2020 ജൂലൈ 7, ചൊവ്വാഴ്ച

കാലത്തിനു മുമ്പേ സിറ്റി നയിച്ചവർ-8

പരമ്പര (അവസാന ഭാഗം)



✍️ ഹനീഫ കുരിക്കളകത്ത്

ദേശീയ സമര പ്രചാരണവുമായി സന്ദർശനത്തിനെത്തിയ ജവഹർലാൽ നെഹ്റുവിന് കണ്ണൂർ നൽകിയത് വൻവരവേൽപ്പ് ആയിരുന്നു.നെഹ്റുവിൻറെ ഇംഗ്ലീഷ് പ്രസംഗം അന്ന് പരിഭാഷപ്പെടുത്തിയത് സിറ്റി ക്കാരനായ പാറപ്പുറത്ത് കോയ കുഞ്ഞിയായിരുന്നു.ഉപ്പു സത്യാഗ്രഹത്തിലും ക്വിറ്റിന്ത്യാ സമരത്തിലും പങ്കെടുത്ത കോയക്കുഞ്ഞി ഒന്നിലേറെ തവണ അറസ്റ്റ് വരിച്ചു. ജയിൽ ശിക്ഷക്കും വിധിക്കപ്പെട്ടു.മൗലാനാ മുഹമ്മദലി യുടെ നേതൃത്വത്തിൽ നാഗ്പൂരിൽ നടന്ന അഖിലേന്ത്യാ ഖിലാഫത്ത് സമ്മേളനത്തിൽ പങ്കെടുത്തു. 1964 സെപ്റ്റംബർ ആറിന് മരണപ്പെട്ടു.
#############
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്ന് നേരിട്ട് താമ്ര പത്രം സ്വീകരിച്ചയാളാണ് എം.സി ഉമ്മർ കുഞ്ഞി.സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുന്നതിന്റെ ഭാഗമായി 1972-ൽ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് താമ്രപത്രം ഏർപ്പെടുത്തിയത്. അധികപേർക്കും താമ്രപത്രം നൽകിയിരുന്നത് അതാത് ജില്ലകളിലെ കലക്ടർമാർ ആയിരുന്നു.എം.സി ഉമ്മർ കുഞ്ഞിയെ പോലെ അപൂർവ്വം ചിലരെ ഡൽഹിയിലേക്ക് ക്ഷണിച്ചു വരുത്തി  പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നേരിട്ട്  താമ്ര പത്രം നൽകി.കിറ്റ് ഇന്ത്യ പ്രമേയം അംഗീകരിച്ചതിന്റെ പേരിൽ കെ കേളപ്പൻ,കെ. ദാമോദരൻ തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ചിറക്കൽ താലൂക്കിൽ നടന്ന സമരങ്ങൾക്ക് എം.സി ഉമ്മർ കുഞ്ഞി, ചിറക്കൽ  ടി ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. സൈമൺ കമ്മീഷൻ റിപ്പോർട്ടിനെതിരെ നടന്ന സമരത്തിൽ അറസ്റ്റ് വരിച്ചു.എ. കെ ഗോപാലൻ  കെ .പി ഗോപാലൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിനും എം.സി ഉമ്മർ കുഞ്ഞി  അറസ്റ്റ് ചെയ്യപ്പെട്ടു
(അവസാനിച്ചു)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...