2020 ജൂലൈ 23, വ്യാഴാഴ്‌ച

സിറ്റിയുടെ ഗതകാലം-6

നമ്മുക്ക് പഠിക്കാം!

സിറ്റിയുടെ ഗതകാലം: പഠിക്കേണ്ട വസ്തുതകൾ-6

-ഇക്ബാൽ പൂക്കൂണ്ടിൽ-

പണ്ട് കാലങ്ങളിൽ പലരും സൗജന്യമായി കൊടുത്തിട്ടുള്ള ഭൂമി തന്നെയാണ് ഇന്ന്  റോഡും പാലങ്ങളും ട്രെയിൻ പാളങ്ങളുമായി നിലനിൽക്കുന്നത്. കണ്ണൂർ സിറ്റിയിൽ  വികസനത്തിനുവേണ്ടി പുരയും പറമ്പും വിട്ടു കൊടുത്തിട്ട് തോറ്റു പോയവരാണധികവും.
വികസന കാര്യത്തിൽ വ്യക്തത ഇല്ലാത്തത് എക്കാലത്തും ഒരു പ്രശ്നം തന്നെയായിരുന്നു.  നാടിൻറെ വികസനം  സാമ്പത്തിക വികസനമാണ്, ആരോഗ്യ രംഗത്തുള്ള വികസനമാണ്, തൊഴിൽ രംഗത്തുള്ള  വികസനമാണ്.  ശുചിത്വ രംഗത്തുള്ള വികസനമാണ്
കലാ കായിക രംഗത്തുളള വികസനം കൂടിയാണ്.ഇത് മനസിലാകാത്ത കാലത്തോളം ജനം ദുരിതം  അനുഭവിക്കുക തന്നെ ചെയ്യും.
റോഡിന് വീതി കൂട്ടലും മെട്രോ കണ്ണൂരിൽ വരുത്തലുമാണ് വികസനം എന്ന് ചിലർ ധരിച്ചു വെച്ചിരിക്കുകയാണ്.
അങ്ങനെ ആയിരുന്നുവെങ്കിൽ നാം ബ്രിട്ടീഷുകാരെ ഓടിക്കേണ്ടിയിരുന്നില്ല. കാരണം അവരാണ് ഇന്ത്യയിൽ ഒട്ടുമിക്ക വികസനങ്ങളും കൊണ്ടുവന്നത്.
ഇന്ത്യൻ റെയിൽവേ, ബോംബെ നഗരം,  റോഡുകൾ, പാലങ്ങൾ ഒട്ടനേകം കെട്ടിടങ്ങൾ, ഭൂഗർഭ പാതകൾ,
ഇന്ത്യയിലെ ജയിലുകൾ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തുടർപഠനത്തിനുള്ള കോളേജുകൾ  അങ്ങനെ ഞങ്ങൾ ഇന്ന് കരുതുന്ന  വികസനം എല്ലാം ബ്രിട്ടീഷുകാർ ഞങ്ങൾക്ക് തന്നിരുന്നു.
 പിന്നെ എന്തിനായിരുന്നു ഞങ്ങൾ ബ്രിട്ടീഷുകാരെ ഓടിച്ചത്?

ഇന്ന് തൽപര കക്ഷികൾ  കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ സൗകര്യത്തിനു വേണ്ടി ഉപയോഗിച്ചുവരുന്നു.
പൊതുജനങ്ങളുടെ വളർച്ച അവരുടെ ലക്ഷ്യമല്ല. അതുകൊണ്ടാണ് നാട്ടുകാർ അടിമകളെപ്പോലെ തൊഴിലെടുക്കുന്നവരിയി  മാറിയത്
കണ്ണൂർ സിറ്റിയിൽ നിന്നും  ഇതേപോലെ ഉണ്ടായ റോഡുകൾ നശിച്ചു പോയതിനെ തുടർന്ന്  കാലഘട്ടത്തിന് അനുസൃതമായി ഗതാഗതയോഗ്യമാക്കി മാറ്റിയത് വികസന കൂട്ടത്തിൽ ഉൾപെടുത്താം.
ഞങ്ങൾ അറിയേണ്ട ചില കാര്യങ്ങളുണ്ട്.
റോഡുകൾ ഇങ്ങനെ നിർമ്മിച്ചതിൻറെ പിന്നിലും ചില അദൃശ്യമായ കരങ്ങൾ ഉണ്ട്.
നിലവിൽ നടക്കുന്ന എല്ലാ റോഡുകളുടെയും പാലങ്ങളുടെയും പ്രവർത്തനങ്ങൾ എക്സ്പ്രസ്സ് ഹൈവേ ലേക്കാണ് നീങ്ങുന്നത്.
 അവിടുന്നങ്ങോട്ട് മുക്കിനു മുക്കിന് ടോൾ ബൂത്തുകൾ കെട്ടി പണം പിരിക്കാൻ ആൾക്കാർ സജ്ജമാകും. അതോടെ  ഞങ്ങളുടെ നാട്ടിൽ ഞങ്ങൾക്ക് യാത്രാസൗകര്യം നഷ്ടപ്പെടാൻ പോകുന്നു എന്നർത്ഥം.
കാരണം റോഡിൻറെ  പേര് മാത്രമേ മാറുകയുള്ളൂ. "എക്സ്പ്രസ് ഹൈവേ, അല്ലെങ്കിൽ നാലുവരിപ്പാത".
സിറ്റി ഉരുവച്ചാൽ മുതൽ തുടങ്ങുന്ന പാലം നേരെ  ഗ്രീൻ എക്സ്പ്രസ്സ് ഹൈവേയിലാണ് ചെന്ന് അവസാനിച്ചേക്കുക. നാല് വഴിയിലൂടെയും അതിൻറെ എൻട്രൻസ് ഉണ്ടായിരിക്കുമത്രേ.
കണ്ണൂർ സിറ്റിയുടെ തൊട്ടടുത്ത പ്രദേശമായ മുഴപ്പിലങ്ങാട് പുതിയ പാലം പണി തുടങ്ങിയിട്ടും ഇപ്പോഴും അവിടെ ട്രോൾ പിരിവ് നടക്കുന്നുണ്ട് എന്ന സത്യം ഞങ്ങൾ മനസ്സിലാക്കണം.
 പാലിയേക്കര ട്രോൾ നിർത്താനുള്ള കാരണം അവിടെ ആറു കൊല്ലം കൊണ്ട് ചിലവഴിച്ച തിനേക്കാൾ ഇരട്ടി പണം ലഭിച്ചുവെന്ന ചിലരുടെ പഠനത്തോടെ ജനകീയപ്രക്ഷോഭം രൂപപ്പെട്ടതിനാലാണ്.
ഈ ടാക്സ് പിരിവ് കുത്തകകൾക്ക് കൊടുക്കുന്നതിന് പകരം  സർക്കാർ തന്നെ സ്വയം ഏറ്റെടുത്തു ചെയ്താൽ ഇവിടെ നാടിനും ജനങ്ങൾക്കും പുരോഗതിയുണ്ടാകുമെന്ന കാര്യം വിസ്മരിക്കുന്നത് ആരാണ്? അതോടൊപ്പം
(ബി ഒ ടി) സാമ്പത്തിക സുതാരവൽക്കരണം നിർത്തൽ ചെയ്യാൻ സർക്കാർ തയ്യാറാവുകയും വേണം.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...