കണ്ണൂർ സിറ്റിക്കാരനായ സൈഫുദ്ദീൻ തൈകണ്ടിയുടെ പുസ്തകത്തെക്കുറിച്ച് മറ്റൊരു സിറ്റി ക്കാരൻ നിമിഷകവി സഹർ അഹമ്മദ് വിലയിരുത്തുന്നു
*വായന | സഹർ അഹമ്മദ്*
*പുസ്തകം* : എടാറ
*രചന*: സൈഫുദ്ദീൻ തൈക്കണ്ടി
*പ്രസാധകർ*: Z4 ബുക്സ്
*വില*: 10 ദിർഹം
*പേജ്*: 88
സൈഫുദ്ദീൻ തൈക്കണ്ടിയുടെ ആദ്യ കവിതാസമാഹാരമാണ് എടാറ. വളരെ മുൻപ് തന്നെ കവിതയുടെ ഇടങ്ങളിൽ തന്റേതായ അടയാളപ്പെടുത്തൽ നടത്തിയ കവിയാണ് സൈഫുദ്ദീൻ. ആ നിലയിൽ നോക്കുമ്പോൾ ഏറെ വൈകിയാണ് കവിതകൾ പുസ്തക രൂപത്തിൽ ഒരുമിച്ചു കൂട്ടപ്പെടുന്നത്.
എടാറ എന്ന വാക്ക് ഇടനാഴി എന്നതിന്റെ പ്രാദേശിക വകഭേദമാണ്. കവിയുടെ സ്വദേശമായ കണ്ണൂർ സിറ്റിയിലാണ് ഈ വാക്ക് പൊതുവെ ഉപയോഗിച്ചു വരുന്നത്. എടാറയുടെ മങ്ങിയ വെളിച്ചത്തിലേക്ക് അരിച്ചിറങ്ങുന്ന നേരിയ പ്രകാശം പോലെ സൈഫുവിന്റെ കവിതകൾ നമ്മുടെ പരിസരങ്ങളിലേക്ക് എത്തിനോക്കുന്നുണ്ട്.
"മണ്ണിനടിയിൽ ഒളിപ്പിച്ചുവെച്ച അമിത പ്രഹരശേഷിയുള്ള മൈനുകൾ. പിന്നുകൾ കടിച്ചൂരിയെങ്കിലും എറിയാതെ കൈത്തലത്തിൽ സൂക്ഷിച്ചിട്ടുള്ള ഗ്രനേഡുകൾ. ആകെ പാറ്റിക്കൊഴിച്ച് കതിരും പതിരും വേർപെടുത്തിയെങ്കിലും, കതിരിനൊപ്പം പതിരിന്റെ ജീവിതവും പങ്കിടപ്പെട്ടതാണെന്ന ബോധ്യമുള്ള തിരുത്തലുകൾ. അക്കരെയിക്കരെ ജീവിതത്തിന്റെ നാനാർത്ഥങ്ങളും അന്തസ്സാരശൂന്യതയും. ഇങ്ങനെ നാനാവിധമായ അനുഭവങ്ങളുടെ വാക്കുകൾക്കതീതമായ വ്യാഖ്യാനങ്ങൾക്ക് ആസ്വാദകരെ പ്രാപ്തരാക്കാൻ കഴിയുന്ന കവിതകളാണ് 'എടാറ' എന്ന ഈ സമാഹാരത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്." എന്ന് പ്രശസ്ത കവി പി.ശിവപ്രസാദ് അവതാരികയിൽ അഭിപ്രായപ്പെടുന്നു.
"നെറുകയിൽ വെടിക്കോപ്പിന്റെ
തകർന്ന ചീളുമായി
ചിതറി വീണ
ഷെല്ലുകഷ്ണങ്ങൾ
നിറഞ്ഞ നഗരത്തിലേക്ക്
സ്വാഗതം ചെയുന്ന
ശ്മശാനം കാവൽക്കാരൻ.."
പുസ്തകത്തിലെ ആദ്യം കവിതയായ 'അവശിഷ്ടങ്ങൾ' എന്ന കവിതയിൽ നിറയെ യുദ്ധത്തിന്റെ ഭയാനകമായ കാഴ്ചകൾ കവി പകർത്തിയിട്ടുണ്ട്. ഓരോ യുദ്ധവും അവസാനം അവശേഷിപ്പിക്കുന്നത് എന്തെന്ന ചോദ്യവും കവി ബാക്കിയാകുന്നു.
"കണ്ണിലത്രയും
ആകാശമുള്ള
കവിളിലത്രയും
പൂക്കളുള്ള ഒരു പെൺകുട്ടി
നേർത്ത് പോയൊരു
പുഴയിലേക്ക്
ഒരു കടലാസുവഞ്ചി
തള്ളിവിടുന്നു.
രണ്ട് ഓളങ്ങൾക്കപ്പുറം
യാത്ര അവസാനിച്ചേക്കാവുന്ന
വഞ്ചിയിൽ നിറയേ
മഴവില്ലുകൾ
നക്ഷത്രങ്ങൾ"
സൈഫുവിന്റെ കവിതകൾ ഒരേ സമയം മൂർച്ചയേറിയ വാക്കുകൾ കൊണ്ട് പ്രതിഷേധങ്ങൾ തീർക്കുമ്പോഴും ആർദ്രവും പ്രണയാതുരമായ വാക്കുകൾ കൊണ്ട് കാല്പനികമാവുന്നു. ലളിതമായ വാക്കുകൾ കവിതയെ വായിപ്പിക്കുമ്പോഴും അതിലെ കനലുകൾ വായനക്കാരന്റെയുള്ളിൽ മറ്റൊരു സ്ഫോടനത്തിന് തിരികൊളുത്തുന്നുണ്ട്.
