2020 ജൂലൈ 5, ഞായറാഴ്‌ച

ഇസ്ലാം വിരുദ്ധ ശക്തികൾ

നമുക്ക് പഠിക്കാം!


✍️ അദാസ്,കണ്ണൂർ
പാശ്ചാത്യ മുതലാളിത്വത്തിന്റെയും  പൗരസ്ത്യ കമ്മ്യൂണിസത്തിന്റെയും  ഇസ്ലാം വിരുദ്ധ അന്തർ ധാരയെ കുറിച്ച് ഒരു വിശകലനം!

അടിസ്ഥാന വർഗ്ഗത്തിന്റെ ഉയരർത്തെഴുനേല്പിന് വേണ്ടി പ്രവർത്തിക്കുന്നവരെ അടിച്ചമർത്താനുള്ള മനഃശാസ്ത്ര യുദ്ധത്തിന്റെ, ആക്ഷേപ വാക്കിന്റെ ഒന്നാംഘട്ടമാണ് തീവ്രവാദ ആരോപണം.  ആടിനെ പേപ്പട്ടി പരിവേഷം ചാർത്തി യുള്ള പ്രചാരണം ചിലപ്പോൾ ശുദ്ധ മനസ്‌കരിൽ ഭീതിയുടെ ഒരുതരം പ്രതിരോധ വാഞ്ചക്ക് വിത്തുപാകിയേക്കാം.
ചെയർമാൻ മാവോയും ലെനിനും ഏക കക്ഷി ഭരണത്തിന്റെ വക്താക്കളും എതിരാളികളുടെ ഉന്മൂലനം ലക്ഷമാക്കി നീങ്ങിയവരും നടപ്പാക്കിയവരുമാണ്. അവർ ഒരിക്കലും ജനാധിപത്യത്തെ അംഗീകരിച്ചിരുന്നില്ല.  അതൊരു പ്രതിലോമ മുതലാളിത്വ വ്യവസ്ഥയായി തള്ളിക്കളയുകയാണ് ചെയ്തത്. സ്റ്റാലിൻ ഒരു പടി കൂടി കടന്നു. തന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നവരെ ഒരേ ആശയക്കാരാണെങ്കിലും വെച്ച് പൊറുപ്പിക്കാതെ ഉന്മൂലനം ചെയ്തയാളാണ്. 

In 2017, Professor Stephen Kotkin wrote in The Wall Street Journal that communism killed at least 65 million people between 1917 and 2017: "Though communism has killed huge numbers of people intentionally, even more of its victims have died from starvation as a result of its cruel projects of social engineering".

ഈ പറഞ്ഞ ആശയങ്ങളും ആചാര്യൻമാരെയും മാതൃകയാക്കുന്നവരാണ്  CPM, സിപിഐ, CP M L  മുതലായ കമ്മ്യൂണിസ്റ് ഇസങ്ങളെ പിന്തുടരുന്ന കക്ഷികൾ.  അവരൊരിക്കലും ജനാധിപത്യ വാദികളല്ലായിരുന്നു. സ്വകാര്യ വിഭവ സംഭരണങ്ങളെയും അവകാശങ്ങളെയും നിരാകരിച്ച് സമൂഹ കമ്മ്യൂണൽ സൊസൈറ്റികളെയാണ് അത് വിഭാവനം ചെയ്യുന്നത്. അവർ ഇപ്പോൾ ജനാധിപത്യ വാദികളാവുന്നത് അധികാരത്തിലേക്കുള്ള ചുരുക്ക വഴിയെന്ന നിലയിൽ മാത്രമാണ്. പാർലമെന്റിൽ ഭൂരിപക്ഷം കിട്ടിയാൽ അവരുടെ ലെനിനിസ്റ്റ് സ്റ്റാനിലിസ്റ്റ് ആശയങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന ഒരു ഭരണ വ്യവസ്ഥയിലേക്കു ഇന്ത്യയെ പരിവർത്തിച്ചേക്കാം. അതു മറ്റു ജനാധിപത്യ വ്യവസ്ഥകളുടെ തന്നെ അന്ത്യമായി മാറിയേക്കും.  