥ പൊട്ടൻ...."
വട്ടത്തറയിൽ നിന്നും പിൻതിരിഞ്ഞുക്കൊണ്ടിരിക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്നും ആരോ ഒരാൾ വിളിച്ചു പറഞ്ഞു. ഉയർന്നു കേട്ട ആ ശബ്ദത്തിലെ അവസാന വാക്ക് തനിക്കു നാട്ടുകാർ ചാർത്തിത്തരുന്ന പുതിയ പദവിയാണെന്ന് പാപ്പിക്ക് ഒരിക്കലും മനസ്സിലായില്ല.

മണിക്കൂറുകൾ ദിവസങ്ങളായും, ദിവസങ്ങൾ മാസങ്ങളായും കടന്നു പോയി. പാപ്പി ആളുകളിൽ നിന്നും അകന്നു തുടങ്ങി. പുതിയ പൊട്ടൻ്റെ അവതാരകഥകൾ ജനങ്ങൾ പാടേ മറന്നു തുടങ്ങി. പഴയ പൊട്ടൻ വരച്ച വരകളുടെ തെളിച്ചം മായുമ്പോഴൊക്കെ അതു വീണ്ടും പുതിയ പൊട്ടൻ വരച്ചു കൊണ്ടേയിരുന്നു. പരമാവധി തനിച്ചിരുന്നും ചിന്തകളിൽ മുഴുകിയും പുതിയ പൊട്ടൻ കാലം കഴിച്ചു നീക്കി.

സൂര്യഗോളം കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന ഒരു വേനൽക്കാലം. നാട്ടിലെ പോസ്റ്റ്മാൻ വന്ന് പാപ്പിയുടെ വാതിലിൽ മുട്ടി.

"ഇതാ.... നിങ്ങൾക്കുള്ളതാ... പൊട്ടന്മാർക്കൊക്കെ ഇപ്പോൾ കത്തുകളും വന്നു തുടങ്ങിയോ..."
പരിഹാസം കലർന്ന വാക്കുകളോടെ പോസ്റ്റ്മാൻ അയാൾക്കു നേരേ കത്ത് നീട്ടി. അയാൾ ദ്രുതഗതിയിൽ കത്ത് പൊട്ടിച്ചു വായിച്ചു.

'പ്രിയ സുഹൃത്തേ...
ഞാൻ തന്നെയാണിത്.. ആ നാട്ടിലെ പഴയ പൊട്ടൻ.. അല്ല.. മനുഷ്യൻ്റെ അഹങ്കാരം തെല്ലൊന്നു കുറയ്ക്കാൻ ശ്രമം നടത്തിയതിനു ലോകം ഭ്രാന്തനാക്കി മാറ്റിയ ഒരു സാധാരണ മനുഷ്യൻ.
എനിക്കു മനസ്സിലായ പോലെ മനുഷ്യൻ്റെ ചെയ്തികളെക്കുറിച്ച് ഇന്ന് നിനക്കും മനസ്സിലായിക്കാണും. ഏതൊരു രോഗത്തിൽ നിന്നുമാണോ നാം രക്ഷ തേടുന്നത്, ആ രക്ഷ സഫലീകരിക്കണമെങ്കിൽ മനുഷ്യവർഗ്ഗം ഒന്നിച്ചു നിന്നേ മതിയാകൂ...

എന്നാൽ നമ്മൾ ചെയ്തു കൂട്ടുന്നത് മറ്റൊന്നാണ്. ഇവിടെ ഞാനും നീയുമടങ്ങുന്ന മനുഷ്യവർഗ്ഗം ഈ മഹാപ്രപഞ്ചത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ വൈറസ് തന്നെയായി മാറിയിരിക്കുകയാണ്. നമ്മുടെ ആവാസ വ്യവസ്ഥയെ പോലും നാം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. സ്വാർത്ഥത മാത്രം മുൻനിർത്തി സ്വവർഗ്ഗത്തെ പോലും നമ്മൾ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മുടെ മുന്നിൽ വൈറസുകൾക്ക് എത്ര വലുപ്പമാണോ, അതിനേക്കാൾ ചെറുതാണ് ഈ മഹാപ്രപഞ്ചത്തിനു മുന്നിൽ മനുഷ്യനെന്ന ജീവി. എന്നാൽ നമുക്കിടയിൽ പോലും വലുപ്പച്ചെറുപ്പത്തെ ചൊല്ലി കിടമത്സരങ്ങൾ നടക്കുന്നു. ഉയരങ്ങളിലേക്കെത്താൻ ദൈവമെന്ന മഹാസങ്കൽപ്പത്തെ പോലും നമ്മളുപയോഗപ്പെടുത്തുന്നു. അതിന് വേണ്ടി പ്രകൃതിയെ നമ്മൾ ബലിയാടാക്കുന്നു. മഹാദുരന്തങ്ങളിൽ നിന്നു പോലും പാഠങ്ങളുൾക്കൊള്ളാൻ ശ്രമിക്കുന്നില്ല. ദുരന്തമുഖത്ത് മാത്രം നമ്മളിൽ പലരും ഒന്നിക്കുന്നു. അതു കഴിഞ്ഞാൽ പലതായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. എങ്ങും പദവിക്കു വേണ്ടിയുള്ള വടംവലികൾ മാത്രം. ദുരഭിമാനം നമ്മെ അപ്പാടേ കാർന്നു തിന്നു കൊണ്ടിരിക്കുന്നു.

ഇവിടെ നമുക്കിടയിൽ സംഭവിച്ചതും മറ്റൊന്നല്ല. പൊട്ടനെന്ന പേരിൽ കാലം തള്ളി നീക്കിയിരുന്ന എന്നിലെ അറിവുകൾ നീ മനസ്സിലാക്കിയെടുത്തു. അത് മറ്റുള്ളവരിലേക്കെത്തിക്കാൻ 'പൊട്ടനെ സിദ്ധനാക്കി മാറ്റുക' എന്ന വഴിയാണ് നീ കൈ കൊണ്ടത്. അവിടെയും ഏതെങ്കിലും ഒരറിവ് മറ്റുള്ളവരിലേക്കെത്തണമെങ്കിൽ 'സിദ്ധൻ' എന്ന പദവി വേണം. അതായത് നമുക്ക് സ്വീകാര്യനായവൻ സിദ്ധൻ. അല്ലാത്തവൻ പൊട്ടൻ...

എന്തുകൊണ്ട് എന്നെ ഒരു സാധാരണ മനുഷ്യനായി കണാനാവുന്നില്ല?!
എന്തുകൊണ്ട് ഒരു സാധാരണ മനുഷ്യൻ്റെ അറിവുകളിൽ നിന്നും നമുക്കു പാഠമുൾക്കൊള്ളാനാവുന്നില്ല??!!

ഇല്ല... പറ്റില്ല...
അവിടെയാണ് മനുഷ്യൻ്റെ ഉള്ളകങ്ങളിലെ ഉച്ഛനീചത്വങ്ങൾ പ്രവർത്തിക്കുന്നത്. തള്ളാനും കൊള്ളാനും പദവികൾ കൂടിയേ തീരൂ...

ഞാൻ ഒരു സാധാരണ മനുഷ്യനായി മാറാനാണു ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതെനിക്കിപ്പോഴും ഒട്ടും എളുപ്പവുമല്ല. എങ്കിലും പൊട്ടനാവുന്നതിനേക്കാൾ അപകടം പതിയിരിക്കുന്നത് സിദ്ധനാവുന്നതിലാണ്, എന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അതു കൊണ്ടാണു ഞാനാ നാടു തന്നെ വേണ്ടെന്നു വച്ചത്. എൻ്റെ വിടവ് നാട്ടുകാർ നിന്നിലൂടെ അകറ്റുകയും ചെയ്തു. ചിന്തിക്കുക... ജീവിതത്തിന് അത്യാവശ്യമായത് പൊട്ടനെയോ സിദ്ധനെയോ അല്ല. മനുഷ്യൻ്റെ നിലനിൽപ്പിനെക്കുറിച്ചു ചിന്തിക്കുന്ന, പ്രകൃതിയെ സ്നേഹിച്ചു ജീവിക്കുന്ന, മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന പച്ചമനുഷ്യരെയാണ്...

ചിന്തകൾ തുടരുക...
ജീവിതം എങ്ങനെയാണോ തുടരുന്നത്... അങ്ങനെ...

മാറ്റുവിൻ ചട്ടങ്ങളേ...
അല്ലെങ്കിൽ.........

           എന്ന്
 താങ്കൾ സിദ്ധനാക്കി മാറ്റാൻ ശ്രമിച്ച പൊട്ടൻ.


            ✒️ മർവാൻ റിയാസ്

പാചക കലയിലെ നാൽവർ സംഘം

സ്വപ്രിയത്നത്തിലൂടെ കരഗതമാക്കിയ പാചകകലയിലൂടെ വെറൈറ്റികൾ സൃഷ്ടിക്കുകയാണ് ഗൾഫിലും നാട്ടിലുമുള്ള നാലു സഹോദരിമാർ.
"For sister's stuff"എന്ന പേരിൽ ക്രിയേറ്റ് ചെയ്ത് യൂട്യൂബ് ചാനലിലൂടെ ദിനംപ്രതിയെന്നോണം കാഴ്ചക്കാർക്ക് രസക്കൂട്ട് പകരുകയാണിവർ.
വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരുക്കി ഓരോ ഫ്രെയിമിലും ഭക്ഷണപ്രിയർക്ക് ആസ്വാദകരമായ നിലയിൽ തങ്ങളുടേതായ പാചക വിരുത് പ്രകടിപ്പിക്കാൻ ഇവർ ഏറെ ശ്രദ്ധിക്കുന്നു എന്നതാണ് വാസ്തവം. മൂന്ന് ഗൾഫ്  രാജ്യങ്ങളിൽ ഇൽനിന്നും നാട്ടിൽ നിന്നും സഹോദരിമാർ ഏകോപിപ്പിച്ചു കൊണ്ടാണ് ചാനലിൽ അപ്‌ലോഡ് ചെയ്യാൻ വേണ്ടി  പാചകം ഒരുക്കുന്നത്. അറബിക്, ഇന്ത്യൻ പ്രത്യേകിച്ച് മലബാരി ഭക്ഷണങ്ങൾ ഉണ്ടാക്കേണ്ട വിധം ഈ ചാനലിലൂടെ വീട്ടമ്മമാർക്ക് സ്വയത്തമാക്കാനാവും.
കണ്ണൂർ പയ്യാമ്പലം സ്വദേശിനികളായ ഇവർ അഞ്ചുകണ്ടി തലക്കൽ നജ്മുദ്ദീന്റെയും ആൽത്താൻ കണ്ടി വാണിയം വീട്ടിലെ ഫൗസിയ യുടെയും മക്കളാണ്.
മസ്കത്തിൽ നിന്നും റെന ജുനൈദ് കച്ചേരിയും സൗദിയിൽനിന്ന് നൂറ എ.സി ജവാസിയും ദുബായിലെ ഹത്തയിൽ നിന്ന്   സഹറ ഷംനിദും കണ്ണൂരിൽ നിന്ന് ഫൈറൂസ സാഹിർ അഹമ്മദും ഒന്നിച്ച് കൈകോർക്കത്തപ്പോൾ വളയിട്ട കൈകളുടെ കൈപ്പുണ്യമറിയാൻ കാഴ്ചക്കാർ ഏറെയായി. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഏറെ പിന്തുണയും സഹകരണവും ഇവരുടെ ചാനലിന്  ലഭിക്കുന്നുണ്ട്.
ഭാവിയിൽ ഭക്ഷണത്തിന് പുറമേ തങ്ങളുടെ കരവിരുത്  പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ നാൽവർ സംഘം.
ഇവരുടെ ഈ സംരംഭത്തിന് നമുക്ക് കൊടുക്കാം ഒരു "സബ്സ്ക്രൈബ്"

https://youtu.be/SeRECYG4_IA




താളം തെറ്റിയവർ: സ്നേഹതീരം യൂനുസ് എഴുതുന്നു

മനസ്സിൻ്റെയും ചിന്തയുടെയും താളംതെറ്റി സിറ്റിയുടെ വീഥികളിലുടെ തലങ്ങും വിലങ്ങും എന്തൊക്കെയോ അവ്യക്തമായ പിറുപിറുക്കലോടെ നടന്നുപോയവർ.
ചിലർ ഒന്നും ഉരിയാടാതെ തലയും കുമ്പിട്ട് പിറകിലെ പരിഹാസങ്ങളും കൂവലും തങ്ങളെയല്ലാ എന്ന ഭാവത്തിൽ നടന്നു നീങ്ങി. എന്നും ഒരേ നേരത്ത് ഒരേ വഴിയിലൂടെ അവർ നടന്നു. അവർക്ക് അറിയില്ലായിരുന്നു എങ്ങോട്ടാണ് പോകുന്നതെന്ന്.
വർഷങ്ങളോളം അവരുടെ യാത്രകണ്ട നാട്ടുകാർക്കും അറിയില്ലായിരുന്നു അവരിൽ ചിലർ എങ്ങോട്ടാണ് പോയി വന്നിരുന്നതെന്ന്.
ചിലർ നടന്ന് കോട്ടക്ക് പുറത്തെ കടൽപ്പാലം ലക്ഷ്യം വച്ചു. അവിടെ തന്നെയാരോ കാത്തിരിപ്പുണ്ടെന്ന ഭാവേന നടന്ന് പോയി കിഴക്കോട്ട് നോക്കി കിനാവ് കണ്ടിരിക്കും.
വേറെ ചിലർ അഞ്ച്കണ്ടി കുന്ന്കയറി കനീസക്ക് മുമ്പിലെ മൈതാനത്ത് പിറകിലോട്ട് കൈകളൂന്നി പടിഞ്ഞിരുന്നു.
വേറെ ചിലർ അത്യാവശ്യ കാര്യം തീർക്കാനെന്നവണ്ണം റയിലിൻമേലേ നടന്ന് ടൗണിലെത്തി സ്റ്റേഡിയയും പോലീസ് മൈതാനവും വലംവച്ച് തിരിച്ച് ഏതെങ്കിലും വഴിയേ നടന്ന് രാത്രിയോടെ താവളം പൂകും.

സിറ്റിയിൽ എല്ലാ കാലത്തും ഓരോ ലൈബ്രറിപ്പിരാന്തൻ ഉണ്ടാകും.
തലമുറ കൈമാറി കിട്ടുന്നതാണാ സ്ഥാനം.
ഹാജി മെമ്മോറിയൽ ലൈബ്രറി തുറക്കുംനേരം ഹാജരായി ഉച്ചക്ക് അടക്കും വരെ അവിടുത്തെ പത്ര പ്രസിദ്ധീകരണങ്ങൾ തിന്നുതീർക്കും. ആരോടും മിണ്ടില്ല , ആരോടും പരിഭവമില്ല.

