പരമ്പര!
✍️ ഹനീഫ കുരിക്കളകത്ത്
സമസ്തയുടെ സ്ഥാപക നേതാവും ആദ്യ മുശാവറ അംഗവുമായ പാലോട്ട് മൂസക്കുട്ടി ഹാജി സിറ്റി സ്വദേശിയാണ്. പഠിച്ചത് വിശ്വസിക്കുക, വിശ്വസിച്ചത് പറയുക അതാണ് മൂസക്കുട്ടി ഹാജിയുടെ രീതി. ദീനി പ്രവർത്തനത്തെ ഇബാദത്തായി കരുതിയ വ്യക്തിയായിരുന്നു. നാട്ടിലെ പഠനത്തോടൊപ്പം മദീനയിലും ദർസ് പഠനം നടത്തി. 1912-15ൽ മദീനയിലെ ഉന്നത പണ്ഡിതനും മുഫത്തിശ്ശുമായ ശൈഖ് യൂസഫ് നബഹാനിയുടെ കീഴിലായിരുന്നു പഠനം.
ദീനീ പഠനത്തോടൊപ്പം അക്കാലത്ത് രാജ്യത്ത് ഉയർന്നുവന്ന ദേശീയ സമരരംഗത്ത് മൂസക്കുട്ടി ഹാജി സജീവമായി.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും ഭാഗമായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് മുസ്ലിം ലീഗ് അംഗമായും പ്രവർത്തിച്ചു.കാമ്പസാർ മുഹ് യുദ്ദീൻ പള്ളിക്ക് മുൻപിലുള്ള കിതാബ് പീടിക അദ്ദേഹം തുടങ്ങിയതാണ്.1953 ജൂലൈ പതിനാലിന് സിറ്റി ജുമാ മസ്ജിദിൽ വെച്ച് സുബ്ഹി നമസ്കാരത്തിന്നിടയിൽ കുഴഞ്ഞുവീണ മൂസക്കുട്ടി ഹാജി വൈകുന്നേരത്തോടെ മരണപ്പെട്ടു.
#############
ജനനം അധികാരത്തിന്റെ ശീതളച്ഛായയിലായിരുന്നുവെങ്കിലും അറക്കൽ കുടുംബത്തിൽനിന്ന് ജനങ്ങളിൽ ഇറങ്ങി പ്രവർത്തിച്ച നേതാവാണ് സുൽത്താൻ അബ്ദുറഹ്മാൻ അലി രാജ. 1881 ലാണ് ജനനം.സുൽത്താന ആയിഷ ബീവിയുടെ മരണത്തെതുടർന്ന് 1928-ൽ രാജാധികാരം ഏറ്റെടുത്തു.1934-ൽ കണ്ണൂരിൽ ഉണ്ടായ വർഗ്ഗീയ സംഘർഷം തടയാനും മുഹർറം ആഘോഷത്തിന്റെ പേരിൽ നടത്തിവരുന്ന അനാചാരങ്ങൾ അവസാനിപ്പിക്കുവാനും അദ്ദേഹം മുൻകൈയെടുത്തു. മദ്രാസ് നിയമസഭയിലേക്ക് 1939-ൽ ചിറക്കൽ താലൂക്കിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ജമാഅത്ത് സ്ഥാപകനും മലബാർ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ടുമായിരുന്ന ഇദ്ദേഹം 1946-ൽ മരണപ്പെട്ടു.
#############
മുജാഹിദ് സംഘടനകൾ പ്രബോധനരംഗത്ത് ഉയർത്തിക്കാട്ടാറുള്ള അത്തൗഹീദ് എന്ന ഗ്രന്ഥത്തിൻറെ രചയിതാവ് കണ്ണൂർ സിറ്റിക്കാരനായ അബ്ദുൽ ഖാദർ മൗലവിയാണ്. ഈ മേഖലയിലെ ആദ്യ മലയാള കൃതിയാണ്.കച്ചവടക്കാരനും അധ്യാപകനുമായി അറിയപ്പെട്ടിരുന്ന അബ്ദുൽ ഖാദർ മൗലവി പള്ളിയകത്ത് കുടുംബാംഗമാണ്. 1944 ലാണ് കൃതി പുറത്തിറങ്ങിയത്.ഖുവ്വത്ത്, സിയാറത്തുൽ ഖുബൂർ എന്നീ പുസ്തകങ്ങളുടെയും കർത്താവാണ്. 1946 ഒക്ടോബർ 30 ന് മരണപ്പെട്ടു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