വ്യക്തി പരിചയം
സമൂഹത്തിൽ കഴിവ് തെളിയിച്ച ധാരാളം പ്രതിഭകൾക്ക് ജന്മം നൽകിയ നാടാണ് കണ്ണൂർ സിറ്റി.
നിയമപാലകർ, ന്യായാധിപൻമാർ, വക്കീലന്മാർ, രാജാക്കന്മാർ, യോദ്ധാക്കൾ, നയതന്ത്രജ്ഞർ, പത്രപ്രവർത്തവർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥന്മാർ,
ചിത്രകാരന്മാർ, ചരിത്രകാരന്മാർ, കവി, അനുഗ്രഹീത ഗായകർ, പുസ്തക പ്രസാധകർ, എഴുത്തുകാർ, രാഷ്ട്രീയ നായകന്മാർ, പാചകറാണികൾ, സാംസ്കാരിക നായകർ, ഗാനരചയിതാക്കൾ, സിനിമാ നിർമ്മാണ സംവിധായകന്മാർ, സഞ്ചാരികൾ, നിരവധി വാട്സപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്മാർ, സോഷ്യൽ മീഡിയയിലെ ആക്ടിവിസ്റ്റുകൾ തുടങ്ങി സമൂഹത്തിൽ അറിയപ്പെടുന്നവരുടെ നീണ്ട നിരതന്നെയുണ്ട് കണ്ണൂർ സിറ്റിയിൽ. അവരിൽ ഇടം നേടിയ ഒരു സാമൂഹ്യ പ്രവർത്തകനെ നമ്മുക്ക് പരിചയപ്പെടാം.
കൊറോണ വൈറസ് (കോവിഡ്-19) പകർച്ചവ്യാധിയായി രൂപാന്തരപ്പെട്ടു ലോകമെങ്ങും പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ കണ്ണൂർ സിറ്റിയിലെ പലരും അവർ താമസിക്കുന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ തങ്ങളാൽ കഴിയുന്ന കാരുണ്യ പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടു കൊണ്ട്
തങ്ങളുടെ മത ബാധ്യതയും സാമൂഹിക ബാധ്യതയും നിറവേറ്റുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. അതിലൊരാളാണ് ശംസു മൗലവി. ഏതാനും വർഷങ്ങൾക്കു മുമ്പ് കണ്ണൂർ ആയിക്കര മൊയ്തീൻ പള്ളി ഏറ്റെടുത്തുകൊണ്ട് അദ്ദേഹം വിശ്വസിക്കുന്ന പ്രസ്ഥാനത്തിൻറെ പ്രവർത്തകരുടെയും മറ്റ് സുമനസ്സുകളുടെയും സഹകരണത്തോടെ പള്ളിയുടെ മുഖച്ഛായ മാറ്റി നാട്ടുകാർക്ക് ഉപകാരപ്പെടുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. എല്ലാ റമദാനിലും നോമ്പുതുറയും അത്താഴവും നൽകി സിറ്റി പരിസരപ്രദേശങ്ങളിൽ എത്തുന്ന നോമ്പുകാർക്ക് ഒരു അത്താണിയായി നിലകൊണ്ടു. പ്രളയകാലത്ത് കണ്ണൂരിന് പുറത്ത് ബോട്ടുകൾ അയച്ചും മറ്റും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. സ്വജീവിതം തന്നെ സംഘടന എന്ന നിലക്കാണ് അദ്ദേഹത്തിൻറെ പ്രവർത്തനം വിളിച്ചോതുന്നത്. കോവിഡ് 19 ന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ജില്ലാ ഭരണകൂടം, മെഡിക്കൽ ഓഫീസർ, ഫിഷ് മർച്ചൻറ് അസോസിയേഷൻ പ്രതിനിധികൾ, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ കാര്യങ്ങളിൽ ഊന്നൽ നൽകി പ്രവർത്തിച്ചു. ലഘുലേഖകൾ ഇറക്കിയും വീടുകൾ തോറും കയറി ഇറങ്ങി ബോധവൽക്കരിച്ചും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട യാത്രാ സംഘത്തിന് തുടർ യാത്രക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് കണ്ണൂരിൽ കുടുങ്ങിയതൊടെ താമസസൗകര്യവും ഭക്ഷണവും നൽകി സംരക്ഷണ ചുമതല ഏറ്റെടുത്തത് ഈ ട്രിപ്പിൾ ലോക്ക് സമയത്താണ്.