കൂടാതെ ദുനിയാവിലെ സകല കാര്യങ്ങളെക്കുറിച്ചും പരന്ന വായനയിലുടെ വലിയ അറിവ് നേടിയവർ.അവരോട് സംസാരിച്ചാൽ മതി ആവിജ്ഞാനസാഗരത്തിൻ്റെ അളവ് നമുക്ക് അളക്കാം.
അറിവ് മാത്രം !
ജീവിതത്തിൽ ആകെ താളം പിഴച്ചു പാവങ്ങൾക്ക്.
അവർക്കും നമ്മൾക്കും അറിയില്ലായിരുന്നു അവർ അബ്നോർമൽ ആയിരുന്നെന്ന്.

അന്ന് സിറ്റിയിലെ തലമുറ ആരെയും തിരിച്ചറിഞ്ഞില്ല.
ഒപ്പം യാത്രചെയ്തവരെ തിരിച്ചറിഞ്ഞില്ല.
ഈ മണ്ണിൽ ജീവിച്ച് മണ്ണടിഞ്ഞവരെ തിരിച്ചറിഞ്ഞില്ല.
സ്വന്തം പൈതൃകം തിരിച്ചറിഞ്ഞില്ല.

പക്ഷേ സിറ്റിക്കാർ കല്ലെറിഞ്ഞോടിച്ച സാധുക്കൾ ജ്ഞാനികളായിരുന്നു.
അവർ ത്രികാലജ്ഞാനികളായിരുന്നു.
ജുമാഅത്ത് പള്ളിയങ്കണത്തിലെ മീസാൻ കല്ലുകളിൽ രാത്രിയുടെ ഏതോ യാമങ്ങളിൽ ചുരുട്ട്പുകയ്ക്കാൻ വന്നിരിക്കുന്ന പിതാമഹൻമാരെ അവർ തിരിച്ചറിഞ്ഞു.
പറങ്കിയോടും ലന്തക്കാരനോടും പടവെട്ടി ഏറ്റുവാങ്ങിയ മുറിവുകൾ പിതാമഹൻമാരുടെ ദേഹങ്ങളിൽ പൊട്ടിയൊലിക്കുന്നതും അവർ കണ്ടു.

മണ്ണിനെ തിരിച്ചറിഞ്ഞു.
എത്ര ഏറ്സഹിച്ചും പുലഭ്യം കേട്ടും അവർ എങ്ങുംപോകാതെ ഈ മണ്ണിൽ  തന്നെ ജീവിച്ചു.
ഇവിടെത്തന്നെ മരിച്ചുകിടന്നു.
കല്ലെറിഞ്ഞവരൊക്കെ എങ്ങോ പോയി.
എന്നിട്ടും ഇങ്ങനെ ഈ സാധുക്കൾ ഇന്നും സിറ്റിയിൽ ജീവിക്കുന്നു.



യൂനുസ്  സ്നേഹതീരം

ഒജീനക്കപ്പലെന്ന പരിഹാസ കഥാപാത്രം

എല്ലാ ഉന്മാദികളും  വിഷാദം കത്തുന്ന ഒരു കടൽ നെഞ്ചിൽ പേറുന്നുണ്ടാവാം.അവരുടെ കണ്ണിൽ നോക്കിയാൽ തിരകളുടെ ആരവം
ചാറ്റൽ മഴ പോലെ പെയ്യുന്നത് കാണാം..

വളരെ ചെറുപ്പത്തിലേ ഭയപ്പെടുത്തുകയോ നൊമ്പരപ്പെടുത്തുകയോ ചെയ്ത ഒരു ഉന്മാദിയാണ്  ഒജീനക്കപ്പൽ..

ഒജീനം എന്നാൽ നാട്ടുഭാഷയിൽ ഭക്ഷണം എന്നർത്ഥം..
ഭക്ഷണം കൂടുതൽ കഴിക്കുന്നത് കൊണ്ടോ ആർത്തികൊണ്ടോ ആരോ അയാൾക്ക്‌ കെട്ടികൊടുത്ത സ്ഥാനപ്പേരാണത്..

അബ്ദുൽ അസീസ് എന്ന് പേരുള്ള അയാൾക്ക്‌ കലി വരുന്നതും ഉന്മാദം പുകയുന്നതും ഒജീനക്കപ്പലേ എന്ന ആ വിളി കേൾക്കുമ്പോഴാണ്...

പെരുങ്കാലനാണ് അസീസ്‌ക....മുടന്തിക്കൊണ്ടാണ് നടക്കുക..തലയിൽ എപ്പോഴും മുഷിഞ്ഞ ഒരു ടവൽ കെട്ടിയിട്ടുണ്ടാവും..കുപ്പായത്തിന്റെ കുടുക്കുകൾ സ്ഥാനം തെറ്റിയിട്ടാണ് ഇട്ടിട്ടുണ്ടാവുക..
രണ്ടുകാലുകളും തുണി കൊണ്ടു കെട്ടിയിട്ടുണ്ടാവും..
മുഷിഞ്ഞ ലുങ്കി അലസമായി ഉടുത്ത് മുടന്തി നടന്നു വരുന്ന ഒജീനക്കപ്പലിനെ കാണുമ്പോൾ തന്നെ മനസ്സിൽ നിന്നു ഒരാന്തൽ വരും..

അയാൾ നടന്നു വരുന്ന വഴി നീളെ ചെറുപ്പക്കാർ ഒളിച്ചു നിന്നു അയാൾ കാണാതെ ഒജീനക്കപ്പലേ എന്ന് വിളിക്കും..അയാളാകട്ടെ വിളിച്ച ആളെ തിരിയാതെ നാട്ടുകാരെ ഒന്നടങ്കം ചീത്തവിളിയിൽ മുക്കിപ്പൊരിക്കും..

അയാളെ പ്രകോപിപ്പിച്ചവർ ഒളിയിടങ്ങളിൽ നിന്നു ഒരു സാഡിസ്റ്റിനെ പോലെ ആനന്ദ നൃത്തം ചവിട്ടും..

മിക്കവാറും പകൽ നേരങ്ങളിൽ ആണ് ഒജീനക്കപ്പൽ റോന്ത് ചുറ്റുക..അയാൾ തിരക്കിട്ടു പെരുങ്കാല് മുടന്തി എവിടേക്കാണ് പോകുന്നതെന്ന്  ചിലപ്പോൾ അയാൾക്ക്‌ തന്നെ അറിയുണ്ടാവില്ല..
ചില നേരങ്ങളിൽ നടാക്കല്ലിറങ്ങി തിരിച്ചു കേറി വന്നവഴിയെ നാറാണത്തു ഭ്രാന്തനെ പോലെ മടങ്ങിപ്പോകുന്നത് കാണാം..

അയാൾ വരുന്നതിനു മുമ്പേ ചെറുപ്പക്കാർ കോറസ് പോലെ ഒജീനക്കപ്പലെ എന്ന് പാടുന്നതു കേൾക്കാം..
അതിനു പിന്നാലെ അയാളുടെ ചീത്തവിളിയും പ്രാക്കുമായി അന്തരീക്ഷമാകെ ഉന്മാദത്തിന്റെ അലയൊലികൾ പുക പോലെ ഉയരുന്നുണ്ടാവും..

ഒരു പാതിരാത്രി..

നാടൊക്കെ നല്ല ഉറക്കിൽ..ദൂരെ നിന്നു ഒജീനക്കപ്പലിന്റെ ചീത്ത വിളി കേൾക്കുന്നു..ആരോ അയാളെ പതിവ് പോലെ പ്രകോപിപ്പിച്ചിട്ടുണ്ടാവാം.ഈ പാതിരാത്രി അയാൾ എവിടെ പോകുന്നതാണ്..

അങ്ങനെ ഓർത്ത് കൊണ്ടിരിക്കെ ,ദയനീയമായ ഒരു ഞരക്കവും കെട്ടു..എന്നെ കൊല്ലല്ലേ എന്ന് പ്രാണന് വേണ്ടി ദയയോടെ യാചിക്കുന്ന വിലാപ ശബ്ദം..

ഒജീനക്കപ്പലാണ്..

ഞാൻ വീട്ടിനു പുറത്തിറങ്ങി.

നാലഞ്ചു പേർ വട്ടം ചേർന്നു നിന്നു ഒജീനക്കപ്പലിനെ മർദ്ദിക്കുകയാണ്..അയാൾ നിലത്തു വീണു പിടയുന്നു..നെറ്റിയിൽ നിന്നു ചോര മുഖമാകെ പടർന്നിരുന്നു..

വളരെ ദുർബലനായ അയാളെ യുവാക്കൾ ചേർന്നു മർദ്ദിക്കുന്നത് നാട്ടുകാർ നോക്കി നിൽക്കുന്നു..

യുവാക്കൾ നന്നായി മദ്യപിച്ചിട്ടുണ്ട്..

അതിലൊരുത്തന്റെ നെറ്റിയിൽ നിന്നു ചോര വരുന്നുണ്ട്..

അവൻ കൂടി നിന്ന നാട്ടുകാരോട് പറഞ്ഞു..

ഒജീനക്കപ്പൽ എന്നെ ആവശ്യമില്ലാതെ കല്ലെറിഞ്ഞു..
എനിക്ക് മുറിവ് പറ്റിയപ്പോൾ എന്‍റെ കൂട്ടുകാർ നന്നായി ഇയാളെ പെരുമാറി..
ഇവിടെ അത്രയേ സംഭവിച്ചിട്ടുള്ളൂ..

അയാൾ വളരെ ലാഘവത്തോടെ പറഞ്ഞു..

ഒജീനക്കപ്പലാകട്ടെ ഒന്നും മിണ്ടാൻ പോലെ കഴിയാതെ നടുറോഡിൽ കമിഴ്ന്നു കിടന്നു ഞരങ്ങിക്കൊണ്ടിരുന്നു..

അയാൾ കിടന്നിടത്ത്  ചെറിയൊരു ചോരക്കളം തളം കെട്ടി നിന്നു..

ഞാൻ വീട്ടിൽ പോയി ബക്കറ്റിൽ വെള്ളവുമായി വന്നു..അയാളുടെ  തലയിൽ ഒഴിച്ചു..

കുറച്ചു കഴിഞ്ഞു അയാൾ എണീറ്റിരുന്നു കുറെ വെള്ളം കുടിച്ചു..
അയാളുടെ മുഖത്തു നിന്നും ശരീരത്തിൽ നിന്നുമൊക്കെ ചോര ഒഴുകിക്കൊണ്ടിരുന്നു..

വാക്കുകൾ കിട്ടാതെ അയാൾ ഉഴറി..ചെറിയൊരു ഞരക്കം മാത്രം..

ഹോസ്പിറ്റലിൽ കൊണ്ടു പോകാമോ എന്ന് ഞാൻ നാട്ടുകാരോട് ചോദിച്ചു..നാട്ടുകാർ പറഞ്ഞു..വേണ്ട വെറുതെ പുലി വാൽ പിടിക്കേണ്ട..പോലീസിന് ഫോൺ ചെയ്തിട്ടുണ്ട്..അവർ വന്നു കൊണ്ട് പൊയ്ക്കോളും..

കുറെ കഴിഞ്ഞു ഒരു ജീപ്പിൽ പോലീസുകാർ വന്നു..അപ്പോഴേക്കും ഒജീനക്കപ്പലിനെ തല്ലിയ  കുടിയന്മാരായ ചെറുപ്പക്കാർ സ്ഥലം വിട്ടിരുന്നു..

പോലീസുകാരാകട്ടെ നാട്ടുകാരോട് ആരാ തല്ലിയതെന്നു ചോദിച്ചു..നാട്ടുകാർ അറിയില്ലെന്ന് പറഞ്ഞു..

എനിക്ക് രോഷം വന്നു..ഞാൻ പറഞ്ഞു..എനിക്കറിയാം..ഞാൻ പറഞ്ഞു തരാം..

എസ്.ഐ.പറഞ്ഞു..നീ പറയണ്ട..എനിക്കറിയാം..ഇയാളെ ആരും തല്ലിയതല്ല..നടക്കുമ്പോൾ മുഖമടച്ചു വീണു പരിക്ക് പറ്റിയതാണ്..മോൻ പോയി കിടന്നുറങ്ങൂ..

എനിക്ക് സങ്കടവും ആ എസ് ഐ യോട് ദേഷ്യവും തോന്നി..

രണ്ടു പോലീസുകാർ ഒജീനക്കപ്പലിനെ വലിയൊരു കാട്ടുപൂച്ചയെ എന്ന പോലെ തൂക്കിയെടുത്തു ജീപ്പിന്റെ പിന്നിലേക്കിട്ടു..

ജീപ്പ് പോയപ്പോൾ അവിടെ അത്രനേരം കെട്ടിനിന്ന ആരവം മഴപെയ്തൊഴിഞ്ഞ പോലെ കെട്ടു  പോയി..

ബക്കറ്റിൽ ബാക്കി വന്ന വെള്ളം ഞാൻ അവിടെ കെട്ടി നിന്ന ചോരക്കളത്തിലേക്കൊഴിച്ചു..

വെള്ളത്തോടൊപ്പം ആ ചോരപ്പൂക്കൾ മണ്ണിലേക്ക് ഒരു തെളിവുപോലും ശേഷിക്കാതെ അമർന്നു പോയി..

താഴെചൊവ്വയിലെ  സ്നേഹസദനത്തിൽ കുറെ നാൾ അന്തേവാസിയായി പാർത്തു ,ഒരുനാൾ ഒജീനക്കപ്പലും മണ്ണിൽ ലയിച്ചു പോയി..

ആ ചെറുപ്പക്കാരാവട്ടെ മാന്യതയുടെ കുപ്പായമിട്ട മണ്ണിൽ ചവിട്ടി നടന്നു.




-ഫിൽസർ സൂപ്പിയാർ-

2020 മേയ് 27, ബുധനാഴ്‌ച

മഹാമാരിയുടെ മറ്റൊരു മുഖം



മുൻപേ തന്നെ ഒരു വലിയ മഹാമാരി മനുഷ്യനെ പിടികൂടിയിരുന്നു.
കൊറോണയുടെ അധിനിവേശം തുടങ്ങും മുൻപ്.
നിപ്പയും എയ്ഡ്‌സും പ്ലേഗുമൊക്കെ വന്നടുക്കും മുൻപ്.
കൃത്യമായി പറഞ്ഞാൽ...
മനുഷ്യമനസ്സിൻ്റെ ഉള്ളിൽ സ്വാർത്ഥത കൊടികുത്തിയത് എന്നാണോ, അന്നു മുതൽ.

ആ മഹാമാരിക്ക് ആരും തന്നെ അമിത പ്രാധാന്യം നൽകിയില്ല.
ഒരു ചാനലിലും സ്ഥിരചർച്ച നടത്തിയുമില്ല.
നെടുവീർപ്പുകളിലും വായാടിത്തങ്ങളിലും ഒതുക്കി, വിസ്മൃതിയിലേക്ക് ഒഴുക്കിക്കൊണ്ടേയിരുന്നു.
കാരണം..
ഒരു പ്രമുഖനും ആ മഹാമാരിക്ക് ഇരയായി മരണമടഞ്ഞില്ല.