ഏക ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരും വിഭവ അവകാശങ്ങളിൽ ഊന്നിയ സാമൂഹ്യ വ്യവസ്ഥയിൽ വിശ്വസിക്കുന്നവരും അതിനു വേണ്ടിയുള്ള പ്രക്രിയക്ക് ഊന്നൽ നല്കുന്നവരുമാണ്. യഥാർത്ഥ ഖിലാഫത്ത് ഒരു സാമൂഹ്യ സമവായത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഖലീഫയാൽ ഖുർആൻ ഹദീസ് മാനദണ്ഡത്തിൽ കെട്ടിപ്പടുത്ത ഭരണ ഘടനയിൽ ഊന്നിയുള്ള ഭരണ വ്യവസ്ഥയാണ്. അമവികൾ അതിലെ തെരഞ്ഞെടുപ്പ് വ്യവസ്ഥ  ഒരു കുടുംബ ഭരണത്തിലേക്ക് മാറ്റിയെങ്കിലും ഭരണം ഒരു പരിധിവരെ ഇസ്ലാമിക ഗ്രന്ഥങ്ങൾ അടിസ്ഥാന മാക്കിത്തന്നെയായിരുന്നു നടത്തിയിരുന്നത്. അതിന്റെ തുടക്കത്തിൽ മുസ്ലിം ലോകം എതിർത്തെങ്കിലും പിന്നീട് അതു ഉസ്മാനിയ ഖിലാഫത്ത് വരെ നിലനിന്നു. എന്നാലും ഒരു ചെറിയ ഒരു ന്യൂനപക്ഷമായ ഇബാദികൾ ഒമാനിൽ ഇസ്ലാമിന്റെ തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ ഊന്നി കൊണ്ടുള്ള ഭരണം (ഇമാമിയത്ത്) ഇരുപതാം നൂറ്റാണ്ടു വരെ നില നിർത്തിയിരുന്നു.
നൂറ്റാണ്ടുകളോളും നിലനിന്നിരുന്ന ഖിലാഫത്ത് ഭരണത്തിൽ മറ്റുള്ള മത ന്യൂനപക്ഷങ്ങൾ എല്ലാ സ്വാതന്ത്ര്യത്തോടെയും ജീവിച്ചുവന്നു. കുരിശു തീവ്രവാദികളായ കുരിശ് യുദ്ധകാരിൽ നിന്ന് ജൂതന്മാരെയും മറ്റു മത ന്യൂനപക്ഷകരെയും സംരക്ഷിച്ചത് മുസ്ലിമിങ്ങളായിരുന്നു.
കേവലം അന്ധ വിശ്വാസത്തിലുപരി സാമൂഹ്യ സമത്വത്തിന്റെ ആശയമായി അവതരിപ്പിച്ചവരാണ് ഇസ്ലാമിസ്റ്റുകൾ. സയൻസിന്റെയും ഭൂഗോള ശാസ്ത്രത്തിന്റെയും ഗുരുക്കന്മാരായിരുന്നു അവരുടെ മുൻതലമുറക്കാർ. മുസ്ലിം സ്പെയിനിന്റെ ശാസ്ത്രീയ സാംസ്‌കാരിക ഔന്നത്യത്തിന്റെ വെളിച്ചത്തിലായിരുന്നു യൂറോപ്പ് ഉണർന്നത്.
അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന സാമൂഹ്യ ചിന്തയിൽ നിന്നാണ് സോഷ്യലിസം ഒരു ആശയ തത്വ ശാസ്ത്രമായി  ഉടലെടുത്തത് .  അതുകൊണ്ട് തന്നെ അതിന്റെ വീക്ഷണ ഗതികൾ ഇസ്ലാമിന്റെ സാമൂഹ്യ നീതി ശാസ്ത്രത്തോടെ സാമ്യതയുള്ളതാണ്. ദൈവ വിശ്വാസ നിരാകിരണം ഒഴികെ.  ക്രിസ്ത്യൻ പൗരോഹത്യ ഫീഡലിസ്റ്റ് കൂട്ടുകെട്ട് അവരെ ദൈവ മത നിരാകരണത്തിൽ തളച്ചിട്ടു.
