ഉട്ടോ ബാബയും തീ ബേണ്ടും പിന്നെ ത്രാ വിയയും
എഴുപതികളിലെ റമളാൻ ഓർത്തു പോവുന്നു.
അതിരാവിലെ 3 മണി മുതൽ 5 വരെ കയ്യിൽ റാന്തൽ വിളക്ക് തൂക്കി, തോളിൽ സഞ്ചിയുമായി ,തപ്പും മുട്ടി അത്താഴത്തിന്റെ സമയമുണർത്തി കൊണ്ട് താണ പ്രദേശത്തെ വീടുവീടാന്തരം കയറിയിറങ്ങുന്ന ഉട്ടോ ബാബമാരായ ആന്ധ്രക്കാരായ അന്ധ വൃദ്ധയും മകനും ഇന്നും ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു. " ആ ഗയാ റമളാൻ " "കമ്പിളി വാലാ മുഹമ്മദ് " തുടങ്ങിയ ഉർദു മദഹ് കാവ്യങ്ങൾ നാട്ടുകാരിൽ റമളാനിന്റെ മാധുര്യം പകരുന്നതോടൊപ്പം അന്ത്യയാമങ്ങളെ .ഭക്തിസാന്ദ്രമാക്കുകയും ചെയ്യുന്നു. വീട്ടുകാർ നൽകുന്ന കൈനീട്ടം സ്വീകരിച്ച് പാടി നടന്നിരുന്നവർക്ക് പെരുന്നാൾ ദിവസമാകുന്നതോടെ നല്ല പൈസ സമ്പാദിക്കാനാവുന്നു. പിന്നീട്, തൊണ്ണൂറുകളിൽ ഉട്ടോ ബാബമാരിൽ കള്ളനാണയങ്ങൾ പെരുകി. നോമ്പെടുക്കാതെ തെക്കീ മക്കാനിൽ കേമ്പടിച്ച ഒരു പറ്റം കപട ബാബമാരെ താണയിലെ യുവാക്കൾ നല്ല രീതിയിൽ കൈകാര്യം ചെയ്ത് ഇവിടെ നിന്നും പറഞ്ഞയച്ചതോടെ തപ്പ് മുട്ട് യുഗം അവസാനിച്ചു.
അതുപോലെ റമളാൻ അന്ന് ലൈവാക്കുന്നത് തീബേൻറ് ടീമാണ് സിറ്റിയിൽ സജീവമായിരുന്നത്. തീബേന്റ് ഗ്രൂപ്പുകൾ വീടുവീടാന്തരം നടന്നു തീ കൊണ്ടുള്ള അഭ്യാസ പ്രകടനം കാഴ്ച്ച വെക്കും. ഇരുന്നും കിടന്നും ചാടിയും നടത്തുന്ന തീക്കളി ഇന്ന് കാഴ്ചയിൽ അപൂർവ്വം .ഇന്ന് തീ ബേൻ്റിനു പകരം റമളാൻ രാവുകളെ കബാബ് സ്റ്റാളുകൾ കയ്യടക്കി. ഇതൊക്കെ ഇബ് ലീസിന്റെ വിവിധ രൂപങ്ങളെന്ന് നവോത്ഥാന ചിന്തകർ വിലയിരുത്താനും തുടങ്ങി.
റമളാനിലെ വലിയൊരു ആവേശമായിരുന്നു തറാവീഹിന്റെ നാടൻ പ്രയോഗമായ "ത്രാ ബി" നമസ്ക്കാരം. മിക്ക ചെറുപ്പക്കാർക്കും ഫർളായ ഇശായെക്കാൾ നിർബ്ബന്ധം ത്രാബിയായിരുന്നു. ഇരുപത് റക്അത്ത് സൂപ്പർ ഫാസ്റ്റ് ആയി തീരുന്ന പള്ളിയിൽ നമസ്കരിക്കാൻ മിക്കാവാറും പലരും എത്തുക എട്ട് റക്അത്ത് കഴിഞ്ഞായിരിക്കും. നാലിനിടയിലുള്ള സലാത്ത് ഗ്യാപ്പിൽ നഷടപ്പെട്ട റക്അത്തുകൾ ഇവർ വീണ്ടെടുക്കാറാണു പതിവ്.. തുടർന്ന് സലാത്തും ദുഹായും കഴിയും വേഗം നിർവ്വഹിച്ച് ചെരണ്ടി ഐസിനും കക്കിരി കച്ചിനും വേണ്ടിയുള്ള ഒത്തുചേരലുകൾ. അതോടെ റമദാൻ രാവുകൾ സജീവമാകുന്നു .
ത്രാ ബിക്ക് നിറയുന്ന പള്ളികൾ സുബ്ഹിന് നിർജീവമാവുന്നുവെന്നത് ഖേദകരമായ ഒരു കാഴ്ചയാണ്.
താണയിലെ പഴയ കൊച്ചു പള്ളി (പലകകൾ അടിച്ച സൈഡ് മുറികളാക്കി തിരിച്ച്) റമളാൻ പ്രാർത്ഥനക്കായി ഒരുക്കുന്നു. മർഹും അസ്സൻ കുഞ്ഞി കൽഫയും അബൂ കൽഫയും കുസൃതിക്കാരനായ പിള്ളേരെ ഒതുക്കാൻ അന്ന് നന്നായി പാടുപെടുമായിരുന്നു .ഇവർ ഇലക്ട്രിക്ക് പോസ്റ്റിൽ മുട്ടി സിഗ്നൽ കൊടുത്താണു പള്ളിയിൽ ചെറുപ്പക്കാരെ സംഘടിപ്പിക്കുന്നത്. സുബ്ഹിക്ക് ശേഷം താണ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ മത്സരത്തിനെത്തുന്ന കുട്ടികൾ കളി കഴിഞ്ഞാൽ അസർ വരെ നന്നായി ഉറങ്ങും.
അന്നൊക്കെ, ഫിത്വർ സക്കാത്ത് അരി മഹല്ലിൽ കൊടുത്തു കഴിഞ്ഞ് ബാക്കിയാവുന്നത് കൈവണ്ടിയിൽ സിറ്റിയിൽ എത്തിച്ച് വിതരണം ചെയ്യും.. നന്മകൾ ചെയ്യാനുള്ള ആവേശം നൽകിയത് റമളാൻ എന്ന പുണ്യമാസം തന്നെ.
ഇന്ന് കൊറോണ എല്ലാറ്റിനും ബ്രൈക്ക് ഇടുമ്പോൾ നമ്മുക്ക് വീടുകളിലിരുന്ന് പുണ്യങ്ങൾ കരഗതമാക്കാം.
(തുടരും)
വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