2020 ജൂലൈ 5, ഞായറാഴ്‌ച

നിലാ കോയ് സെഷൻ ആദരം

നമ്മുക്കും ആദരിക്കാം!

"അബു അൽ മാസിന് നിലാ കോയി സെഷന്റെ ആദരം!"

✍️ ശംസു മാടപ്പുര

പുതുമയേറിയ ഒരു പരിപാടിക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച  സാക്ഷ്യംവഹിച്ചത്. കണ്ണൂർ സിറ്റി സ്നേഹ സല്ലാപം ഗ്രൂപ്പ് ചീഫ് അഡ്മിൻ അബു അൽ മാസിനെ നിലാകോയി സെഷൻ ആദരിക്കുന്ന ഒരു ചടങ്ങ്.
(പാതിരാത്രിയിൽ ഗ്രൂപ്പ് അംഗങ്ങൾ നാട്ടു വർത്തമാനങ്ങൾ പറഞ്ഞ് സംവദിക്കുന്നതിനെയാണ് നിലാകോയ് സെഷൻ എന്നറിയപ്പെടുന്നത്).
കണ്ണൂർ സിറ്റിയിലെ സാമൂഹ്യ- സാംസ്കാരിക- മാധ്യമ- മത രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവരും എഴുത്തുകാരും കവികളും ഇതര കലാകാരന്മാരും സാധാരണക്കാരും ഒന്നിച്ച് അണിനിരന്ന ഈ ഗ്രൂപ്പിൽ   പുരുഷന്മാരെ പോലെ സ്ത്രീകൾക്കും തുല്യ പങ്കാളിത്തം നൽകുന്നുണ്ട്.  എഴുതി തുടങ്ങുന്നവരെയും എഴുതിതെളിഞ്ഞവരേയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം  നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നുണ്ട്. സ്വദേശത്ത് വസിക്കുന്നവരെ കൂടാതെ
ഗൾഫിലും ഇതര നാടുകളിലുമുള്ള കണ്ണൂർ സിറ്റിക്കാരുടെ സംഗമവേദി കൂടിയാണിത്. വർഷങ്ങളോളം കാണാതിരുന്നവരൊക്കെ ഈ ഫ്ലാറ്റ് ഫോറത്തിൽ എത്തിയതിനുശേഷം പരിചയം പുതുക്കാനും ഹൃദയബന്ധം സ്ഥാപിക്കാനും  കഴിഞ്ഞുവെന്നത് ചിലർ നന്ദിയോടെ സ്മരിക്കുന്നു.
അബൂ അൽ മാസിന് കരുത്തേകി മുഹമ്മദ് ഷബീർ, ഫഹദ് ബിൻ സാലി, റൈഹാന എന്നിവർ ഉപ അഡ്മിൻ മാരായി സ്നേഹസല്ലാപം ഗ്രൂപ്പിനെ നയിക്കുന്നുവെന്നത് കൂട്ടായ്മയിലെ അംഗങ്ങൾക്ക് പ്രചോദനമേകുന്നുണ്ട്. കൂടാതെ പത്തോളം സീനിയർ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ക്യാബിനറ്റ് കൗൺസിൽ സ്നേഹ സല്ലാപത്തിന്റെ പ്രത്യേകതയാണ്. ഓരോ പദ്ധതിയുടെയും തുടക്കത്തിൽ ക്യാബിനറ്റ് അംഗങ്ങളുടെ മുമ്പാകെ വിഷയമവതരിപ്പിക്കും. അവർ കൂടിയാലോചിച്ച് തീരുമാനം അറിയിച്ചതിനു ശേഷമാണ് അഡ്മിൻ പാനൽ ഗ്രൂപ്പ് അംഗങ്ങളുടെ സഹകരണത്തോടെ പദ്ധതിയുടെ പൂർത്തീകരണം വിജയമായി നടപ്പിൽ വരുത്തുന്നത്.
