അവസാനത്തെ
ഗൾഫുകാരനും മരിച്ചതിന്
ശേഷമാണോ കണ്ണ് തുറക്കുക????.
സംഗതി വളരെ ഭയാനകമാണ്. എട്ട് പേർ താമസിക്കുന്ന മുറിയിൽ നിന്നും ഒരാൾ കോവിഡ് ബാധിച്ച് ദിവസങ്ങൾക്ക് മുമ്പ് മരിച്ചു. മുറിയിൽ അവശേഷിക്കുന്നവരെ ടെസ്റ്റ് ചെയ്യാനോ മറ്റോ തയ്യാറായിട്ടില്ല.
രോഗികളുടെ എണ്ണം കൂടുകയാണ് മരിച്ചവരുടേ യും........
മര്യാദയ്ക്ക് തുണിയുടുക്കാനറിയാത്ത രാഷ്ട്രീയക്കാർ മുതൽ സിനിമാതാരങ്ങളും.
എഴുത്തിൽ തോറ്റ സാഹിത്യ രോഗികൾ വരെ കോട്ടിട്ട് വന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങിപ്പോയ
ഗൾഫിലിരുന്ന് ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു വിഭാഗമുണ്ട് .
ഇവർക്കൊക്കെ സ്വീകരണം കൊടുക്കുവാൻ മത്സരിച്ച്
കോട്ടിട്ട് പത്രത്തിൽ ഫോട്ടോ വരാൻ തിക്കിത്തിരക്കി മൂഞ്ചിപ്പോയ പമ്പര വിഡ്ഢികൾ.......
അഷ്റഫ് താമരശേരി പറയുന്നത് കേട്ടില്ലേ ചരക്ക് വിമാനത്തിൽ നിന്ന് പോലും ഡെഡ് ബോഡി ഔട്ട്.
അതിനിടയിൽ ചാർട്ടേഡ് വിമാനത്തിൽ ഇന്നൊരു പണക്കാരനെ കരിപ്പൂർ എയർപ്പോർട്ടിലിറക്കിയുമിരിക്കുന്നു.
ഓരോ ഗൾഫുകാരനും ഇതൊരു പാഠമാണ്.
അവൻ പുറത്താക്കപ്പെട്ടിരിക്കുന്നു.
വീട്ടിൽ നിന്ന്
നാട്ടിൽ നിന്ന്
രാജ്യത്ത് നിന്ന്
അവസാനത്തെ ഗൾഫുകാരനെയും ഗൾഫിലെ പൂഴിമണ്ണ് വിഴുങ്ങും മുമ്പേ
ഒന്ന് പറഞ്ഞോട്ടെ
ഓരോ ഗൾഫുകാരനും ആഴ്ചകൾക്ക് മുമ്പ് തന്നെ മരിച്ചിരിക്കുന്നു.
മാനസികമായി......... മരിച്ചിരിക്കുന്നു.
എന്നിട്ടും വെറുതെ ചോദിച്ചു പോകുന്നു.
ജനിച്ച മണ്ണ് കനിയുമോ?
പോകാനാകുമോ????
ഇവിടെക്കിടന്ന് മരിക്കുമോ?
മരിച്ചാൽ മയ്യത്തെങ്കിലും
ബന്ധുക്കൾക്ക് കാണിക്കുമോ?????
മരിച്ചവൻ്റെ ചോദ്യങ്ങൾ
ഇനിയും ബാക്കി.
എൻ്റെ രാജ്യമേ.......
ആ മണ്ണിൽ രണ്ടിറ്റ് കണ്ണുനീർ സമർപ്പിക്കുന്നു

ഒ. എം. അബൂബക്കർ
(ഫേസ്ബുക്ക് പേജിനോട് കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