അന്നും ഇന്നും ലോകത്ത് തുടർന്നു കൊണ്ടേയിരിക്കുന്നുമുണ്ട്..
ആ മഹാമാരിയുടെ കോമരത്തുള്ളലുകൾ.

എല്ലാറ്റിനെയും പോലെ ആ മഹാമാരിയെയും നമ്മൾ പേരിട്ടു വിളിച്ചു...
മൂന്നക്ഷരങ്ങളാലൊതുക്കി

"പട്ടിണി"

       


 ✒️മർവാൻ റിയാസ്

2020 മേയ് 26, ചൊവ്വാഴ്ച

മണ്മറഞ്ഞ സിറ്റിയിലെ പാമ്പ് പിടുത്തക്കാരൻ

കണ്ണൂർ കസാനകോട്ടയിലെ പോളോൻ്റവിടെ ഹാജി  മുസ്തഫയുടെ ജേഷ്ഠൻ  അബ്ദുറഹിമാൻ ഇന്ന് സോഷ്യൽ മീഡിയയിലൂടെ തരംഗമായി കൊണ്ടിരിക്കുകയാണ്.ആദ്യ വിവാഹത്തിലെ ഭാര്യ മരണപ്പെട്ടതിനെ തുടർന്ന്  സിറ്റിയുടെ സ്വന്തം മക്കൾ ഗ്രൂപ്പ് അംഗം ഉച്ചൂക്ക എന്ന ഹുസൈൻ കുഞ്ഞിയുടെ ഭാര്യയുടെ ജേഷ്ഠത്തിയേയാണ് അബ്ദുറഹിമാൻ കല്യാണം കഴിച്ചത്.കോഴിക്കോട് ആർ.ഇ.സിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് അദ്ദേഹവും കുടുംബവും കോഴിക്കോട്  സ്ഥിരതാമസമാക്കി.
ഇനി അദ്ദേഹത്തെ കറിച്ച് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പ് വായിക്കാം.

അറിയപ്പെടാത്തവർ അഥവാ പറയപ്പെടാത്തവർ  

 സോഷ്യൽ മീഡിയകളും വിഷ്വൽ മീഡിയകളും പ്രചരിക്കുന്നതിനും മുൻപ് തന്നെ ലോകത്ത് പാമ്പുകൾ ഉണ്ടായിരുന്നു. ഭീകരജീവികൾ എന്നപേരിൽ ക്രൂരമായി കൊലചെയ്യപ്പെടുമ്പോഴും പാമ്പുകളും ഭൂമിയുടെഅവകാശികളാണ് അവയ്ക്കും ഈ ഭൂമിയിൽ ജീവിക്കാൻ അകാശമുണ്ട് അവരും  സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നു ചിന്തിക്കുന്ന ചിലരെങ്കിലും ഉണ്ടായിരുന്നു എന്നത്  വാസ്തവമാണ്. താനാണ് ലോകത്തിലെ മുഴുവൻ പാമ്പുകളുടെ സംരക്ഷകൻ അല്ലെങ്കിൽ എന്റെ പിതാവാണ് കേരളത്തിലെ പാമ്പുകളുടെ മൊത്തം സംരക്ഷകൻ, ഞങ്ങളില്ലെങ്കിൽ പാമ്പുകൾ എന്നൊരു ജീവിവർഗ്ഗമേ ഭൂമിയിൽ ഉണ്ടാകില്ല എന്നവകാശപ്പെടുന്ന കൂപമണ്ഡൂകങ്ങൾ അറിയാൻ വേണ്ടി കൂടിയാണ് ഈ കുറിപ്പ്: 
      ഒരു രാത്രി പുലർന്ന് തെളിഞ്ഞപ്പോൾ പാമ്പ് പിടുത്തക്കാരായി അവതരിച്ചവരല്ല നിലവിലെ പാമ്പ് പിടുത്തക്കാർ ആരും പലർക്കും ഗുരുക്കന്മാർ ഉണ്ടായിരുന്നു തന്റെ പേരിന് മുകളിൽ സ്വന്തം ഗുരുവിന്റെ പേര് ഉയന്നു കേൾക്കരുത് എന്നാഗ്രഹമുള്ള ഇത്തരക്കാർ പലരും തങ്ങളുടെ ഗുരുക്കന്മാരെ മനപ്പൂർവ്വം വിസ്മരിക്കാറാണ് പതിവ്  സോഷ്യൽ മീഡിയകളും കൂണുപോലെ ദിനംപ്രതിമുളച്ച് പൊങ്ങുന്നചാനലുകളും ഇല്ലാതിരുന്ന കാലത്ത് പ്രശ്സ്തിക്കോ പണത്തിനോവേണ്ടിയല്ലാതെ ഈ സാധു ജീവികളെ സംരക്ഷിരുന്ന ഒരു മനുഷ്യനാണ് മുൻ തലമുറയിലെ ചില പ്രശസ്ത പാമ്പുപിടത്തക്കാരുടെ ഗുരു. നിർഭാഗ്യവശാൽ ഈ മേഖലയിൽ അധികമാരും അറിയപ്പെടാതെ പോയ ഒരു പേര് ശ്രീ അബദുൾ റഹ്മാൻ ഇന്നത്തെ പുതുതലമുറയിൽപ്പെട്ട റസ്ക്യൂർമാർ എന്ന് വിളിക്കുന്ന പാമ്പ് പിടുത്തക്കാർ അഥവാ ഷോമോന്മാർക്ക് തീരെ പരിചയമില്ലാത്ത പേരാണ് കണ്ണൂരുകാരനായ അബ്ദുൾ റഹ്മാനിക്കയുടേത്.  ഇദ്ദേഹത്തിന്റെ പിൻ തലമുറയിപ്പെട്ട ആരും തന്നെ ഈ മേഖലയിൽ പ്രവർത്തിക്കാത്തതു കൊണ്ട് അദ്ദേഹത്തെ കുറിച്ചോ അദ്ദേഹത്തിന്റ കുടുംബത്തെ കുറിച്ചോ പിന്നിടാരും അറിഞ്ഞില്ല. അദ്ദേഹത്തിൽ നിന്നും പാമ്പുകളെ കുറിച്ചുള്ള അറിവുകൾ നേടിയതിന് ശേഷം പല പ്രമുഖരായ ശിഷ്യന്മാരും അദ്ദേഹത്തെ മനപൂർവ്വം മറക്കുകയും ചെയ്തു . റഹ്മാനിക്കായുടെ പാമ്പുകളുമൊത്തുള്ള ജീവിതം പണത്തിനോ പ്രശ്സ്തിക്കോ വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് യഥാർത്ഥ സേവനമായിരുന്നു. പരിക്ക് പറ്റുന്നവയെ സംരക്ഷിക്കുകയും പൊതുജനങ്ങളെ  പാമ്പുകളെക്കുറിച്ച് ബോധവാന്മാരുക്കുകയും ചെയ്തിരുന്ന അദ്ദേഹത്തിന് ജീവിതത്തിൽ ലഭിച്ചിട്ടുള്ള തിരിച്ചടികൾ ഏതൊരു മനുഷ്യനേയും മാറ്റിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. കണ്ണൂര്കാരനായ റഹ്മാനിക്കയുടെ ശിഷ്യന്മാരെല്ലാം മറ്റ് ജില്ലക്കാരായിരുന്നു, കാരണം അദ്ദേഹം ജോലി ചെയ്തിരുന്നത് കോഴിക്കോട് ചാത്തമംഗലം REC യിൽ ആയിരുന്നു. ജോലിക്ക് ഒപ്പം തന്നെ തന്റെ സേവന മേഖലയെ കൊണ്ടു പോകുവാനും അദ്ധേഹത്തിന് സാധിച്ചിരുന്നു. പരിക്ക് പറ്റിയ പാമ്പുകളെ താമസിച്ചിരുന്ന കോട്ടേഴ്സിൽ വെച്ച് ചികിത്സിച്ചു വിട്ടിരുന്ന റഹ്മാനിക്കായെ പതിയെ പതിയെ ചാത്തമംഗലത്തുകാരും കോഴിക്കോടുകാരും അദ്ധേഹത്തിന്റെ അറിഞ്ഞു തുടങ്ങി... അദ്ധേഹത്തിന്റെ പ്രവർത്തനങ്ങൾ അറിഞ്ഞു കേട്ട പലരും അദ്ദേഹത്തിന്റെ സുഹൃത്തുകളും ശിഷ്യന്മാരുമായി മാറി. മൺമറഞ്ഞവരും ജീവിച്ചിരുന്നവരുമായ വലിയ ശിഷ്യ വൃന്ദത്തിന്റെ ആശാനായി മാറിക്കഴിഞ്ഞ അദ്ധേഹം, പക്ഷേ ശിഷ്യൻമാർ പ്രശസ്തരായപ്പോൾ തങ്ങളുടെ ആശാനായ റഹ്മാനിക്കായെ കുറിച്ച്  മറ്റുള്ളവരോട് പറഞ്ഞില്ല.  അതുകൊണ്ട് തന്നെ റഹ്മാനിക്കാ ആരാലും അറിയപ്പെടാതെ പോയ് .. പലരുടെയും പ്രശസ്തി വാനോളമുയർന്നിട്ടും അവരുടെ പിൻതലമുറ ആ പാത പിൻതുടരുമ്പോഴും മനപൂർവ്വം മറക്കുന്നു തങ്ങളുടെ ഗുരുവിനെ തങ്ങളുടെ തലമുറയ്ക്ക് പ്രശസ്തിക്കാവശ്യമായ അറിവു പകർന്നു നൽകിയ മഹാനെ ... ജോലി സമയത്ത് പോലും പാമ്പുകളെ സംരക്ഷിക്കാൻ ഓടിയെത്തുന്ന ഇദ്ദേഹത്തിന് സഹപ്രവർത്തകർ നൽകിയ പിൻതുണ വളരെ വലുതാണ് ഒഴിവു ദിവസങ്ങളിൽ പാമ്പുകളുടെ പ്രദർശനവും അവ ഭൂമിയിൽ നിലനിൽക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് ക്ലാസ് എടുത്തിരുന്ന റഹ്മാനിക്കാ ബോധവൽക്കരണ ക്ലാസ്സുകൾക്ക് പോകുമ്പോൾ സ്വന്തം കുട്ടികളെയും കൂടെ കൂട്ടാൻ ശ്രമിച്ചിരുന്നു. ഒരു ക്ലാസ് സമയത്ത് അഞ്ച് വയസുക്കാരനായ സ്വന്തം പുത്രൻ ഹംനാസ് അബദ്ധത്തിൽ മൂർഖന്റെ ദേഹത്ത് ചവിട്ടുകയും മൂർഖന്റെ കടിയേറ്റ് മരണപ്പെടുകയും ചെയ്തു. പക്ഷേ തന്റെ പുത്രന്റെ മരണത്തിന് കാരണമായ പാമ്പുകളെ കൈവിടാൻ റഹ്മാനിക്ക ഒരുക്കമല്ലായിരുന്നു തന്റെ സേവനമേഖലയിൽ ആത്മമാർത്ഥമായി പ്രവർത്തിച്ച അദ്ദേഹം ഒരു പാട് പേരെ ഈ മേഖലയിൽ നിപുണരാക്കി ഒരു വലിയ ശിഷ്യഗണമുണ്ടായിരുന്ന അബദുൾ റഹ്മാനിക്കായ്ക്ക് പക്ഷേ സ്വന്തം മക്കളാരും ആരും തന്നെ ശിഷ്യരായി  മേഖലയിലേക്ക് വരാതിരുന്നത് ദൗർഭാഗ്യകരമായിപ്പോയി. പുറം ലോകത്തിന് ഇങ്ങനൊരാൾ ഇവിടെ ജീവിച്ചിരുന്നു എന്നറിയിക്കാൻ ശിഷ്യന്മാരും തയ്യാറായില്ല.  അബ്ദുൾ റഹ്മാനിക്കാ മക്കളളോടും പൊതുജനങ്ങളോടും ഇടക്കിടെ  പറഞ്ഞു പഠിപ്പിച്ച ഒരു സന്ദേശമുണ്ട് ''പാമ്പുകൾ നമ്മുടെ ശത്രുവല്ല മറിച്ച് മിത്രമാണ് അവ മനുഷ്യർക്ക് ഉപദ്രവകാരികളല്ല മറിച്ച് ഉപകാരികൾ കൂടിയാണ്" എന്നുള്ളതായിരുന്നു . പത്ത് - പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2007 സെപ്തംബർ 27 ന് ആ വലിയ മനുഷ്യൻ പാമ്പുകളോടും നമ്മോടും ഒരു പോലെ വിട പറഞ്ഞു ...                നമ്മുടെ നാട്ടിൽ അറിയപ്പെടാതെ പോയ റസ്ക്യൂർ മാരെ പരിചയപ്പെടുത്തുക...

 കടപ്പാട്...ഏതോ  ഒരു  ഗുരു സ്‌നേഹി....


