2020 ഏപ്രിൽ 11, ശനിയാഴ്‌ച

വർഗീയ വൈറസ്

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നും കേൾക്കുന്ന വാർത്ത വളരെ ഭീതി ഉളവാക്കുന്ന ഒന്നാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് , ദി
ല്ലി, മംഗളൂരു, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ അത്താഴപ്പട്ടിണിക്കാരായ മുസ്ലിം സമുദായത്തിലെ നിർധരരായവരെ പീഡിപ്പിക്കുന്ന ചിത്രം വരച്ചു കാട്ടുന്ന മാധ്യമം എഡിറ്റോറിയൽ (11/04/2020) വായിച്ച് കണ്ണ് നനഞ്ഞു.
വർഗീയ വൈറസ് പരത്തുന്ന ഇത്തരം ച്ഛിദ്രശക്തികളെ നിലക്കു നിർത്തേണ്ട ഭരണകൂടം പോലും നിസംഗത പാലിക്കുന്നത് നീതീകരിക്കാനാവാത്തതാണ്.
മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം ദില്ലിയിൽ നടത്തിയ സമ്മേളനത്തിന്റെ മറപിടിച്ച്  ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചവരാണെന്ന് വിശേഷിപ്പിച്ച് അവരെ ബഹിഷ്കരിക്കുകയും യും കഠിന മർദ്ദനത്തിന് ഇരയാക്കുകയും ചെയ്യുന്ന കാഴ്ചക്ക് ഒരു പരിധിവരെ വഴിമരുന്നിട്ടത് സംഘി അനുകൂല ചാനലുകളുടെയും രാഷ്ട്രീയനേതാക്കളുടെയും ഇടപെടലുകളാണ്. ഖേദകരമെന്ന് പറയട്ടെ കേരളത്തിലെ മനോരമയും ഇരുപത്തി നാലും അറിഞ്ഞോ അറിയാതെയോ അതിൽ ഭാഗവാക്കുണ്ടായി. ഒരു ദിവസം സംപ്രേഷണം ചെയ്താൽ മതിയല്ലോ സംഘി അനുകൂലികൾക്ക് ഇത് ആഘോഷമാക്കി മാറ്റാൻ. പിറ്റേന്ന് ചാനൽ ക്ഷമാപണം നടത്തിയിട്ട് എന്ത് കാര്യം?
 വർഗീയ വൈറസ് പടർന്നുപിടിക്കാൻ സമയം ഏറെ വേണ്ടെന്ന് സമകാലിക ഇന്ത്യ നമുക്ക് തിരിച്ചറിവ് നൽകുന്നുണ്ട്. ജനങ്ങൾ ഏറെ ഭീതിയോടെ കഴിയുന്ന ഇക്കാലത്ത്  കൊറോണ വൈറസ് പകർച്ചവ്യാധി ഇത്തരക്കാരെ വർഗീയ വൈറസ് ബാധിച്ചവരാക്കി മാറ്റിയെന്നത് ആശ്ചര്യപ്പെടുത്തുന്ന ഒന്ന് തന്നെയാണ്.
_ഷംസു മാടപ്പുര_

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...