2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ബിഗ് സല്യൂട്ട്

മസ്കത്ത് കെ.എം.സി.സിക്ക് ബിഗ് സല്യൂട്ട്!!!
കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കാൻ മുന്നോട്ടുവന്ന മസ്കത്ത് കെഎംസിസിയുടെ പ്രവർത്തനം ഏറെ ശ്ലാഘനീയമാണ്.മത്ര മലയാളികൾക്ക് വേണ്ടി  പ്രത്യേക വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അവർക്ക്  ഭക്ഷണസാധനങ്ങളും മറ്റും വിതരണം ചെയ്യുന്ന കാര്യത്തിൽ മത്ര കെ.എം.സി.സിയും പിന്നോട്ടല്ല. ഇന്ന് റൂവിയിലെ താമസസ്ഥലത്ത്  ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരുടെ കാര്യം  കെ.എം.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നിമിഷനേരംകൊണ്ട് അവർക്ക്  വേണ്ടുന്ന ഭക്ഷണസാധനങ്ങൾ  സന്നദ്ധപ്രവർത്തകർ എത്തിക്കുകയുണ്ടായി. മലയാളികൾക്ക് എന്തിനും ഒരു സഹായിയായി കെ.എം.സി.സി നിലകൊള്ളുന്നു എന്നത് ഒരുആശ്വാസം തന്നെയാണ്. പ്രത്യേകിച്ച് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി പെട്ടെന്ന് തന്നെ നാട്ടിലേക്ക് എത്തിക്കാൻ കാണിക്കുന്ന ഉത്സാഹം എടുത്തുപറയേണ്ടതാണ്. അല്ലാഹു കെഎംസിസി പ്രവർത്തകർക്ക് ക്ഷേമൈശ്വര്യങ്ങൾ പ്രധാനം ചെയ്യട്ടെ. (ആമീൻ)
പ്രാർത്ഥനയോടെ,
-ഷംസു മാടപ്പുര-

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...