2020 ജൂലൈ 21, ചൊവ്വാഴ്ച

സിറ്റിയുടെ ഗതകാലം

നമുക്ക് പഠിക്കാം!

"സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-3"

-ഇഖ്ബാൽ പൂക്കുണ്ടിൽ-

ഉത്തമ സമൂഹം രൂപപ്പെടണമെങ്കിൽ ഏറ്റവും നല്ല വ്യക്തികൾ ആവശ്യമാണ്.
ആധുനിക കാലഘട്ടത്തിൽ ഒരു സിറ്റിക്കാരൻ  എന്ന നിലക്ക് നൂറ്റാണ്ടുകളുടെ പ്രതാപ പാരമ്പര്യം  തേടി നടക്കുമ്പോൾ ഉള്ളിന്റെയുള്ളിൽ നിന്നും ഉയർന്ന ചോദ്യമിതാണ്.  കണ്ണൂർ സിറ്റിയെ കുറച്ചെങ്കിലും മുന്നോട്ടു നയിക്കുവാൻ വേണ്ടതെന്ത്?
 അതിനുള്ള തടസ്സമെന്താണ്?
നമുക്കാദ്യം ഇതൊന്നു പരിശോധിക്കാം.
സ്വാധീനിക്കപ്പെടുന്ന വ്യക്തികൾ സമൂഹത്തിന് ആപത്താകും. അവരെ കണ്ടെത്തണം. സുമംഗലി  ഫാബ്രിക്സിനെതിര നടന്ന സമരത്തിൽ  കുറഞ്ഞ സ്വാർത്ഥ താല്പര്യക്കാരെ  കണ്ടെത്തുകയുണ്ടായി. കമ്പനിക്ക് വിലക്കു വാങ്ങാൻ പറ്റാത്ത  ഉറച്ച് നിന്ന കുറച്ച് സമരക്കാരായിരുന്നു അത് . സമരം വിജയിക്കുവാൻ മുഖ്യ കാരണം ഇവരുടെ നിലപാടാണ്.
സമരപ്പന്തലിൽ ഇരുന്ന് സമരം ചെയ്തവരിൽ  മുഹമ്മദ് മൻസൂറിനെ  സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാനും തല്ലാനും ശ്രമം നടന്നു.
വ്യക്തി താൽപര്യത്തിൽ അധിഷ്ഠിതരായവർ സമരം നയിച്ചാൽ ചതി നടക്കുമെന്ന് ഈ സംഭവം വിളിച്ച് പറയുന്നു .
പല സമരങ്ങളും നയിക്കുന്നവരും മുന്നിൽ കാണുന്നത് സാമ്പത്തികലാഭം മാത്രമാണെന്ന്   ഈ സമരം വ്യക്തമാക്കി തന്നു.
പ്രതികരിക്കുമെന്ന് കണ്ട് യൗവനത്തെ ദിവസവും കള്ളും പണവും കൊടുത്തു ഉറക്കി കിടത്തലായിരുന്നു പതിവ്. അവരതിൽ മതി മറന്നാടി.
ഇപ്പോൾ പാലത്താഴി കേസിലെ ഉള്ളുകള്ളികൾ വ്യക്തമാകാത്ത വർക്ക് ഈ സംഭവത്തിൽ നിന്നും ചില പാഠങ്ങൾ ഉൾക്കൊള്ളാനാവും.

