സക്കരിയ്യ മസ് ജിദ് നിർമ്മാണം
1970 വരെ താണയിലെ ഹ്യദയഭാഗത്ത് കൊച്ചു പളളി മാത്രമാണുണ്ടായിരുന്നത്. സുമാർ 80 വീടുകൾ മാത്രമുണ്ടായിരുന്ന മഹല്ലിൽ അത് മതിയായിരുന്നു. റമളാനിൽ മാത്രമാണ് ജനം കൂടുന്നത്. നേരത്തെ സൂചിപ്പിച്ച പോലെ ഇടത് വശം മരപ്പലകൾ കൊണ്ട് താൽക്കാലിക ഷെഡാക്കി റമളാൻ പ്രാർത്ഥനകൾ നടക്കും. പലകയിൽ തുള്ളിയും പള്ളിയിൽ തലങ്ങും വിലങ്ങും ഓടി നടന്നും പിള്ളേർ മർഹൂം ഹസ്സൻ കുഞ്ഞി കൽ ഫക്കും അബു കൽ ഫക്കും തലവേദന തീർത്തിരുന്നു.
6 അടി ചതുരത്തിലുള്ള ഹൗളിൽ വെള്ളം നിറക്കൽ ഡ്യൂട്ടിയുണ്ടായിരുന്നത് "തണ്ണിങ്കോ രി " ഹസൈനാർക്കക്കാണ്. അദ്ദേഹത്തിനു റമളാനിൽ വിശ്രമം കുറവാണ്. ചുരുട്ടിന്റെ ബലത്തിൽ നടക്കുന്ന അദ്ദേഹത്തെ പിള്ളാർക്ക് വലിയ ഭയമാണ് താനും .ചുരുട്ട് പുകച്ച് പൊള്ളിക്കുമെന്ന ഭീഷണിയാണതിനു കാരണം. അന്നൊക്കെ കോഴികളെ അറുക്കാൻ പള്ളിയിൽ കൊണ്ടു പോകുന്ന പതിവുണ്ട്. അത് കൽഫമാരുടെ അവകാശമാണ്. അതിനാൽ വീട്ടിൽ ആരും അറവ് നടത്താറില്ല. പള്ളിയിൽ നോമ്പ് തുറ പലഹാരങ്ങൾ അധിക മുണ്ടെങ്കിൽ ചെറിയ സുപ്രയിൽ വെച്ച് ഒന്നിച്ചു കഴിക്കും.അന്ന് തറാവീഹ് നമസ്ക്കാരം ചെറിയ സൂറത്തുകളിൽ ഒതുങ്ങും. ദിക്റും ദുആയും നോമ്പ് നിയ്യത്തും ചൊല്ലി പത്ത് മണിയോടെ തറാവീഹിന് വിരാമം കുറിക്കും. എഴുപതിന് ശേഷം കൂടുതൽ പേർ താണയിൽ താമസത്തിന് എത്തിയപ്പോൾ പള്ളിയിലെ സ്ഥല പരിമിതി ബോധ്യപ്പെട്ടു. അങ്ങിനെയാണ് ഇന്ന് കാണുന്ന സക്കരിയ്യ മസ്ജിദിന് തറക്കല്ലിടൽ കർമ്മം നടന്നത്.
