2020 ഏപ്രിൽ 8, ബുധനാഴ്‌ച

അതിശയകരമായ ജീവിതം

അനുസ്മരണം


3/04/2020  നമ്മോട് വിട പറഞ്ഞ പ്രിയപ്പെട്ട ജമാലിനെ കുറിച്ച് ബന്ധുവായ ജമീൽ അഹ്മദ്   തൻറെ എഫ് ബി പേജിൽ എഴുതിയ അനുസ്മരണ കുറിപ്പ്.
(അദ്ദേഹത്തിൻറെ ആശയം ഒട്ടും ചോർന്നുപോകാതെ  ഇംഗ്ലീഷിൽ നിന്നും വിവർത്തനം ചെയ്തതാണി ത്)
കഴിഞ്ഞദിവസം അബുദാബിയിൽ വെച്ച്   ഞങ്ങളുടെ കുടുംബാംഗങ്ങളിൽപ്പെട്ട ഒരാൾ നമ്മോട് വിടചൊല്ലി  (എന്റെ കസിൻ ഭർത്താവ്  ജമാലുദ്ദീൻ, പ്രായം 52 വയസ്സ്) .  യു.എ.ഇ  ഒമ്പതാമത്തെ കോവിഡ് മരണ കേസായി ഇത് രേഖപ്പെടുത്തി.
 കഴിഞ്ഞ കുറേ വർഷങ്ങളായി വിട്ടുമാറാത്ത അസുഖം ബാധിച്ച അദ്ദേഹം മെഡിക്കൽ വെല്ലുവിളികൾക്കൊപ്പം പോരാടിക്കൊണ്ടിരുന്നു. എന്നിട്ടും തൻറെ കുടുംബത്തെയും ഭാര്യാ സന്തതികളെയും  ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കാൻ വേണ്ടി അദ്ദേഹം അബുദാബിയിലെ ജോലിയിൽ തുടർന്നു. രണ്ട് വൃക്കകളുടെയും പ്രവർത്തനം നിലച്ചിട്ടും അദ്ദേഹം ഒരിക്കലും വിശ്രമിച്ചില്ല. കാരണം  അദ്ദേഹം സ്നേഹനിധിയായ ഒരു ഭർത്താവായിരുന്നു, മക്കൾക്ക് ആരും ആഗ്രഹിക്കുന്നത് പോലുള്ള  ഒരു വലിയ പിതാവായിരുന്നു. അതിശയകരമായ ഒരു കരിയർ. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ആകർഷകമായ വ്യക്തി.

  തന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല, എല്ലായ്പ്പോഴും തല ഉയർത്തിപ്പിടിക്കുകയും മനോഹരമായ പുഞ്ചിരിയോടെ അവസാന ശ്വാസം വരെ ജീവിതം ആസ്വദിക്കുകയും ചെയ്തു.   ഏകദേശം 15 വർഷം മുമ്പ് അദ്ദേഹത്തിന്റെ രണ്ട് വൃക്കകളും തകരാറിലായി. എന്നിട്ടും അദ്ദേഹം തളർന്നില്ല. കുടുംബത്തെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട് അദ്ദേഹം ജീവിതത്തോട് പോരാടി.  ഈ  കൊറോണ വൈറസ് കാലത്ത്  പ്രതിരോധ ശേഷി അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അപ്രാപ്തമായിരുന്നു.
അതോടെ അദ്ദേഹം അബുദാബിയിലെ ആശുപത്രിയിലായി. ഈ സമയം  അദ്ദേഹത്തിൻറെ കുടുംബവും
  സഹോദരനും സുഹൃത്തുക്കളും നേരിട്ട ഏറ്റവും നിരാശാജനകമായ കാര്യം,  അവർക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല എന്നതാണ്. അതുകൊണ്ടുതന്നെ  അദ്ദേഹത്തിൻറെ അവസാന നിമിഷങ്ങൾക്ക് സാക്ഷ്യംവഹിക്കാനോ മരണാനന്തര കർമ്മങ്ങൾ നിർവഹിക്കാനോ അവർക്ക് സാധിച്ചില്ല.  അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും കുടുംബങ്ങൾക്കും അല്ലാഹു നൽകിയ ക്ഷമയാണ് കൈമുതൽ. തികച്ചും വിചിത്രമായ ഒരു സാഹചര്യത്തിലെ വിടവാങ്ങൽ.
ഒരിക്കൽകൂടി നമ്മേ അല്ലാഹു ഓർമിപ്പിക്കുന്നു.
ആർക്കും 'പ്രവചിക്കാൻ സാധ്യമല്ല, എവിടെവച്ചാണ് മരിക്കുക എന്നത്'.
 ഏതായാലും നിങ്ങളുടെ പ്രാർത്ഥനയിൽ ജമാൽ കുഞ്ഞളയെ ഉൾപ്പെടുത്തുക.   അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
അനുബന്ധമായി പറയട്ടെ,
 നമ്മൾ ഇപ്പോൾ ജീവിക്കുന്ന ലോകം ഒരു പരുക്കൻ വേലിയേറ്റത്തിലൂടെയാണ് കടന്നുപോകുന്നത്, എല്ലാം വളരെ അനിശ്ചിതത്വത്തിലാണ്, ഒരിക്കൽ പോയിക്കഴിഞ്ഞാൽ തിരിഞ്ഞുനോക്കാനാവില്ല.
 ഓരോ ദിവസവും ഒരു ബോണസ് ആണെന്നും ആർക്കും മാരകമായ വൈറസിന്റെ ഇരയാകാമെന്നും നാമെല്ലാവരും അംഗീകരിക്കണം.
 നാമെല്ലാവരും എപ്പോൾ വേണമെങ്കിലും പോകാൻ തയ്യാറാകണം കണ്ണുനീരല്ല ,വേണ്ടത്  കരുതലാണ്.
 ഈ മോശമായ കാര്യത്തെ ഒരു പുഞ്ചിരിയോടെ കൈകാര്യം ചെയ്യാൻ ഞാൻ തീരുമാനിക്കുന്നു.  നിങ്ങളുടെ തീരുമാനം എന്താണ്?
 നമ്മുക്ക് വീണ്ടും കാണുനാവുമോ? അതിന് കഴിയുന്നില്ലെങ്കിൽ മികച്ച സ്ഥലത്ത്  വെച്ച് നമ്മുക്ക് കാണാം. -  ആ സ്ഥലമാണ് "സ്വർഗ്ഗം” . നമ്മുക്ക് നല്ലവരായി ജീവിക്കാം.
 എല്ലാവരിലേക്കും സ്നേഹം പകരാം.
ഒത്തിരി സ്നേഹത്തോടെ
നിങ്ങളുടെ  സ്വന്തം
 ജമീൽ അഹ്മദ്

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...