പോലീസിന് കാര്യങ്ങൾ വ്യക്തമായിട്ടും കമ്പനിയുടെ കൂടെ നിൽക്കുകയും കള്ള കേസ്  ചുമത്തി സമരത്തിൽ ഉണ്ടായിരുന്ന  സത്താർ, മുഹമ്മദ് മൻസൂർ, പഞ്ചാര നജീബ്, മുല്ലാക്ക നജീബ്, എന്നിവരെ  കുടുക്കി കമ്പനിക്കുവേണ്ടി തെളിവുണ്ടാക്കാൻ പോലീസ്  ശ്രമിക്കുകയായിരുന്നു ചെയ്തത്. എങ്കിലും നല്ലവനായ
ഡിവൈഎസ്പിയുടെ നീതിബോധമാണ് കേസ് തകരുവാൻ കാരണം.
സിറ്റി പോലീസ് സ്റ്റേഷനിലുള്ള പോലീസുകാർ കാക്കിയിട്ട കാപാലികർ ആണോ?എന്ന് തോന്നിപ്പിക്കുന്ന വിധമായിരുന്നു അവരുടെ ഇടപെടലുകൾ നടന്നത്.
കമ്പനി സമരക്കാർക്കെതിരെ കൊടുത്ത കേസിലെ സമൻസ് പ്രതികൾക്ക് എത്തിക്കാതെ മാറ്റിവെച്ച് വാറണ്ട് ആക്കാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ഇതിൽ പ്രത്യേകം എടുത്തു പറയേണ്ടത്  വിജയം മുന്നിൽ കണ്ട് സമരക്കാർ  പോലും അറിയാതെ  പരിസരവാസി ചായിപ്പിൽ ഫാറൂഖ് കമ്പനിക്കെതിരെ ഒരു കേസ് കൊടുത്തിരുന്നു. പുതിയ പരാതിക്കാരൻ ആരാണെന്ന്  ഫാറൂഖ് ഒഴികെ പലർക്കും അറിയില്ലായിരുന്നു.  അദ്ദേഹമത് ഗോപ്യമാക്കി  വെച്ചില്ലെങ്കിൽ അദ്ദേഹത്തെ വകവരുത്താൻ പോലും കമ്പനി അധികൃതർ  മടിക്കില്ലായിരുന്നു.

അവസാനം എനിക്കും കമ്പനി ഉടമയുമായി നടന്ന ഒരു ഒത്തുതീർപ്പ് മീറ്റിങ്ങിൽ പങ്കെടുക്കുവാനുള്ള അവസരമുണ്ടായി.
മുതലാളി കുറെ വിഷമതകൾ സംസാരിച്ചതിനുശേഷം പിന്നീട് മോഹനവാഗ്ദാനമാണ്  ചൊരിഞ്ഞത്. ശതമാനം വെച്ച് മാസാമാസം പണം (സത്യത്തിൽ ജോലിക്ക് ഒന്നും പോകേണ്ടിവരില്ല) ജോലിയെടുക്കാൻ താല്പര്യമുള്ള സമര നിരയിലുള്ള  തൊഴിലാളികൾക്ക് നൽകും. ഈ ആനുകൂല്യം വിരലിലെണ്ണാവുന്ന അഞ്ചോ- ഏഴോപേർക്കാണ് ലഭിക്കുക.
തുടർന്നുള്ള വാഗ്ദാനമായിരുന്നു  കടുപ്പം.
 നിങ്ങളുടെ സമരംമൂലം കമ്പനിക്ക്  കോടികളുടെ നഷ്ടമാണ് വരിക. അത് സംഭവിച്ചാൽ ഒരാളെയും ഞാൻ വെറുതെ വിടില്ല
എന്ന ഭീഷണി അദ്ദേഹത്തിൽ നിന്ന് ഉയർന്നു.
 ഞങ്ങൾ ചിരിച്ചു കൊണ്ട് പറഞ്ഞു എല്ലാ നിയമസാധുതയുടെ പരിരക്ഷയോടെ  കമ്പനി  തുറന്നാൽ കൂടെ നിൽക്കാൻ ഞങ്ങൾക്കാവൂ.  അതല്ലെങ്കിൽ ഈ സമരവുമായി മുന്നോട്ടുപോകും. അതിനുള്ള പിന്തുണ ജനങ്ങളുടെ പക്ഷത്തുനിന്ന് ലഭിക്കും.
പെട്ടന്ന് പണമുണ്ടാക്കുക എന്ന ചിന്ത മനുഷ്യനിൽ കടക്കുമ്പോൾ പുരോഗമനമെന്ന് പറഞ്ഞ്  അവതരിപ്പിക്കുന്നത് ജനങ്ങൾക്ക് ഉപദ്രവകരമായ ആയി മാറുന്നു എന്നതിന് കാലം സാക്ഷിയാണ്. ദീർഘകാലം നീണ്ടുനിൽക്കുന്ന പുരോഗമന പ്രവർത്തനങ്ങൾ നടത്തുന്നത് എങ്ങനെ?
നാളെ പരിശോധിക്കാം.
(തുടരും)


അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...