ഓൺലൈൻ അഭിമുഖം!
✍️ ശംസു മാടപ്പുര
📱കണ്ണൂർ ശാഫി..
താങ്കളെ, സിറ്റിയുടെ സ്വന്തം ഫേസ്ബുക്ക് പേജിലേക്ക് സ്വാഗതം ചെയ്യുന്നു.
📲 നീ എൻറെ ശിഷ്യനാണല്ലോ. നിന്നോടൊപ്പം ഓൺലൈൻ അഭിമുഖത്തിൽ
പങ്കെടുക്കുന്നതിൽ അതിയായ
സന്തോഷമുണ്ട്.
📱നമുക്ക് കുടുംബത്തിൽ നിന്ന് തുടങ്ങാം
📲 നിനക്കറിയാവുന്നത് പോലെ കണ്ണൂർ സിറ്റിയുടെ ഹൃദയ ഭാഗത്ത് ബെണ്ടിന്റെ വിടെ തറവാട്ടിലാണ് എന്റെ ജനനം. ബാല്യത്തിൽ തന്നെ മൂളിപ്പാട്ട് പാടുമായിരുന്നു. ഇത് കണ്ട പിതാവ് എന്നെ കൊണ്ട് പാട്ടുകൾ പാടിച്ചു.അന്ന് പിതാവ് തിരഞ്ഞെടുക്കുന്ന പാട്ടുകളാണ് ഞാൻ പാടിയിരുന്നത്. എൻറെ പിതാവും മാതാവും പെങ്ങളും പാട്ടുകാരാണ്. ഒരു ഗായക കുടുംബമെന്ന് പറയാം. അന്ന് അബൂബക്കർ സ്മാരക മ്യൂസിക് ക്ലബ്ബിൽ അന്തീക്കയുടെ കൂടെ പിതാവും പാട്ടുപാടിയിരുന്നു. പിതാവ് നന്നായി പാടും. നാലാം ക്ലാസ്സിൽ വച്ചായിരുന്നു ആദ്യ അരങ്ങേറ്റം. ക്ലാസ് ടീച്ചറായിരുന്ന അറബിക് മുൻഷി സി.എം. മൗലവി (ഇന്നത്തെ പ്രഭാഷകൻ അഹമ്മദ് സിറാജ് എടയന്നൂറിന്റെ ഉപ്പ) എന്നിലെ ഗായകനെ കണ്ടെത്തി പാട്ടെഴുതി തന്ന് ക്ലാസിൽ വച്ച് പാടിപ്പിച്ചു. എൻറെ പാട്ട് കേട്ടതിനു ശേഷം സഹപാഠികൾ ഒന്നടങ്കം കൈയടിച്ചതോടെ ക്ലാസ് ടീച്ചർ എനിക്കൊരു പ്രോത്സാഹന സമ്മാനം നൽകി. ചോക്ക്. അന്ന് ഒരു കഷ്ണം ചോക്ക് കിട്ടുക എന്നത് വലിയൊരു കാര്യമായിരുന്നു. ഒരു നിധി കിട്ടിയതുപോലെ ഞാനത് ഏറ്റുവാങ്ങി. എൻറെ കാരണവരായ ഫയാസ് വീഡിയോ മുസ്തഫ, മുഹമ്മദ് റാഫിയുടെ ആരാധകനായിരുന്നു. അദ്ദേഹം റാഫിയുടെ പാട്ട് കൂടാതെ ധാരാളം ഹിന്ദി ഗാനങ്ങളും ഹൃദിസ്ഥമാക്കിയിട്ടുണ്ട്. അങ്ങനെയാണ് വീട്ടിൽ വെച്ച് മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ കാരണവരിലൂടെ പഠിക്കാൻ ഞാൻ തുടങ്ങിയത്.
📱മാപ്പിളപ്പാട്ട് രംഗത്തെ ആദ്യഗുരു
ആരാണ്?
📲ഇന്ന് എൻറെ തറവാടിന്റെ സ്ഥാനത്ത് മാർജിൻ സിറ്റി ഷോപ്പാണ് പ്രവർത്തിക്കുന്നത്. തറവാടി നോടനുബന്ധിച്ച് ഒരു ക്ലബ്ബ് സ്ഥിതി ചെയ്തിരുന്നു. മാപ്പിള സൗഹൃദ സംഘം എന്ന പേരിൽ അറിയപ്പെട്ട ഈ മ്യൂസിക് ക്ലബ്ബ് നടത്തിയിരുന്നത് വി.കെ.സി തങ്ങളായിരുന്നു. ആ ക്ലബ്ബിൽ ഞാൻ സ്ഥിരമായി പോകും. ഹാർമോണിയം വായിച്ച് പാട്ടുപാടുന്ന വി.കെ.സി തങ്ങളുടെ കൂടെ പാടാൻ എനിക്കൊരു മോഹം. അത് തിരിച്ചറിഞ്ഞ വി.കെ.സി തങ്ങൾ എനിക്ക് പാടാനുള്ള അവസരം നൽകി. അതായിരുന്നു എൻറെ മ്യൂസിക്കൽ ക്ലബ്ബിലെ ആദ്യ തുടക്കം. അതോടെ ഞാൻ ക്ലബ്ബിലെ സ്ഥിരം പാട്ടുകാരനായി. ആ ഗുരു ശിഷ്യ ബന്ധം വർഷങ്ങളോളം തുടർന്നു.
📱 അങ്ങനെ നിങ്ങൾ ആദ്യമായി സംഗീതോപകരണങ്ങളുടെ താളത്തിനനുസരിച്ച് പാട്ടുപാടിയെന്ന് ചുരുക്കം.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