2020 ജൂലൈ 26, ഞായറാഴ്‌ച

സിറ്റിയുടെ ഗതകാലം -9

നമുക്ക് പഠിക്കാം!

സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-9

-ഇഖ്ബാൽ പൂക്കുണ്ടിൽ-

കണ്ണൂർ സിറ്റി ഒന്നൊന്നര നാട്, എൻറെ സ്വന്തം സിറ്റി, എന്ന് പറയുമ്പോഴും സിറ്റിയുടെ മക്കളായ ഞങ്ങൾ സിറ്റിക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്ന ചിന്ത ഉയരേണ്ടതുണ്ട്.
സ്വന്തം വീടിനെ കുറിച്ചുള്ള ഭാവി ഭൂതം ചിന്തിക്കും പോലെ തന്നെ നാടിനെ പറ്റിയും ചിന്തിക്കേണ്ടതുണ്ട്. തകർന്ന സംരംഭങ്ങൾ ഒക്കെയും പോയി. കാലഘട്ടത്തിന്റെ വളർച്ചയിൽ പിടിച്ചു നിൽക്കാതെ തകർന്നത് തകർക്കപ്പെടേണ്ടത് തന്നെയാണ്.
 പക്ഷേ,ഒട്ടനേകം തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിലിടങ്ങൾ തകർക്കരുത്.
ഒരു ജനതയുടെ ഭൗതിക വളർച്ചയിൽ ബഹുമുഖ പ്രവർത്തനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് പട്ടിണിയില്ലാത്ത സാമൂഹികക്രമം ഉണ്ടാവുക എന്ന ചിന്തയോടെ  സ്വയം പര്യാപ്തത നേടണം. ദീർഘവീക്ഷണത്തോടെ സഞ്ചരിച്ച പല നേതാക്കളെയും കണ്ണൂർ സിറ്റിയിൽ ഞങ്ങൾക്ക് കണ്ടെത്തുവാനാവും അവരുടെ മൊഴികളും പ്രവർത്തനങ്ങളും ഒന്നായിരുന്നു.
മുസ്ലിം സാംസ്കാരിക കേന്ദ്രം എന്ന ലേബലിൽ ഇന്ന് അറിയപ്പെടുന്നത് കോഴിക്കോട് ആണെങ്കിൽ മുമ്പ് തലശ്ശേരിയായിരുന്നുവെന്ന് ഞങ്ങൾക്കറിയാം. അതിനുമുമ്പേ മുൻകാല മുസ്ലിം നേതാക്കളെയും പത്രക്കാരെയും വിദ്യാഭ്യാസ-സാംസ്കാരിക നേതാക്കളെയും നോക്കി കഴിഞ്ഞാൽ കണ്ണൂർ സിറ്റി എവിടെ എത്തി നിൽക്കുന്നുവെന്ന് വിലയിരുത്താം. പലരുടെയും എഴുത്തിലൂടെ അത് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ആദ്യമായി
ഖുർആൻ  മലയാള പരിഭാഷ നടത്തിയിട്ടുള്ള പണ്ഡിതൻ കണ്ണൂർ സിറ്റിക്കാരനായിരുന്നു എന്ന ഒരു അറിവ് ഞങ്ങൾക്ക് ഉണ്ടാവേണ്ടതുണ്ട്. 1855 മാഹിൻ അലി എന്ന് പറയുന്ന അറക്കൽ രാജവംശത്തിലെ പുതിയാപ്ലയായ
മുഹിയുദ്ധീൻ അബ്ദുൽ ഖാദർ കേയിയാണ് പരിഭാഷകൻ.  ഇദ്ദേഹം മരിച്ചത് മക്കയിൽ വെച്ചെന്നാണറിവ്.
ഞങ്ങൾ സിറ്റിക്കാരുടെ സ്വകാര്യ അഹങ്കാരമാണ് ഈ അഹമ്മദ് സാഹിബും ജസ്റ്റിസ് ഖാലിദും.
മദ്രാസിൽ അല്ലാമാ മുഹമ്മദ് ഇഖ്ബാൽ എന്ന പ്രശസ്തനായ കവി വന്നപ്പോൾ
 അദ്ദേഹത്തിൻറെ ഉറുദു പ്രസംഗം പരിഭാഷപ്പെടുത്തിയത് കണ്ണൂർ സിറ്റി ക്കാരനായ ജസ്റ്റിസ് ഖാലിദ് ആയിരുന്നു. അദ്ദേഹത്തിന് ഈ അറിവ് ലഭിച്ചതും ഉറുദുവിലും അറബിയിലും ഇംഗ്ലീഷിലും ഉള്ള പാണ്ഡിത്യം വളർത്തിയെടുത്തതും അദ്ദേഹത്തിൻറെ ഗുരുവായ സിറ്റി നാലൂപുരയിലെ
