ഒമാനിലെ മത്ര പ്രദേശം ഇന്ന് കൊറോണ വൈറസ് മൂലം അടച്ചിട്ടിരിക്കുകയാണ്. സമ്പൂർണ്ണ ഷട്ട് ഡൗൺ. മത്ര സൂഖിനെ സംബന്ധിച്ചിടത്തോളം അവിടുത്തെ കച്ചവടക്കാരും തൊഴിലാളികളും നിരാശയിൽ ആയിരിക്കും. പൊതുവേ കച്ചവട മാന്ദ്യം അനുഭവിക്കുന്ന രാജ്യത്ത് റമദാൻ വരുന്നതോടുകൂടി കച്ചവടം മെച്ചപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. സ്വദേശികളും വിദേശികളും സാധനം വാങ്ങാൻ വേണ്ടി മത്ര സൂഖിൽ കറങ്ങുന്ന കാഴ്ച ഒഴിവുദിനങ്ങളിലും റമദാനിലും കാണാനൊക്കും. ഇന്ന് ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. എല്ലാ പ്രതീക്ഷയും അസ്ഥാനത്ത് ആകുന്ന ദുരിതാന്തരീക്ഷം. നാട്ടിൽ നിന്നും മറ്റും പിരിവിന് വരുന്നവർക്ക് ജാതിമതഭേദമന്യേ, സംഘടനാ പക്ഷപാതിത്വം ഇല്ലാതെ വാരിക്കോരി നൽകാൻ മുതലാളിമാരും തൊഴിലാളികളും മുൻപന്തിയിലാണ്. ഒരുപാട് നന്മയുടെ കാരുണ്യ കഥകൾ മത്ര സുഖിന് പറയാനുണ്ട്. കാരുണ്യ തീരം എന്നുതന്നെ വിശേഷിപ്പിക്കാം മത്രയെ. ഇന്ന് അവർക്ക് വേണ്ടത് സഹായങ്ങൾ ഏറ്റുവാങ്ങിയവരുടെയും നന്മയിൽ താല്പര്യമുള്ളവരുടേയും വിലപ്പെട്ട പ്രാർത്ഥനകളാണ്. വന്നുപെട്ട ഈ മഹാമാരിയിൽ നിന്നും ഈ രാജ്യത്തെയും ജനങ്ങളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ (ആമീൻ)
1987-1990 കാലഘട്ടത്തില്‍ കണ്ണൂർ സിറ്റിയില്‍ സൗജന്യമായി വിതരണം ചെയ്ത "സംസം" മാസികയുടെ ബ്ലോഗ് രൂപമാണിത്. എഴുതി തുടങ്ങുന്നവർക്കും സാഹിത്യ കുതുകികള്‍ക്കും ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറിയ "സംസമിന്" കേരളത്തിലുടനീളം വായനക്കാർ ഉണ്ടായിരുന്നു.വർഷങ്ങൾക്ക് ശേഷം ഒരു ബ്ലോഗായി "സംസം" വായനക്കാര്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നു. വായനയേയും എഴുത്തിനേയും സ്നേഹിക്കുന്ന ഏവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. . സ്നേഹപൂർവ്വം; എഡിറ്റർ ശംസു മാടപ്പുര
2020 ഏപ്രിൽ 8, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുഭവകഥ
രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...
-
ജൂൺ 19 വായനയുടെ ഗൗരവവും അറിവു നേടുന്നതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്താനാണ് ഓരോ വര്‍ഷവും നാം വായനാദിനം ആചരിക്കുന്നത്. ഗ്രന്ഥശാലാ പ്രസ്ഥാ...
-
(ഒളിമങ്ങാത്ത ഓർമ്മകൾ) ➤ ഹുസ്സൈൻ അറക്കകത്ത് കണ്ണൂർ സിറ്റിയിലെ ഈ കച്ചവട കേന്ദ്രങ്ങളിൽ നാടിന്റെ പല ഭാഗത്തുനിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