2020 ജൂലൈ 25, ശനിയാഴ്‌ച

സിറ്റിയുടെ ഗതകാലം-8

നമുക്ക് പഠിക്കാം

സിറ്റിയുടെ ഗതകാലം : പഠിക്കേണ്ട വസ്തുതകൾ-8

-ഇഖ്ബാൽ പൂക്കൂണ്ടിൽ-

കാലഘട്ടത്തിൻറെ ഗതി മാറ്റത്തിൽ തകർന്നുപോയ ഒട്ടനേകം തൊഴിൽ ശാല കണ്ണൂർ സിറ്റിയിൽ കണ്ടെത്താനാവും.
അതിൽ കാലഘട്ട അനുസൃതമായി തകരേണ്ടതും ഇന്നും പുതിയ രൂപത്തിൽ തുടരേണ്ടതു മായ വാണിജ്യം കാണാൻ സാധിക്കും.
ഉരുവച്ചാലിലെ ചകിരി-കയർ വ്യവസായം, മരമിൽ, നീർച്ചാലിലെ കൊപ്ര-വെളിച്ചെണ്ണ വ്യവസായം, ചുരുട്ട് വ്യവസായം., ബീഡി വ്യവസായം   തുടങ്ങിയ സംരംഭങ്ങൾ.( ഇതിൽ സിറ്റി ബീഡി തന്നെ ഉണ്ടായിരുന്നു)
പുരാതന തൊഴിലിലെ മാറ്റത്തെ ഉൾക്കൊണ്ട് പുതിയ സംരംഭത്തിന് നാട്ടുകാരെ ഒരുക്കേണ്ട ബാധ്യതയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് .
നഗര ദാരിദ്ര നിർമ്മാർജ്ജനത്തിൽ ഗാർഹിക, വ്യവസായ, വാണിജ്യ സംരംഭങ്ങൾ ഒരുക്കേണ്ടത് എങ്ങനെ എന്ന് പറയുന്നുണ്ട്. ഇതിനു എതിരാവുന്ന ഭൂമിയുടെ ഉപയോഗവും കെട്ടിട നിയന്ത്രണവും നടത്തുവാനും നിർത്തിവെക്കാനും നഗരസഭക്ക് അവകാശമുണ്ട്.
വാഹന യാത്രകൾ മാറ്റത്തിന് വിധേയമായതാണ്. കൈവണ്ടികൾ ഗുഡ്സ്, പിക്കപ്പുകളിലേക്കും. കാളവണ്ടി - ലോറി, ട്രക്ക്, കളിലേക്കും മാറി.
മുൻകാലങ്ങളിലെ വീട് നിർമ്മാണം റോഡിൽ തള്ളി നിൽക്കുന്നത് ആകാൻ കാരണം. കുതിര വണ്ടിയിലേക്ക് പെണ്ണുങ്ങൾ കയറാനുള്ള സൗകര്യത്തിനു വേണ്ടിയായിരുന്നത്രെ.
സ്ത്രീകളെ കൂടുതലായി നടത്തിക്കില്ലാരുന്നു. കല്യാണത്തിനും മറ്റും പോകുമ്പോൾ സ്ത്രീകൾ കുതിരവണ്ടിയിലും പുരുഷന്മാർ നടന്നു പോകുകയായിരുന്നു പതിവ്.
വീടുകൾക്ക് മുമ്പിൽ ആൾമറ വെക്കുന്നതും വെഷ തൂക്കിയിടുന്നതും സ്ത്രികളെ വാഹനത്തിലുളള പുരുഷൻ കാണരുതെന്ന് കൊണ്ടായിരുന്നു.
 അന്ന് മുതലേ കണ്ണൂർ സിറ്റിയിൽ കുതിര വണ്ടികൾക്ക്  പാർക്കിംഗ് സൗകര്യം ഉണ്ടായിരുന്നു. സിറ്റി ജുമാഅത്ത് പള്ളി മുതൽ പുതിയപീടിക റോഡ് വരെയുള്ള കുതിര ചാപ്പ ഇന്നും അറിയപ്പെടുന്ന സ്ഥലമാണ്.
കൈവണ്ടി, കുതിരവണ്ടി, മൂരി വണ്ടി നിർമാണവും അറ്റകുറ്റപ്പണിയുടെ കേന്ദ്രവും പാർക്കിംഗും കുതിരചാപ്പ കേന്ദ്രീകരിച്ചായിരുന്നു സ്ഥാപിച്ചിരുന്നത്. സിറ്റിയേ പോലെ  കുറുവയ്ക്കും, താഴെചൊവ്വയിലും ഇത്തരം സംവിധാനങ്ങൾ നിലനിന്നിരുന്നു. മൂരികളുടെയും, കുതിരകളുടെയും, കുളമ്പിന്നടിയിൽ ലാട അടിക്കുന്ന കേന്ദ്രം സിറ്റിയിലുണ്ടായിരുന്നു.
