പ്രതീക്ഷകൾ അസ്ഥാനത്താകുന്നു .
ജീവൻമരണ പോരാട്ടമേറുന്നു.
വൻശക്തികളുടെ ഭൂമിക മരണ മുനമ്പായി മാറുന്നു.
ഭൂമിയിലെ അഹങ്കാരികൾ വിനയാന്വീതരാകുന്നു. മനുഷ്യൻ ഒരു കീടമാണെന്ന സത്യം തിരിച്ചറിയുന്നു.
പണക്കാരനും പാമരനും സ്വജീവനുവേണ്ടി കേഴുന്നു.
ഭൂമിയിലെ ജന്തു ജീവജാലങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്നു. മനുഷ്യൻ മനസ്സിൻറെ മാറാരോഗങ്ങളിൽ നിന്നും മുക്തി നേടുന്നു.
പരസ്പരം പോരടിക്കാനോ, പോരാടി മരിക്കാനോ, ഇതരന്റെ ജീവൻ ഹനിക്കാനോ, കൊള്ളയും കൊലയും നടത്താനോ ആരും തുനിയുന്നില്ല.
സമയമില്ല എന്ന് പറഞ്ഞ് നെട്ടോട്ടം ഓടുന്നവർക്ക് പൊടുന്നനെ കടിഞ്ഞാൺ ഇടേണ്ടി
വന്നു.
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അതിഥിയുടെ രംഗപ്രവേശം ജീവിതം ഇത്രത്തോളം താറുമാറാക്കുമെന്ന് ആരും നിനച്ചില്ലതേ ഇല്ല.
പട്ടിണിയും പരിവട്ടവും ഇനി അകലെയല്ല. സാമ്പത്തിക ഭദ്രതക്ക് കോട്ടം തട്ടിയിരിക്കുന്നു. മനുഷ്യൻ കടലിനും ചെകുത്താനുമിടയിൽ പെട്ടുപോയി.
കണ്ണിനു പോലും കാണാൻ കഴിയാത്ത ഒരു അണു ലോകത്തിൻറെ ആധിപത്യം കയ്യടക്കിയിരിക്കുന്നു.
അതിനെ തുരത്താൻ അണുനശീകരണയന്ത്രങ്ങളുമായി ലോക രാജ്യങ്ങൾ കോടികൾ തുലക്കുന്നു.
ഓരോ ദിവസം കഴിയുമ്പോഴും അത് ശക്തി പ്രാപിക്കുകയാണ്.
അതിൻറെ സംഹാര താണ്ഡവത്തിൽ ലോകം വിറങ്ങലിച്ചു നില്ക്കുന്നു.
ഈ മഹാമാരി എന്നാണ് ഭൂമുഖത്തുനിന്ന് നശിക്കുക എന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
-ഷംസു മാടപ്പുര-

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