2020 ജൂലൈ 4, ശനിയാഴ്‌ച

കാലത്തിനുമുമ്പേ സിറ്റിയെ നയിച്ചവർ-5

പരമ്പര!

ഇച്ച മസ്താൻ-തുടർച്ച
###############
✍️ ഹനീഫ കുരിക്കളകത്ത്

ആത്മീയതയിൽ ആനന്ദം കണ്ടെത്തിയ ഇച്ച കായൽപട്ടണത്തെ പ്രമുഖ സൂഫി സദഖത്തല്ലഖാഹിരിയുടെ ശിഷ്യത്വം സ്വീകരിച്ചു. ഇവിടെ നിന്നാണ് ദൈവിക തിരുനാമം എന്നർത്ഥം വരുന്ന ഇച്ച എന്ന പേര് അദ്ദേഹത്തിന് ലഭിച്ചത്.
പിന്നീടദ്ദേഹത്തിന്റ ജീവിതം അസാധാരണമായതായിരുന്നു. പോകുന്ന വഴികളിലെ ചുമരുകളിലും കിട്ടുന്ന കടലാസ് കഷണങ്ങളിലും മനസ്സിലെ ചിന്തകൾ കോരിയിട്ടു. വിരുത്തങ്ങൾ എന്നറിയപ്പെടുന്നത് ഈ വരികളാണ്. മലയാളം ചെന്തമിഴ്, സംസ്കൃതം, ഉറുദു, പേർഷ്യൻ തുടങ്ങിയ വിവിധ ഭാഷകൾ ചേർത്തെഴുതിയതാണ് വിരുത്തങ്ങൾ. ഖുർആനിലെയും ഹദീസുകളിലെയും തത്വങ്ങൾ, മനുഷ്യ സൃഷ്ടിപ്പ്,പ്രവാചകന്മാരുടെയും ആത്മീയ ഗുരുക്കന്മാരുടെയും അനുഭവങ്ങൾ, മുഹമ്മദ് നബി (സ)യുമായി ബന്ധപ്പെട്ട അലൗകിക സംഭവങ്ങൾ എന്നീ മേഖലകളിലൂടെ സഞ്ചരിക്കുന്നതാണ് ഇച്ച മസ്താൻ വിരുത്തങ്ങൾ.
ഖാഹിരിയുടെ ശിഷ്യന്മാരിലൂടെ ഖുർആനിലും ഹദീസിലും അഗാധപാണ്ഡിത്യം നേടിയ അദ്ദേഹം പിന്നീട്  ആത്മീയതയുടെ അത്യുന്നതിയിലുള്ള ഫനാ എന്ന അവസ്ഥയിൽ എത്തിച്ചേർന്നു. ഈ സമയത്താണ് ഇച്ച എന്ന പേരിൻറെ കൂടെ മസ്താൻ പദവിയും ലഭിക്കുന്നത്.പന്ത്രണ്ടോളം വിരുത്തങ്ങൾ അദ്ദേഹത്തിൻറെതായി പുറത്തുവന്നിട്ടുണ്ട് . എട്ടോളം ഭാഷകൾ സ്വായത്തമാക്കിയിരുന്ന അദ്ദേഹം  ഈ ഭാഷകളിലിയിരുന്നു വിരുത്തങ്ങൾ രചിച്ചത്.
ബ്രിട്ടീഷ് -ഇന്ത്യ പുറത്തിറക്കിയ പുസ്തകത്തിൽ ഇച്ചാ മസ്താന്റെ കാവ്യങ്ങൾ ഇടം പിടിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

അനുഭവകഥ

രക്തപുഷ്പം! (ശംസു മാടപ്പുര) രക്തത്തിൻറെ  നിറമുള്ള ഒരു പൂവുമായി കൊച്ചു മിടുക്കി സ്കൂൾ ഡ്രസ്സിൽ എൻറെ ബെഡിന്നരിലെത്തി. നല്ല ഓമനത്വമുള്ള മുഖം. ആ...