പരമ്പര!
ഇച്ച മസ്താൻ
##########
✍️ ഹനീഫ കുരിക്കളകത്ത്
പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തെയും ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യത്തെയും ദശകങ്ങളിൽ ജീവിച്ച സൂഫീ ചിന്തകനായിരുന്നു ഇച്ച മസ്താൻ. ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹത്തിൻറെ മഹത്വത്തെക്കുറിച്ച് സിറ്റിക്കാർ അറിയാതെ പോയി. കവാലി സദസ്സുകളിലും മാപ്പിളപ്പാട്ട് വേദികളിലും പോപ്പുലർ ആയിരുന്നു അദ്ദേഹം. "താലോലം പാടുന്ന തങ്കച്ചി പെണ്ണിനെ......എന്ന കവിതയിലൂടെയാണ് നാട്ടുകാരനായ ഇച്ച മസ്താനെ നാട്ടുകാർ തിരിച്ചറിഞ്ഞത്.
ഇച്ച മസ്താൻറെ ആയിരക്കണക്കിന് വിരുത്തങ്ങളിൽ ഒന്നുമാത്രമാണ് താലോലം.
നമുക്ക് അദ്ദേഹത്തിൻറെ മറ്റൊരു വിരുത്തം പരിചയപ്പെടാം.
###################
നാറുണ്ട് നൂറുണ്ട് നനനാക്കാമ്പെട്ട്
നൂലാണീ സൂചി തുളയിൽ
നാലും കടന്നഞ്ചി
നൈനാറെ മുറ്റത്ത്
നാനൂറ് നൂറ് കതിരം
പൂനാറ് വണ്ടുണ്ട് ചുറ്റുന്ന് പാറുന്ന്
പൂന്തേൻ കടുത്ത കഠിനം
പൂമാൻ മുഹമ്മദീയ:
ഇരു കാലടിക്കടിയിൽ
അടികൊണ്ട പാട് നഫ്അസീ
ആറിലൊന്നന്നഞ്ചുണ്ട്
അഞ്ചഞ്ചിലൊരു മൂന്ന്
ഒരു രണ്ട് മുറിയുണ്ടെടാ
ഓങ്കാരം വേണ്ട പടി
കമ്പി തുളക്കരികെ
ഓങ്കി പിടിത്താടടാ
മാറില്ല മനസ്സിലെ മഖാമുൽ മുഹമ്മദീയ:
മലക്കൂത്ത് സുൽത്താനെടാ
മന്നാട്ടം ഉള്ളറിവ് യാഹൂ ഏണ്ടേപോഴുതും
മന ദേശ പെണ്ണ് നഫ്അസീ
###################
സിറ്റി കോട്ടക്ക് താഴെയുള്ള വെളുത്താണ്ടി തറവാട്ടിലെ അംഗമായ അബ്ദുൽ ഖാദർ ഇച്ച മസ്താനായി മാറിയതിനു പിന്നിൽ നീണ്ട അന്വേഷണത്തിന്റെ കഥയുണ്ട് .
പിച്ചള പാത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇച്ച മസ്താൻ കേരളത്തിനകത്തും പുറത്തുമായി സഞ്ചരിക്കുക പതിവായിരുന്നു.ഈ യാത്രക്കിടയിൽ ആത്മീയ പണ്ഡിതർ, സന്യാസിമാർ, സാമൂഹിക പരിഷ്കർത്താക്കൾ തുടങ്ങിയവരുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചു. ഒരിക്കൽ ചെമ്പോല തകിടിൽ എഴുതിയ ഒരു കുറിപ്പ് അദ്ദേഹത്തിന് ലഭിച്ചു. ഇച്ച മസ്താനായി പരിവർത്തനം ചെയ്യപ്പെട്ട വഴിയതായിരുന്നു. ആ കുറിപ്പിലെ അർത്ഥം തേടി അദ്ദേഹം പലരെയും സമീപിച്ചു.അറബി കവിതയായ അല്ലഫൽ അലിഫിന്റെ ചെന്തമിഴിയിലെഴുതിയ വ്യാഖ്യാനമായിരുന്നു അത്. അതോടെ സൂഫിസത്തിലേക്കും അറബി, പേർഷ്യൻ, സംസ്കൃതം ,ഉറുദു,ചെന്തമിഴ് തുടങ്ങിയ ഭാഷ സ്വായത്തമാക്കുന്നതിലേക്കും ഇച്ച മസ്താൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഭാഷകളിലെ ആത്മീയ കൃതികൾ തേടിപ്പിടിച്ച് വായിച്ചതോടെ അദ്ദേഹം ആത്മീയതയുടെ പാരമര്യത്തിലെത്തി.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