(കുളമ്പിന് തെയ്മാനം സംഭവിക്കാതിരിക്കാനാണ് ഇങ്ങിനെ ചെയ്തിരുന്നത്). കുതിരവണ്ടി ഓടിക്കുന്നവരിൽ ചിലരായിരുന്നു നീർച്ചാൽ തോലിന്റെവിടെ ഖാത്തിംക്ക, കുറുവയിലെ ചാക്ക്മല്ലൻ അസീസ്ക്ക.
സിറ്റി റോഡുകളിലൂടെ ഒരുപാട് കാലം ഗതാഗതം നടത്തിയിരുന്നു ഇവർ.
മോട്ടോർ ടാക്സി വന്നപ്പോഴും കണ്ണൂരിൽ ആദ്യമായി പാർക്കിംഗ് സൗകര്യം കണ്ണൂർ സിറ്റിയിലാണ് ആരംഭിച്ചത്.
ഇന്ന് ചില യൂണിയനുകളിൽ ഉള്ളവർക്ക് മാത്രമാണ്
kc ഓട്ടോ പെർമിറ്റുകൾ കൊടുക്കുന്നത്. പരമ്പരാഗത ഓട്ടോ തൊഴിലാളികൾക്ക് പോലും ജോലി കിട്ടാത്ത അവസ്ഥയാണിപ്പോൾ.
kc നഗരവാസികൾക്ക് കിട്ടിയില്ല എന്ന അവസ്ഥയിലും 4500 kc പെർമിറ്റുകൾ ആർ.ടി.ഒ ഇതുവരെ ഇഷ്യൂ ചെയ്തിട്ടുണ്ട്.
നിലവിൽ പഴയ നഗരപരിധിയിൽ ഉള്ളവർ ടാക്സ് കൊടുത്ത് വണ്ടി ഇറക്കുന്നുണ്ട്. ആർടിഒ ഓടാനുള്ള പെർമിഷനും കൊടുക്കുന്നു. പക്ഷേ നഗരവാസികൾക്ക് നഗരത്തിൽ പാർക്ക് ചെയ്യാൻ പാർക്കിങ് സൗകര്യമില്ല  എന്ന് പറഞ്ഞ്  നമ്പർ കൊടുക്കുന്നില്ല.
ഒരു നിബന്ധനയും വെക്കാതെ  കൊടുത്ത കേസി നമ്പറുകൾ തളിപ്പറമ്പ്, കൂത്തു പറമ്പ് അടക്കമുള്ള ആളുകളുടെ കൈകളിലാണ് ചെന്നെത്തിയത്.
അവരിൽ ചിലർ ടൗണിൽ താമസിച്ച് ജോലി ചെയ്യുന്നു .മറ്റു ചിലർ രാവിലെ സ്കൂൾ കുട്ടികളുമായി വരുന്നു, വൈകുന്നേരം തിരിച്ചു പോകുന്നു. ഇതിനിടയിൽ നാട്ടുകാർ പാർക്കിങ്ങ് കിട്ടാതെ നട്ടം തിരിയുന്നുമുണ്ട്. നഗരാസൂത്രണത്തിലൂടെ ടൗൺപ്ലാനിങ് നടത്തി കഴിഞ്ഞാൽ തീർച്ചയായും പാർക്കിങ്ങ് സൗകര്യം നിർമ്മിക്കാൻ പറ്റും.
എകെജി ഹോസ്പിറ്റലിനും ആയിക്കര മാർക്കറ്റിനും  മുൻപിൽ ഉപയോഗശൂന്യമായ പാർക്കിങ്ങുകൾ എന്തിനുള്ളതാണ്? അവിടെ ടാക്സി പാർക്കിങ്ങ് ഏർപ്പെടുത്തി കൂടെ?
 ഇതേപോലെ പല സ്ഥലങ്ങളും കണ്ണൂർ ടൗണിലുണ്ട്. അവിടങ്ങളിൽ പാർക്കിങ് സംവിധാനം നിലവിൽ വന്നാൽ ചില ഇടപാടുകൾക്ക് ഭംഗം വരും .  നിലവിൽ അറുപതിനായിരം രൂപക്കാണ് ഓരോ നമ്പറും വിൽക്കപ്പെടുന്നത്. അത് തടയപ്പെടുമെന്ന് മാത്രമല്ല കോൾ ടാക്സിക്ക് നിരത്തിലിറങ്ങാൻ അനുവാദം നൽകേണ്ടതുണ്ട്. അതോടൊപ്പം  വ്യത്യസ്ത പാർട്ടികളും വളരേണ്ടതുമുണ്ട്. ഭരിക്കുന്നവരുടെ യൂണിയനിൽ ചേർന്നാൽ KC കിട്ടും എന്ന് കട്ടായം.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...