കണ്ണൂർ സിറ്റിയിലെ കോട്ടക്കായിലെ
പിലാട്ട് പുതിയപുരയിലെ സി.പി.മുഹമ്മദ് കുഞ്ഞിയുടെയും സുഹ്റാബിയുടെയും മൂത്തമകനായി 1954 ആഗസ്റ്റ് എട്ടിനാണ് ഹുസ്സൈൻകുഞ്ഞി എന്ന ഉച്ചൂക്കയുടെ ജനനം.
നാട്ടുകാർക്കിടയിൽ അരിപ്പ മമ്മൂഞ്ഞിയുടെ മകനെന്നറിയപ്പെടുന്നു.
ഒന്നാന്തരം കിടക്ക നിർമ്മാണ വിദഗ്ദനാണ് ഉച്ചൂക്ക.ഗൾഫിൽ നിന്ന് ലീവിന് വരുമ്പോഴും പ്രവാസത്തോട് വിട പറഞ്ഞ് തിരിച്ചെത്തിയ ആദ്യ നാളുകളിലും കണ്ണൂർ ടൗണിലെ എള്ളിൽ മൂസ്സക്കുട്ടി ആന്റ് സൺസിലെ കിടക്ക നിർമ്മാണത്തിൽ മുഴുകിയിരുന്നു.
ചെന്നൈ,മുംബൈ,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോലി ചെയ്ത ഉച്ചൂക്ക ഒരു പ്രവാസി കൂടിയാണ്.
സൗദി,ബഹറിൻ എന്നിവിടങ്ങളിൽ
റെഡിമെയ്ഡ് ഷോപ്പ് സെയിൽസ്മാൻ, ടൈലർ, കുഷ്യൻ മേക്കർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.ഉച്ചുക്കാന്റെ ആത്മാർത്ഥതയും സേവന മനസ്ഥിതിയും ഉത്തരവാദിത്വബോധവും തിരിച്ചറിഞ്ഞ കമ്പനി അധികൃതർ ജോലി കയറ്റം നൽകി.പിന്നീട് അദ്ദേഹം ലേബർ സൂപ്പർ വൈസറും ഗാരേജ് മേൽനോട്ടക്കാരനുമായി.
ഒടുവിൽ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തി കിടക്ക നിർമ്മാണം ജീവിതോപാധിയായി സ്വീകരിച്ചു.
ഇതിനിടയിൽ ഹൃദയ സംബന്ധമായ രോഗം പിടികൂടി.ആൻജിയോ ഗ്രാം കഴിഞ്ഞു.
ഇപ്പോൾ കാടാച്ചിറക്കടുത്തുള്ള കോട്ടൂരിലെ സ്വന്തം വീട്ടിൽ പരിപൂർണ്ണ വിശ്രമത്തിലാണ്.
സിറ്റി സ്നേഹതീരം വാട്ട്സ്ആപ്പ് കൂട്ടായ്മയെ കുറിച്ച് പറയുമ്പോൾ ഉച്ചൂക്ക വികാരാധീനനായി.
ഒരിക്കൽ പുറത്തിറങ്ങി നടക്കാനോ,സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽ ഗൾഫിലുള്ള അംഗങ്ങൾ ഫോണിലൂടെയും നാട്ടിലുള്ള മെമ്പർമാർ നേരിട്ടും വന്ന് സമാശ്വസിപ്പിച്ചത് ഒരിക്കലും മറക്കാനാവാത്തതാണെന്ന് ഉച്ചൂക്ക അടിവരയിട്ട് പറഞ്ഞു.
ഇക്കഴിഞ്ഞ സ്നേഹതീരത്തിന്റെ പിരിശകൂട്ടം പരിപാടിയിൽ സജീവമായി പങ്കെടുത്തത് സിറ്റിയുടെ സ്നേഹതീരം മക്കളെ നെഞ്ചോട് ചേർത്തുവച്ചത് കൊണ്ടാണത്രെ.
മറ്റൊരു പ്രധാന അറിവും ഉച്ചൂക്ക ഈ കുറിപ്പുകാരനോട് പങ്കുവെച്ചു.
സ്നേഹതീരത്തിന്റെ എല്ലാമെല്ലാമായ യൂനുസിന്റെ ഉമ്മയാണത്രെ പ്രസവിച്ച ഉടനെ തന്നെ ഉച്ചൂക്കയെ ഏറ്റുവാങ്ങിയത്. ഉച്ചൂക്കാക്കിത് പുതിയ അറിവായിരുന്നു. പിരിശ കൂട്ടം പരിപാടിയിൽ വെച്ച് യൂനുസിന്റെ ഉമ്മയുമായി കണ്ടുമുട്ടിയപ്പോൾ കിട്ടിയ അറിവ്.
അടിയുറച്ച ലീഗുകാരനാണ് ഉച്ചൂക്ക.
അക്കാലത്ത് സിറ്റി ലീഗിലെ നിറസാന്നിധ്യമായിരുന്നു.
ഭാര്യ പള്ളിചുമ്മാന്റവിടെ സെറീന.
സിദ്ദീഖ്,ഷൗക്കത്തലി,ആയിഷാബി,
ഫസീല എന്നിവർ സഹോദരങ്ങളാണ്.
മൂന്നു മക്കളാണ് ഉച്ചൂക്കാക്കുള്ളത്
മുഹമ്മദ് നൂറുദ്ധീൻ ജംഷീർ(ഒമാൻ),
റുഫീദ,ഹുസ്ന.
ജാമാതാവ്: സഹീർ,കുഞ്ഞിപള്ളി (അൽ ഐൻ)
പേരമക്കൾ: സുഹ,സെനു,സഹ് വ.
സ്നേഹതീരം ഗ്രൂപ്പ് അഡ്മിന്മാരിൽ ഒരാളായ ഹാഷിം ഭാര്യാ സഹോദരനാണ്.
✍ ശംസു മാടപ്പുര
(2018 ആഗസ്റ്റ് 8)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