നമുക്ക് പഠിക്കാം!
"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-5"
-ഇക്ബാൽ പൂക്കൂണ്ടിൽ-
കണ്ണൂർ സിറ്റിയിൽ ഇപ്പോഴും ഗൾഫ് ജോലി വിട്ട് വരുന്ന ഏറെപ്പേരും ആശ്രയിക്കുന്നത് ആയി ക്കരയിലെ ജോലിയാണ്. മറ്റു ജോലികളിൽ വ്യാപൃതരായവരും കുറവല്ല. ഇപ്പോഴും ഇവിടെ മത്സ്യസമ്പത്തിൽ വളർന്നുവന്ന ഒട്ടനേകം മുതലാളിമാരെ കാണാൻ സാധിക്കും.
മുൻകാലങ്ങളിൽ മീൻ സൂക്ഷിക്കുവാൻ ആധുനിക സൗകര്യം ഇല്ലാത്തത് കൊണ്ട്
കടലിൽനിന്നും അമിതമായി മത്സ്യങ്ങൾ ലഭിച്ചു കഴിഞ്ഞാൽ വലിയ മത്സ്യങ്ങൾ അടക്കം ഉണക്കി വെച്ച് മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുമായിരുന്നു. കയറ്റുമതിക്ക് പുറമെ ഏക്കറുകളിൽ ഉളള തേങ്ങിൻ തോപ്പുകൾക്ക് മത്സ്യം വളമായി ഉപയോഗിച്ചിരുന്നു.
വിദേശ മത്സ്യ വിപണിയിൽ ഏറ്റവും മാർക്കറ്റ് ഉള്ളതാണ് ചിറ്റാ ചെമ്മീൻ .മുമ്പ് ചിറ്റാ ചെമ്മീൻ ഇവിടെ നിന്നും കയറ്റി പോയിരുന്നു. അന്ന് ഉടൽ മാത്രമായിരുന്നു കൊണ്ടു പോയിട്ടുള്ളത് .
കടപ്പുറം കാരൻറെ കൈയിലെ പണം പോലെ എന്ന പഴഞ്ചൊല്ല് തന്നെയുണ്ട് .
കടലിൽ പോകുന്ന മുക്കുവരുടെ ഭാര്യ അടുപ്പക്കാരനായ ഗൾഫുക്കാരനോട് സ്പ്രേക്ക് നെക്കുമ്പോ തൂപ്പണ അത്തറ് വേണം എന്നാണ് പറയാറുള്ളത്.
കടലിലെ മീൻ സമ്പത്ത് പോലെ ആവില്ല പുത്തൻ പണക്കാരുടെ കൈയിലുള്ള പണം. അതെപ്പോഴും പോകും. എന്ന വാമൊഴികൾ
തന്നെ ധാരാളം മതിയാവും കണ്ണൂർ സിറ്റി ക്കാർക്ക് ഗതകാലത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ.
വറ്റാത്ത കടൽ സമ്പത്തായ മത്സ്യം ഇന്ന് കിട്ടാക്കനിയായി. അതിന് കാരണം മീനാകുമാരി കമ്മീഷൻറെ നിലപാടാണ്. നിയമം പാസാക്കും മുമ്പുതന്നെ മുക്കിന് മുക്കിന് കടൽത്തീരങ്ങളിൽ ഹാർബർ വന്നുതുടങ്ങി.
മത്സ്യത്തൊഴിലാളികളും ജനങ്ങളും രാഷ്ട്രീയക്കാരും കരുതി വികസനമേണെന്ന്. കൊണ്ടുവരുന്ന മത്സ്യങ്ങൾ ഒക്കെ കൊണ്ടുവന്ന് ലേലം വിളിച്ച് വിൽക്കാമെന്ന്.
കാരണം അന്ന് നിയന്ത്രണം ഉണ്ടായിരുന്നില്ല. കടലിൽ എവിടെയും പോയി മീൻ പിടിക്കാമായിരുന്നു. 5-6 ദിവസം കടലിൽ പോയി മീൻ പിടിച്ചു കൊണ്ടു വരും.