ഖുതുബു സമാൻ സയ്യിദ് മൗല അൽ ബുഖാരി അൽ ജലാലി






 1144 ഹിജ്റ വർഷം  (എ.ഡി. 1731) ൽ കേരളത്തിന്റെ പടിഞ്ഞാറൻ തീരത്തെ ഇന്ത്യൻ മഹാസമുദ്രത്തിലെ ആൻഡ്രോത്ത് എന്ന മനോഹരമായ ദ്വീപിലാണ് ബുഖാരി തങ്ങൾ ജനിച്ചത്.  സയ്യിദ് മുഹമ്മദ് എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.  മുഹമ്മദ്‌ നബി ( സല്ലല്ലാഹു അലൈഹി വ സല്ലം) യുടെ പിൻഗാമിയായിരുന്നു അദ്ദേഹത്തിന്റെ പിതാവ് സയ്യിദ് അഹമ്മദ്.
 ബുഖാരിയുടെ വീട്ടിലെ പ്രശസ്ത വംശത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം.  വിദ്യാഭ്യാസം, ആത്മീയ പരിജ്ഞാനം, സാമൂഹ്യസേവനം എന്നിവയിലെ ഒരു മഹത്തായ സേവനത്തിനുശേഷം, 1207 എ.എച്ച് (എ.ഡി 1792) ൽ 63-ാം വയസ്സിൽ അവിടുത്തെ വിശുദ്ധി  ലോകമറിഞ്ഞു.  അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് മതവും ധാർമ്മികതയും പ്രചരിപ്പിച്ചു. വിവിധ മതവിശ്വാസികളിലും പ്രത്യേകിച്ച് മുസ്‌ലിംകളിലും തൻറെ ദീനി ബാധ്യത നിർവഹിച്ചു.
  അബ്ദുൽ ഖാദർ വലിയുള്ള എന്ന മഹാനെ പിൻതുടർന്നായിരുന്ന് മലാക്കയിലെ വിവിധ ഭാഗങ്ങളിൽ ദീനി പ്രബോധനം നിർവ്വഹിച്ചത്. അദ്ദേഹത്തിന്റെ  മാതൃപിതാവാണ് സയ്യിദ് മുഹമ്മദ് മാപില്ലി ലെബായ് ആലിം. അദ്ദേഹം ഇറോമുൽ അരൂസ്,  അരൂസിയ്യാസ്തിക് എന്നിവയുടെ സ്ഥാപകൻ കൂടിയാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ, ശ്രീലങ്കയും ഇന്ത്യയും ഉൾപ്പെടെ (1232- 1316 AH / 1816 - 1898 AD).
 പത്തൊൻപതാം നൂറ്റാണ്ടിലുടനീളം ഇമാമുൽ അരൂസ് ശ്രീലങ്കയിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു.. ശ്രീലങ്കയിൽ 355 ൽ അധികം തക്കിയകൾ സ്ഥാപിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും പ്രധാന പങ്കുവഹിക്കുകയും ചെയ്തു, മിക്കതും സ്വന്തം ചെലവിൽ.  ഹ്രസ്വകാല ദീർഘകാലാടിസ്ഥാനത്തിൽ മതം പകർന്നുനൽകുന്ന ഒരു പുതിയ രീതി അദ്ദേഹം അവതരിപ്പിച്ചു.  അറബി ഭാഷയെക്കുറിച്ച് വിശദമായ പുസ്‌തകങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ എഴുതുകയും
 അറബി-തമിഴിലേക്ക് (ആർവി) ആദ്യമായി വിവർത്തനം ചെയ്യുകയുമുണ്ടായി.  ഈ മതഗ്രന്ഥങ്ങൾ തുടക്കക്കാർക്കുള്ള ഹ്രസ്വകാല രീതിയായും അറബി കോളേജുകൾ ആരംഭിക്കുന്നതിലും സഹായകമായി. പോർച്ചുഗീസ് ആക്രമണത്തിനുശേഷം ശ്രീലങ്കയിൽ (1884 എ.ഡി .1302 എ.എച്ച്) സ്ഥാപിതമായ ആദ്യത്തെ അറബി കോളേജാണ് ഗാൽബോക്കെ വെലിഗാമയിലെ മദ്രസത്തുൽ ബാരി.
 1840 എ.ഡി / 1256-ൽ അല്ലാമ ഇമാമുൽ അരൂസ് മാപില്ലായ് ആലിമാണ് മറദാന പള്ളിക്ക് അടിത്തറ പാകിയത്.  കൂടാതെ, കൊളംബോ നഗരത്തിലെ പള്ളികളിൽ, അതായത് ബുഖാരി തായിക - ഫോർബ്സ് ലെയ്ൻ, ദേവതഗാഹ മോസ്ക് - കറുവപ്പട്ട ഗാർഡൻസ്, മാഗ്നമസ്ജിദ് സുധാ തായിക - ഓൾഡ് മൂർ സ്ട്രീറ്റ്, ലെയേഴ്സ് ബ്രോഡ്‌വേ തക്കിയ- ആർ.  പ്രേമദാസ സ്റ്റേഡിയം, കലീന്റെ നഴ്‌സിംഗ് ഹോം. മറദാനയ്ക്ക് പിന്നിലുള്ള കലന്ധർ സാഹിബ് തക്കിയ, മസ്ജിദ് മുഹിയാദീൻ (മിനാ മോസ്ക്) ദേമാതഗോഡ, കട്ടക്കലമരാത്തി തക്കിയ, ക്ലിഫ്ടൺ ലെയ്ൻ, ടെമ്പിൾ റോഡ് തക്കിയ എന്നിവ ഇമാമുൽ അരോയിം കെയ്‌സുമായി  ബന്ധപ്പെട്ട് അലിം കെയ്മിന്റെ ആഭിമുഖ്യത്തിലാണ് നിർമ്മിച്ചത്.
 അദ്ദേഹത്തിന്റെ രണ്ട് വിശിഷ്ട പുത്രന്മാരായ അൽ ഖുതുബ്, സയ്യിദ് അബ്ദുൽ ഖാദർ എന്നിവർ  "ഖൽവത്ത് നായഗം" എന്നറിയപ്പെടുന്നു, ഖൽവത്ത് നായഗം എന്നറിയപ്പെടുന്ന അൽ ഖുതുബ് ഷെയ്ഖ് ഷാഹുൽ ഹമീദ് ശ്രീലങ്കയിലെ ജനങ്ങൾക്ക് ആത്മീയവും സാമൂഹികവുമായ ക്ഷേമത്തിന് വളരെയധികം സംഭാവന നൽകി. അവർ മുഖാന്തിരം  സ്ഥാപിതമായ തക്കിയകൾ , മദ്രസ്സകൾ  പിതാവ് പെരിയ ഷെയ്ഖ് നായകം എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഉപ്പാപ്പ തായ്ക്ക അഹ്മദ് അബ്ദുൽ ഖാദർ വലിയുള്ളയുടെ കാൽച്ചുവടുകൾ പിന്തുടർന്നാണ് പ്രവർത്തിച്ചിരുന്നത്. സ്ഥാപനം പിന്നീട് ശ്രീലങ്കയുടെ വിദൂര പ്രദേശങ്ങളിൽ നിന്നും തക്കിയകളെ കൂടുതൽ വാർത്തെടുക്കുന്നതിൽ  നിർണായക പങ്കുവഹിച്ചു, അദ്ദേഹത്തിന്റെ മകൻ അൽ ഹജ്ജ് ഷെയ്ഖ് അബ്ദുൽ ഉലമ  മൗലവി ഫാസിൽ അരൂസി ,ഡോ.തൈക്ക ഷുയിബ് അലിം ബി.എ.  ബഹുമതികൾ,  എം.എ പി.എച്ച്.ഡി.  ഡി.ലിറ്റ് (ജലാലി) എന്നിവ കരസ്ഥമാക്കി.
 ബുഖാരി തങ്ങൾ വളരെ ധൈര്യമുള്ളവനും ശക്തനും അതേ സമയം ജനങ്ങളുടെ മനസ്സിൽ ആത്മീയ ചിന്തകൾ പകർന്നുനൽകുന്നതിൽ വളരെ വാചാലനും സൗമ്യനുമായിരുന്നു.  വിശുദ്ധ ഖുർആനിനെയും നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് സല്ലല്ലാഹു അലൈഹി വ സല്ലമിന്റെ ഉപദേശങ്ങളെയും അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം കേൾക്കാൻ  400,000-ത്തിലധികം ആളുകൾ ഒത്തുകൂടിയിരുന്നു. ധാരാളം ആളുകൾ അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ നേർമാർഗം പിന്തുടർന്ന് ഇസ്ലാമിനെ പുൽകുകയുണ്ടായി. കുട്ടിക്കാലം മുതൽ തന്നെ ബുഖാരി തങ്ങളിന് കടുത്ത ദിവ്യശക്തി ഉണ്ടായിരുന്നത്രെ.

 കടപ്പാട്:
  [എം.  ആമീൻ മുബാറക് ജെ.പി.
 ജെ.  സെക്രട്ടറി അരൂസിയത്തുൽ ക്വാദിരിയ ലോക സൂഫിസ്റ്റിക് ഓർഡർ ശ്രീലങ്ക ബ്രാഞ്ച്]

ചുരുക്ക വിവരണം താഴെ👇

 ശൈഖ് സയ്യിദ് മുഹമ്മദ് മൗല ബുഖാരി തങ്ങൾ
 യുഗത്തിന്റെ ധ്രുവവും [ഖുത്ബു-സമാൻ] കരിസ്മാറ്റിക് ചൂഷണത്തിന്റെ ഉടമയുമാണ്.
ശൈഖ് സയ്യിദ് മുഹമ്മദ് ബുഖാരി തങ്ങൾ 1144 എ.എച്ച്. ആൻഡ്രോട്ട് (ആൻഡ്രോത്ത്) ദ്വീപിൽ ജനിച്ചു, ഇന്നത്തെ ലക്ഷദ്വീപ് ദ്വീപസമൂഹത്തിന്റെ ഭാഗമാണിത്.  ഇന്ത്യയുടെ പടിഞ്ഞാറൻ തീരം കൂടിയാണ്.
 അദ്ദേഹം പ്രവാചക കുടുംബത്തിലെ [സയ്യിദ്] പിൻ തലമുറയിൽ പെട്ടയാളാണ്. അദ്ദേഹത്തിന്റെ പൂർവ്വികരാകട്ടെ മധ്യേഷ്യയിൽ നിന്നുള്ളവരും.

കുടുംബ ജീവിതം

 ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നാല് സ്ത്രീകളുമായി അദ്ദേഹം വിവാഹിതനായി.  അവരിൽ രണ്ടുപേരിലൂടെ അദ്ദേഹത്തിന് നാല് പെൺമക്കൾ ജനിച്ചു.

 അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സേവനങ്ങൾ

 അദ്ദേഹത്തിന്റെ പ്രതിനിധികളിലും ശിഷ്യന്മാരിലും തിളക്കമാർന്നത് ശൈഖ് ‘ഉമർ അൽ ഖാഹിരിയാണ്(മരണം 1216 A.H.) . അദ്ദേഹത്തിന്റെ ഏറ്റവും ആത്മീയ അവകാശികൾ  മലാക്കയിലെ ഷെയ്ഖ് അബ്ദുൽ ഖാദിർ (മരണം 1238 A.H.), മൈസൂരിലെ സുൽത്താൻ ഹൈദർ അലി (മരണം 1197 A.H.) എന്നിവരാണ്.

 ഇമാം അൽ -അറസ് സയ്യിദ് മുഹമ്മദ് ഇബ്നു അഹ്മദ് ലെബായിയുടെ മാതൃപിതാവായിരുന്നു ഷെയ്ഖ് ‘അബ്ദുൽ ഖാദിർ.  ഈസ്റ്റ് ഇൻഡീസിൽ പ്രബോധന പ്രവർത്തനത്തിലേർപ്പെടെ  അദ്ദേഹം മലാക്ക കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു.  അദ്ദേഹത്തിൻറെ വിയോഗത്തിന് ശേഷം മലാക്ക നഗരത്തിൽ മറമാടി. അദ്ദേഹത്തിന്റെ ഖബർ കമ്പുംഗ് ക്ലിംഗ് എന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത് . മലാക്ക ഷെയ്ക്ക് എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.  (ശൈഖ് അബ്ദുൽ ഖാദിർ മുൻഷിയുടെ ‘അബ്ദുല്ലയുടെ പിതാവ് അബ്ദുൽ കദീറിനെപ്പോലെയാകാൻ സാധ്യതയുണ്ട് എന്ന കൃതിയിൽ നിന്ന്)

 സുൽത്താൻ ഹൈദർ അലി

 ഒരു വിശിഷ്ട സൈനിക രാഷ്ട്രതന്ത്രജ്ഞനും ദക്ഷിണേന്ത്യയിലെ മൈസൂർ രാജ്യത്തിന്റെ ഭരണാധികാരിയുമായിരുന്ന സുൽത്താൻ ഹൈദരാലി  മലബാർ മേഖലയിൽ ഇസ്‌ലാമിന്റെ പുനരുജ്ജീവനത്തിന് തുടക്കമിട്ടു. അദ്ദേഹത്തിന്റെ ഭരണത്തെ അടയാളപ്പെടുത്തിയ സംഭവം കൂടിയാണിത്. അറക്കൽ രാജവംശം പ്രത്യേകിച്ച് കണ്ണൂരിലെ ഭരണാധികാരികൾ അദ്ദേഹത്തിന്റെ കടുത്ത സഖ്യകക്ഷികളായിരുന്നു.  ഈ കാലഘട്ടത്തിലാണ് അദ്ദേഹം ബുഖാരി തങ്ങളുടെ  ഭക്ത ശിഷ്യനായിത്തീർന്നത്.  സുൽത്താൻഹൈദർ അലി ഭരണ തന്ത്രം പ്രയോഗിച്ച് സൂഫി ബുഖാരി തങ്ങളെ  തന്റെ ആത്മീയ മേധാവിത്വത്തിൽ കീഴടക്കി എന്ന് പറയപ്പെടുന്നു.

 അദ്ദേഹത്തിന്റെ ഖബറിടം

  1207 ഹിജ്റ വർഷം ശവ്വാൽ മാസം  63-ാം വയസ്സിൽ  അദ്ദേഹം മരണപ്പെട്ടു. കേരളത്തിലെ ശ്രദ്ധേയമായ പള്ളിയിലൊന്നായ കണ്ണൂർ സിറ്റി ജുമാ മസ്ജിദിന് അടുത്തായി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അദ്ദേഹത്തെ മറമാടി.  ഇന്ത്യയിലെ അറക്കൽ റോയൽ രാജവംശം പണികഴിപ്പിച്ച ഖബറിടം പിന്നീട് ഒരു മഖാമായി തീർന്നു.  (ഇക്കാര്യത്തിൽ
ഇമാം അൽ അരുസായിദ് മുഅമ്മദ് ജി.  “മിൻ‌ഹാതു-എൽ ബാരി ഫി മിധതി-എൽ ബുഖാരി” എന്ന തലക്കെട്ടിൽ അമാദ് ലെബ്ബായ് ഒരു പനേജിറിക് രചിച്ചിട്ടുണ്ട്)
അദ്ദേഹത്തിന്റെ ഈ വിശ്രമ കേന്ദ്രം ദക്ഷിണേന്ത്യയിലെ ഒരു പ്രധാന പുണ്യ സന്ദർശന കേന്ദ്രമാണിന്ന്.  “ബുഖാരി” എന്ന സ്ഥാനപ്പേരാൽ അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ അനുഗ്രഹീത പൂർവപിതാവ് സയ്യിദ് മാമൂദിന്റെ പാരമ്പര്യത്തിന്റെ സാക്ഷ്യം കൂടിയാണിത്.

 വിവർത്ത്കൻ : ശംസു മാടപ്പുര

 കടപ്പാട്:
 https://arusiqadiri.wordpress.com

അവലംബം: കണ്ണൂർ സിറ്റി ഹെറിറ്റേജ് പേജ്

ഫോട്ടോ: കണ്ണൂർ സിറ്റി ഒന്നൊന്നര പേജ്

2020 മേയ് 25, തിങ്കളാഴ്‌ച

ആളും ആരവും ഇല്ലാതെ...




അടിക്കുറിപ്പോടെ ഫോട്ടോ അയച്ചു തന്നത്
ഫഹദ്

നൊമ്പരമുണർത്തുന്ന കാഴ്ചകൾ

"കണ്ണൂർ സിറ്റിയിലെ പെരുന്നാൾ കാഴ്ച"

ഈ ഫോട്ടോകൾ നമ്മെ കരയിപ്പിക്കുന്നില്ലേ?

