2020 ജൂലൈ 20, തിങ്കളാഴ്‌ച

സിറ്റിയുടെ ഗതകാലം-2

നമുക്ക് പഠിക്കാം!

"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-2"

-ഇഖ്ബാൽ പൂക്കുണ്ടിൽ-

കണ്ണൂർ സിറ്റിയിൽ നശിച്ചുപോയ ഒരു തൊഴിലായിരുന്നു നെയ്ത്ത്.
നൂൽ പിരിക്കുക, ചർക്ക തിരിക്കുക, തുടങ്ങിയ തുണിമില്ലുകൾ അടക്കം കണ്ണൂർ സിറ്റിയിലുണ്ടായിരുന്നു,,
കൂടെ തൊപ്പി നൂല് കൊണ്ട് നെയ്യുന്നവരും
ബനിയൻ നൂല്കൊണ്ട് ഉണ്ടാക്കുന്ന വീടുകളും ഉണ്ടായിരുന്നു. അന്നത്തെ പ്രധാന കുലത്തൊഴിലുകൾ തന്നെയായിരുന്നു നെയ്ത്ത്. പഴയ നെയ്ത്ത് കമ്പനിയായിരുന്നു എന്ന അവകാശവാദവുമായാണ്  സുമംഗലി ഫാബ്രിക്സ് എന്ന അനധികൃത ഫാക്ടറി സിറ്റിയിൽ  പ്രവർത്തിച്ചു കൊണ്ടിരുന്നത്.
സിറ്റിയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി  ജനകീയ പ്രക്ഷോഭത്തിലൂടെ ആ ഫാക്ടറി സമരം ചെയ്ത് ഇല്ലാതാക്കി.
കാരണം ജനോപദ്രവകരമായ രൂപത്തിലായിരുന്നു കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പൊലൂഷൻ നിയമങ്ങളൊന്നും പാലിച്ചില്ല. മാത്രമല്ല വൻ ബോയിലർ വച്ച്  പുകയ്ക്കുന്നത് കൊണ്ട് രണ്ടു സമയങ്ങളിൽ വൻ സ്ഫോടനം നടന്നിരുന്നു. ഫാക്ടറിയുടെ അടുത്തുള്ള ഒരു വീട്ടിലേ കുട്ടിക്ക് പൊള്ളൽ ഏൽക്കുകയും ചെയ്തിരുന്നു.
തുണിയിൽ ചായം മുക്കുവാൻ അസംസ്കൃത രൂപത്തിൽ നിർമ്മിച്ച വലിയ ഒരു കുളം ഉള്ളതുകൊണ്ട് അയൽപക്കത്തെ  കിണറുകളിലുള്ള വെള്ളത്തിന്റെ നിറം മങ്ങുന്നത് സാധാരണയായിരുന്നു..
കടലോര പ്രദേശമായിട്ടും വേനൽക്കാലമായാൽ ഈ ഭാഗങ്ങളിൽ വെള്ളം വറ്റുന്നതിന്റെ പ്രധാന കാരണം  ഏഴോളം കുഴൽകിണറുകൾ  കമ്പനിക്കകത്ത് നിർമ്മിച്ചത് കൊണ്ടായിരുന്നു.
നമ്മുടെ ഗ്രൂപ്പിലുള്ള മൻസൂറും ഈ കമ്പനിയെ കൊണ്ട് ദുരിതമനുഭവിച്ച അനേകം പേരിൽ ഒരാളായിരുന്നു.
ഇതിനെതിരെ സമരമുഖത്ത് വളരെ ഉശിരോടെ അവസാനം വരെ നിലയുറപ്പിച്ച വ്യക്തികളിൽ ഒരാൾ കൂടിയാണ് മൻസൂർ.
22 കൊല്ലം അധികൃതരുടെ കണ്ണിൽ പെടാതെ ഈ കമ്പനി പ്രവർത്തിച്ചത് അത്ഭുതകരം തന്നെയാണ്.
ട്രാൻസ്ഫോമർ നടത്തിയായിരുന്നു ഇതിനകത്തേക്ക് ഇലക്ട്രിക്ക് വലിപ്പിച്ചത് എന്നതും ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു.
നമ്മുടെ നാട്ടിലുള്ള സെൻട്രി ഓഫീസിൽ നിന്നും ചെറിയ ഒരു കട തുടങ്ങുമ്പോൾ അവിടെ ഓടിയെത്തി ലൈസൻസിന് വേണ്ടി ചോദിക്കുന്ന അധികാരി വർഗങ്ങൾ ഒന്നും തന്നെ ഈ കമ്പനിയെ കണ്ടില്ല എന്നത് വളരെയധികം ആശ്ചര്യം ഉളവാക്കിയ വസ്തുത കൂടിയായിരുന്നു.  നമ്മൾ ചെയ്യുന്ന
ഇത്തരം  ചർച്ചകളുടെ കാര്യങ്ങളിലേക്ക് വന്നാൽ നമുക്ക് പലതും ബോധ്യപ്പെടും. മുൻകാലങ്ങളിൽ നടത്തിയിട്ടുള്ളത് നെയ്ത്തല്ലായിരുന്നു, പകരം  നടന്നുവന്നത് പുതിയകാലത്തിന് വേണ്ടി  പുതുതായിയുണ്ടാക്കിയ വിപണിയായിരുന്നു. അതിലൂടെ നൂറുകണക്കിന് ആൾക്കാർക്ക് ജോലി കൊടുക്കുവാൻ കമ്പനി സന്നദ്ധ മായി.  കർണാടകയിലേക്ക് തമിഴ്നാട്ടിലേക്കും ഒട്ടനവധി കയറ്റുമതി  നടത്താനും സുമംഗലി ഫാബ്രിക്സിന് സാധിച്ചിരുന്നുവെന്നതും ഇവിടെ അടയാളപ്പെടുത്തേണ്ടതുണ്ട്.
(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...