2020 ഏപ്രിൽ 10, വെള്ളിയാഴ്‌ച

സംതൃപ്തിയോടെ ഒരു ഉമ്മ

വൃദ്ധരായ മാതാപിതാക്കളെ വൃദ്ധ സദനത്തിൽ കൊണ്ട് തള്ളുന്നത്  ഇന്ന് പുത്തരിയല്ല . രോഗിയായ മാതാപിതാക്കൾ ചിലർക്കൊക്കെ ഭാരമാണ്. അതിൽ നിന്നും വേറിട്ട ഒരു കാഴ്ച ചെറിയൊരു വീഡിയോ ക്ലിപ്പിലൂടെ കണ്ടു.(ഇതോടൊപ്പം അത് പോസ്റ്റ് ചെയ്യുന്നു).
കുറ്റ്യാടി വേളം പഞ്ചായത്ത് പെരുവയൽ എന്ന ഗ്രാമം. പരേതനായ ചന്തൻ കണ്ടി ഇബ്രാഹീമിന്റെ ഭാര്യ ഖദീജയെ മക്കളുടെ ഭാര്യമാരും പേര മക്കളും കൂടി തൊട്ടിലാട്ടുന്ന കാഴ്ച. ഇതില്പരം എന്ത് ഭാഗ്യം വേണം ഈ മഹതിക്ക്. പ്രസവിച്ചത് അഞ്ച് ആൺമക്കളെ . പെൺമക്കൾ ഇല്ലാത്ത വേദന മാറിയത് ആൺമക്കളുടെ  ഭാര്യമാരിലൂടെ. വേണ്ടത്ര കരുതലും പരിചരണവും അവർ നൽകുന്നുണ്ട്.മക്കൾ കെട്ടിയ  തൊട്ടിലിൽ ആടാൻ ഉമ്മാക്ക് ഭയങ്കര ആഗ്രഹം.  സാധിച്ചു കൊടുക്കാൻ മക്കളും



തയ്യാറായി. അതോടെ തൻറെ പഴയ കാല ഓർമ്മയിൽ ഉമ്മ കിടന്നാടി.
സൂഫി, മൊയ്തു, കാസിം, കരീം, മുഹമ്മദാലി  എന്നീ അഞ്ചു മക്കളിൽ വൃക്കസംബന്ധമായ രോഗം മൂലം കാസിം  20 വർഷം മുമ്പ് വിടവാങ്ങി. ബാക്കി മക്കളുടെ തണലിലാണ് ഉമ്മയുടെ ജീവിതം.
വളരെ കഷ്ടപ്പെട്ടാണ് ഉമ്മയും ഉപ്പയും തങ്ങളെ വളർത്തിയതെന്ന് ഒമാനിലെ ബർക്കയിൽ കോഫി ഷോപ്പ് നടത്തുന്ന ഏറ്റവും ഇളയ മകനായ മുഹമ്മദാലി അയവിറക്കി. രണ്ടു ജേഷ്ഠന്മാർ ഒമാനിലെ മത്രയിലും മറ്റൊരാൾ നാട്ടിലും ജോലി ചെയ്യുന്നു.
തങ്ങളുടെ ഉമ്മയെ  ജീവിതപങ്കാളികൾ സ്വന്തം ഉമ്മയെന്ന  പരിഗണന നൽകി താലോലിക്കുന്നതിൽ ഇവരൊക്കെ സംതൃപ്തരാണിന്ന്.
_ഷംസു മാടപ്പുര_

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...