1)ചെറിയപെരുന്നാൾ നമസ്കാരത്തിന് വേണ്ടി ജനനിബിഡമാകാറുള്ള പള്ളി പരിസരം കാലിയായിരിക്കുന്നു. (ഏതാനും പേർ ചേർന്ന് പൂട്ടിയ പള്ളിക്കു മുമ്പിൽ നിന്ന് തക്ബീർ ചൊല്ലുന്നുണ്ടെങ്കിലും)
2) ഉറ്റവരുടെ കബറിടത്തിൽ ചെന്ന് പെരുന്നാൾ നിസ്കാരത്തിനു ശേഷം സിയാറത്ത് ചെയ്യുന്ന പതിവ് കാഴ്ചകൾ ഇക്കുറി ഇല്ല.

വല്ലാത്ത നൊമ്പരമുണർത്തുന്ന കാഴ്ചകൾ!!!

(ഫോട്ടോ : കടപ്പാട്)





ആശങ്ക വിട്ടുമാറാത്ത നോമ്പും പെരുന്നാളും

ലോകത്തെ മുഴുവൻ കോവിഡ് 19 എന്ന വൈറസ് മുൾമുനയിൽ നിർത്തിയപ്പോൾ  വളരെ ആശങ്കയോടെ ആയിരുന്നു ഈ വർഷത്തെ റമദാൻ വരവേറ്റത്...എന്റെയൊക്കെ ഉപ്പ പറയുന്നത് കേട്ടിട്ടുണ്ട് 60-70 കളിലെ തൊഴിലില്ലായ്മയും  പട്ടിണിയും പക്ഷെഓർമ്മ വെച്ച നാൾ മുതൽ ഞങ്ങൾ അതു കേട്ട് അറിഞ്ഞതല്ലാതെ കണ്ട് അറിഞ്ഞിരുന്നില്ല.. കഴിഞ്ഞ രണ്ടു മാസങ്ങൾ അത്തരത്തിൽ പലതും അറിയാനും കാണാനും സാധിച്ചു.അതിൽ മനസ്സിനെ വേദനിപ്പിച്ച പലസംഭവങ്ങളും ഉണ്ടായിരുന്നു എത്രത്തോളം എന്ന് വെച്ചാൽ ഭക്ഷണം കിട്ടിയില്ലെങ്കിലും സാരമില്ല എന്റെ കൊച്ചിന് പാൽ കൊടുക്കാൻ ഇല്ലാത്തതു കാരണം ചൂടുവെള്ളം ചൂടാക്കിയാണ് കൊടുക്കുന്നത് എന്ന്..  ഇതറിഞ്ഞു മനസ്സ് വല്ലാതെ വേദനിച്ചു..പെട്ടെന്ന് സഹപ്രവർത്തകനെ അറിയിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ആ കാര്യം ഞാൻ ഏറ്റെടുത്തു എത്രയും പെട്ടെന്ന് എത്തിച്ചുകൊടുക്കാമെന്നു അപ്രകാരം അദ്ദേഹം അപ്പോൾ തന്നെ എത്തിച്ചുകൊ ടുക്കുകയും ചെയ്തു.ഒരു വേള ഞാൻ ഓർത്തു  ആർക്കും എപ്പോഴും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ. തളർന്നു പോകരുത് നാം നമ്മുടെ  മനസ്സിനെ പാകപ്പെടുത്തണമെന്ന് കോവിഡ് നമ്മെ  ഓർമപ്പെടുത്തുന്നതായിരിക്കം.   നമുക്ക്  എല്ലാം  ക്ഷമിക്കാനും പൊറുക്കാനും കഴിഞ്ഞാൽ ദൈവത്തിന്റെ സഹായം ചിലപ്പോൾ  നന്മ വറ്റാത്ത ഇത്തരം കൂട്ടായ്മകൾ കൊണ്ട് പരിഹരിച്ചേക്കാം.
"നീ  ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക.ദൈവം നിന്നോട് കരുണ കാണിക്കും".
ലോക്ഡൗൻ കാലത്തെ വ്രതാനുഷ്ടാനത്തിനു ശേഷം പെരുന്നാൾ   തലേ ദിവസവും എന്റെ ആശങ്ക വിട്ടുമാറിയില്ല.പെരുന്നാൾ നമസ്കാരങ്ങൾ ഇല്ലാതെ മസ്ജിദുകളും ഈദ് ഗാഹുകളും ഇല്ലാതെ എന്ത് പെരുനാൾ ആഘോഷം. എന്നാൽ സമൂഹനന്മക്കായുള്ള നിയന്ത്രണത്തിന്ടെ ഭാഗമായി  സ്വന്തം ഗൃഹങ്ങളിൽ വെച്ചു പ്രാർത്ഥന കർമങ്ങൾ നടത്തി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഈദ് സന്ദേശങ്ങൾ പരസ്പരം കൈമാറി ഈദ് അൽ ഫിത്ർ  ആഘോഷിച്ചപ്പോൾ ഒരുവേള എല്ലാം മറന്നു..
ഓരോകാലഘട്ടത്തിനു അനുസരിച്ചു മനുഷ്യൻ മാറാനും സഹകരിക്കാനും തയ്യാറായാൽ പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാതെ എല്ലാം അതിജീവിക്കാം.

- നൗഫൽ കളത്തിൽ-

2020 മേയ് 23, ശനിയാഴ്‌ച

മുഖ്യമന്ത്രിയുമായി ഒരു വീഡിയോ കോൺഫറൻസ്

-എ.ടി ജമീൽ അഹ്മദ്, അമേരിക്ക-

ഇന്നലെ  കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സാറുമായി നോർത്ത് അമേരിക്കൻ മലയാളി പ്രതിനിധികൾ സംഘടിപ്പിച്ച കോൺഫറൻസ് കോളിൽ പങ്കെടുക്കാൻ എനിക്ക്  അവസരം ലഭിച്ചു.  ലോകമെമ്പാടുമുള്ള സാഹചര്യങ്ങളെക്കുറിച്ച് കേരള സർക്കാരിന് ഒരുപോലെ ആശങ്കയുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യുകയായിരുന്നു അടിസ്ഥാന ലക്ഷ്യം.  ഇന്ത്യക്കാർ ഇപ്പോൾ നേരിടുന്ന നിരവധി വെല്ലുവിളികൾ ഇതിനകം അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി സർക്കാർ സംരംഭങ്ങളെ അദ്ദേഹം വ്യക്തിപരമായി  കൈകാര്യം ചെയ്യുന്നത് മൂലം പലർക്കും ഗുണപരമായ നേട്ടങ്ങൾ സമ്മാനിച്ചു.  ഇരുപത് മിനിറ്റ് നീണ്ടുനിന്ന പ്രഥമ സംഭാഷണത്തിനിടയിൽ  ഓരോ പദ്ധതികളുടെയും വിശദാംശങ്ങൾ നൽകുകയും  ഘട്ടം ഘട്ടമായി വിശദീകരിച്ചു തരികയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട സമ്മർദ്ദം മുതൽ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും കേരളത്തിലേക്ക് മടങ്ങിയെത്തുമ്പോൾ പ്രവാസികൾക്കായി ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പദ്ധതികളും  മുഖ്യവിഷയമായി.    അദ്ദേഹത്തിൻറെ നേതൃഗുണത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന നിലയിലായിരുന്നു വിശദമായ അവലോകനവും വിശകലനവും ചർച്ചയുടെ മുഖ്യഘടകമായി മാറിയത്.
 പ്രവാസികൾക്ക് തുടങ്ങാൻ പറ്റുന്ന ചില ബിസിനസ്സ് അവസരങ്ങൾ, വികസന പരിപാടികൾ, വായ്പാ അവസരങ്ങൾ തുടങ്ങിയവയ്ക്കു പുറമേ   ഓരോ പ്രവാസികളെയും അവരുടെ കുടുംബങ്ങളോടൊപ്പം ചേരാൻ വ്യക്തിപരമായി സ്വാഗതം ചെയ്യുന്ന കാര്യങ്ങളിലൂന്നി അദ്ദേഹം സംസാരിച്ചു. .  ഈ പ്രക്രിയയുടെ ചില ഭാഗങ്ങൾ കേന്ദ്ര മന്ത്രാലയ തലത്തിൽ നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആ പ്രക്രിയ ഫലപ്രദമാകുമെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ  മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം കേന്ദ്രത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പുനൽകി. വിദേശത്തു നിന്നും തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ ഏകദേശം 4 ലക്ഷം പേർ നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 9367 പേർ കേരളത്തിലെത്തിയതായി അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ ഇന്ത്യക്കാർക്ക് വിവിധ വിമാനത്താവളങ്ങളിൽ നിന്ന് വരും ദിവസങ്ങളിൽ മടങ്ങിവരാൻ ഉദ്ദേശിക്കുന്ന ഫ്ലൈറ്റ് ഷെഡ്യൂളുകളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേട്ട് ഞാൻ അത്ഭുതപ്പെട്ടു. യുഎസിനായി രജിസ്റ്റർ ചെയ്ത കേസ് 3078 ആണ്. ഫ്ലൈറ്റ് വിശദാംശങ്ങൾ ചുവടെ: മെയ് 23 ന് എസ്‌എഫ്‌ഒ-കൊച്ചി, 25 മത് എസ്‌എഫ്‌ഒ  - ദില്ലി, 29 മത് വാഷിംഗ്ടൺ - ദില്ലി, 30, 31 ചിക്കാഗോ മുതൽ ദില്ലി വരെ.  നിരവധി കാരണങ്ങളാൽ യുഎസിൽ കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികളുടെ ദുരിതങ്ങളിൽ  മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു. അവരിൽ ഭൂരിഭാഗവും വിസയുടെ കാലാവധി കഴിഞ്ഞ് താമസിക്കുന്നവരാണ്. മാത്രമല്ല  ഒ.സി.ഐ പ്രശ്‌നങ്ങൾ കാരണം രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ആളുകൾ, ജോലി നഷ്‌ടപ്പെട്ടവർ, ഗുരുതരാവസ്ഥയിൽ കഴിയുന്നവർ,  വേഗത്തിൽ വീട്ടിലെത്താൻ ആഗ്രഹിക്കുന്ന രോഗികൾ തുടങ്ങിയവരാണ് ഇക്കൂട്ടത്തിലുള്ളത് . ലോകത്തിലെ എല്ലാ മലയാളികൾക്കും കേരളത്തിന്റെ വാതിലുകൾ തുറക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മടങ്ങിവരാൻ ആഗ്രഹിക്കുന്ന ആരെയും ഏറ്റവും ആദരവോടെ പരിഗണിക്കും.  ഈ പകർച്ചവ്യാധിയിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരോടും അദ്ദേഹം ആദരവ് പ്രകടിപ്പിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ  ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.

 ഒരുമണിക്കൂറിലധികം നീണ്ടു നിന്ന വീഡിയോ കോൺഫ്രൻസിൽ പ്രാദേശിക യുഎസ് മലയാളികളെ ബാധിച്ച നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാനുള്ള അദ്ദേഹത്തിന്റെ ക്ഷമയെ എല്ലാവരും അഭിനന്ദിച്ചു.  തൻറെ വിലപ്പെട്ട സമയം ചിലവഴിച്ചു ഊർജ്ജസ്വലതയോടെ അദ്ദേഹം മീറ്റിങ്ങിന് പങ്കെടുത്തവരിൽ നിന്നുയർന്ന   ചോദ്യങ്ങൾക്ക് ശാന്തനായി മറുപടി നൽകി .  ഈ കോൺഫ്രൻസ് ഫലപ്രദമാക്കുന്നതിൽ‌ ഓർ‌ഗനൈസിംഗ് കമ്മിറ്റി മികച്ച പ്രവർ‌ത്തനം തന്നെയാണ് കാഴ്ചവച്ചത്. എന്നിരുന്നാലും അടുത്ത തവണ സമർ‌ത്ഥവും കൃത്യവുമായ ചോദ്യങ്ങളുടെ ഷോർ‌ട്ട്‌ലിസ്റ്റ് തയ്യാറാക്കുന്നതിൽ കമ്മിറ്റി   ജാഗ്രത പുലർത്തുമെന്ന് കരുതാം.  മുഖ്യമന്ത്രിയുടെ വിലയേറിയ സമയം ഉപയോഗിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുപകരം പങ്കെടുത്തവർ അവരുടെ ഓർഗനൈസേഷൻ വിപണനം ചെയ്യുന്നത് ഒഴിവാക്കിയാൽ മീറ്റിംഗ് ഫലപ്രദമായ നിലയിൽ കൈകാര്യം ചെയ്യാനാവും.
 അദ്ദേഹത്തെപ്പോലുള്ള ഒരു ജനനേതാവ് കേരളത്തിനായി ലഭിക്കുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഇത് ഒരു അനുഗ്രഹ നിമിഷമാണെന്ന് എനിക്ക് തോന്നുന്നു.  അദ്ദേഹത്തിന്റെ രാഷ്ട്രീയ അജണ്ട പരിഗണിക്കാതെ തന്നെ, അദ്ദേഹത്തെപ്പോലുള്ള നേതാക്കൾക്ക് മാത്രമേ ഇത്തരം ദുരിത ഘട്ടങ്ങളിൽ സംസ്ഥാനത്തെ  മുന്നോട്ടു നയിക്കാൻ  സാധിക്കൂവെന്നെനിക്ക്  ഉറപ്പിച്ച് പറയാൻ കഴിയും. തീർച്ചയായും, ഉത്തരവാദിത്വ ബോധമുള്ള ഭരണാധികാരികളുടെ പട്ടികയിൽ അദ്ദേഹം ഒന്നാമനാണ്.  അദ്ദേഹത്തിന്റെ 75-ാം ജന്മദിനമാണിന്ന്. (24/05/2020).
മുഴുവൻ ആളുകളും അദ്ദേഹത്തിന് ആശംസ നേരുകയും സുരക്ഷിതമായ ലോകത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന സന്ദർഭം.
 പ്രിയപ്പെട്ട മുഖ്യമന്ത്രീ, അങ്ങേക്ക് ഒരായിരം നന്ദി!
നിങ്ങൾ എന്നെന്നേക്കും എല്ലാവരുടെയും പ്രിയങ്കരനായി തുടരുക തന്നെ ചെയ്യും.
 സമ്പന്നമായ ഒരു ഭാവിക്കായി നിങ്ങൾ കേരളത്തിലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.  ജന്മദിനാശംസകൾ!!! നിങ്ങൾ ദീർഘകാലം ജീവിക്കട്ടെ!
ലാൽ സലാം സഖാവേ, ലാൽസലാം!
_ജമീൽ അഹമ്മദ്_

അമേരിക്കയിലെ ഈദ്


2020 മേയ് 22, വെള്ളിയാഴ്‌ച

അഭിനന്ദനങ്ങൾ

ചെറിയ പെരുന്നാൾ ദിനത്തിൽ
സമ്മാനം നൽകുന്നു.
സമ്മാനം സ്പോൺസർ ചെയ്ത സാലീസ് എന്റർപ്രൈസസ് ഫഹദിന് ഹൃദയംഗമമായ നന്ദി!!!



