2020 ജൂലൈ 8, ബുധനാഴ്‌ച

സിറ്റിയുടെ ഭാവഗായകൻ


 "സിറ്റിയുടെ ഭാവഗായകൻ"

✍️ ശംസു മാടപ്പുര

 എൻറെ ഗുരു തുല്യനും ഞാനേറെ ബഹുമാനിക്കുന്ന വ്യക്തികളിൽ ഒരാളുമായ കണ്ണൂർ ഷാഫിയുമായി നടത്തിയ സംഭാഷണം വായനക്കാർക്ക് സമർപ്പിക്കുകയാണിവിടെ.
സിറ്റിയിലെ ഒരുപാട് കലാകാരന്മാരെ കൈപിടിച്ചുയർത്തി അവരെ കലാ ലോകത്തിന് സംഭാവന ചെയ്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് കണ്ണൂർ ഷാഫി.  അവരിൽ പാട്ടുകാരുണ്ട്, ഡാൻസറുണ്ട്, സിനിമാനടിയുണ്ട്, ഒപ്പന താരങ്ങളുണ്ട്.
ഇന്നും വിനയത്തോടെ പെരുമാറുന്ന,  എല്ലാവരെയും ബഹുമാനത്തോടെ സമീപിക്കുന്ന കണ്ണൂർ ഷാഫി തൻറെ വ്യക്തിത്വം ആരുടെ മുമ്പിലും അടിയറവു പറയാതെ മുന്നോട്ടുള്ള വഴികൾ താണ്ടിയ താണ് ലോകമറിയുന്ന ഒരു ഗായകനായി അറിയപ്പെടാതിരുന്നത് . 1980 കാലഘട്ടത്തിൽ സിറ്റിയിലെ കല്യാണ വീടുകളിലെ  സൂപ്പർ ഹീറോയാണ് കണ്ണൂർ ഷാഫി. അക്കാലഘട്ടത്തിൽ ഇറങ്ങിയ ഒരു ഗാനത്തിലൂടെ അദ്ദേഹം ഗാനാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. ആ ഗാനം  നാട്ടിലും ഗൾഫ് നാടുകളിലും തരംഗമായി.
കണ്ണൂർ ശാഫിയും രഹനയും കൂടി ആലപിച്ചതാണ് ഈ ഗാനം.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...