അങ്ങിനെ പള്ളി നിർമ്മാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
പുതുതായി താമസിനെത്തിയവരും നാട്ടുകാരും ചേർന്നുള്ള കൂട്ടയ്മ രൂപീകരിച്ചു.. പരമ്പരാഗത സുന്നീ വക്താക്കളായ ഉമ്പായിക്ക, എറമുള്ളാനിക്ക, സേട്ടു മുസ്തഫക്ക, പനക്കാട്ട് മമ്മുഞ്ഞിക്ക,തുടങ്ങിയ പ്രമുഖരും പുരോഗമന/നവോത്ഥാന ആശയക്കാരായ അഡ്വ മുസ്തഫ, പി.ഉമർ സാഹിബ്, പനക്കാട്ട് അബ്ദുള്ള സാഹിബ് ,കെ.വി.അബ്ദുറഹ്മാൻ സാഹിബ്,സൂപ്പിയാറകത്ത് മുഹമ്മദ് കുഞ്ഞി , ഒ.അസീസ്ക്ക, നടുവിലത്തെ മാമൂക്ക, മഠത്തിൽ മുസ്തഫക്ക, ടി.പി. റഹിം സാഹിബ് തുടങ്ങിയവരും ചേർന്നപ്പോൾ പുതിയ ചരിത്രത്തിന് നിദാനം കുറിച്ചു. വിവിധ ആശയക്കാരുടെ ചെറിയ തർക്കങ്ങൾ വകവെക്കാതെ കേരളത്തിന് തന്നെ മാതൃകയായി പുതിയ കൂട്ടായ്മയായി അത് വളർന്നു. അതിനിടെ പതിറ്റാണ്ടുകൾക്ക് ശേഷം ഈദ് ഗാഹ് താണ മദ്രസാ ഗ്രൗണ്ടിൽ നടത്തി. കു ററ്യാടി ഖാളി കെ മൊയ്തു മൗലവിയായിരുന്നു ഇമാം. പിറ്റേ വർഷം പള്ളിക്കടുത്തുള്ള (പഴയ മാതൃഭൂമി കെട്ടിട സ്ഥലത്ത് ) ജ; ഇസ്ഹാഖ് മൗലവി നേതൃത്വത്തിൽ രണ്ടാം ഈദ് ഗാഹ് നടന്നു. പിന്നീട് വർഷങ്ങളോളം മഴ മൂലം നിലച്ചുപോയ ഈദ് ഗാഹ് കണ്ണൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ 1991 ൽ പുനരാരംഭിച്ചത് താണ ഇസ് ലാമിക് സെന്റർ കമ്മിറ്റിയാണ്. 1977 ലാണ് പള്ളി നിർമാണം പൂർത്തിയായത്. ചെറിയ ചെറിയ തർക്കങ്ങൾക്കും പിണക്കങ്ങളും ശേഷം പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ ഫോർമുലക്ക് രൂപം കൊടുത്തു. അഞ്ച് പതിറ്റാണ്ട് നീണ്ടു നിന്ന , അവിശ്വസീനയമെന്ന് പലരും ഇന്നും ധരിക്കുന്ന ഫോർമുല കാരണ്യവാനായ അല്ലാഹു വിന്റെ അടിമകൾ സംഘടനാ താൽപര്യങ്ങൾക്കു പരിയായി അല്ലാഹു വിന്റെ താൽപര്യത്തിന് മുൻഗണന നൽകി ഇന്നും മുറുകെ പിടിച്ച് നീങ്ങുന്നു. സുന്നികളും നവോത്ഥാന ആശയക്കാരും അടിസ്ഥാന പ്രാർത്ഥനാകാര്യങ്ങൾ ബഹുമാനത്തോടെ പങ്കിട്ടു. അങ്ങിനെ കൂട്ട പ്രാർത്ഥനയും ,ഖുനൂത്തും ,സ്ത്രീകളുടെ പള്ളി പ്രവേശനവും, മലയാള ഖുതുബയും, 20 റക്അത്ത് തറാവീഹും, സംഘടിത സകാത്ത്-ഫിത്വർ സക്കാത്ത് വിതരണവും യഥാവിധി നിർവഹിച്ചു പോരുന്നു. മുനീറുൽ ഇസ്ലാം സംഘത്തിനു കീഴിലാണ് സക്കാത്ത് വിതരണം വിട്ടുവീഴ്ചയോടെ നടക്കുന്നത്. അതു കൊണ്ട് തന്നെ താണ പള്ളി അല്ലാഹു ഇഷ്ടപ്പെട്ട പള്ളി യെന്നു ജനം വിലയിരുത്തിയതിൽ അതിശയമില്ല. കമ്മിറ്റികൾ മാറി മാറി വരുന്നുണ്ടെങ്കിലും നയങ്ങൾക്ക് മാറ്റമില്ല. ഇപ്പൊഴും ചെറിയ ചെറിയ തർക്കങ്ങൾ സ്വാഭാവികമായത് പരസ്പര ധാരണയോടെയുള്ള കൂട്ടായ്മയിലൂടേയും പരസ്പര ബഹുമാനത്തോടെയും തീരുന്നു എന്നത് ദീൻ കൽപിച്ചത് പ്രാവർത്തികമാക്കുന്നതിൻ്റെയും പൊതു സമൂഹം അംഗീകരിച്ചതിൻ്റെയും സൂചനയാണ് നൽകുന്നത്. നാളിത് വരെ കമ്മിറ്റി കാത്തുസൂക്ഷിച്ച ഐക്യം, കൂട്ടായ്മ ,പരസ്പര ബഹുമാനം എന്നിവെ ഭാവിയിലും പുലർന്ന് കാണുമെന്ന് നമ്മുക്കാശിക്കാം.
(തുടരും)
വി,മുനീർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