സമ്മാനത്തിന്നർഹമായ ഫോട്ടോ

കമൻ്റ് : 

സിറ്റി ഈസിങ്ങാൻ്റെ പള്ളിക്ക് ഇടത് വശത്തുള്ള കെട്ടിടം
.
മെഡിക്കൽ ഷോപ്പിനു മുൻ വശമുള്ള കെട്ടിടം.

വെറ്റിലക്കാരൻ മാമൂക്ക,പച്ചക്കറി സമദ്ക്ക ,അലീക്കൻ്റെ ജൂസ് കട, മഹബൂബ് സൈക്കിൾ ഷോപ്പ്,  സലീക്കൻ്റെ കുംട്ടി കട  എന്നിവ താഴെ നിലയിലും
സത്താർക്കാൻ്റെ ഓഫീസ്, ട്രാവൽ ഓഫീസ്, ഐ.എൻ.എൽ ഓഫീസ് എന്നിവ മുകളിലും പിറകിൽ കാരംസ് ക്ളബ്ബും പ്രവർത്തിച്ചിരുന്നു.







പെരുന്നാൾ നമസ്കാര സന്ദേശവുമായി സിറ്റി ഖതീബ്

പുണ്യ മാസമേ, വിട!

താണയിലെ റമദാനോർമ്മ - 12 (അവസാന ഭാഗം)


പണ്ട് താണ ശ്രദ്ധിക്കപ്പെട്ടിരുന്നത് രണ്ട് കാര്യത്തിലായിരുന്നു. ഒന്ന് അത് ശ്മശാന ഭൂമിയായിരുന്നു എന്നതാണ്. ആർക്കും വേണ്ടാത്ത ഒരു തരം പ്രേത ഭൂമി.  ഈഴവരുടെ ശ്മശാനം   ടീക്കേ ഭാഗത്തും   പട്ടികജാതിക്കാരുടെയും കൃസ്ത്യാനികളുടേതും താണ ജങ്ക്ഷനിലും    അഹ്മദിയാക്കളുടേതാവട്ടെ    പാലം ജങ്ക്ഷനിലും  പാർസികളുടേത് കസാനക്കോട്ടയിലുമാണ് സ്ഥിതി ചെയ്തിരുന്നത്.   
1965 ൽ ഞങ്ങൾ താണയിലെത്തിയപ്പോൾ പാലമരത്തിലും ഞാവൽ മരത്തിലും യക്ഷികളുടെയും പ്രേത - ഭൂതാതികളുടേയും ജിന്നുകളുടേയും താമസത്തിന്റെ കഥകളാണ് പരക്കേ സ്ക്കൂളുകളിൽ കേൾക്കാറ്.ഇത് കേട്ട് കേട്ട് ഒരു പോലിസ് ഓഫീസറുടെ മകനും എന്റെ സഹപാഠിയുമായ മുസ്ലിം വിദ്യാർത്ഥി മർഹും ഇബ്രാഹിം ഹാജിക്കായുടെ വീട്ടിന് മുന്നിൽ ജിന്നിനെ കണ്ടു എന്ന് പറഞ്ഞ് പേടിച്ച് ആത്മഹത്യ ചെയ്ത സംഭവം ഇന്നും  ഓർക്കുന്നു. കെട്ട് കഥകളുടേയും കള്ളക്കഥകളുടെ ആദ്യ ഇരയായിരുന്നു അവൻ.     താണ  വളർന്നിട്ടും ശ്മശാനങ്ങൾ   ഇന്നും  അതേപടി നിലനിൽക്കുന്നു എന്ന യാഥാർഥ്യം നാം വിസ്മരിച്ചു കൂടാ.
രണ്ടാമത്തെ പ്രത്യേകത താണ തേങ്ങ കച്ചവടക്കാരുടെ കേന്ദ്രമാണ്  എന്നതാണ്. പഴയ താണ പള്ളി കമ്മിറ്റിയിലെ 3 പ്രധാനികൾ വലിയ കൊപ്ര കച്ചവടക്കാരായിരിന്നു. ഉമ്പായിക്ക, സേട്ടു മുസ്തഫ്ക്ക, എറമുള്ളാനിക്ക..  ഞങ്ങളുടെ ബാച്ചിലെ കുട്ടി പിള്ളേർ    അവരുടെ കൊപ്രക്കളത്തിൽ ചെന്ന്  തേങ്ങാവെള്ളം കുടിച്ചു മടുക്കാറുണ്ടായിരുന്നു.  തഞ്ചത്തിൽ   കൊപ്ര അടിച്ചു മാറ്റാൻ ആരെങ്കിലും ശ്രമിക്കുന്നത് കണ്ടാൽ    കയ്യോടെ പിടികൂടും. പിന്നെ,    അവന്റെ പുറം കടപ്പുറമാകാൻ ഏറേ നേരം വേണ്ടി വരില്ല. 
ഈ മൂന്ന് സുന്നീ നേതാക്കൾക്ക് വലിയ സ്വാധീനമായിരുന്നു നാട്ടിൽ.. സക്കരിയ്യ ജുമാ മസ്ജിദ് പുനർ നിർമ്മാണം കഴിഞ്ഞപ്പോൾ നവോത്ഥാന ആശയക്കാരും സുന്നികളും യോജിച്ചാണ് ഐക്യത്തോടെ നീങ്ങിയതെന്ന കാര്യം പ്രസ്താവ്യമാണല്ലോ.  റമളാൻറ 27 ന് പള്ളിയിലെ ഹാഫിളിന് ഉപഹാരം കൊടുക്കുന്ന പദവി ഉമ്പായിക്കാക്കും എറമുള്ളാനിക്കാക്കുമായിരുന്നു കമ്മിറ്റി നൽകിയത്.   അതുപോലെ ഫിത്വർ അരി അളന്ന് പാക്ക് ചെയ്യലും ജുമുഅക്ക് ഖത്തീബിനെ സഹായിക്കുന്ന ചുമതലയും സേട്ടു മുസ്തഫ സാഹിബിനുമായിരുന്നു. അവരുടെ മരണം വരെ അവർ  ഈ ചുമതല  സസന്തോഷം നിർവ്വഹിച്ചു.
ഈ  റമളാൻ വിടപറയുമ്പോൾ ഇത്തവണ പള്ളികൾ പൂട്ടിയത് കാരണം  നമ്മുടെ വീടുകൾ  പ്രാർത്ഥനയാൽ ഹയാത്തായി എന്ന് ചുരുക്കിപ്പറയാം.. അതുമൂലം കുട്ടികളും സ്ത്രീകളും ഹാപ്പിയായി . പള്ളികൾ പൂട്ടിയെങ്കിലും വിടവാങ്ങലിന്റെ ഓർമ്മകൾ തുറന്നു തന്നെ കിടക്കുന്നു. ഇഅതികാഫുകാരുടെ വിതുമ്പലും അവസാന രാവിൽ ഹാഫിള് സഫ് വാൻ ഉസ്താദിന്റെ കരയിക്കുന്ന പ്രാർത്ഥനയും യുവാക്കളുടെ പാതിരാ അരി പാക്കിംഗും ഈദ് നമസ്ക്കാരത്തിന് ശേഷമുള്ള ആലിംഗനങ്ങളും തൽക്കാലം നമ്മുക്ക് മറക്കാം.
 ഇനിയും പുഴ ഒഴുകും അത്  വഴി   റമളാൻ കുളിർക്കാറ്റ്  നമ്മിൽ വീശിയടിക്കും.  അതോടെ  എല്ലാം പള്ളികളിലും മുഴങ്ങിയിരുന്ന  ആ മന്ത്രധ്വനി  വീണ്ടും ആവർത്തിക്കാൻ നമ്മുക്കാവും.
ഇൻഷാ അല്ലാഹ്!
നമ്മുക്ക് റമദാനിനോട് സലാം പറയാം.
"അസ്സലാമു അലൈക്കും യാ ശഹ്റു റമളാൻ"
(അവസാനിച്ചു)


വി.മുനീർ

2020 മേയ് 21, വ്യാഴാഴ്‌ച

അഴകേറുന്നോളെ വാ



(പീർ മുഹമ്മദ്‌ എന്ന ഗായകൻ: ഒമാനിലെ നടനും  പത്രപ്രവർത്തകനുമായ
കബീർ യൂസുഫിന്റെ വരികൾ)

അറിയപ്പെടുന്ന ഗായകൻ, മാപ്പിളപ്പാട്ടിനു ഒരു മേൽവിലാസം ഉണ്ടാക്കിയ തലശ്ശേരിയുടെ, ഉമ്മർക്കാന്റെ നാട്ടുകാരൻ. വശ്യമാർന്ന പെരുമാറ്റത്തിനുടമ, സൗമ്യഭാവത്തിന്റെ ആൾരൂപം....വി എം കുട്ടി, വിളയിൽ ഫസീല, എരഞ്ഞോളി മൂസ എന്നീ പേരുകളോടൊപ്പം കേൾക്കാറുള്ള പേര്. വിശേഷണങ്ങൾ ഒത്തിരി ഉണ്ട്.

പുരുഷശബ്ദത്തെക്കുറിച്ച് പൊള്ളയായ മുൻവിധികൾ വെച്ച് പുലർത്തിയിരുന്ന ഒരു സമൂഹത്തിലേക്ക്, ആസ്വാദക മനസ്സുകളിലേക്ക് മാധുര്യം തുളുമ്പുന്ന ശബ്ദവും വരികളിലെ സൗകുമാര്യം തിളങ്ങുന്ന വിന്യാസവുമായി കടന്നു വന്നു തന്റെതായ ഒരു സിംഹാസനം കണ്ടെത്തിയ ഗായകനാണ് പീർ മുഹമ്മദ്‌.

അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട് കാമുകരായവർ ഒത്തിരി...
അഴകേറുന്നോളേ വാ കാഞ്ചന മാല്യം ചൂടിക്കാൻ കേട്ട് വിജൃംഭിതകപോലിതയായ യുവതികൾ എത്ര !!
മഴവിൽ വിരിഞ്ഞല്ലോ കേട്ട് നമ്രശിരസ്കരായ യുവതികളും, നാളെയെക്കുറിച്ച് സ്വപ്നം കണ്ട, ബെൽ ബോട്ടം പാന്റിട്ട ചെറുപ്പക്കാരും ചൂരി ഉടുത്തവരും ഒത്തിരി ഉണ്ടായിരുന്നു അന്ന്.
മംഗലവും, മംഗലവീടും, ഉപ്പാന്റെയും ഉമ്മാന്റേയും ചങ്കിലെ പെട പെടപ്പും, മണിയറയും, തലശ്ശേരിക്കാരുടെ അറയിൽ കൂട്ടലും റാന്തൽ വിളക്കേന്തിയുള്ള കൂട്ടി കൊണ്ട് വരവും, ജിന്നാ കേപ്പ് വെച്ചുള്ള സുൽത്താന്റെ വരവും, മധു വിധുവും ഒക്കെ പീർ മുഹമ്മദിന്റെ പാട്ടിലൂടെ കാണിച്ചു തന്നത് പോലെ ഏറെയൊന്നും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പാട്ടുകൾ കേട്ട് മണവാളന്റെ മുന്നിൽ നാണം പൂണ്ടവരും, കാൽനഖം കൊണ്ട് ചിത്രമെഴുതിയവരും ഒത്തിരി. കടൽ കടന്ന മാരന്റെ വരവും കാത്തിരുന്നവരും, അറബിക്കടലിന്നക്കരെ നിന്നെത്തുന്ന അത്തറിന്റെ മണമുള്ള കസറ്റ് പെട്ടിക്കായി കാത്തിരുന്ന കാശുമാല അണിഞ്ഞവരും ബാല്യത്തിലെ ഓർമ്മകൾ !!!

പീർ മുഹമ്മദിന്റെ പാട്ടുകളിലൂടെ കൗമാരവും യൗവനവും ജീവിച്ചവരും, അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ കിലോമീറ്ററോളം നടന്നവരും, "പാട്ട് പിടിപ്പിക്കാൻ" നാഷണൽ പാനസോണിക്കിന്റെ ടേപ്പ് റെക്കോർഡറും ചുമന്നു പോയവരും എല്ലാവരും അക്കാലത്തെ ഭാഗ്യം സിദ്ധിച്ചവരാണ്.

ഒരു പക്ഷെ എല്ലാവരേക്കാളും ഒരു വല്ല്യ ഭാഗ്യഈയുള്ളവനു കിട്ടിയിട്ടുണ്ട്. പീർക്കാന്റെ സ്വർണവില്ല അഥവാ ആമിന കോട്ടെജ് എന്ന വീടിന്റെ അയൽക്കാരായിരുന്നു ഞങ്ങൾ. എന്റെ തറവാടിന്റെ തൊട്ടപ്പുറത്ത് ആയിരുന്നു പീർക്കയും സഹോദരി ആമിനാത്തയും മക്കളും ഒക്കെ താമസിച്ചിരുന്നത്. നിറയെ ബോഗൻ വില്ലകളും ഒത്തിരി പൂക്കളും മരങ്ങളും തിങ്ങി നിറഞ്ഞ ഒരു വലിയ, ഇടത്തരം വീട്. കുട്ടിക്കാലത്ത്, ആ ദേശത്ത് ആദ്യമായി ടെലിവിഷൻ സെറ്റ് വന്നത്, വിശാലമായ ആ വീട്ടിലായിരുന്നു. ഒരു ഇമ്മിണി ബല്ല്യ സംഭവം തന്നേണ് അത്......

ഇങ്ങ് ഇരുപത്തഞ്ചോ മുപ്പതോ മീറ്റർ ഇപ്പുറത്ത് മാടത്തുമ്മൽ തറവാടിന്റെ ഉയർന്ന മതിൽക്കെട്ടിൽ ഇരുന്നാൽ ആ ടീവി ഞങ്ങൾ കുട്ടികൾക്ക് കാണാവുന്നതായിരുന്നു. അവരുടെ വിശാല മനസ്ഥിതി കൊണ്ട് ഇങ്ങോട്ട് തിരിച്ചു വെച്ചതാവാനേ വഴിയുള്ളൂ. ഞങ്ങൾ ഒരു വാനരപ്പട എന്നും വൈകിട്ട് 7.30 ആവുമ്പോൾ മതിലിൽ ഹാജരുണ്ടായിരിക്കും. അപ്പോഴാണ് ഏതെങ്കിലും സിനിമ അല്ലെങ്കിൽ ചിത്രഹാർ വെച്ച് തരുന്നത്. ശബ്ദവും ഇങ്ങു കേൾക്കാൻ പാകത്തിന് ഉയർത്തി വെച്ച് തരും.

