2020 ജൂലൈ 18, ശനിയാഴ്‌ച

കരവിരുത് കൊണ്ട് ശ്രദ്ധേയമായ സിറ്റിയുടെ കലാകാരി

നമുക്ക് പരിചയപ്പെടാം!




"കരവിരുത് കൊണ്ട് ശ്രദ്ധേയമായ
സിറ്റിയുടെ സ്വന്തം കലാകാരി"

ഫോട്ടോഗ്രാഫിയിൽ തൻറെതായ കയ്യൊപ്പ് ചാർത്തിയും വരകളിൽ വൈവിധ്യം പുലർത്തിയും മനോഹരമായ കേക്കുകൾ നിർമ്മിച്ചും നിരവധി കൈവിരുതുകൾ പ്രകടിപ്പിച്ച് ശ്രദ്ധേയമായി തീരുകയാണ് കണ്ണൂർ സിറ്റി നീർച്ചാലിലെ ഹിബ മുനീർ.

 ഇംഗ്ലീഷ് അക്ഷരങ്ങൾ  മോഡേൺ ആർട്ടായി ആദ്യം വരച്ചാണ് ആർട്ട്‌ രംഗത്ത് തുടക്കം.  പിന്നീട് സെൻറ് ആംഗിൾ ആർടും അറബിക് കാലിഗ്രാഫിയും, ഇംഗ്ലീഷ് കാലിഗ്രാഫിയും  കൈപ്പിടിയിൽ ഒതുക്കി. ഏതൊരു കാര്യം ചെയ്യുമ്പോഴും അതിൻറെ പൂർണ്ണതയിലെത്താതെ വിശ്രമില്ല എന്നതാണ് ഹിബ മുനീറിന്റെ പ്രത്യേകത.ഹിബയുടെ കഴിവ് കണ്ടെത്തിയ മാതാപിതാക്കൾ പൂർണപിന്തുണയുമായി മകളോടൊപ്പം ചേർന്നു. അതോടെ വരയുടെ വിവിധ മാനങ്ങൾ തേടി ഹിബ യാത്ര ആരംഭിച്ചു. പിന്നീട് ഫോട്ടോഗ്രാഫിയിലും തൻറെതായ ഒരിടം കണ്ടെത്താൻ ശ്രമവും തുടങ്ങി. ക്രാഫ്റ്റ് വർക്കാണ് മറ്റൊരു പ്രേത്യേകത, ബര്ത്ഡേ, ആണിവേഴ്സറി, ഫ്രണ്ട്ഷിപ് ആൽബങ്ങൾ തുടങ്ങിയവ വളരെ മനോഹരമായി ഉണ്ടാക്കും.

ഉർസുലൈൻ സെക്കൻഡറി സ്കൂൾ പഠിക്കുന്ന കാലത്താണ് ബർത്ഡേ കേക്ക് ഉണ്ടാക്കി തുടങ്ങിയത്. വീട്ടിലെ എല്ലാ ആഘോഷവേളകളിലും സ്വന്തമായി കേക്ക് ഉണ്ടാക്കിയാണ് തുടക്കം.

ഇപ്പോൾ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സയൻസ് വിഭാഗത്തിൽ
മികച്ച മാർക്കോടെ പാസ്സായി തുടർ വിദ്യാഭ്യാസത്തിനായി കാത്തിരിക്കുന്ന ഹിബ മുനീർ ഇതിനകം
മനുഷ്യഹൃദയം തൻറെ തൂലികയിൽ വിരിയിച്ച് അധ്യാപകരുടെയും സഹപാഠികളുടെയും പ്രശംസക്ക് പാത്രീഭൂതയായി. കലാലയ മാസികയിലും ക്ലാസ് മുറിയിലെ ഭിത്തിയിലും ആ ചിത്രം ഇടംനേടി.

ചെയ്യുന്ന ജോലി വരയാവട്ടെ, ഫോട്ടോ പിടുത്തമാവട്ടെ, ക്രാഫ്റ്റ് വർക്കാവട്ടെ എല്ലാറ്റിലും കൃത്യത വരുത്താൻ പരിശ്രമിക്കാറുണ്ട്. ദുബായ് കെഎംസിസി കണ്ണൂർ ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറിയും നീർച്ചാലിയൻസ് യു എ ഇ ജനറൽ സെക്രട്ടറിയും കൂടിയായ  മുനീർ ഐക്കോടിച്ചി-സഫ്രീന ദമ്പതികളുടെ മൂത്ത മകളാണ് ഹിബ. ഏക സഹോദരൻ ചിത്രകാരൻ കൂടിയായ ഇഹാബ് മുനീർ ശ്രീപുരം സ്കൂളിൽ പത്താം തരത്തിൽ പഠിക്കുന്നു.

ഹിബയുടെ കരവിരുത് ഇൻസ്റ്റഗ്രാമിലൂടെ നമുക്ക് കാണാം.
ലിങ്ക് താഴെ!

https://instagram.com/handy.mandy._?igshid=1g2kc8ycjbmr2

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...