കുതിര വണ്ടിയും പാത്തുമാരും
എഴുപതുകൾ വരെ ഐശ്വര്യ പ്രതാപത്തിലായിരുന്നു കണ്ണൂർ സിറ്റി. കുതിരവണ്ടികളും അറക്കൽ മണിയും തിരക്കേറിയ ഇറച്ചി-മത്സ്യ മാർക്കറ്റും സിറ്റിക്ക് രാജകീയ പരിവേഷം സമ്മാനിച്ചിരുന്നു. സിറ്റിയിലെ വിവിധ കുതിരച്ചാപ്പകളിൽ നിന്നും പുറപ്പെടുന്ന കുതിരവണ്ടികൾ മുഖ്യ യാത്രാമാർഗ്ഗമായിരുന്നു.വിവിധ വർണ്ണങ്ങളുള്ള കുതിരകൾ യാത്രക്കാർക്ക് രാജഭാവം നൽകിയിരുന്നു.മഴക്കാലത്ത് കുട തട്ടി മദമിളകിയ കുതിര എന്റെ കുടുംബത്തിലെ 8 പേരെ താഴത്തെരു സെൻട്രൽ ടാക്കീസിനടുത്തുള്ള വെള്ളം നിറഞ്ഞ വയലിൽ തള്ളിയിട്ടത് ഞാനിന്നും ഓർക്കുന്നു. അടുത്തുള്ള കടക്കാരൻ ബാലേട്ടനും മറ്റ് നാട്ടുകാരുമാണ് വെള്ളത്തിൽ മുങ്ങിപ്പോയ ഞങ്ങളെ രക്ഷിച്ചത്. ഓട്ടോറിക്ഷകൾ വ്യാപിച്ചപ്പോഴാണ് കുതിരവണ്ടികൾ സിറ്റിക്ക് അന്യമായത്.
ഐശ്വരം നിറഞ്ഞ ഇറച്ചി മാർക്കറ്റ് നാട്ടുകാരുടെ പ്രധാന ചന്ത തന്നെയാണ്. രാവിലെ 5 മണി മുതൽ സജീവമാവുന്ന മാർക്കറ്റിൽ പെറ്റ ഉമ്മയല്ലാത്തതെന്തും കിട്ടുമെന്ന് പഴമക്കാർ ഇന്നും അഹങ്കരിച്ചു പറയുന്നു.കതിരവണ്ടി മറഞ്ഞത് പോലെ കാലക്രമേണ സിറ്റിയിലെ മാർക്കറ്റും തൽപരകക്ഷികൾ ടൗണിലേക്ക് പറിച്ചു നട്ടു. അക്കാലത്ത് സിറ്റി "ഇറച്ചി മാർക്കറ്റ്" എന്ന പേരിലും അറിയപ്പെട്ടിരുന്നു.
അന്ന്, തറവാട്ടിൽ കൂട്ടമായിരുന്നു ചക്കര പുകയില ഹുക്ക വലിച്ച് "കിസ്സ" പറയുന്ന നമ്മുടെ ഉമ്മാമ മാരിൽ നിന്നും ആയിരത്തൊന്നു രാവ് പറയാനുള്ള കഥകൾ ബാല്യത്തിൽ നമ്മൾ കേട്ടിരുന്നു ,നമ്മുടെ സിറ്റിയെപ്പറ്റി! രാജകീയത വിളംബരം ചെയ്തിരുന്ന അറക്കൽ മണി ക്രമേണ നിശ്ശബ്ധമായി.
അന്നൊക്കെ കല്ല്യാണം നടന്നിരുന്നത് രാത്രിയിലായിരുന്നു. ബേൻറുകളുടെ അകമ്പടിയോടെ പുതിയാപ്ല റോഡിലൂടെ നടന്നു പോകുമ്പോൾ വഴിക്കുള്ള പള്ളികൾക്ക് മുന്നിൽ ബ്രൈക്കിട്ട് ദുആ ചെയ്യും. കല്യാണം കഴിയുമ്പോൾ മിക്കവാറും നേരം വെളുക്കും. കുടുബക്കാരെ കൂട്ടാനും തിരിച്ചെത്തിക്കാനും ടാക്സിക്കാർ അയക്കണം. കല്യാണ വീട്ടിലെത്തുന്ന അതിഥികളെ ഗെയ്റ്റു മുതൽ അകത്തളം വരെ പാട്ടുപാടി അത്തറും കുടഞ്ഞ് സ്വീകരിക്കാൻ വെള്ള പാത്തു / കറുത്ത പാത്തു ടീമുകൾ രംഗത്തുണ്ടാവും. കിങ്ങിണി മുട്ടി താളം പിടിച്ച് അതിഥികളുടെ കസേരക്ക് ചുറ്റുംവട്ടം കറങ്ങി പാത്തുമാർ പാടുന്നത് ഒറിജിനൽ മാപ്പിള സംഗീതമായിരുന്നു. ഇന്നത്തേത് പോലുള്ള ഒച്ചപ്പാടല്ല.
പാത്തുമാരും സ്വീകരണവും യാത്രയയപ്പും എല്ലാം വേദനിക്കുന്ന ഓർമ്മകൾ മാത്രം. അതിന് പകരം വന്നത് കല്ല്യാണ മണ്ഡപങ്ങളും സദ്യക്കായി പാത്രം പിടിച്ച് ക്യൂ നിൽക്കുന്ന മനുഷ്യ ജഡങ്ങളും.
കാലം മാറി കോലം മാറി.. എങ്കിലും ഓർമ്മകൾക്ക് മരണമില്ലല്ലോ എന്ന് ആശ്വസിക്കാം.
(തുടരും)
വി.മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