സന്ധ്യ കഴിഞ്ഞാൽ തറവാട്ടിലെ ആണും പെണ്ണും എല്ലാം ടിവിയിലെ കൗതുകം കാണാൻ മക്കളോട് മത്സരിച്ച്‌ അവിടെ എത്തുമായിരുന്നു. 'ഈനാട്' പോലത്തെ സിനിമകളും ഹിന്ദിയിലെ ചോക്ലേറ്റു താരങ്ങളെയുമൊക്കെ ആദ്യായിട്ട് കാണുന്നത് ആ ബ്ലാക്ക് & വൈറ്റ് ടീവി യിലായിരുന്നു. അവർക്കു വേണമെങ്കിൽ ടിവിയുടെ പൊസിഷൻ മാറ്റാമായിരുന്നു, ശബ്ദം കുറക്കാമായിരുന്നു. പക്ഷെ, അതൊന്നും അവർ ചെയ്തില്ല എന്ന് മാത്രമല്ല, ഉറക്കം വന്നു ആമിനാത്തയും മക്കൾ ബീന, ഷക്കി, ജഹ, നിഷ എന്നിവരൊക്കെ പോയാലും ആരെങ്കിലും ടീവി ഓണാക്കിത്തന്നെ വെച്ചു ഞങ്ങൾ പിരിഞ്ഞു പോകുന്നത് വരെ അവിടെ ഇരിക്കുമായിരുന്നു. ഓർക്കുമ്പോൾ കണ്ണു നിറയുന്നു ആ വിശാല മനസ്സുകളെ ഓർത്ത്.

പറഞ്ഞ് വന്നത്, മറ്റൊരു ഭാഗ്യത്തെ കുറിച്ചായിരുന്നു അല്ലെ. അതെ, സംഗീതവും കമ്പോസിങ്ങും ഒക്കെ ആയി ശബ്ദ മുഖരിതവും സംഗീത സാന്ദ്രവുമായിരുന്നു അവിടത്തെ പകലുകൾ. തലശ്ശേരിയിലെയും മറ്റു നഗരങ്ങളിലെയും അറിയപ്പെടുന്ന ഗായകരും സംഗീതജ്ഞരും അവിടെ വരാറുണ്ടായിരുന്നു. (അവരിൽ പലരും പ്രഗത്ഭരും പ്രശസ്തരും ആണെന്ന് മുതിർന്നപ്പോഴാണ് മനസിലായത്).

ഇവരൊക്കെ പീറൂക്കയോടൊപ്പം ഇരുന്നു പല പാട്ടുകളുടെയും പല്ലവിയും അനുപല്ലവിയും വെട്ടിയും തിരുത്തിയും, മൂളിയും താളമിട്ടും ഒക്കെ ചിട്ടപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇങ്ങു മതിലിനു മീതെ ഞങ്ങൾ 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ' പോലെ വൈകുന്നേരം ആവാൻ കാത്തിരിക്കുമായിരുന്നു. തബലയും ഹാർമോണിയവും ഒക്കെ ആദ്യായിട്ട് കണ്ടത് അവിടത്തെ തിളങ്ങുന്ന റെഡ് ഓക്സൈഡ് ഇട്ട, നാല് ഉയർന്ന തൂണുകൾ ഉള്ള ആ കോലായിൽ ആയിരുന്നു.

ഇന്നത്തെ, അബാലവൃദ്ധം ജനഹൃദയങ്ങൾ ഏറ്റു വാങ്ങിയ പല പാട്ടുകളുടെയും ചിട്ടപ്പെടുത്തലിനു അറിയാതെ എങ്കിലും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് തന്നെ ബാല്യത്തിന്റെ fringe benefits ൽ ഒന്നായി തോന്നുന്നു.

പാട്ടുകൾ പോലെത്തന്നെ വശ്യമായിരുന്നു പീർക്കയുടെയും ആമിനത്തായുടെയും പെരുമാറ്റവും. ഞങ്ങൾ കുട്ടികളോട്, വെളുത്തു തുടുത്ത മുഖങ്ങളുടെ ഒരു കോണിൽ ഒരു നേരിയ മന്ദസ്മിതം ഒളിപ്പിച്ചു വെച്ചേ അവർ എന്നും സംസാരിച്ചിരുന്നുള്ളൂ.

ബറാഅത്ത് ദിവസം ഞങ്ങൾ കുട്ടികൾക്ക് ഒരു ചടങ്ങുണ്ട്. ഉത്തരേന്ത്യൻ ഗോസായിമാരിൽ നിന്നും ഇന്ന് നാം കടമെടുത്ത ബാരാത് അല്ല.
പല വർണക്കടലാസുകൾ മുറിച്ച്‌, ചെറിയ ഈർക്കിൽ കമ്പുകളിൽ ഒട്ടിച്ചു വാഴത്തടയിൽ കുത്തി വെച്ചു ഉയർത്തി പിടിച്ചു കൊണ്ട് സംഘങ്ങളായി ബറാഅത്ത് അറിയിച്ചു കൊണ്ട് പാട്ടും പാടി വീട് വീടാന്തരം കയറി ഇറങ്ങുക. ഒരു കറക്കം കഴിഞ്ഞാൽ കൊടികൾ എല്ലാം വിറ്റു തീരും, കീശ നിറയെ ചില്ലറകളും ഉണ്ടാവും. കുട്ടികൾക്ക് ഒരു ചാകര തന്നെ ആയിരുന്നു അത്.

സ്വർണവില്ലയിൽ എത്തിക്കഴിഞ്ഞാൽ പീർക്കയും ആമിനത്തായും മക്കളും ഒത്തിരി പാട്ടുകൾ പാടിക്കും. കൂട്ടത്തിൽ ഗായകനായ അസ്‌കറിനു പാട്ട് നിർത്താൻ വല്ലതും കൊടുക്കേണ്ടി വരുമായിരുന്നു. വരാൻ നേരം നാണയങ്ങളും പിന്നെ ബറാഅത്ത് സ്പെഷ്യൽ വിഭവങ്ങളും പീർക്ക കുടുംബത്തിന്റെ ഒരു പ്രത്യേകത ആയി ഇന്നും ഓർമയിൽ നിറഞ്ഞു നിൽക്കുന്നു.

ആമിനത്താ ഇന്ന് നമ്മോടൊപ്പം ഇല്ല. അവരുടെ ആഖിറം വെളിച്ചമാക്കി കൊടുക്കാൻ പ്രാർഥിക്കുന്നതോടൊപ്പം പീർക്കക്കും കുടുംബങ്ങൾക്കും ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.

പീർക്കയുടെ legacy അദ്ദേഹത്തിന്റെ കുടുംബം, രഹനത്തായും മക്കൾ സമീർ, നിസാം എന്നിവരും ഉദാത്തമായി സൂക്ഷിക്കുന്നു, അന്നും, ഇന്നും,  എന്നും...



കോവിഡ് കാല കണ്ണൂർ

കൊവിഡിനോടൊപ്പം ജീവിക്കുക എന്നത് നമ്മുടെ ചരിത്ര നിയോഗമാണ്'. ഈ വെല്ലുവിളിയെ എങ്ങനെ വിജയകരമായി നാം ഏറ്റെടുത്തു എന്നതാണു് ഒരു പുരോഗമന സമൂഹം എന്ന നിലക്ക് കേരളം ഭാവിയിൽ വിലയിരുത്തപ്പെടുന്നത്. I Bell the CAT അഥവാ "പൂച്ചക്ക് ഞാൻ മണികെട്ടും* എന്ന ഒരു പൊതു ജന പങ്കാളിത്ത പരിപാടി വിഭാവനം ചെയ്യുന്നു.
താഴെ പറയുന്ന പഞ്ച ശീലങ്ങൾ ജനങ്ങൾക്കിടയിൽ ഉറപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ കാതൽ.

അഞ്ച് ശീലങ്ങൾ

1) കുറ്റമറ്റ ക്വാറൻ്റയിനും ശരിയായ റിവേഴ്സ് ക്വാറൻ്റയിനും
2) മാസ്ക് എൻ്റെ സ്വരക്ഷാ കവചം
3) ഏപ്പോഴും സുരക്ഷിത അകലം(6 അടി) പാലിക്കുക.
4) കൈ കഴുകൽ
5) പൊതുസ്ഥലത്ത് തുപ്പരുത്

സാമൂഹ്യ മാദ്ധ്യമങ്ങൾ, മുഖ്യധാരാ മാദ്ധ്യമങ്ങൾ എന്നിവയിലൂടെയുള്ള നിരന്തരമായ ഇടപ്പെടൽ വഴിയും ആവശ്യമെങ്കിൽ നിയമ നടപടികൾ വഴിയും ഈ സ്വഭാവങ്ങൾ നിത്യജീവിതത്തിൻ്റെ ഭാഗമാക്കി തീർക്കുക എന്നതാണു് ലക്ഷ്യം.

മാർക്കറ്റുകൾ, ഷോപ്പിങ്ങ് കോംപ്ലക്സുകൾ, ഓഫീസുകൾ, വിദ്യാലയങ്ങൾ, മറ്റ് തൊഴിലിടങ്ങൾ ,കൃഷിസ്ഥലങ്ങൾ, ആശുപത്രികൾ ,ആരാധനാലയങ്ങൾ, ബസ്സ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, എയർ പോർട്ട്, കളിസ്ഥലങ്ങൾ,മറ്റ് പൊതുയിടങ്ങൾ തുടങ്ങി മനുഷ്യർ കൂട്ടമായി വരാൻ സാദ്ധ്യത യുള്ളയിടങ്ങളിലെല്ലാം മാസക്ക്, സുരക്ഷിത അകലം, കൈ കഴുകന്നതിനുള്ള സംവിധാനം, തുപ്പരുത് എന്നിവ ഉറപ്പാക്കാൻ Artiticial lntelligence, Robotics, Drawn എന്നിവ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതാണ്.

 ഇവയുടെ ലംഘനം Report ചെയ്യുന്നതിന് ഒരു Mobile App (Bell the Cat)ഉം മറ്റ്  Public platform കളും ഉണ്ടായിരിക്കും. ലംഘനങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ ആളുകൾക്ക്‌ ഫോട്ടോ, വീഡിയോ എന്നിവ share ചെയ്യാം.

കൂടാതെ പൊതുജനങ്ങൾക്ക് ഈ ആശയം മറ്റുള്ളവരിൽ എത്തിക്കുന്നതിനു് Posters, Video ,Tilk Talk ,Trolls, ചെറിയ Video Songs തുടങ്ങിയവ സ്വയം നിർമ്മിച്ച് പങ്കാളികളാകാവുന്നതാണു്. സമൂഹ്യ അവബോധം ഉണ്ടാക്കുക എന്നതാണ്. ഉദ്ദേശമെന്നത് അത്തരം സൃഷ്ടികളിൽ ഏർപ്പെടുന്നവർ  ശ്രദ്ധിക്കണം എന്നു മാത്രം ഓർമ്മിപ്പിക്കുന്നു.
-കണ്ണൂർ കലക്ടർ-

(വിവരങ്ങൾക്ക് കടപ്പാട്)


2020 മേയ് 20, ബുധനാഴ്‌ച

ഖുർആൻ ചാനലുമായി ഒരു കൊച്ചു മിടുക്കൻ

നമുക്ക് പരിചയപ്പെടാം


ഖുർആൻ പഠനത്തിലും പാരായണത്തിലും മികവ് പുലർത്തുകയും താൻ പഠിച്ചത്  മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കാൻ ഒരെളിയ ശ്രമം നടത്തുകയുമാണ് കണ്ണൂർ സിറ്റിയിലെ അഫ്ഫാൻ ഫസൽ.
തജ്‌വീദ് ടീച്ചറായ മാതാവിൽ നിന്നും പകർന്നുകിട്ടിയ ഖുർആൻ പാരായണ നിയമങ്ങൾ അക്ഷരംപ്രതി അനുസരിച്ച് ജീവിതത്തിൽ പകർത്തിയതോടെ അഫ്ഫാൻ ഫസൽ ഖുർആൻ പാരായണവുമായി ബന്ധപ്പെട്ട വീഡിയോ, ഓഡിയോകൾ കാണാനും കേൾക്കാനും തുടങ്ങി. ക്രമേണ ഈ കൊച്ചു മിടുക്കൻ പ്രമുഖ ഖുർആൻ പണ്ഡിതനായ മിശ്അരിയുടെ പാരായണ ശൈലിയിൽ ആകൃഷ്ടനായി.
അദ്ദേഹത്തിന്റ ശൈലി പിന്തുടർന്ന  ഈ പതിനാലുകാരൻ ഇതിനിടെ ഏഴോളം  ജുസുഹ് മനപ്പാഠമാക്കി.
ഖുർആൻ അവതരണ മാസമായ ഈ പരിശുദ്ധ റമദാനിൽ ഖുർആൻ പാരായണം ചെയ്ത്  ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്ന ഒരു പ്രക്രിയക്ക്   യൂട്യൂബ് ചാനലിലൂടെ തുടക്കംകുറിച്ചു.
അതിനായി സ്വന്തം ചാനൽ തന്നെ രൂപപ്പെടുത്തി. സഹോദരി ആയിഷ അഫ്റയുടെ പ്രോത്സാഹനം കൂടിയായപ്പോൾ ചാനൽ യാഥാർത്ഥ്യമാകാൻ അധികസമയം വേണ്ടി വന്നില്ല.
" Qirat by affanfasal"   എന്ന യൂട്യൂബ് ചാനലിന് ഇതിനകം  ബന്ധുക്കളുടെയും  പരിചയക്കാരുടെയുമിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ഇനിയും മികവുറ്റ ഖുർആൻ പരിപാടികൾ പ്രേക്ഷക സമക്ഷം അവതരിപ്പിക്കാനാണ് അഫ്ഫാൻ ഫസലിന്റെ  ആഗ്രഹം. ഈ പ്രായത്തിലുള്ള  കൊച്ചു കുട്ടികൾ യൂട്യൂബ്  ചാനലിലൂടെ ഭക്ഷണ പരിപാടികളും പാട്ടും ഡാൻസുമൊക്കെ അവതരിപ്പിക്കുമ്പോൾ അതിൽനിന്നെല്ലാം വ്യത്യസ്തമായി താൻ ഉൾക്കൊള്ളുന്ന സമൂഹത്തിന് ഗുണകരമായ അറിവ് നൽകാൻ തൻറെ ചാനൽ സഹായവുമെന്നാണ് അഫ്ഫാന്റെ ശുഭപ്രതീക്ഷ.
കൊടപറമ്പിലെ ഐഷിലെ ഫസൽ മുഹമ്മദിൻറെയും ധർമ്മടത്തെ മുല്ലപ്പുറം തറവാട്ടിലെ റുക്സാനയുടെയും ഇളയമകനാണ്  അഫ്ഫാൻ ഫസൽ.
കണ്ണൂർ ശ്രീപുരം ഇംഗ്ലീഷ്  മീഡിയം സ്കൂളിൽ  പഠിക്കുന്ന   അഫ്ഫാന്റെ ഏക സഹോദരിയാണ് ആയിഷ അഫ് റ. 
.
പ്രതീക്ഷയോടെ മുന്നോട്ടു നീങ്ങുന്ന അഫ്ഫാൻ ഫസലിൻറെ യൂട്യൂബ് ചാനലിന് നമുക്ക് കൊടുക്കാം ഒരു സബ്സ്ക്രൈബ്.