സഹപ്രവർത്തകരെ വിളിച്ചുപറഞ്ഞ് അവർക്ക് സഹായം എത്തിച്ചു കൊടുത്തത് തൻറെ പതിനഞ്ചാം വിവാഹ വാർഷിക നാളിലായത് ഏറെ സന്തോഷപ്രദമായ ഒന്നാണെന്ന് ഷംസു മൗലവി ആഹ്ലാദത്തോടെ അറിയിച്ചു. ദൈവകാരുണ്യവും ദൈവ സഹായവും മൂലം ജീവിതത്തിൽ നേരിടേണ്ടിവന്ന പ്രയാസങ്ങളും പ്രതിസന്ധികളും മഞ്ഞുരുകി പോയെന്ന് ദൈവത്തിന് സ്തുതിയോതി കൊണ്ടദ്ദേഹം അനുസ്മരിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധിയിലായ
തൻറെ പ്രദേശത്തെ മുഴുവൻ വീടുകളിലും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എത്തിക്കാൻ സാധിച്ചത് ഷംസു മൗലവിയുടെ പ്രവർത്തനത്തിലെ നാഴികകല്ലാണ്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ ഒരു സ്റ്റോക്ക് യാർഡ് ആരംഭിക്കുവാൻ വേണ്ടി അനുമതി ലഭിക്കാൻ കണ്ണൂർ കലക്ടറെ നേരിൽ കണ്ട് അപേക്ഷ നൽകാൻ മുൻപന്തിയിൽ നിന്നത് ശംസു മൗലവിയായിരുന്നു. കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കാമെന്ന് കലക്ടർ അറിയിച്ചെങ്കിലും ഇന്നേവരെ പ്രതികരണമുണ്ടായില്ല. അനുമതി ലഭിച്ചിരുന്നെങ്കിൽ പാവപ്പെട്ടവരുടെ ഭക്ഷ്യസാധനങ്ങളുടെ ബുദ്ധിമുട്ട് ഒരു പരിധിവരെ പരിഹരിക്കാൻ സാധിച്ചേനേയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സർക്കാർ കമ്മ്യൂണിറ്റി കിച്ചനുകളിൽ നിന്നും ഭക്ഷണം നൽകുന്നതിന് ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടായിരിക്കെ, ആവശ്യക്കാർക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കാൻ ആയിക്കരയിൽ ഒരു കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങാൻ തീരുമാനിച്ചെങ്കിലും അനുവദിക്കില്ലെന്ന സർക്കാർ തീരുമാനത്തെ തുടർന്ന് ശംസുദ്ദീൻ മൗലവിയും കൂട്ടരും പ്രസ്തുത ഉദ്യമത്തിൽ നിന്ന് പിൻവാങ്ങി.
പരിശുദ്ധ റമളാനിൽ ഇഫ്താറും അത്താഴവും ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിക്കുന്ന പ്രകാരം വിതരണം ചെയ്യാനൊരുങ്ങുകയാണ് ശംസു മൗലവിയുടെ നേതൃത്വത്തിലുള്ള വാഴക്കത്തെരു മഹല്ല് കമ്മിറ്റി.
കോവിഡ് മൂലം മരണപ്പെട്ട അഴീക്കോട് സ്വദേശിയുടെ മയ്യത്ത് സംസ്കരണ ചടങ്ങ് നിർവ്വഹിക്കാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള വിരലിലെണ്ണാവുന്ന പ്രവർത്തകരെയായിരുന്നു തെരഞ്ഞെടുത്തത്.
അതുകൊണ്ടുതന്നെ നാട്ടുകാർക്കും വീട്ടുകാർക്കും ഒരത്താണിയായി ഷംസു മൗലവിയും എസ്ഡിപിഐ എന്ന പ്രസ്ഥാനവും നിലകൊള്ളുന്നു.
കണ്ണൂർ സിറ്റിയിലെ ആയിക്കര പൂവളപ്പിലെ ബപ്പിരിന്റെവിടെയാണ് ഷംഷാദ് എന്ന ഷംസു മൗലവിയുടെ ജനനം. പള്ളി വളപ്പിൽ അബ്ദുൽ അസീസിന്റെയും ബപ്പിരിന്റെവിടെ സൈബുന്നീസയുടെയും മകനായ ഷംസു മൗലവി
നിലവിൽ കണ്ണൂർ മണ്ഡലം എസ്.ഡി.പി.ഐയുടെ പ്രസിഡണ്ടും കണ്ണൂർ സിറ്റി സംയുക്ത മഹല്ല് കമ്മിറ്റിയുടെ പ്രതിനിധിയും കൂടിയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