ഇസ്ലാം ദീനിനെ ഹൃദയത്തിലേറ്റിയവരെയാണ് മുസ്ലിമിങ്ങൾ എന്ന് വിളിക്കുന്നത്. അത് തന്നെയാണ് ഇംഗ്ലീഷിൽ ഇസ്ലാമിസ്റ്റുകൾ എന്ന് വിളിക്കുന്നവർ. അവർക്കു ഭരണ മാതൃക അവരുടെ പ്രവാചകൻ മുഹമ്മദ്‌(സ), ഖലീഫമാരായ അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നവരാണ്.  ഖിലാഫത്ത് എന്നാൽ ഇസ്ലാമിന്റെ രാഷ്ട്ര സങ്കല്പമാണ് .മഹാത്മാ ഗാന്ധി ശ്ലാഘിച്ച മുഹമ്മദിന്റെയും ഉമറിന്റെയും ഭരണ മാതൃക. കമ്മ്യൂണിസ്റ്റ്‌കാരുടെ മാതൃക ഏകാധിപതികളായ ലെനിനും സ്റ്റാലിനും മാവോയുമാണ്.
കേരളത്തിലെ ജാതി ഫ്യൂഡൽ വ്യവസ്ഥയിൽ വീർപ്പു മുട്ടിയ അവർണ്ണ ജാതിക്കാരുടെ മോചനത്തിന്റെ തുടക്കം മുസ്ലിംങ്ങളുടെ വരവോടെയാണ്. അവരുമായിട്ടുള്ള സമ്പർക്കം സമൂഹത്തിൽ പല മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്. ചിലർ ജാതി മേൽക്കോയ്മയിൽ നിന്നും അടിമത്വത്തിൽ നിന്നും മോചനം തേടി സമസ്താധിഷ്ഠതമായ സമൂഹമായ ഇസ്ലാം വിശ്വാസങ്ങളിലേക്ക് ചേക്കേറി.  കേരള മുസ്ലിമിങ്ങൾക്കു അവർണ്ണ ഭരണാധികളായ വർഗ്ഗങ്ങളോടുള്ള നല്ല ബന്ധം അതിനു പ്രോത്സാഹനം നൽകി.
ആദ്യമായി ഭൂപരിഷ്കരണവും മാറ്  മറക്കാനുള്ള അവകാശവും നിയമം മൂലം പ്രഖ്യാപിച്ച ടിപ്പു സുൽത്താന്റെ ഭരണ പരിഷ്ക്കാരങ്ങൾ ആ അധ:കൃത സമൂഹത്തിൽ ഒരു ഉയർത്തെഴുനേല്പിന്റെ ആത്മ വിശ്വാസം പുനഃസ്ഥാപിച്ചു.
ഇസ്ലാമിന്റെ സാങ്കേതിക പദങ്ങളെ ഭീകരവത്കരിച്ചതിൽ പാശ്ചാത്യ,  സയണിസ്റ്, കമ്മ്യൂണിസ്റ്, രാജഭരണ അനുകൂല പണ്ഡിതർ മുതലായ ലോബികൾക്കു അടിസ്ഥാനപരമായിത്തന്നെ പങ്കുണ്ട്.  ഐസിസ്, അൽഖായിദ മുതലായവരുടെ പ്രവർത്തനങ്ങൾ അതിന്റെ സ്പോൺസർ മാരായ വെസ്റ്റേൺ ഇസ്രാഈലി രഹസ്യ ഗ്രൂപ്പുകളുടെ താല്പര്യങ്ങൾ ഒരു പരിധിവരെ പൂർത്തീകരിച്ചിട്ടുണ്ട്. അതിനെ ആളും അർത്ഥവും നൽകി സഹായിക്കുന്ന നിലപാടാണ് തീവ്ര രാജ ഭരണ വക്താക്കളായ മത പണ്ഡിതർ നിർവഹിച്ചത്. അവർ അതിനു വേണ്ടി ഖുർആൻ തന്നെ ദുർവ്യാഖാനം ചെയ്തു. ഭരണ ശിക്ഷ നിയമങ്ങളെ മനുഷ്യത്വത്തിന്‌ ഹാനികരമാകുന്നവിധം ചിത്രീകരിച്ചു.