കോയിക്ക എന്ന പേരിലറിയപ്പെടുന്ന കോയകുഞ്ഞി ആയിരുന്നു. ജസ്റ്റിസ് ഖാലിദിന് പുറമേ കോയിക്കയുടെ ശിഷ്യ ഗണത്തിൽ പെടുന്നവരാണ്   ഡോക്ടർ കാദർകുഞ്ഞി,
കേരളത്തിൽ അറിയപ്പെട്ട കെ എം അബൂബക്കർ കുഞ്ഞി സാഹിബ് ,
കണ്ണൂർ സിറ്റിക്കാരുടെ സ്വന്തം കുട്ടിയാ പുറത്തെ അബൂനിക്ക തുടങ്ങിയവർ.
കോയിക്ക വളർത്തിക്കൊണ്ടുവന്ന വിദ്യാഭ്യാസ സിലബസിലെ പ്രത്യേകത മൂലം  പഠിച്ചവരോക്കെ സാമൂഹിക ഇടപെടൽ നടത്തുന്ന വരായി മാറി എന്നത് ചരിത്രം. സമൂഹത്തിൽ ഇടപെടാനുള്ള ആർജ്ജവം സിദ്ധിച്ചിരുന്നത് കോയിക്കയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണ്.
അതിൽ പ്രധാനിയായിരുന്നു കുട്ടിയാ പുറത്തെ അബൂനിക്കയും,  കസാനക്കോട്ടയിലെ ചീപ്പറും.
ഇന്നത്തെ വിദ്യാഭ്യാസ രീതി ഞങ്ങളുടെ പൗര ബോധത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. യുദ്ധം വരുമ്പോൾ  പട്ടാളത്തിന് ജയ് വിളിക്കലും ക്രിക്കറ്റ് കളി വരുമ്പോൾ ഇന്ത്യ ജയിക്കണം എന്ന് പറയലുമായി മാറി നാടിനോട് പൗരർ കാണിക്കേണ്ട ബാധ്യത.
സ്വഭാവഗുണങ്ങളും ജീവിതം മാർഗ്ഗവും കുടുംബബന്ധങ്ങളും ഇതിലെ മര്യാദകളും വിദ്യാഭ്യാസംകൊണ്ട് കിട്ടുന്നില്ല.
രാജ്യത്തിൽ നിയമത്തെ പറ്റിയും വ്യവസ്ഥിതിയും പഠിക്കേണ്ടത് സ്കൂളിൽ നിന്നാണ്. സാമൂഹികപാഠം തന്നെ മനുഷ്യത്വരഹിത സംഹിതയായി മാറിക്കഴിഞ്ഞു. വിദ്യാഭ്യാസംകൊണ്ട് പ്രാവർത്തിക വൽകരികേണ്ടതും.
പ്രയോഗവൽക്കരി
ക്കേണ്ടതമായ ഒട്ടനേകം കാര്യങ്ങളുണ്ട്. കാര്യപ്രാപ്തിയുള്ള നേതാക്കന്മാർ എന്തുകൊണ്ട് നിലവിൽ സിറ്റിയിൽ ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിന് വിദ്യാഭ്യാസം എന്നാണ് ഉത്തരം.
വിദ്യാഭ്യാസം തൊഴിൽ നേടുന്നതിനു മാത്രമാവുന്നു. അതുകൊണ്ട് വിദ്യാഭ്യാസം എന്നത് ലാഭം കൊയ്യാനുള്ള ഒരു ഏർപ്പാടായി മാറി.  നേതാക്കന്മാർ  ലാഭം ചിന്തിക്കുമ്പോൾ സ്വാർത്ഥത മാത്രമാണ് മുൻപിൽ കാണുന്നത്. സ്വാർത്ഥത മാത്രമാണ് അവരെ മുന്നോട്ടു നയിക്കുന്നതും.
യൂണിവേഴ്സിറ്റി കളിലേക്ക് എത്തുന്ന ഓരോ സിലബസുകൾ കുത്തകകൾ വിൽക്കുന്നതാണ്. കോടികൾ കൊടുത്ത്  സർക്കാർ അത് വാങ്ങുന്നു. കുത്തകകൾക്ക് അനുസൃതമായി ഉള്ള യുവതലമുറയാണ് ഇന്ത്യൻ വിദ്യാഭ്യാസം വാർത്തെടുക്കുന്നത് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...