https://youtu.be/C9jteHMCfp0


2020 മേയ് 18, തിങ്കളാഴ്‌ച

തൂലിക വിഴുങ്ങിയ അകതാരിലെ അക്ഷരങ്ങൾ

 എൻറെ  സാഹിത്യ സർഗ്ഗവാസനയിലെ ആദ്യ മൊട്ട്  ഇന്നും വിരിയാതെ അടഞ്ഞുകിടക്കുന്നു.  ജീവിതം മെച്ചപ്പെടുത്താനുള്ള ഗൾഫ് യാത്രക്ക് മുമ്പ് , നാട്ടിൽ കഴിഞ്ഞിരുന്ന യൗവ്വന പ്രായത്തിൽ എനിക്കുണ്ടായ അവിശ്വസനീയമായ സംഭവത്തിൻ്റെ  സത്യാവസ്ഥയുടെ   ഒരു സൃഷ്ടി ഇന്നും മനസ്സിൻറെ ചെപ്പിൽ  തളിരിടാതെ കിടക്കുന്നു. എന്റെ  പ്രവാസ ജീവിതത്തിലും ആ വിഷയത്തിന്റെ ദുർഗന്ധം വഹിച്ചിരുന്ന കാറ്റ്  വീശാതിരുന്നിട്ടില്ല.
ഞാൻ നേരിട്ട് ഇടപ്പെടാത്ത ഒരു സംഭവം. ഓർക്കാപ്പുറത്തുള്ള ഒരു കാര്യം പവിത്രമായ ബന്ധത്തിന് മുൻഗണന നൽകി പക്വമായ ചരട് പൊട്ടിക്കാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു.
ആ സത്യത്തെ, അന്ന് ജനം തെറ്റിദ്ധരിച്ച ആ നന്മയെ, പേന തുമ്പിലൂടെ അതിൻറെ ഉള്ളറകൾ അക്ഷരങ്ങളായി കോർത്തിണക്കിയാലും അവ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യരുടെ അന്തരാളങ്ങളിൽ  ഒരനുരണവും സ്യഷ്ടിക്കുന്നില്ലെങ്കിൽ  ഈ എഴുത്തിൻറെ അധ്വാനഫലം വെള്ളത്തിൽ വരച്ച വരക്ക് സമാനമായി തീരും.
 കാൽനൂറ്റാണ്ടോളം നയിച്ചിരുന്ന പ്രവാസജീവിതം മതിയാക്കി പിന്നീട് ജന്മ നാട്ടിൽ തിരിച്ചെത്തിയ മുഹൂർത്തത്തിലും ആ ആ സത്യങ്ങൾ അക്ഷരങ്ങളിലൂടെ പുറംലോകത്ത് എത്തിക്കാൻ ഞാൻ മെനക്കെട്ടില്ല. മനസ്സിൽ തികട്ടി വരുന്ന സമയങ്ങളിൽ പേനയെടുക്കുമെങ്കിലും വേണ്ടെന്നുവയ്ക്കാറാണ് പതിവ് .
ഇത്തരത്തിൽ പേന എടുക്കാതെ പോയ ചില സംഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുന്നു.
സർഗാത്മക ഭാവന പേറുന്ന ചിലരാകട്ടെ, സാദൃശ്യമായ കാര്യങ്ങളാകും രചനാപരമായി ചേർത്തുവയ്ക്കുക. മണൽത്തരിയിലും  പൂവിതളിലും പുൽക്കൊടിയിലും ആഴക്കടലിലും ആകാശ പരപ്പിലും ഭൂമിയിലെ സാകല്യങ്ങളിലും ഇവരുടെ കാഴ്ചപ്പാടുകൾക്ക് ഒരേ സമാനതകളാണുണ്ടാവുക. വിഷയം ഏതാണെങ്കിലും ബീജം ഒന്നാണെങ്കിലും ഭാവനയുടെ നിറഭേദങ്ങളിലാണ് ആണ് അതിൻറെ രൂപാകാരം.
ഈയിടെ സ്വപ്നഗൃഹം എന്ന പേരിൽ ഞാനൊരു സ്ക്രിപ്റ്റ് എഴുതിയപ്പോൾ സംവിധായകൻ പറഞ്ഞത് "ഇതുപോലെ വേറെയും ഷോർട്ടഫിലിം ഉണ്ടായിട്ടുണ്ട്" എന്നാണ്. എങ്കിലും ചില വൈദഗ്ധ്യ കാഴ്ചപ്പാടുകളോടെ ആ പടം നിർവഹിച്ചു. തീക്താനുഭവങ്ങളിൽ നിന്നോ, സർഗവാസന യുടെ അന്വേഷണങ്ങളിൽ നിന്നോ, സാമൂഹികത പുലർത്തിയ സൃഷ്ടിപരമായ സന്ദേശം സമാനതകളിൽ നിന്നുള്ള ബദ്ധമായ ഒരു മുതൽക്കൂട്ടാണ്.
ആ കാഴ്ചപ്പാടിന്റെ സമാന സ്വഭാവം തന്നെയാണ് ഇവിടെയും നടന്നത്.
അധികാരികൾ അനുവദിച്ച  അവധിക്കാലം ചെലവഴിച്ച് ഗൾഫിലേക്ക് തിരിച്ചു ചെന്നു.കേമ്പിൽ (അബുദാബി ഡിഫൻസ്) എത്തിച്ചേർന്ന അന്നുതന്നെ  തൊട്ടടുത്ത് ബാരക്കിൽ താമസിക്കുന്ന ഒരു കൂട്ടുകാരൻ എന്നെ കാണാൻ വന്നു. അദ്ദേഹം കയ്യിൽ പ്രഭാഷണ  കേസറ്റ് കരുതിയിട്ടാണ്ടായിരുന്നു. ഞാൻ കൊടുത്ത  പലഹാരങ്ങളായ ഹലുവ,മുട്ടപോള  കഴിച്ചുകൊണ്ട്  കാസറ്റിന്റെ മഹത്വം പറഞ്ഞു തന്നു. കേൾക്കാമെന്നേറ്റ് കേസറ്റ് വാങ്ങിവെച്ച്  രാത്രിയിൽ ചെറിയ ശബ്ദത്തിൽ  ആ പ്രഭാഷണം മുഴുവനും കേട്ടു.
നല്ല ഓർമ്മപ്പെടുത്തലുകളായിരുന്ന വിഷയം.
അക്കുറി നാട്ടിൽ (വീട്ടിൽ) വെച്ചുണ്ടായ ഒരു സംഭവത്തിന്റെ എല്ലാ സ്വഭാവവും ആ പണ്ഡിതനെ മൊഴിയിൽ നിറഞ്ഞുനിന്നിരുന്നു.
പഠിച്ചാലും പഠിക്കാത്ത, പഠിച്ചത് മറക്കുന്ന, അനുസരണയില്ലാത്ത, മാറ്റങ്ങളെ  പുൽകാത്ത, വേണ്ടാതെ പുലമ്പുന്ന സ്വഭാവരീതിയുള്ള, ജീവിതചര്യയിൽ മാറ്റം വരുത്താത്ത ചില വീട്ടമ്മമാരുടെ (ഭാര്യമാരുടെ) ധിക്കാരങ്ങളെ തുറന്നു കാട്ടുന്ന രീതിയിലായിരുന്നു പ്രഭാഷണം. ചുരുക്കിപ്പറഞ്ഞാൽ അശ്രദ്ധ കൊണ്ടോ മറ്റോ അവർ (വീട്ടമ്മമാർ) തുറന്നുകിടക്കുന്ന പാത്രങ്ങൾ കൃത്യമായി മൂടി വെക്കാറില്ല. വെളിച്ചെണ്ണ, നല്ലനെയ്യ്,ഡാൽഡ കുപ്പികളുടെ മൂടികൾ ശരിയായ രീതിയിൽ മൂടില്ല. പഞ്ചസാര പാത്രം, വിക്സ് ഡബ്ബ, ടൂത്ത് പേസ്റ്റ്, കഷായ കുപ്പി തുടങ്ങിയ  എല്ലാത്തരം വസ്തുക്കളുടെയും അടുപ്പുകളുടെ കാര്യവും തഥൈവ.
അടുപ്പത്ത് തിളക്കാൻ വെച്ചത്  പലപ്പോഴും മറക്കുന്നതിനാൽ അവ അടുപ്പിലേക്ക് തിളച്ചു മറിയുന്നു. ഇതുപോലെ വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോർ യഥാസമയം ഓഫാക്കാതിരിക്കുക, വെള്ളത്തിൻറെ ടാപ്പ് തുറന്നിട്ട് വെക്കുക, വൈദ്യുതി വെളിച്ചത്തിന്റെ അനാവശ്യ ഉപയോഗം, ഫാനുകൾ ഓഫാക്കാൻ മറക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ അശ്രദ്ധ പുലർത്തന്ന വീട്ടമ്മമാർ കൃത്യമായി അടക്കാത്ത അടപ്പുകളിലൂടെ കടന്നുകയറുന്ന ഉറുമ്പുകളെ പാഴ് പറയാറുണ്ട് എന്നത് ഏറെ വിരോധാഭാസം.
 മടക്ക വിമാനത്തിലിരുന്നു കൊണ്ട് മേൽപ്പറഞ്ഞ സംഗതികളൊക്കെ അനുഭവം ആധാരമാക്കി എഴുതാൻ തോന്നിയെങ്കിലും കൂട്ടുകാരൻറെ കേസറ്റ് കേട്ട പശ്ചാതലത്തിലുള്ള എഴുത്ത് അഭികാമ്യമല്ലെന്ന് തിരിച്ചറിഞ്ഞു.
മറ്റൊന്നു കൂടി പറഞ്ഞു അവസാനിപ്പിക്കാം.
വിശുദ്ധ ഖുർആൻ മലയാള പരിഭാഷ
കേരളത്തിലെ പല പണ്ഡിതന്മാരും എഴുതിയിട്ടുണ്ടെങ്കിലും
ഭാഷാ വൈദഗ്ദ്ധ്യത്തിലും വിവരണത്തിലും ആസ്വാദനത്തിലും
ഒരുപാട് വ്യത്യാസങ്ങൾ കാണാനൊക്കും. ഈ പരിമിതികൾ കേരളത്തിലെ വടക്കും തെക്കുമുള്ള പണ്ഡിതന്മാരുടെ പാണ്ഡിത്യത്തിന്റെ ഏറ്റക്കുറച്ചിലുകളാണ്. ഭൗതികതയിലുള്ള   മലയാളഭാഷാ പാണ്ഡിത്യത്തിൻ്റെ   സ്ഫുടം  തെക്കുള്ള    വായനക്കാരിൽ (പാരായണം ചെയ്യുന്നവരിൽ) മനസ്സാന്നിധ്യം സൃഷ്ടിക്കുന്നു. വടക്കുള്ളവരുടെ രചനാപരമായ ഭാഷാ പരിമിതിയിൽ വായനക്കാരുടെ മനസ്സിൽ ദൈവ വചനങ്ങളുടെ ആന്തരിക അനുഭൂതി കൈവരിക്കാനും  ആവുന്നില്ല .
ഈ അന്തരങ്ങൾ  സൂചിപ്പിച്ച് എഴുതണമെന്ന് കരുതിയിരുന്നെങ്കിലും
യാദൃശ്ചികമാകാം കേരളത്തിലെ ഒന്നാംകിട പ്രസിദ്ധീകരണത്തിൽ പ്രശസ്ത എഴുത്തുകാരൻ എം എം ബഷീർ നടേ പറഞ്ഞ സംഗതികളെക്കുറിച്ച്  എഴുതിയത് വായിക്കാനിടയായി. അതോടെ ഞാൻ മനസ്സിൽ കുറിച്ചു വെച്ച ആ  വിഷയത്തെയും  തൊടില്ല എന്നുറപ്പിച്ചു. മനതാരിൽ കടന്നുവരുന്ന
ഇനി വല്ലതും പേന വിലക്കിന്റെ  പരിധിയിൽ അകപ്പെടുമോ, എന്തോ?......

-ജമാൽ, കണ്ണൂർ സിറ്റി-


-

2020 മേയ് 17, ഞായറാഴ്‌ച

വിസ്മയം തീർക്കുന്ന സിറ്റിക്കാരി

വ്യക്തി പരിചയം



തൻറെ സ്വതസിദ്ധമായ കഴിവു കൊണ്ട്  കാലിഗ്രാഫിയുടെ അനന്തസാധ്യതയുപയോഗിച്ച്  ഖുർആൻ വചനങ്ങളുടെ വിസ്മയം തീർക്കുകയാണ് കണ്ണൂർ സിറ്റി കൊടപ്പറമ്പ് അൽഹംദിലെ ഫാത്തിമ  ശഹ്ബ.
കെ.ജി 2  മുതൽ പത്താം തരം വരെ ഒമാനിലെ മുലന്ത ഇന്ത്യൻ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ ശഹ്ബ പിന്നീട്
തുടർപഠനത്തിനായി നാട്ടിലെത്തി.  നിലവിൽ ദീനുൽ ഇസ്ലാം സഭ   ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു അവസാന വർഷ വിദ്യാർത്ഥിനിയാണ്.
ഒമാനിലുള്ളപ്പോൾ വൈവിധ്യമാർന്ന  ഡിസൈനുകളിൽ ചാലിച്ച മൈലാഞ്ചിചോപ്പ് മറ്റുള്ളവരുടെ കൈകളിൽ വിരിയിച്ച്  തൻറെ കരവിരുത് പ്രകടിപ്പിച്ച ശഹ്ബ നാട്ടിൽ വെച്ച് പഠനത്തോടൊപ്പം  കാലിഗ്രാഫിയിലും വിവിധ വർണ്ണങ്ങളിലെ നൂലുകൾ ഉപയൊഗിച്ച് ഫ്രോക്കുകൾ കൈകൊണ്ട് തുന്നിയും കഴിവ്   തെളിയിച്ചു.

ഒമാനിൽ കഴിയുന്ന സമയത്ത്  ലുലു ഗ്രൂപ്പ് സംഘടിപ്പിച്ച മൈലാഞ്ചിയിടൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന്നർഹയായി. മാതാപിതാക്കളുടെ നിർലോഭമായ സഹകരണവും  പ്രോത്സാഹനവുമാണ് ശഹ്ബയെ   വരക്കാൻ ഏറെ സഹായിക്കുന്നത്. പിതാവ് മകൾക്ക് വേണ്ടി നല്ലൊരു ക്യാൻവാസും സംഘടിപ്പിച്ചു കൊടുത്തു.
ഒമാൻ ഖാബൂറയിലെ ബിസിനസ്സുകാരനായ കണ്ണൂർ സിറ്റി സ്വദേശി ബാവു വളപ്പിൽ അബ്ദുൽ റഊഫിന്റെയും പക്കറകത്ത് നാദിയയുടെയും മൂത്ത മകളാണ് ശഹ്ബ.
സഫയും മുഹമ്മദുമാണ് സഹോദരങ്ങൾ.






അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...