പാശ്ചാത്യരുടെ ഇസ്ലാം വിരോധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലോകത്തെ ആദ്യത്തെ സംഘടിത മത യുദ്ധം കുരിശു യുദ്ധമാണ്. അന്നത്തെ പോപ്പിന്റെ നേതൃത്വത്തിൽ സംഘടിച്ച കുരിശ് പടയാളികൾ ചെയ്തു കൂട്ടിയ മനുഷ്യ കൂട്ട കശാപ്പുകൾ പോപ്പിന്റെ ഒത്താശയോടെ യേശുവിന്റെ നാമത്തിൽ ചെയ്ത ഏറ്റവും വലിയ നരഹത്യകളായിരുന്നു.  നമ്മൾ ചെങ്കിസ്ഖാന്റെ ക്രൂരതകളെ കുറിച്ചേ കേട്ടിട്ടുള്ളു.  അതിലും പതിന്മടങ്ങു കൂടുതലായിരുന്നു ഇത്. ഇരകൾ മുസ്ലിമിങ്ങളും ജൂതന്മാരും മറ്റുള്ള  മത സമൂഹങ്ങളുമായിരുന്നു. 
ഈ സംഘടിത കുരിശ് പടയാളികളെ അവസാനമായി ജറൂസലമിൽ നിന്ന്  തുരത്തിയ മുസ്ലിമിങ്ങൾ  എന്നും പാശ്ചാത്യരുടെ ശത്രുക്കളായിരിന്നു. യൂറോപ്പ് കീഴടിക്കിയ ഏക ശക്തിയായ മുസ്ലിമിങ്ങൾക്കെതിരെ മറ്റു പല രീതികളും അവർ പയറ്റിയിരുന്നു.  അതിന്റെ ശിതലീകരണത്തിനും നാശത്തിനും വഴിവെക്കുന്ന എല്ലാം വഴികളും അവർ പയറ്റിയിരുന്നു. അതിലൊന്നാണ് ഭീകരത മുദ്ര കുത്തൽ.  നിർഭാഗ്യ വശാൽ നിർമത വാദികളും കമ്മ്യൂണിസ്റ്റുകളും ഇതു തന്നെയാണ് പിന്തുടരുന്നത്. അവർക്കും ഒരു മുസ്ലിം രാഷ്ട്രിയ ശക്തി ഉയർത്തെഴുനേല്ക്കുന്നത് സഹിക്കാൻ പറ്റുകയില്ല. അവരുടെ പിണയാണികളായ രാജ പട്ടാള ഏകാധിപതികൾ അവർക്കുവേണ്ടി സ്വന്തം ജനതയെ അടിച്ചമർത്തി ഭരിക്കുകയാണ്.  ഇവരാണ് മുസ്ലിം വിരുദ്ധർക്ക് ഇഷ്ടപ്പെട്ടവർ.  ജോർജ് ബുഷ് ഇറാഖി അധിനിവേശത്തെ ഒരു നാലാം കുരിശ് യുദ്ധമായാണ് വിശേഷിപ്പിച്ചത്.  എല്ലാ ജനകിയ മുന്നേറ്റങ്ങളിലും അതിലെ പട്ടാള ഏകാധിപതികളോട് ഇവരിൽ പലരും പക്ഷം ചേർന്ന് ജനകീയ സമരത്തിന്റെ അന്തിമ വിജയത്തിന് തടയിടാൻ  ആളും അർത്ഥവും നൽകി സഹായിക്കുകയാണ് ചെയ്തത്. ലിബിയ, സിറിയ, ഈജിപ്ത് മുതലായ രാജ്യങ്ങൾ ഉദാഹരണങ്ങളാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...