ക്യാമറ വെച്ചുള്ള മീൻ പിടുത്തം, എൻജിൻ ഘടിപ്പിച്ച കടലിൽ യാത്ര, ഓട്ടോമാറ്റിക് വല ഉപയോഗിച്ച് മീൻ പിടിത്തം ഒന്നും അന്നില്ലായിരുന്നു. മീൻ സുലഭമായിരുന്നു. തലശ്ശേരി, കണ്ണൂർ, അഴീക്കോട്, ഇങ്ങനെ മുക്കിന് മുക്കിന് ഹാർബർ നിർമ്മിച്ചു. അതായത് കേരള സർക്കാരിന് പോലും അധികാരമില്ലാത്ത പ്രൈവറ്റ് കമ്പനിക്ക് കൊടുക്കാനായി.
ഇപ്പോൾ ടാക്സ് പിടുത്തം പരിപൂർണ്ണമായില്ല .ഇവിടെയുള്ള ആളുകൾക്ക് തന്നെയാണ് കൊടുക്കുന്നത് .
എങ്കിലും പോലീസിന് പോലും അകത്ത് കയറണമെങ്കിൽ പെർമിഷൻ എടുക്കണം. കാരണം ഫിഷറീസ് ലേലം വിളിച്ച് ചില വ്യക്തികൾക്കാണ് ഇതൊക്കെ സംവരണം ചെയ്തിട്ടുള്ളത്.
ഇത് കുത്തകകൾക്ക് കൈമാറ്റപ്പെടുന്ന ദിനം വിദൂരത്തല്ല.
മീനാകുമാരി പുതിയ നിയമ വ്യവസ്ഥ ഉണ്ടാക്കി. 400 കിലോമീറ്റർ ചുറ്റളവിൽ നിന്ന് മാത്രമേ മീൻപിടിക്കാൻ പാടുളളു എന്ന നിയമം. കടലിൽ കപ്പൽ സഞ്ചാര സൗകര്യം വേണം എന്ന കാരണമാണ് പറഞ്ഞത്. ഇറ്റാലിയൻ നാവികർ നമ്മുടെ കേരളത്തിലെ മീൻ പിടിക്കുന്ന ആളുകളെ വെടിവെച്ചുകൊന്നത് അവരുടെ യാത്രാ സ്വാതന്ത്ര്യം മീൻപിടിക്കുന്ന മുക്കുവർ തടസ്സപ്പെടുത്തിയത് കൊണ്ടാണെന്ന കാര്യം മറക്കരുത്
നമ്മുടെ നാട്ടിലെ കടലിൽ ഞങ്ങൾക്ക് മീൻപിടിക്കാൻ സ്വാതന്ത്ര്യം ഇല്ല എന്ന് ചുരുക്കം. കപ്പലിൽ യാത്ര സൗകര്യം കൊടുത്തിട്ടുള്ള നേട്ടം എന്താണ്?
അവർ എന്താ ചെയ്യുന്നതെന്ന് ഞങ്ങൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നു. ചാകര ഉണ്ടെങ്കിലും ഇല്ലെങ്കിലും കപ്പലിൽ മീൻ സുലഭമാണ്.ഈ കപ്പലിൽ പിടിക്കുന്ന മീനുകൾ എത്തിക്കുവാനാണ് ഹാർബറുകൾ നിർമ്മിച്ചതെന്ന് നാം പിന്നീട് തിരിച്ചറിഞ്ഞു. കുത്തകകൾ പിടിക്കുന്ന മീൻ എത്തിക്കുവാനുള്ള അടുത്തനിയമം ഉടനെ വരമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കടലിൽ മീൻ ഇല്ലാത്തത് കൊണ്ടല്ല നിയമം പ്രാബല്യത്തിൽ വന്നത്. പകരം മുക്കുവരുടെ മീൻ പിടിക്കാനുള്ള പരിധി വെട്ടിച്ചുരുക്കി കുത്തകകൾക്ക് മീൻ സംഭരിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