ഒരു സുപ്രീം കമ്മിറ്റിയുടെ  പവറാണ് ഈ ക്യാബിനറ്റ് കൗൺസിലിനുള്ളതെന്ന് അവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ മനസ്സിലാക്കാൻ സാധിക്കും.
ഇനി വിഷയത്തിലേക്ക് വരാം.
 തങ്ങളെ ഓരോരുത്തരെയും പ്രത്യേകം ക്ഷണിച്ചു കൊണ്ട് സ്നേഹസല്ലാപം ഗ്രൂപ്പ് കുടുംബത്തിൻറെ ഒരംഗമാക്കി തീർത്ത അമരക്കാരൻ  ജനാബ് അബു അൽ മാസിനെ ആദരിക്കുന്ന ചടങ്ങിനാണ് 3/7/2020 വെള്ളിയാഴ്ച വൈകുന്നേരം  സാക്ഷ്യംവഹിച്ചത്. വളരെ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായിരുന്നു ഈ ചടങ്ങ്. മണിക്കൂറുകൾ നീണ്ടു പോയ ഈ പരിപാടിയിൽ  വിശിഷ്ടാതിഥികൾ പങ്കെടുത്തത് ഏറെ മികവു പുലർത്തി. ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും ഏകസ്വരത്തിലെന്നപോലെ അബുവിന്റെ വിനയവും ലാളിത്യവും എടുത്തുപറഞ്ഞതിന് പുറമേ   ഗ്രൂപ്പിലെ ഇദ്ദേഹത്തിൻറെ ഇടപെടലുകളും ആവിഷ്കരിച്ച് നടപ്പാക്കുന്ന കാരുണ്യ പദ്ധതികളും ഓരോ വ്യക്തിയോടും കാണിക്കുന്ന സ്നേഹവും അനുകമ്പയും ആർദ്രതയും ചൂണ്ടിക്കാട്ടി.
ജന്മം കൊണ്ട് കണ്ണൂർ സിറ്റി ക്കാരനല്ലാത്ത അബു കർമ്മം കൊണ്ട് സിറ്റി ക്കാരനായ കഥ ഇദ്ദേഹത്തോടൊപ്പം പഠിച്ച സഹപാഠികളും കളി കൂട്ടുകാരും പരിചയക്കാരും സഹപ്രവർത്തകരും അയവിറക്കി. ഇദ്ദേഹത്തിൻറെ ജീവിതത്തിലെ വിപ്ലവാത്മകമായ ഇടപെടലും  വിവാഹവും  മാതൃകാപരമായ ഒന്നാണെന്ന് അടുപ്പമുള്ളവർ എടുത്തുപറഞ്ഞു.
ഇദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി ജിദ്ദയിലെ പ്രശസ്ത ഗായികയും ഫ്ലവേഴ്സ് ടിവി ഫെയിമുമായ ആഷാ ഷിജുവിനെ സ്നേഹസല്ലാപത്തിൻറെ ആദരവ് ചടങ്ങിലെത്തിച്ച് ഗ്രൂപ്പ് അംഗങ്ങളെ പാട്ടിൻറെ ലോകത്തേക്ക് നയിച്ചത് വേറിട്ട ഒരു അനുഭവമായിരുന്നു.
ഗ്രൂപ്പിലെ വനിതാ അംഗങ്ങൾ ടെസ്റ്റ് എഴുതി അയച്ചും ഓഡിയോ ക്ലിപ്പ് അയച്ചും അബു അൽ മാസിനോടുള്ള ആദരവ് പ്രകടിപ്പിച്ചതിന് പുറമേ സഹധർമ്മിണി ഖദീജ ടീച്ചർ തൻറെ ഭർത്താവിൻറെ സാമൂഹ്യ പ്രവർത്തനങ്ങൾ നെഞ്ചോട് ചേർത്തു പിടിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം
എം.എൽ.എ ടിവി ഇബ്രാഹിമിന്റെ സാന്നിധ്യം എടുത്തു പറയേണ്ടത് തന്നെയാണ്. തിരക്കിനിടയിലും തൻറെ നാട്ടുകാരനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് നെലാകോയ് സെഷൻ നൽകുന്ന മെമെന്റോ അബു അൽ മാസിന് സമർപ്പിച്ചത് എം.എൽ.എ ആയിരുന്നു. സ്നേഹസല്ലാപം വേദിയിലെത്തി ആശംസകൾ നേർന്ന് അംഗങ്ങളോടൊപ്പം കുറഞ്ഞ സമയം ചെലവഴിച്ച അദ്ദേഹം സമ സൃഷ്ടികളോട് കാണിക്കുന്ന  പ്രവർത്തനങ്ങളിലെ ഇസ്ലാമിക മാനം ഊന്നി പറഞ്ഞു . അതേപോലെ പോലെ സിനിമാ നടനും എഴുത്തുകാരനുമായ ജോയ് മാത്യു  ഓഡിയോയിലൂടെ ചടങ്ങിന്  അനുമോദന സന്ദേശം കൈമാറി.
 അബു അൽ മാസിനുള്ള ആദരം ഒരു വീഡിയോയിലൂടെ  അസീർ കല്ലിങ്കൽ സമർപ്പിച്ചപ്പോൾ സ്പോട്ടിൽ അബുവിന്റെ ചിത്രം വരച്ച് ജെ.എം ഇർഷാദ് പോസ്റ്റ് ചെയ്യുകയുണ്ടായി.
ഈ വേദിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയായിരുന്നു എം.ഇ.
 ഓരോ വ്യക്തിയേയും ക്ഷണിച്ച് അവസരം നൽകിയ അവതാരകൻ എം.ഇ വേദി മുഴുവനും കയ്യിലെടുത്ത് അമ്മാനമാടി.
ആദരവിന് നന്ദി പറഞ്ഞുകൊണ്ട് മറുപടി പ്രസംഗം ആരംഭിച്ച അബു അൽ മാസിന്റെ വാക്കുകൾ പലപ്പോഴും ഇടറിയപ്പോൾ പലരുടെയും നെഞ്ചു പിടഞ്ഞു.
 ഈ ആദരവ് ചടങ്ങ് അബു അൽ മാസിന് മാത്രമല്ല, പങ്കെടുത്ത മുഴുവൻ ആൾക്കാർക്കും ഒരിക്കലും വിസ്മരിക്കാൻ സാധിക്കുന്നതല്ല. അത്രക്കും മൂല്യമേറിയ ഒരു ചടങ്ങിനാണ് വെള്ളിയാഴ്ച സന്ധ്യ സാക്ഷ്യംവഹിച്ചത്. ചടങ്ങ് സംഘടിപ്പിച്ച നിലാ കോയ് സെഷൻ ടീമിലെ റഹീസ് മൂസാഫി, മുഹമ്മദ് റിയാസ് എം .ഇ, ജുനൈദ് മൈതാനപ്പള്ളി, ബക്കർ എടയന്നൂർ എന്നിവരെ എത്ര  പ്രശംസിച്ചാലും മതിവരില്ല.  വിശാലമായ വേദിയിൽ നടക്കേണ്ട ഈ പരിപാടി ലോക്ക് ടൗൺ കാലമായ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഒരു വാട്സപ്പ് കൂട്ടായ്മയുടെ വേദിയിൽ വെച്ച് നടത്തപ്പെട്ടത് വളരെ വ്യത്യസ്തവും പുതുമയാർന്നതുമാണ്. അപൂർവങ്ങളിൽ അപൂർവമായ ഒരു വേദിയിൽ പങ്കെടുത്ത അനുഭവമാണ് നിലാ കോയി ടീം സദസ്യർക്ക്  പകർന്നു നൽകിയത്.
 മുഹമ്മദ് ഷബീറിന്റെ നന്ദി പ്രകടനത്തോടെ ആദര ചടങ്ങ് പര്യവസാനിക്കുമ്പോൾ ചിലവിട്ട മണിക്കൂറുകളിൽ സായൂജ്യ മടയുകയായിരുന്നു പലരും.
മനസ്സിന് കുളിമയേകിയ വിരുന്നൊരുക്കി തന്ന നിലാ കൊയി ടീമിന് എൻറെ
ബിഗ് സല്യൂട്ട്!


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...