"സാഹെബാ..
മൗനത്തിന്റെ നൂൽപാലത്തിലൂടെ
എത്ര ദീർഘയാത്ര
ചെയ്താലാണ്
നിന്റെ സ്വർഗ്ഗമെനിക്ക് മുന്നിൽ
തുറക്കപ്പെടുക..?"
ഈ കവിതാസമാഹാരത്തിലെ ഏറ്റവും പ്രണയാതുരമായ വരികളാണിത്.
"നിങ്ങളെന്ന്
നിങ്ങൾക്കെന്ന്
അയാൾ നിരന്തരം
ഉറക്കെയുറക്കെ പറഞ്ഞു.
സാമ്രാജ്യമുപേക്ഷിച്ച
ബുദ്ധനായി
വേഷപ്രച്ഛന്നതയാൽ
കളവിനെ മറക്കുന്നു.
പൈജാമ നീളത്തിൽ
കൈപൂഴ്ത്തി
നിറഞ്ഞ വയറ്
പിളർന്നെടുത്ത
ഇളംരക്തചുവപ്പ്
മറച്ചുവെക്കുന്നു."
ഫാസിസം അതിന്റെ പല്ലും നഖവും കൂർപ്പിക്കുന്ന കാലത്ത് അവയെ തുറന്നെഴുതാനും അക്ഷരങ്ങൾ കൊണ്ട് അതിനെ വിമർശിക്കാനും പ്രതിരോധക്കാനും സൈഫുവിന്റെ കവിതകൾക്ക് സാധിക്കുന്നുണ്ട്. അത് തന്നെയാണ് കവിതയുടെയും കവിയുടെയും കർത്തവ്യമെന്നാണ് ഈയുള്ളവൻ വിശ്വസിക്കുന്നത്.
"നീറാലയിൽ നിന്ന്
തണാലിലേക്കോ.. മറിച്ചോയുള്ള
ഓരോ മറികടക്കിലും
വീടിന്റെ സൂക്ഷിപ്പുകളടച്ച
എടാറയിലെ
കറുത്തപ്പെട്ടി..
യെന്നും ബാല്യകൗതുകത്തെ
പിടിച്ചു നിർത്തും."
എടാറയെന്ന കവിത എന്നെ നടത്തിയതും അത്തരം ബാല്യക്കാലയോർമകളിലേക്കാണ്. എന്റെ തറവാട്ടിലെ എടാറയിലും ഉണ്ടായിരുന്നു രണ്ട് കറുത്തപ്പെട്ടികൾ. ഒന്നിലായിരുന്നു അരി സൂക്ഷിച്ചുവെച്ചിരുന്നത്. രണ്ടാമത്തെ പെട്ടിയിൽ നിറയെ വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന പാത്രങ്ങളായിരുന്നു. അതിൽ കണ്ണൂർ സിറ്റി പ്രാദേശിക ഭാഷയിൽ പറയുന്ന ബസിയും ( സെറാമിക്ക് പ്ലേറ്റുകൾ), കാസയും (പിഞ്ഞാണവും) ഒക്കെയുണ്ടായിരുന്നു.
"ഉമ്മാ..
ഖബറിടത്തിൽ
എഴുന്നു നിൽക്കുന്ന
വേപ്പിൻ ശിഖരം
പെരുന്നാളിനന്ന്
മോനെ പ്രതീക്ഷിച്ച്
ഏന്തി നോക്കുന്നുണ്ടാവും!"
സൈഫുവിന്റെ മിക്ക കവിതകളിലും ഉമ്മയുടെ ഓർമ്മകളും ഉമ്മയെ കുറിച്ചുള്ള സങ്കടങ്ങളും കടന്നു വരുന്നുണ്ട്. അത് വായനയിൽ കണ്ണുനീർ പടർത്തുന്നു.
"ഉപ്പാക്ക് രാജ്യമില്ലായിരിന്നു
ആകാശവുമില്ലായിരുന്നു
വിമാനവുമില്ലായിരുന്നു
എന്തിന്..
ജീവിതം പോലും ഇല്ലായിരുന്നു."
പലപ്പോഴും ഉപ്പയെ കൂടുതൽ അറിയുന്നത് നാമൊക്കെ ഉപ്പയുടെ അവസ്ഥയിൽ എത്തുമ്പോഴാണ്. അത്തരമൊരു അനുഭവമാണ് "വെച്ച്മാറ്റം" എന്ന കവിത പങ്കുവെക്കുന്നത്.
എടാറയെന്ന കവിതാസമാഹാരം മികച്ച വായനാനുഭവമാണ് സമ്മാനിച്ചത്. ഇതിലെ ഓരോ കവിതകളും പ്രത്യേകം എടുത്തു പറയേണ്ടവ തന്നെയാണ്. സൈഫുദ്ദീൻ എന്ന പ്രിയ സുഹൃത്തിൽ നിന്ന് ഇനിയും മികച്ച കൃതികൾ ഉണ്ടാവട്ടെയെന്ന് ആത്മാർഥമായി ആശംസിക്കുന്നു. നന്മകൾ നേരുന്നു, ഒപ്പം പ്രാർത്ഥനയും.
https://www.facebook.com/182568888489723/posts/2893499417396643/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